Follow Us On

04

January

2025

Saturday

Author's Posts

  • മംഗോളിയയിലെ പേപ്പൽ പര്യടനം ലോകരാജ്യങ്ങൾക്ക് വേണ്ടിയുള്ള പ്രത്യാശയുടെ തീർത്ഥാടനം: വത്തിക്കാൻ വിദേശകാര്യ മന്ത്രി

    മംഗോളിയയിലെ പേപ്പൽ പര്യടനം ലോകരാജ്യങ്ങൾക്ക് വേണ്ടിയുള്ള പ്രത്യാശയുടെ തീർത്ഥാടനം: വത്തിക്കാൻ വിദേശകാര്യ മന്ത്രി0

    വത്തിക്കാൻ സിറ്റി: ഏഷ്യയുടെ ഹൃദയഭാഗത്തേക്ക് ‘ഒരുമിച്ച് പ്രതീക്ഷിക്കുന്നു’ എന്ന ആപ്തവാക്യവുമായി ഫ്രാൻസിസ് പാപ്പ കടന്നുചെല്ലുന്നതിൽ താൻ ഏറെ ആവേശഭരിതനാണെന്ന് അദ്ദേഹത്തോടൊപ്പം മംഗോളിയൻ തലസ്ഥാനമായ ഉലാൻബത്താറിലെത്തിയ വത്തിക്കാൻ വിദേശകാര്യ മന്ത്രി കൂടിയായ കർദിനാൾ പിയട്രോ പരോളിൻ. മംഗോളിയൻ ഭരണകൂടത്തിന്റെയും രാജ്യത്തെ കത്തോലിക്കാ സമൂഹത്തിന്റെയും ക്ഷണം സ്വീകരിച്ചാണ് ആഗോള കത്തോലിക്കാ സഭയുടെ തലവൻ ലോകത്തെ ഏറ്റവും ചെറിയ കത്തോലിക്കാ സമൂഹം ഉൾപ്പെടുന്ന മംഗോളിയയിലെത്തിയിരിക്കുന്നത്. പത്രോസിന്റെ പിൻഗാമിയെ ആദ്യമായി സ്വന്തം നാട്ടിൽ കാണുന്ന മംഗോളിയൻ വിശ്വാസികളുടെ ചടുലതയും യുവത്വവും പാപ്പയെ ആവേശഭരിതനാക്കുമെന്നും

    READ MORE
  • ഫ്രാൻസിസ് പാപ്പയുടെ പര്യടനം ലോക സമാധാനത്തിനായുള്ള പേപ്പൽ ദർശനത്തിന്റെ അടയാളം: മുൻ മംഗോളിയൻ പ്രസിഡന്റ്‌

    ഫ്രാൻസിസ് പാപ്പയുടെ പര്യടനം ലോക സമാധാനത്തിനായുള്ള പേപ്പൽ ദർശനത്തിന്റെ അടയാളം: മുൻ മംഗോളിയൻ പ്രസിഡന്റ്‌0

    ഉലാൻബത്താർ: ഫ്രാൻസിസ് പാപ്പയുടെ മംഗോളിയ സന്ദർശനം ചരിത്രപരവും വളരെ പ്രധാനപ്പെട്ടതുമാണന്ന് മംഗോളിയയുടെ മുൻ പ്രസിഡന്റും മംഗോളിയൻ ചക്രവർത്തിയായിരുന്ന ചെങ്കിസ് ഖാന്റെ ചെറുമകനുമായ നമ്പാരിൻ എൻഖ്ബയാർ. 1990കളിൽ ആരംഭിച്ച ജനാധിപത്യ പരിഷ്‌കാരങ്ങളുടെ പശ്ചാത്തലത്തിൽ മതപരമായ ബഹുസ്വരതയെ ആശ്ലേഷിക്കുന്നത് മംഗോളിയ തുടരുന്നതിനാലാണ് ഫ്രാൻസിസ് പാപ്പ ബുദ്ധമത ഭൂരിപക്ഷ രാഷ്ട്രം സന്ദർശിക്കുന്നതെന്നും മുൻ പ്രസിഡന്റ്‌ പറഞ്ഞു. 2005 മുതൽ 2009വരെ പ്രസിഡന്റായും 2000 മുതൽ 2004വരെ പ്രധാനമന്ത്രിയായും 2004 മുതൽ 2005വരെ പാർലമെന്റിന്റെ സ്പീക്കറുമായിരുന്നു എൻഖ്ബയാർ. അടുത്തിടെ വത്തിക്കാനിലെത്തി ഫ്രാൻസിസ് പാപ്പയുമായി

    READ MORE
  • മംഗോളിയൻ പര്യടനം: ഫ്രാൻസിസ് പാപ്പയിലൂടെ നിറവേറിയത് വിശുദ്ധ ജോൺ പോൾ IIന്റെ ആഗ്രഹം!

