കാതുകളില്‍ മുഴങ്ങുന്ന ഒരമ്മയുടെ വിലാപം
- Featured, LATEST NEWS, ചിന്താവിഷയം
- April 7, 2025
സ്വന്തം ലേഖകന്‍ പൈശാചിക ബാധയുള്ളവര്‍ സാധാരണയായി പ്രകടിപ്പിക്കുന്ന ചില അമാനുഷിക കാര്യങ്ങളെക്കുറിച്ച് വത്തിക്കാന്റെ ഔദ്യോഗിക ഭൂതോച്ഛാടകനായിരുന്ന ഫാ. ഗബ്രിയേല്‍അമോര്‍ത്ത് പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് പിശാച് ബാധിതര്‍ വായുവില്‍ ഉയര്‍ന്നു നിന്നിട്ടുള്ള അനുഭവവും ഒരു സ്ത്രീ പല്ലി പോകുന്നതുപോലെ ഭിത്തിയിലൂടെ സഞ്ചരിച്ചതും ഫാ. അമോര്‍ത്ത് പറഞ്ഞ സംഭവങ്ങളില്‍ ഉള്‍പ്പെടുന്നു. പിശാചുബാധയുള്ളവര്‍ തുപ്പുന്നത് സാധാരണ സംഭവമാണെന്നും എന്നാല്‍ ചില സമയത്ത് അവരുടെ വായില്‍ നിന്ന് മെറ്റല്‍ കഷണങ്ങള്‍ പുറത്തു വരാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഇതൊക്കയാണെങ്കിലും സാത്താനേ താങ്കള്‍ ഭയപ്പെടുന്നുണ്ടോ
വിക്ടര്‍ ഫ്രാങ്കിന്റെ അതിമനോഹരമായ ഒരു പുസ്തകമാണ് The man’s search for meaning. നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ അനുഭവിക്കേണ്ടിവന്ന കടുത്ത യാതനകളുടെയും വേദനകളുടെയും അതിജീവനത്തിന്റെയും കഥയാണ് ഈ പുസ്തകം പറഞ്ഞുവയ്ക്കുന്നത്. ജീവിതത്തില്‍ ഒന്നും പ്രതീക്ഷിക്കാന്‍ ഇല്ലാത്തപ്പോഴും തടവറയില്‍നിന്ന് എന്നെങ്കിലും പുറത്ത് കടക്കാനാകുമെന്നും, എന്റെ പ്രിയപ്പെട്ടവരെ കാണാന്‍ കഴിയുമെന്നുമുള്ള പ്രതീക്ഷയാണ് എഴുത്തുകാരനെ ജീവിക്കാന്‍ പ്രേരിപ്പിച്ചത്. നമ്മള്‍ ഒരു പുതുവത്സരത്തിലാണ്. മാറി ചിന്തിക്കുവാനും മാറ്റങ്ങള്‍ വരുത്തുവാനും മാറി നടക്കുവാനുമുള്ള സമയമാണിത്. എല്ലാറ്റിനും ഒരു സമയമുണ്ട്. ആകാശത്തിന്‍കീഴുള്ള സമസ്തകാര്യത്തിനും ഒരവസരമുണ്ട്. (സഭാ.
ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍ കൊന്തയിട്ട വട്ടിപ്പലിശക്കാരനും കുരിശു ധരിച്ച വാടകക്കൊലയാളികളും ആയിരുന്നു പണ്ട് മലയാള സിനിമകളിലെ ക്രൈസ്തവ വിരുദ്ധതയ്ക്ക് ആധാരമായി ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ മറവില്‍ ഉള്‍ചേര്‍ത്തിരുന്നതെങ്കില്‍ ഇന്ന് വിശുദ്ധ പാരമ്പര്യങ്ങളും ക്രൈസ്തവ പഠനങ്ങളും പരിഹാസവും അവഹേളനവും മേമ്പൊടി ചേര്‍ത്ത് പരസ്യ തന്ത്രത്തിന്റെ ഭാഗമായി മാര്‍ക്കറ്റ് ചെയ്യുന്ന ശൈലി കൂടി വരുകയാണ്. വൈദികരെയും സന്യസ്തരെയും ക്രൈസ്തവ സ്ഥാപനങ്ങളെയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന സിനിമകളും മലയാള സിനിമയില്‍ വര്‍ധിച്ചു വരുന്നു. അടുത്തിടെ പുറത്തിറങ്ങിയ രണ്ടു സിനിമകളില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്ന സീനുകളിലും തിരക്കഥയിലും നിറഞ്ഞാടുന്ന
