Follow Us On

19

October

2024

Saturday

  • സീറോ മലബാര്‍ സഭയുടെ  നോക്ക് തീര്‍ത്ഥാടനം 11 ന്

    സീറോ മലബാര്‍ സഭയുടെ നോക്ക് തീര്‍ത്ഥാടനം 11 ന്0

    ഡബ്ലിന്‍: അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ ഈ വര്‍ഷത്തെ നോക്ക് തീര്‍ത്ഥാടനം മെയ് 11ന് നടക്കും. പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനില്‍കുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടിലെയും നോര്‍ത്തേണ്‍ അയര്‍ലണ്ടിലെയും സീറോ മലബാര്‍ വിശ്വാസികള്‍ ഒത്തുചേരും. അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ 37 വിശുദ്ധ കുര്‍ബാന സെന്ററുകളിലും മരിയന്‍ തീര്‍ത്ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു. കൊടികളും മുത്തുക്കുടകളും സ്വര്‍ണ, വെള്ളി കുരിശുകളും മാതാവിന്റെയും വിശുദ്ധരുടെയും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് പ്രാര്‍ത്ഥനഗാനങ്ങള്‍ ആലപിച്ച് വിശ്വാസികള്‍

  • ദിവ്യബലിക്കിടെ കുഴഞ്ഞുവീണ ബിഷപ് കാലം ചെയ്തു

    ദിവ്യബലിക്കിടെ കുഴഞ്ഞുവീണ ബിഷപ് കാലം ചെയ്തു0

    ദിവ്യബലിക്കിടെ കുഴഞ്ഞുവീണ ബോത്സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ രൂപതയുടെ ബിഷപ് ആന്റണി പാസ്‌കല്‍ റെബല്ലോ കാലം ചെയ്തു. കെനിയയില്‍ ജനിച്ച എസ്‌വിഡി സഭാംഗമായ ബിഷപ് ആന്റണി റെബെല്ലോ ഇന്ത്യന്‍ വംശജനാണ്. 20 കിലോമീറ്റര്‍ കാല്‍നടയായി ജപമാല പ്രദക്ഷിണത്തില്‍ പങ്കെടുത്ത ശേഷം ടൊണോറ്റയിലുള്ള മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ ദിവ്യബലി അര്‍പ്പിക്കവേയാണ് ബിഷപ് കുഴഞ്ഞുവീണത്. സമീപത്തുള്ള ക്ലിനിക്കില്‍ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പൂനയിലെ ഡിവൈന്‍ വേഡ് സെമിനാരിയില്‍ പഠനം പൂര്‍ത്തീകരിച്ച ശേഷം 1977 മെയ് 10-ന് ഗോവയില്‍ വച്ചാണ് ബിഷപ് റെബല്ലോ വൈദികനായി

  • റോമില്‍ വച്ച് ചരിത്രത്തിലാദ്യമായി ആംഗ്ലിക്കന്‍ ബിഷപ്പുമാരുടെ സമ്മേളനം

    റോമില്‍ വച്ച് ചരിത്രത്തിലാദ്യമായി ആംഗ്ലിക്കന്‍ ബിഷപ്പുമാരുടെ സമ്മേളനം0

    ലോകമെമ്പാടുനിന്നുമായുള്ള 32 ആംഗ്ലിക്കന്‍ ബിഷപ്പുമാരുടെ സമ്മേളനം റോമില്‍ നടന്നു. ചരിത്രത്തിലാദ്യമായാണ് ആംഗ്ലിക്കന്‍ ബിഷപ്പുമാരുടെ സമ്മേളനം റോമില്‍ നടന്നത്. സമ്മേളനത്തിനായി റോമിലെത്തിയ കാന്റബറി ആര്‍ച്ചുബിഷപ്പും ആംഗ്ലിക്കന്‍ സഭാ തലവനുമായ ആര്‍ച്ചുബിഷപ് ജസ്റ്റിന്‍ വെല്‍ബിയുടെ നേതൃത്വത്തിലുള്ള സംഘം ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും നഗരമായ റോമാ നഗരം സമ്മേളനത്തിനായി തിരഞ്ഞെടുത്തതില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ബിഷപ്പുമാര്‍ക്ക് നന്ദി പറഞ്ഞു. ഐക്യത്തിന്റെ നിര്‍മാതാക്കളാകുവാനാണ് കര്‍ത്താവ് നമ്മെ വിളിച്ചരിക്കുന്നത്. ഇതുവരെ  നാം ഒന്നായി തീര്‍ന്നിട്ടില്ലെങ്കിലും നമ്മുടെ അപൂര്‍ണമായ കൂട്ടായ്മ ഒരുമിച്ച്

