Follow Us On

27

September

2020

Sunday

 • തിരിച്ചറിഞ്ഞിട്ടുണ്ടോ ദൈവീക സംരക്ഷണത്തിന്റെ കരുത്ത്?

  തിരിച്ചറിഞ്ഞിട്ടുണ്ടോ ദൈവീക സംരക്ഷണത്തിന്റെ കരുത്ത്?0

  അമ്മക്കോഴി തന്റെ കുഞ്ഞുങ്ങളെ മാത്രമല്ല, തനിക്കുചുറ്റുമുള്ള മനുഷ്യരെയും ‘പാഠം’ പഠിപ്പിക്കുന്നുണ്ട്. അപ്രകാരം, ഓരോ വിശ്വാസിയും പഠിക്കേണ്ട ഒരു പാഠം പങ്കുവെക്കുന്നു ലേഖകൻ. ജോബോയി നമ്മെ അടിമുടി മാറ്റാനുതകുന്ന ചിന്തകൾ പുറപ്പെടുവിക്കുന്ന ജീവന്റെ പുസ്തകമാണ് ബൈബിൾ. എത്രമാത്രം ചിന്തിച്ചാലും തീരാത്ത അമൂല്യനിധിയുടെ ഉറവിടവുമാണ് ബൈബിൾ. അത് നാം വായിക്കാത്ത, ധ്യാനിക്കാത്ത ദിവസമുണ്ടെങ്കിൽ അതാണ് നമ്മുടെ ജീവിതത്തിന്റെ പ്രതിസന്ധിയുടെ പ്രധാനകാരണം. അതുകൊണ്ടുതന്നെ എന്നും അതിരാവിലെ ദൈവസ്വരം കേൾക്കുന്നവന്റെ ജീവിതം വലിയ സുരക്ഷിതത്വത്തിന്റെ കീഴിലാണെന്ന് പറയാതെ വയ്യ. എന്നും ഒരു പ്രാവശ്യമെങ്കിലും സംസാരിക്കുന്നവൻ

 • ഹായ് ഗോഡ്, ഹൗ ആര്‍ യു?

  ഹായ് ഗോഡ്, ഹൗ ആര്‍ യു?0

  നമ്മുടെയും  പ്രിയപ്പെട്ടവരുടെയും സുഖത്തിനുവേണ്ടി നിരന്തരം പ്രാർത്ഥിക്കുന്ന നാം എപ്പോഴെങ്കിലും ദൈവത്തിന് സുഖമാണോ എന്ന് അന്വേഷിച്ചിട്ടുണ്ടോ? പോള്‍ കൊട്ടാരം കപ്പൂച്ചിന്‍ ഇതെഴുതുമ്പോള്‍ ഞാന്‍  കപ്പൂച്ചിന്‍ സന്യാസാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ പരിശീലനം നേടുന്ന സ്ഥലത്താണുള്ളത്. ഒരു ദിവസം, അവിടത്തെ ഒരു സഹോദരന്‍ പുതുതായി വന്ന കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരീക്ഷയില്‍ വിദ്യാര്‍ത്ഥികളിലൊരാള്‍ എഴുതിയ വാചകം ഇങ്ങനെയായിരുന്നു: “ഔവര്‍ ഫാദര്‍, ഹൗ ആര്‍ യു ഇന്‍ ഹെവന്‍.”  എഴുതേണ്ടിയിരുന്നത്, “ഔവര്‍ ഫാദര്‍, ഹൂ ആര്‍ ഇന്‍ ഹെവന്‍” എന്നതും. ശരിയായ

 • കുരിശ് ഒരു പാഠശാല

  കുരിശ് ഒരു പാഠശാല0

  നീ തനിച്ചാണെന്ന് തോന്നിയിട്ടുണ്ടോ; തിരസ്‌കരിക്കപ്പെട്ടെന്നും അവഹേളിക്കപ്പെട്ടെന്നും തോന്നിയിട്ടുണ്ടോ; ജീവിതത്തിൽ എന്നും ദുരന്തങ്ങളും സഹനങ്ങളും മാത്രമാണെന്ന് തോന്നിയിട്ടുണ്ടോ? എങ്കിൽ കുരിശിലേക്ക് നോക്കൂ, നീ തിരിച്ചറിയും നിനക്ക് സംഭവിച്ചത് ഒന്നുമല്ലെന്ന്! കുരിശിന്റെ പുകഴ്ചയുടെ തിരുനാളിൽ, രക്ഷയുടെ അടയാളമായ കുരിശുരൂപം ധ്യാന വിഷയമാക്കുന്നു ലേഖകൻ. ഫാ. ജെന്‍സണ്‍ ലാസലെറ്റ് അത്യന്ത തമസില്‍പെട്ടുഴലും ലോകത്തിന്ന് സത്യത്തിന്‍ പ്രഭാപൂരം കാട്ടിയെന്നതിനാലെ മുള്‍ക്കിരിടീവും ചാര്‍ത്തി അങ്ങ് വിശ്രമം കൊള്‍വൂ മൂര്‍ഖ്മാം നിയമത്തിന്നരാജമുനകളില്‍ ആ ഹന്ത കുരിശില്‍ തന്‍ പൂവല്‍മെയ് തറയ്ക്കപ്പെട്ടാ കുലാത്മാവായ് കിടക്കുന്നൊരീ സമയത്തും സ്‌നേഹശീലനാം

