വിശുദ്ധ മദര്‍ തെരേസയുടെ ജീവചരിത്രമെഴുതിയ മുന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ ചൗള ഓര്‍മയായി
- Featured, INDIA, LATEST NEWS
- February 3, 2025
ചാലക്കുടി: പൗരോഹിത്യ സുവര്‍ണ്ണ ജൂബിലിയുടെ നിറവിലായിരിക്കുന്ന ഡിവൈന്‍ ധ്യാനകേന്ദ്രം ഇംഗ്ലീഷ് വിഭാഗം മേധാവി റവ.ഡോ. അഗസ്റ്റിന് വല്ലൂരാന് ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ സ്വീകരണം നല്കി. ജൂബിലേറിയന്റെ മുഖ്യ കാര്‍മികത്വത്തില്‍ കൃതജ്ഞതാ ബലി അര്‍പ്പിച്ചു. തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ ഡോ.വര്‍ഗീസ് ചക്കാലക്കലിന്റെ അധ്യക്ഷത വഹിച്ചു. ബിഷപ് ഡോ. അംബ്രോസ് പുത്തന്‍ വീട്ടില്‍, ബിഷപ് ഡോ. ജോസഫ് വിയാനി ഫെര്‍ണാണ്ടോ, ഫാ. ജോണ്‍ കണ്ടത്തിക്കര, ഫാ. പോള്‍ പുതുവ, ഫാ. അഗസ്റ്റിന് വല്ലൂരാന് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി. ബിഷപ്
തൃശൂര്‍: അമല മെഡിക്കല്‍ കോളജില്‍ ലംഗ് കാന്‍സറിനെ അധികരിച്ചു നടത്തിയ പഠനശിബിരം അമല ജോയിന്റ് ഡയറക്ടര്‍ ഫാ. ഡെല്‍ജോ പുത്തൂര്‍ ഉദ്ഘാടനം ചെയ്തു. ശ്വാസകോശ അര്‍ബുദത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ട ശില്പശാലയില് സര്‍ജറി, റേഡിയേഷന്, ഇമ്മ്യൂണോ തെറാപ്പി എന്നീ മേഖലകളിലെ പുതിയ കണ്ടെത്തലുകളെപ്പറ്റി ഡോ. കെ.വി.വി. എന്‍ രാജു, ഡോ. ബാലുകൃഷ്ണ ശശിധരന്, ഡോ. ശ്രീലേഷ് കെ.പി എന്നിവര്‍ പങ്കുവച്ചു. അമല മെഡിക്കല്‍ കോളജിലെ കാന്‍സര്‍ വിഭാഗം ഡോക്ടര്‍മാരായ ഡോ. അനില്‍ ജോസ് താഴത്ത്, ഡോ. ജോമോന് റാഫേല്‍,
സണ്ണി കുറ്റിക്കാട്ട് സിഎംഐ രണ്ടാം ലോകമഹായുദ്ധകാലത്ത് ലോസാഞ്ചലസിലെ ഒരു ഭക്ഷണശാലയില്‍ ഉരുളക്കിഴങ്ങ് സലാഡും കാബേജ് പൊടിമാസും ഉണ്ടാക്കുന്നതായിരുന്നു മേരി കാലെന്‍ഡറുടെ ജോലി. ഉച്ചഭക്ഷണത്തിനെത്തുന്നവര്ക്കുവേണ്ടി ഇറച്ചിയടയുണ്ടാക്കുവാന് റെസ്റ്റോറന്റിന്റെ ഉടമ അവരോട് ആവശ്യപ്പെട്ടു. മേരിക്കത് ഒരു പുതിയ തൊഴിലവസരമായിരുന്നു. നൂറു പൗണ്ടിലധികം തൂക്കംവരുന്ന ധാന്യമാവിന്റെ സഞ്ചികള്‍ വലിച്ചിഴച്ചുകൊണ്ടുപോയി തന്റെ വീട്ടില്‍വച്ച് ഇറച്ചിയട വേവിക്കുകയായിരുന്നു ആദ്യമൊക്കെ അവര്‍ ചെയ്തിരുന്നത്. എന്നാല്‍ കുറച്ചു നാളുകള്‍ക്കുശേഷം അവരും ഭര്‍ത്താവുമായി ചേര്‍ന്ന് തങ്ങളുടെ കാറു വിറ്റുകിട്ടിയ തുകയ്ക്ക് ചെറിയൊരു കെട്ടിടവും ഒരു ഓവനും ഫ്രിഡ്ജും വാങ്ങി.