  • വോട്ട് ചെയ്യുന്നത് ‘വിശുദ്ധമായ കടമ’: കര്‍ദിനാള്‍  ഓസ്വാള്‍ഡ് ഗ്രേഷ്യസ്‌

    വോട്ട് ചെയ്യുന്നത് ‘വിശുദ്ധമായ കടമ’: കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്‌0

    ന്യൂഡല്‍ഹി: വോട്ട് ചെയ്യുന്നത് ഒരു ‘വിശുദ്ധമായ കടമ’ ആണെന്നും അതിനാല്‍ വിശ്വാസികളോട് വോട്ടുചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറത്തിറക്കിയ സന്ദേശത്തിലാണ് മുംബൈ ആര്‍ച്ച് ബിഷപ്പായ അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ‘നമ്മുടെ പ്രിയപ്പെട്ട മാതൃഭൂമി ഒരു തിരഞ്ഞെടുപ്പിന്റെ നടുവിലാണ്. ഇത് നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു നിമിഷമാണ്. അഴിമതിക്കോ കെടുകാര്യസ്ഥതക്കോ ശിക്ഷിക്കപ്പെടാത്ത ഒരു ‘നല്ല’ സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കേണ്ടത് പ്രധാനപ്പെട്ടതാണ്.’ അദ്ദേഹം പറഞ്ഞു. ‘ക്രിസ്ത്യാനികള്‍ എന്ന നിലയില്‍, നമ്മള്‍ നല്ല പൗരന്മാരാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. പൗരന്മാരെന്ന

  • കാഞ്ഞിരപ്പള്ളി രൂപതാദിനം: ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ 11-ന്

    കാഞ്ഞിരപ്പള്ളി രൂപതാദിനം: ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ 11-ന്0

    എരുമേലി: കാഞ്ഞിരപ്പള്ളി രൂപതാദിനത്തോടനുബന്ധിച്ച് അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിലെ ഫാ. ബിനോയി കരിമരുതുങ്കല്‍ നയിക്കുന്ന ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ മെയ് 11ന് (ശനി) രാവിലെ 9.00 മുതല്‍ എരുമേലി അസംപ്ഷന്‍ ഫൊറോന പള്ളിയില്‍ നടക്കും. രാവിലെ 9 മണിക്ക് രൂപതാ വികാരി ജനറാള്‍ ഫാ. ജോസഫ് വെള്ളമറ്റം പരിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ആമുഖ സന്ദേശം നല്‍കും. രാവിലെ ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ ഉച്ചകഴിഞ്ഞ് 2.30ന് സമാപിക്കും. ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ വേദിയായ എരുമേലി ഫൊറോന

  • ഡോ. കെ.പി യോഹന്നാന്‍ നിത്യതയില്‍

    ഡോ. കെ.പി യോഹന്നാന്‍ നിത്യതയില്‍0

    തിരുവല്ല: റേഡിയോ പ്രഭാഷണങ്ങളിലൂടെ ശ്രദ്ധേയനായ ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് സ്ഥാപകനും അധ്യക്ഷനുമായ ഡോ. മാര്‍ അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍ (ഡോ. കെ.പി യോഹന്നാന്‍) നിത്യതയിലേക്ക്.  74 വയസായിരുന്നു. ചൊവ്വാഴ്ച യുഎസിലെ ഡാലസില്‍ ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പി ച്ചിരിക്കുകയായിരുന്നു. ഡാലസിലെ സില്‍വര്‍സിന്റില്‍ പ്രഭാതസവാരിക്കിടെയാണ് വാഹനമിടിച്ച് ഗുരുതരമായി പരുക്കേറ്റത്. ശസ്ത്രക്രിയയെത്തുടര്‍ന്ന് ആരോഗ്യ നിലയില്‍ നേരിയ പുരോഗതി ഉണ്ടായെങ്കിലും ഇന്നലെ ഇന്ത്യന്‍ സമയം രാത്രി 7 മണിയോടെയാണ് മരണം സ്ഥിതീകരിച്ചത്. അപ്പര്‍ കുട്ടനാട്ടിലെ നിരണം കടപ്പിലാരില്‍

