Follow Us On

24

October

2020

Saturday

 • കേൾക്കുന്നുണ്ടോ? കൊറോണാ വൈറസ് നമ്മോട് പറയുന്ന കാര്യങ്ങൾ!

  കേൾക്കുന്നുണ്ടോ? കൊറോണാ വൈറസ് നമ്മോട് പറയുന്ന കാര്യങ്ങൾ!0

  ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ച് രാജ്യങ്ങളിൽനിന്ന് രാജ്യങ്ങളിലേക്ക് തിരക്കുപിടിച്ച് പടർന്നുകയറുന്നതിനിടയിലും ചില കാര്യങ്ങൾ കൊറോണാ വൈറസ് നമ്മോട് പറയാതെ പറയുന്നുണ്ട്. കേൾക്കുന്നുണ്ടോ അക്കാര്യങ്ങൾ… ഡോ. ബിൻസ് എം. മാത്യു ഭയം ഒരു നാഗരികതയുടെ പേരായി മാറുകയാണ്. ഉത്തരാർദ്ധത്തെയും ദക്ഷിണാർദ്ധത്തെയും പൊതിയുകയാണത്. ഭൂഖണ്ഡങ്ങൾക്കുമേൽ ഭീതിയുടെ മേഘാവരണം. ഒന്നല്ല എല്ലാ ഭൂഖണ്ഡങ്ങളും ഇരുണ്ടതായി മാറിയിരിക്കുന്നു. ഏകാന്തവാസം നമുക്ക് ചില പാഠങ്ങൾ സമ്മാനിക്കുന്നുണ്ട്. ധ്യാനമാവാത്ത നമ്മുടെ പ്രാർത്ഥനകൾ- വെറും അധര കസർത്തുകൾ മാത്രമായിരുന്നില്ലേ പലതും? വാക്കുകളും ഹൃദയവും രണ്ട് വഴിക്ക് പിരിഞ്ഞു പോയവ. ഇന്ന് ഹൃദയത്തിൽ

 • 24 മണിക്കൂര്‍ പവര്‍ഹൗസുകള്‍

  24 മണിക്കൂര്‍ പവര്‍ഹൗസുകള്‍0

  ”പിന്നീട് ഈശോ മലമുകളിലേക്ക് കയറി തനിക്കിഷ്ടമുള്ളവരെ തന്റെ പക്കലേക്ക് വിളിച്ചു. അവര്‍ അവിടുത്തെ അടുത്തുചെന്നു” (മര്‍ക്കോസ് 3:13). യേശു വിളിക്കുന്നത് യോഗ്യത ഉള്ളവരെയല്ല, അവിടുത്തേക്ക് ഇഷ്ടമുള്ളവരെയാണ്; അത് അന്നും ഇന്നും അങ്ങനെതന്നെ. പിതാവിനോട് ആലോചന ചോദിച്ചാണ് ഈശോ ഈ തെരഞ്ഞെടുപ്പും വിളിയുമെല്ലാം നടത്തുന്നത്. വിളി സ്വീകരിച്ച പന്ത്രണ്ട് അപ്പസ്‌തോലന്മാരും തങ്ങള്‍ക്കുള്ളതെല്ലാം ഉപേക്ഷിച്ചു; അവിടുത്തെ അനുഗമിച്ചു. യേശുവിനെ അനുഗമിച്ച, സഹായിച്ച പല സ്ത്രീകളെയും ബൈബിളില്‍ കാണാം (ലൂക്കാ 8:3). പരിശുദ്ധ അമ്മ ചെറുപ്പം മുതല്‍ ദൈവാലയത്തില്‍ ആയിരുന്നു. അമ്മ

 • അമ്മമനസുള്ള അധ്യാപിക

  അമ്മമനസുള്ള അധ്യാപിക0

  കുട്ടികളോട് ഏറെ സ്‌നേഹവും കരുതലും ഉണ്ടായിരുന്ന ഒരു അധ്യാപിക എന്റെ സ്‌കൂളിലുണ്ടായിരുന്നു – ക്ലാരമ്മടീച്ചര്‍. വീട്ടിലെ പണികളൊക്കെ തീര്‍ത്ത് ധൃതിയല്‍ സ്‌കൂളിലേക്ക് പോകുന്ന ടീച്ചറിനെ ഇന്നും ഞാനോര്‍ക്കുന്നു. തന്റെ ക്ലാസിലുള്ള കുട്ടികളുടെ ജീവിതസാഹചര്യങ്ങള്‍ മനസിലാക്കി അവരെ സ്‌നേഹിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നു ക്ലാരമ്മടീച്ചര്‍. മലയാളകവി സിസ്റ്റര്‍ മേരി ബനീഞ്ഞായുടെ ബന്ധുവാണ് ടീച്ചര്‍. കുട്ടികളെ അധ്യാപകര്‍ വഴക്കു പറയുകയോ ശിക്ഷിക്കുകയോ ചെയ്താല്‍ ക്ലാരമ്മടീച്ചര്‍ വിഷമിക്കുന്ന കുട്ടികളുടെ അടുത്തെത്തി ആശ്വസിപ്പിച്ചിരുന്നു. എനിക്ക് ആറേഴ് വയസില്‍ കൂടുതലില്ല. ടീച്ചറിന്റെ പുരയിടത്തിനും അയല്‍ക്കാരന്റെ സ്ഥലാതിര്‍ത്തിക്കുമിടയില്‍

