കാന്‍ബറാ/ഓസ്ട്രേലിയ: യഹൂദ-ക്രൈസ്തവ വിശ്വാസങ്ങളില്‍ നിന്ന് മാറിയാല്‍ ഓസ്ട്രേലിയ അടക്കമുള്ള പാശ്ചാത്യ സംസ്‌കാരം പിന്തുടരുന്ന രാജ്യങ്ങള്‍ മൂല്യങ്ങളില്ലാത്ത ശൂന്യതയിലേക്ക് അധഃപതിക്കുമെന്ന മുന്നറിയിപ്പുമായി ഓസ്ട്രേലിയന്‍ മുന്‍ പ്രധാമനന്ത്രി സ്‌കോട്ട് മോറിസന്റെ പാര്‍ലമെന്റിലെ വിടവാങ്ങല്‍ പ്രസംഗം.
ഭരണനേട്ടങ്ങള്‍ എണ്ണിപറഞ്ഞും കുടുംബാംഗങ്ങള്‍ക്ക് നന്ദിയര്‍പ്പിച്ചും നടത്തിയ പ്രസംഗം ബൈബിള്‍ ഉദ്ധരണികള്‍ കൊണ്ട് സമ്പുഷ്ടമായിരുന്നു എന്നതും ശ്രദ്ധേയം. ക്രിസ്തുവിലുള്ള തന്റെ വിശ്വാസം പരസ്യമായി ഏറ്റുപറയുന്നതില്‍ ലജ്ജിക്കുന്നില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് റോമ 1:16 വചനമാണ് അദ്ദേഹം ഉദ്ധരിച്ചത്. തുടര്‍ന്ന് 2 തിമോത്തി 1:12ും തെസലോനിക്ക 2:16 വചനവും അദ്ദേഹം ഉദ്ധരിച്ചു.
ഓസ്ട്രേലിയയുടെ 30 -ാമത്തെ പ്രധാനമന്ത്രിയായി 2018-2022 കാലഘട്ടത്തിലാണ് സ്‌കോട്ട് ജോണ്‍ മോറിസണ്‍ സേവനം ചെയ്തത്. ഓസ്ട്രേലിയയിലെ ലിബറല്‍ പാര്‍ട്ടിയുടെ തലവനായി സേവനം ചെയ്ത അദ്ദേഹം ന്യൂ സൗത്ത് വെയ്ല്‍സിലെ കുക്കില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായിരുന്നു.
ഫെബ്രുവരി അവസാനം രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്ന മോറിസണ്‍ പാര്‍ലമെന്റില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിലാണ് ക്രിസ്തുവിലുള്ള വിശ്വാസം പരസ്യമായി ഏറ്റുപറഞ്ഞുകൊണ്ട് യഹൂദ-ക്രൈസ്തവ മൂല്യങ്ങളില്‍ നിന്ന് ഓസ്ട്രേലിയ പിന്നോട്ട് പോകരുതെന്ന് ആഹ്വാനം ചെയ്തത്.
Leave a Comment
Your email address will not be published. Required fields are marked with *