  • നീതിക്ക് നികുതി ഈടാക്കുന്നത് അനീതി

    നീതിക്ക് നികുതി ഈടാക്കുന്നത് അനീതി0

    അഡ്വ. ഷെറി ജെ. തോമസ് പൊതുതാല്‍പര്യ ഹര്‍ജികള്‍ ഒഴികെ കോടതികളില്‍ എത്തുന്ന മുഴുവന്‍ കേസുകളും ഇരകള്‍ തങ്ങളുടെ അവകാശ സംരക്ഷണത്തിനായി അവസാന അത്താണി എന്ന നിലയില്‍ എത്തുന്നതാണ്. അങ്ങനെ വരുന്ന കേസുകളില്‍ അങ്ങേയറ്റം വ്യഥയോടുകൂടി ഫയല്‍ ചെയ്യപ്പെടുന്ന കേസുകളാണ് കുടുംബ കോടതികളിലേത്. വിവിധയിനം നികുതികളും ഫീസും ഉയര്‍ത്തിയതിന്റെ കൂടെ കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ കുടുംബ കോടതികളില്‍ ഫയല്‍ ചെയ്യുന്ന കേസുകളിലും മജിസ്‌ട്രേറ്റ് കോടതികളില്‍ ഫയല്‍ ചെയ്യുന്ന ചെക്ക് കേസുകളിലും കോടതി ഫീസ് പല ഇരട്ടിയായി ഉയര്‍ത്തിയത് സാമാന്യനീതിക്കു

  • പ്രാര്‍ത്ഥനയുടെ ബലത്തില്‍ കാന്‍സറിനെ തോല്‍പ്പിച്ച ഏഴ് മക്കളുടെ അമ്മ

    പ്രാര്‍ത്ഥനയുടെ ബലത്തില്‍ കാന്‍സറിനെ തോല്‍പ്പിച്ച ഏഴ് മക്കളുടെ അമ്മ0

    ‘ദൈവം എന്നെ സ്‌നേഹിക്കുന്നുണ്ടെന്നും സഹനങ്ങള്‍ക്ക് അര്‍ത്ഥമുണ്ടെന്നും ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു,’ ഗ്ലിയോ ബ്ലാസ്റ്റോമ എന്ന ബ്രെയിന്‍ ട്യൂമറിന് ചികിത്സ നടത്തിക്കൊണ്ടിരിക്കുന്ന ഏഴ് മക്കളുടെ അമ്മയായ ജെന്‍ ഡെല്ലാ ക്രോസിന്റെ വാക്കുകളാണിത്. തന്നെ സ്‌നേഹിക്കുന്ന ദൈവം തനിക്ക് ദോഷകരമായത് ഒന്നും ചെയ്യുകയില്ലെന്ന അടിയുറച്ച വിശ്വാസത്തില്‍ പ്രാര്‍ത്ഥനയില്‍ ആശ്രയിച്ചുകൊണ്ട് ഈ രോഗത്തെ അതിജീവിക്കുന്ന  ജീവിതസാക്ഷ്യം ‘ദി കാത്തലിക്ക് ടോക്ക് ഷോ’ എന്ന  പരിപാടിയില്‍ ജെന്‍ ഡെല്ലാക്രോസ് പങ്കുവച്ചു. എല്ലാ ദിവസവും ജെറമിയ 29:11 വചനം ഏറ്റുചൊല്ലി പ്രാര്‍ത്ഥിക്കുന്ന ഡെല്ലാക്രോസ് പ്രത്യാശ

Latest Posts

Don’t want to skip an update or a post?