 • വിശുദ്ധ പിറവിക്കായി വിളിക്കപ്പെട്ടവർ നാം

  വിശുദ്ധ പിറവിക്കായി വിളിക്കപ്പെട്ടവർ നാം0

  ഓരോ ജന്മത്തിനു പിന്നിലും ഒരു മംഗളവാർത്തയുണ്ടെന്നും ദൈവഭയത്തോടെ ജീവിച്ചും ദൗത്യങ്ങൾ ആത്മാർത്ഥമായി നിർവഹിച്ചും തങ്ങളിൽ നിക്ഷിപ്തമായ ആ മംഗളവാർത്തയ്ക്ക് ജീവൻ നൽകേണ്ടവരാണ് ക്രൈസ്തവരെന്ന് ഓർമിപ്പിക്കുന്നു ലേഖകൻ. ഫാ. ജിയോ കണ്ണൻകുളം സി.എം.ഐ ദൈവം സൃഷ്ടിച്ച മനുഷ്യജന്മങ്ങൾ എല്ലാം ശ്രേഷ്ഠമെങ്കിലും, അതിശ്രേഷ്ഠമെന്ന് വിശേഷിപ്പിക്കാവുന്ന ജന്മമത്രേ പരിശുദ്ധ അമ്മ! ഈശോയുടെ അമ്മയാകുവാൻ നൽകപ്പെട്ട ഭാഗ്യമാണ് അമ്മയെ സ്വർഗത്തോളം എടുത്തുയർത്തിയത്. പുണ്യപ്പെട്ട തിരുപ്പിറവിക്കുള്ള സ്‌നേഹക്കൂടായി മാറുവാനുള്ള ദൗത്യമായിരുന്നു അത്. ജന്മം രൂപംകൊള്ളുന്ന ഗർഭവീടും പിറക്കുന്ന ഇടവും ജീവിക്കുന്ന പരിസരവുമൊക്കെ ഓരോ ജീവിതങ്ങളെയും

 • സ്വർഗാരോപിത മാതാവ്‌

  സ്വർഗാരോപിത മാതാവ്‌0

  സ്വർഗാരോപണം! പരിശുദ്ധ മറിയവുമായ് ബന്ധപ്പെട്ട് പരിശുദ്ധ കത്തോലിക്കാ സഭ പ്രഖ്യാപിച്ച നാലാമത്തെ വിശ്വാസസത്യം, സ്വർഗാരോപണ തിരുനാൾ ദിനത്തിൽ വിശകലനം ചെയ്യുന്നു ലേഖകൻ. ബ്രദർ അൻവിൻ പാറയ്ക്കൽ (സി.എം.ഐ) ആയിത്തീരാതെ ആർക്കും ആരെയും ആക്കിത്തീർക്കനാവില്ല. മറിയം ദൈവത്തിന്റെ ഓമന മകളായിത്തീർന്നു, തുടർന്ന് മാംസം ധരിച്ച ക്രിസ്തുവിന്റെ അമ്മയും. ആ അമ്മ ദൈവമകളാകാനും പ്രിയസുതന്റെ അമ്മയാകാനും നടന്നുനീങ്ങിയ കാൽവരിയാത്രയുടെ സമാപനത്തിൽ അവൾക്ക് സ്വർഗം സമ്മാനിച്ചതാണ് സ്വർഗാരോപണം. ഉന്നതത്തിനുവേണ്ടി ജീവിച്ചു മരിച്ചവർ മണ്ണിന്റെ ഭാഗമണ്, വിണ്ണിന്റെ തന്നെ സ്വന്തമാണ്. കാലങ്ങളായി ദൈവജനം

 • അമലോത്ഭവം!