 • പുഴയുടെ സംഗീതം

  പുഴയുടെ സംഗീതം0

  ഫാ. മാത്യു ആശാരിപറമ്പില്‍ എഴുതുന്ന പുതിയ പംക്തി ആരംഭിക്കുന്നു ആദരണീയനായ മൈക്കിള്‍ പനച്ചിക്കലച്ചന്റെ നിത്യസുന്ദരമായ ‘തിരുനാമ കീര്‍ത്തനം പാടുവാനല്ലെങ്കില്‍’ എന്ന ഗാനം കേള്‍ക്കുമ്പോള്‍ മനസില്‍ തങ്ങിനില്‍ക്കുന്ന വാക്യമാണ് ‘പുഴയുടെ സംഗീതം ചിറകേറ്റിയെത്തുന്ന കുളിര്‍ക്കാറ്റിലലിഞ്ഞു പാടാം’ എന്നത്. ഇത്തിരി ഇടവേളയ്ക്കു ശേഷം സണ്‍ഡേ ശാലോമിനുവേണ്ടി കുറിപ്പുകള്‍ എഴുതുമ്പോള്‍ ആദ്യം പുഴയുടെ സംഗീതത്തെക്കുറിച്ച് എഴുതുവാന്‍ മോഹം. കാരണം പുഴയുടെ സാന്നിധ്യവും സംഗീതവും എന്റെ ജീവിതത്തിന്റെ താളമായിരുന്നു; സൗന്ദര്യമായിരുന്നു. കുടക് മലകളില്‍നിന്ന് ഒഴുകി വരുന്ന തേജസ്വിനി എന്ന് വിളിക്കപ്പെടുന്ന കാര്യങ്കോട് പുഴയുടെ

 • കുരിശിന്റെ വഴിയില്‍ ഒപ്പം നടന്നവര്‍

  കുരിശിന്റെ വഴിയില്‍ ഒപ്പം നടന്നവര്‍0

  കുരിശു ചുമക്കുന്ന ദൈവം എന്ന യാഥാര്‍ത്ഥ്യം പോലെ വിസ്മയകരമായി ആ വഴികളില്‍ ഈശോയുടെ ഒപ്പം നടക്കുവാന്‍ ദൈവം നിശ്ചയിച്ചവരും ഉണ്ടായിരുന്നു. അവരില്‍ മുഖം ഉള്ളവരും ഇല്ലാത്തവരും ഉണ്ട്. യേശുവിനെ കുരിശിലേറ്റുന്നത് കാണാന്‍ വന്നവരുണ്ട്. ബഹളം കേട്ട് എത്തിയവരുണ്ട്. ചിലര്‍ ഔദ്യോഗിക ജോലിയുടെ ഭാഗമായി വന്നു. കൂടെ ഉണ്ടാകേണ്ട പലര്‍ക്കും അതിന് സാധിച്ചതുമില്ല. മാതാവിനും മാതാവിന്റെ സ്വന്തക്കാര്‍ക്കു മാത്രമാണ് കാല്‍വരിയില്‍ ആ ബലിയില്‍ പങ്കാളികളാകാനായത് എന്ന കാഴ്ച വിസ്മയകരമാണ്. കുരിശിനു ചുറ്റും നിന്നവരെല്ലാം അമ്മയുടെ ബന്ധുക്കളായിരുന്നു. ഇത് നമ്മോട്

 • കേരളത്തെ കാത്തിരിക്കുന്നത് ആശങ്കയുടെ നാളുകളോ?