മനാഗ്വ: സംഭാവനകള്‍ക്കും മറ്റ് മതപരമായ ആവശ്യങ്ങള്‍ക്കുളള പണമിടപാടുകള്‍ക്കും സഭക്ക് ഗവണ്മെന്റ് അനുവദിച്ചിരുന്ന ടാക്സ് ഇളവ് റദ്ദാക്കി നിക്കാരാഗ്വയിലെ ഒര്‍ട്ടേഗ ഭരണകൂടം. ഇതോടെ ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ബിസിനസുകള്‍ നല്കി വരുന്ന ടാക്സ് സഭയും നല്‍കേണ്ടതായി വരും. മതപരമായതുള്‍പ്പടെ 1500 എന്‍ജിഒകളുടെ അനുമതി റദ്ദാക്കുകയും നിരവധി വൈദികരെ റോമിലേക്ക് നാട് കടത്തുകയും ചെയ്ത നടപടിക്ക് പുറമെയാണ് ഒര്‍ട്ടേഗ ഭരണകൂടം കത്തോലിക്ക സഭക്കും മറ്റ് മതസ്ഥാപനങ്ങള്ക്കുമെതിരായ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സഭയുടെ സന്നദ്ധപ്രവര്‍ത്തനങ്ങളുടെ ഫലം അനുഭവിക്കുന്ന ഏറ്റവും ദുര്‍ബലരായ
മാത്യു സൈമണ്‍ മാസംതോറും നടത്താറുള്ളതുപോലെ തന്റെ വിദ്യാര്‍ത്ഥികളുടെ വീടുസന്ദര്‍ശനത്തിന് എത്തിയതായിരുന്നു ലിന്‍സി ടീച്ചര്‍. മുന്നില്‍ ആ വിദ്യാര്‍ത്ഥിയുടെ വീട് കണ്ടപ്പോള്‍ ടീച്ചറിന്റെ ഹൃദയം നുറുങ്ങി. അതിനെ വീടെന്നു വിളിക്കാന്‍പോലും സാധിക്കില്ല. പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയിട്ട് അതിനുള്ളില്‍ വിദ്യാര്‍ത്ഥിയും അമ്മയും മൂന്ന് സഹോദരങ്ങളും താമസിക്കുന്നു. ആ ദയനീയ അവസ്ഥ അവഗണിച്ച് കടന്നുപോകാന്‍ ലിന്‍സി ടീച്ചറിനായില്ല. അവര്‍ക്ക് ഒരു വീട് നിര്‍മ്മിക്കാന്‍ തന്റെയും ഭര്‍ത്താവിന്റെയും വരുമാനത്തില്‍നിന്ന് ഒരു വിഹിതം നീക്കിവയ്ക്കാന്‍ ടീച്ചര്‍ തീരുമാനിച്ചു. അതോടൊപ്പം പണം സംഭാവന ചെയ്യാന്‍ സഹപ്രവര്‍ത്തകരെയും
ഡോ. ഡെയ്സന്‍ പാണേങ്ങാടന് (ലേഖകന്‍ തൃശൂര്‍ സെന്റ് തോമസ് കോളേജിലെ അസി. പ്രഫസറാണ്) രാജ്യത്തിന്റെ ആരോഗ്യ-വിദ്യാഭ്യാസ, സാമൂഹ്യ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ ചെയ്തവരാണ് ക്രൈസ്തവ സമൂഹം. ഈ നാടിന്റെ വികസന പ്രക്രിയയില്‍ അവര്‍ നല്‍കിയിട്ടുള്ള പിന്തുണ അതുല്യമാണ്. നമ്മുടെ സംസ്ഥാനത്തിന്റെ സാമൂഹ്യവികസനം കയ്യെത്തുംദൂരത്തെത്തി