  അമലോത്ഭവം!0

  പരിശുദ്ധ മറിയവുമായ് ബന്ധപ്പെട്ട് പരിശുദ്ധ കത്തോലിക്കാ സഭ പ്രഖ്യാപിച്ച നാല് വിശ്വാസസത്യങ്ങളിൽ ഒന്നായ അമലോത്ഭവത്തെ കുറിച്ച് വിശകലനം ചെയ്യുന്നു ലേഖകൻ. ബ്രദർ റിജോ ചിറയ്ക്കൽ (സി.എം.ഐ) വനത്തിലെ ഒഴുക്കുള്ള പുഴ കടക്കുന്നവർക്ക് രണ്ടുവിധം സഹായം കിട്ടിയേക്കാം. മുങ്ങിപ്പോകാതെ കാത്തുപാലിക്കുന്ന കരം, മുങ്ങിത്താണ ശേഷം രക്ഷിക്കുന്ന കരം. മറിയത്തിന്റെ അമലോത്ഭവത്തെ മനസിലാക്കാൻ എളുപ്പം കഴിയുന്ന ദൃഷ്ടാന്തമാണിത്. പാപത്തിൽ മുങ്ങിത്താണശേഷം കരകയറ്റുന്ന രക്ഷിക്കുന്ന കരമാണ് നാം അനുഭവിച്ചിട്ടുള്ളതെങ്കിൽ, മറിയത്തിന് സ്വർഗപിതാവ് നല്കിയതാകട്ടെ മുങ്ങിപ്പോകാതെ കാക്കുന്ന കരമായിരുന്നു. പാപത്തിന്റെ ദംശനം ഏല്ക്കാതെ

 • നിത്യം കന്യക!

  നിത്യം കന്യക!0

  പരിശുദ്ധ മറിയവുമായ് ബന്ധപ്പെട്ട്  കത്തോലിക്കാ സഭ പ്രഖ്യാപിച്ച നാല് വിശ്വാസ സത്യങ്ങളിൽ ഒന്നായ നിത്യകന്യാത്വത്തെക്കുറിച്ച് ബൈബിളിന്റെയും തിരുസഭാപഠനങ്ങളുടെയും വെളിച്ചത്തിൽ വിശകലനം ചെയ്യുന്നു ലേഖകൻ. ബ്രദർ എഡിസൺ ചക്യത്ത് (സി.എം.ഐ) നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സഭാ പണ്ഡിതൻ ഒരിജൻ സ്‌നാപക പിതാവായ സഖറിയായുടെമരണം പ~ന വിഷയമാക്കുന്നുണ്ട്. ജറുസലേം ദേവാലയത്തിൽ കന്യകമാർക്ക് മാത്രം നിൽക്കാനുള്ള ഒരു സ്ഥലമുണ്ട്. വിവാഹം കഴിഞ്ഞവരും കുഞ്ഞുങ്ങൾക്ക് ജന്മം നല്കിയവരും അവിടെ നില്ക്കാൻ പാടില്ല. യേശുവിനെ പ്രസവിച്ച ശേഷവും മറിയം കന്യകമാർക്കുള്ള സ്ഥലത്തുതന്നെ നിന്നു. അത്

 • ദൈവത്തിന് മാതാവോ?

  ദൈവത്തിന് മാതാവോ?0

  ദൈവമാതാവ്, നിത്യകന്യക, അമലോത്ഭവ, സ്വർഗാരോപിത- പരിശുദ്ധ മറിയവുമായ് ബന്ധപ്പെട്ട് ഈ നാല് വിശ്വാസസത്യങ്ങളാണ് കത്തോലിക്കാ സഭ പ്രഖ്യാപിച്ചിട്ടുള്ളത്. സ്വർഗാരോപണ തിരുനാളിന് സഭ ഒരുങ്ങുമ്പോൾ, ആദ്യത്തെ വിശ്വാസ സത്യമായ ദൈവമാതൃത്വത്തെ കുറിച്ച് വിശകലനം ചെയ്യുകയാണ് ലേഖകൻ. ബ്രദർ ചെസ്സിൽ പത്തുപറയിൽ (സി.എം.ഐ) മനുജന്റെ നാവിൽ ആദ്യം വിരിയുന്ന നാമമാണല്ലോ അമ്മ. ജീവനെ വഹിച്ച് ഈ ഭൂമിയിലേക്ക് കൊണ്ടുവരുന്നവൾ അവളാണല്ലോ. എന്നാൽ, പരിശുദ്ധ അമ്മയ്ക്ക് അമ്മ എന്ന നാമത്തേക്കാൾ ആഴമായ ഒരു വിശേഷണവും കൂട്ടിച്ചേർക്കപ്പെടുന്നുണ്ട്, ദൈവ മാതാവ് എന്നതാണത്. സഭ

Latest Posts

Don’t want to skip an update or a post?