  കേരളത്തെ കാത്തിരിക്കുന്നത് ആശങ്കയുടെ നാളുകളോ?0

  കേരളം ലോകജനതയ്ക്ക്  മുഴുവനും ആകര്‍ഷണീയതയുടെ  നാടാണെങ്കിലും മലയാളികള്‍ക്കുമാത്രം എന്തുകൊണ്ടോ സ്വന്തം നാട് അന്യമാകുന്നു. മലയാളമറിയാത്തവരുടെ ‘വാസസ്ഥല’മായി കേരളം മാറിക്കൊണ്ടിരിക്കുന്നു. മലയാളത്തനിമയ്ക്ക്  മങ്ങലേല്‍ക്കുന്ന കാഴ്ചകളാണെങ്ങും. ‘കാലം മോശമാണെങ്കില്‍ അതു ശരിയാക്കാനാണ് ദൈവം നിങ്ങളെ ഈ ലോകത്തിലേക്ക് അയച്ചിരിക്കുന്നത്’ എന്നൊരു മഹത്‌വചനമുണ്ട്. എന്തിനും ഏതിനും കാലത്തെ പഴിക്കുകയും പ്രതികരിക്കേണ്ടതിനോട് പ്രതികരിക്കാതെ പുറംതിരിഞ്ഞു നില്‍ക്കുകയും ചെയ്യുകയെന്നത് ഇന്നിന്റെ ഒരു പ്രവണതയായി മാറിക്കഴിഞ്ഞിരിക്കുന്നു. കേരളം ലോകജനതയ്ക്ക് മുഴുവനും ആകര്‍ഷണീയതയുടെ നാടാണെങ്കിലും മലയാളികള്‍ക്കുമാത്രം എന്തുകൊണ്ടോ സ്വന്തം നാട് അന്യമാകുന്നതുപോലെ! മലയാളമറിയാത്തവരുടെ ‘വാസസ്ഥല’മായി കേരളം മാറിക്കൊണ്ടിരിക്കുന്നു.

 • നിലവിളി നിലയ്ക്കാത്ത നൈജീരിയയിലെ ഗ്രാമങ്ങള്‍

  നിലവിളി നിലയ്ക്കാത്ത നൈജീരിയയിലെ ഗ്രാമങ്ങള്‍0

  ‘ചരിത്രം നൈജീരിയയില്‍ ആവര്‍ത്തിക്കുമോ?’ – 2019 ക്രിസ്മസ് ദിനത്തില്‍ 11 ക്രൈസ്തവരെ ബൊക്കോ ഹറാം എന്ന ഇസ്ലാമിക്ക് തീവ്രവാദികള്‍ വധിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ട ഫ്രഞ്ച് തത്വശാസ്ത്രജ്ഞന്‍ ബെര്‍ണാര്‍ഡ് ഹെന്റി ലെവി ഒരു ഫ്രഞ്ച് മാസികയില്‍ എഴുതിയ ലേഖനത്തില്‍ ചോദിച്ച ചോദ്യമാണിത്. 1994-ല്‍ റുവാണ്ടയില്‍ നടന്ന വംശഹത്യയ്ക്ക് സമാനമായി നൈജീരിയയില്‍ ക്രൈസ്തവ ഉന്മൂലനം സംഭവിക്കുമോ എന്ന ആശങ്കയാണ് അദ്ദേഹം പങ്കുവച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നൈജീരിയയില്‍ അരങ്ങേറിയ സംഭവങ്ങള്‍ അദ്ദേഹത്തിന്റെ ആശങ്ക അസ്ഥാനത്തല്ലെന്ന് തെളിയിക്കുന്നതായിരുന്നു. 2020 ജനുവരി എട്ടിന്

 • സഭയും സോഷ്യല്‍ മീഡിയയും

  സഭയും സോഷ്യല്‍ മീഡിയയും0

  ആധുനിക സാമൂഹ്യ വ്യവസ്ഥിതിയില്‍ വാഴ്ത്തപ്പെടുന്ന ബിംബമാണ് സോഷ്യല്‍ മീഡിയ. അതിവേഗത്തിലും ബഹുദൂരത്തിലും ആശയവിനിമയം നടത്തുവാന്‍ സോഷ്യല്‍ മീഡിയ ആധുനിക മനുഷ്യനെ പ്രാപ്തനാക്കുന്നു. മനുഷ്യരുടെ ആശയ വിനിമയ ചരിത്രമെടുത്തുനോക്കിയാല്‍ ആശയപ്രകാശനത്തിന് ആധുനിക തലമുറ ആര്‍ജിച്ചിരിക്കുന്ന കഴിവ് മുമ്പ് ഒരിക്കലും ഉണ്ടായിരുന്നതായി കാണുവാന്‍ കഴിയുകയില്ല. ഇന്ന് എല്ലാ മാധ്യമങ്ങളെയും ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരുവാന്‍ സോഷ്യല്‍ മീഡിയാകള്‍ക്ക് കഴിയുന്നു. ഗൂഗിളും ഫേസ്ബുക്കും വാട്‌സ്ആപ്പും ട്വിറ്ററുമൊക്കെ അറിയുവാനുള്ള അവകാശത്തിന്റെ അമൂര്‍ത്തമായ ഇടങ്ങളായി കണക്കാക്കപ്പെടുന്നു. സഭാകാര്യങ്ങളെക്കുറിച്ച് ഇന്ന് വിശ്വാസികളും പൊതുജനങ്ങളും ഏറെയും മനസിലാക്കുന്നത് സോഷ്യല്‍

Latest Posts

Don’t want to skip an update or a post?