നില്‍ക്കുന്നതിന്റെ അടിസ്ഥാന കാരണങ്ങളിലൊന്ന്, കത്തോലിക്കാ സഭയുടെ സംഭാവനകളാണ്. എന്നാല്‍ അടുത്ത കാലത്തായി ക്രൈസ്തവ സമൂഹം സാമൂഹ്യ പരമായും രാഷ്ട്രീയപരമായും അരക്ഷിതാവസ്ഥയിലാണെന്ന കാര്യം പറയാതെ വയ്യ. ഇന്ത്യയില്‍ രണ്ടു ശതമാനത്തിനടുത്തു മാത്രം ജനസംഖ്യയുള്ള ന്യൂനപക്ഷമായിരുന്നിട്ടു
ഗോവര്‍/യുഎസ്എ: സിസ്റ്റര്‍ വില്‍ഹെല്‍മിനാ ലങ്കാസ്റ്ററിന്റെ ശരീരത്തിന് കേടുപാടുകളില്ലെന്ന് കന്‍സാസ് രൂപത നിയോഗിച്ച മെഡിക്കല്‍ സംഘം സ്ഥിരീകരിച്ചതായി കന്‍സാസ് ബിഷപ് ജെയിംസ് വി ജോണ്‍സ്റ്റണ്‍. 2019 മെയ് 19ന് അന്തരിച്ച ബെനഡിക്ടന്സ് ഓഫ് മേരി, ക്വീന്‍ ഓഫ് അപ്പോസ്തല്‍സ് സന്യാസിനിസഭയുടെ സ്ഥാപകയായ സിസ്റ്ററ് വില്‍ഹെല്‍മിനയുടെ ശരീരം അബ്ബെ ദൈവാലയത്തിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനായി 2023 ഏപ്രില്‍ 28-ന് പുറത്തെടുത്തപ്പോഴാണ് സിസ്റ്ററിന്റെ ശരീരം അഴുകാത്ത അവസ്ഥയില്‍ കാണപ്പെട്ടത്. തടികൊണ്ടുള്ള മൃതപേടകത്തില്‍ സാധാരണ പോലെ സംസ്കരിച്ച മൃതശരീരം നാല് വര്‍ഷങ്ങള്‍ക്ക് ശേഷവും അഴുകാത്ത
തിരുവല്ല: മനുഷ്യനെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും പ്രവാചകതുല്യമായ ദീര്‍ഘവീക്ഷണമുണ്ടായിരുന്ന ആത്മീയാ ചാര്യനായിരുന്നു ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് എന്ന് മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ. ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ഫൗണ്ടേഷന്റെ 18-ാമത് ആര്‍ച്ചുബിഷപ് പുരസ്ക്കാര സമര്‍പ്പണ സമ്മേളനം കോട്ടൂര്‍, ആര്‍ച്ചുബിഷപ് മാര്‍ ഗ്രിഗോറിയോസ് പബ്ലിക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്നത്തെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അര നൂറ്റാണ്ട് മുമ്പേ ആശങ്കപ്പെട്ടിരുന്ന കാര്‍ഷിക വിദഗ്ധനായിരുന്നു മാര്‍ ഗ്രിഗോറിയോസെന്നും ക്ലിമീസ് ബാവ കൂട്ടിച്ചേര്‍ത്തു. ആര്‍ച്ചുബിഷപ്
Don’t want to skip an update or a post?