    മംഗോളിയൻ പര്യടനം: ഫ്രാൻസിസ് പാപ്പയിലൂടെ നിറവേറിയത് വിശുദ്ധ ജോൺ പോൾ IIന്റെ ആഗ്രഹം!0

    വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പയുടെ ആഗമനത്തോടെ മംഗോളിയയിൽ പ്രഥമ പേപ്പൽ പര്യടനം സാധ്യമാകുമ്പോൾ യാഥാർത്ഥ്യമായത് വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ആഗ്രഹം! ഫ്രാൻസിസ് പാപ്പയുടെ മംഗോളിയൻ പര്യടനത്തിന്റെ പശ്ചാത്തലത്തിൽ, ജനതകളുടെ സുവിശേഷീകരണ തിരുസംഘം മുൻ അധ്യക്ഷൻ കർദിനാൾ ക്രെസെൻസിയോ സെപ്പെ ‘വത്തിക്കാൻ ന്യൂസി’ന് നൽകിയ അഭിമുഖത്തിലാണ് മംഗോളിയ സന്ദർശിക്കാനുള്ള വിശുദ്ധ ജോൺ പോളിന്റെ ആഗ്രഹം പങ്കുവെച്ചത്. വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ പ്രത്യേക ദൂതനായി 2002- 03 കാലഘട്ടത്തിൽ മംഗോളിയ സന്ദർശിച്ച വ്യക്തികൂടിയാണ് കർദിനാൾ ക്രെസെൻസിയോ സെപ്പെ.

    READ MORE
  • കാൻസർ ബാധിതരായ 38 കുട്ടികൾക്ക് സ്‌ഥൈര്യലേപനം നൽകി മെക്‌സിക്കൻ ബിഷപ്പ്

    കാൻസർ ബാധിതരായ 38 കുട്ടികൾക്ക് സ്‌ഥൈര്യലേപനം നൽകി മെക്‌സിക്കൻ ബിഷപ്പ്0

    മെക്‌സിക്കോ സിറ്റി: കാൻസർ ആശുപത്രിയിൽ രോഗ ബാധിതരായി കഴിയുന്ന 38 കുഞ്ഞുങ്ങൾക്ക് സ്‌ഥൈര്യലേപനം നൽകി മെക്‌സിക്കൻ ബിഷപ്പ്. ക്വെറെറ്റാരോ രൂപതാ ബിഷപ്പ് ഫിഡെൻസിയോ ലോപ്പസ് പ്ലാസയുടെ മുഖ്യകാർമികത്വത്തിലായിരുന്നു, തീവ്ര പരിചരണ കേന്ദ്രത്തിൽ കഴിയുന്നവർ ഉൾപ്പെടെയുള്ളവർക്ക് സ്‌ഥൈര്യലേപന കൂദാശ പരികർമം ചെയ്തത്. ടെലെടോൺ ചിൽഡൻസ് ഓങ്കോളജി ഹോസ്പിറ്റലാണ് ഈ വികാര നിർഭരമായ തിരുക്കർമങ്ങൾക്ക് വേദിയായത്. ശുശ്രൂഷാമധ്യേ കുഞ്ഞുങ്ങളെ സമർപ്പിച്ച് പ്രത്യേകം പ്രാർത്ഥിച്ച ബിഷപ്പ് ലോപസ്, ദൈവത്തിലേക്ക് നയിക്കപ്പെടാൻ അവരെ പരിശുദ്ധാത്മാവിൽ ഭരമേൽപ്പിക്കുകയും ചെയ്തു. അഭിഷേകം ചെയ്യപ്പെടുന്നതിലൂടെ, നാം ക്രിസ്തുവിന്റേതാണെന്ന

    READ MORE

Latest Posts

Don’t want to skip an update or a post?