റവ. ഡോ. മൈക്കിള്‍ കാരിമറ്റം ”ഇതാണ് ഒന്നാമത്തെ കല്പന: ഇസ്രായേലേ കേള്‍ക്കുക: നമ്മുടെ ദൈവമായ കര്‍ത്താവാണ് ഏകകര്‍ത്താവ്. നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണ മനസോടും പൂര്‍ണ ശക്തിയോടുംകൂടെ സ്‌നേഹിക്കുക. രണ്ടാമത്തെ കല്പന: നിന്നെപ്പോലെതന്നെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക. ഇവയെക്കാള്‍ വലിയ കല്പനയൊന്നുമില്ല” (മര്‍ക്കോ. 12:29-31). യേശുവിനെ വാക്കില്‍ കുടുക്കാന്‍ ശ്രമിച്ച്, നേതാക്കളില്‍ ഒരാള്‍ ഉന്നയിച്ച ഏറ്റവും പ്രധാനപ്പെട്ട കല്പനയെക്കുറിച്ചുള്ള ചോദ്യത്തിന് യേശുവിന്റെ മറുപടിയായിരുന്നു ഇത്. ഇവിടെ യേശു നല്‍കുന്ന ഉത്തരത്തിന്റെ ആദ്യഭാഗം
ഫാ. മാത്യു ആശാരിപറമ്പില്‍ ഏതാണ്ട് ഇരുപത് വര്‍ഷങ്ങള്‍ക്കുമുമ്പ് ജയസൂര്യ നായകനായി അരങ്ങേറ്റം നടത്തിയ ചലച്ചിത്രമായിരുന്നു ‘ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍.’ സംസാരിക്കാനാവാത്ത ഒരു പെണ്ണിനെ സ്‌നേഹിച്ച് അവള്‍ക്കുവേണ്ടി എന്തും ത്യജിക്കുവാന്‍ തയാറാവുന്ന ഊമയായ യുവാവിനെ സിനിമയില്‍ അവതരിപ്പിച്ച് ജയസൂര്യ ജീവിതത്തില്‍ ഗദ്ഗതങ്ങളാല്‍ വാക്കുകള്‍ മുറിഞ്ഞുപോയ പാവപ്പെട്ട കര്‍ഷകര്‍ക്കുവേണ്ടി ഉരിയാടിയതിന് അഭിനന്ദിക്കുവാനാണ് ഈ കുറിപ്പ്. കര്‍ഷകരുടെ നിലവിളികളിലേക്കും നൊമ്പരങ്ങളിലേക്കും ശ്രദ്ധ ക്ഷണിക്കുവാനായി അദ്ദേഹം മന്ത്രിമാരെ ഇരുത്തി പൊതുവേദിയില്‍ പറഞ്ഞ പ്രസംഗം ഗംഭീരമാണ്, ഉദാത്തമാണ്. കര്‍ഷകന്റെ അധ്വാനത്തിനും വിയര്‍പ്പിനും വിലയുണ്ടെന്നും അവനെ പരിഗണിക്കണമെന്നും
റവ. ഡോ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍ (ലേഖകന്‍ വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിലെ പ്രഫസറാണ്.) ജനകീയനായ ഫ്രാന്‍സിസ് പാപ്പയുടെ നേതൃത്വത്തില്‍ മെത്രാന്മാരുടെ സിനഡു സമ്മേളനം ഒക്‌ടോബര്‍ നാലുമുതല്‍ 28 വരെ റോമില്‍ നടന്നു. 29-ന് ഫ്രാന്‍സിസ് പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെയാണ് സിനഡ് സമാപിച്ചത്. മെത്രാന്മാരുടെ സിനഡു സമ്മേളനം എന്നാണ് പറയുന്നതെങ്കിലും സമര്‍പ്പിതരും അല്മായരും ഇതില്‍ പങ്കെടുത്തു. സിനഡില്‍ പങ്കെടുത്ത 446 പേരില്‍ 364 പേര്‍ക്ക് വോട്ടവകാശമുണ്ടായിരുന്നു. ‘സിനഡാത്മക സഭ: കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതത്വം’ എന്നതായിരുന്നു സിനഡിന്റെ മുഖ്യചര്‍ച്ചാവിഷയം.
സിസ്റ്റര്‍ ടെസി ജേക്കബ് (SSpS) സിസ്റ്റര്‍ ടെസി ജേക്കബ് (SSpS) കഴിഞ്ഞ 17 വര്‍ഷമായി ഒഡീഷയില്‍ മിഷനറിയായി സേവനം ചെയ്യുന്നു. മീഡിയാ & കമ്മൃൂണിക്കേഷന്‍സ് കോ-ഓര്‍ഡിനേറ്ററായി സേവനം ചെയ്യുന്നതോടൊപ്പം ഭൂവനേശ്വറിലെ സേവ്യര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡി ചെയ്യുന്നു. ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനമായ ഒഡീഷയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വികസനമെന്നത് ഒരു സ്വപ്‌നം മാത്രമായിരുന്ന കാലത്താണ് ആദിവാസി ഗോത്ര മേഖലയായ സാമ്പല്‍പ്പൂരില്‍ 1884-ല്‍ ബ്രിട്ടീഷ് മിലിറ്ററിയുടെ ചാപ്ലിനായി ആദ്യ മിഷനറിയായ ഫാ. ഫെര്‍നസ് എസ്.ജെ എന്ന ഈശോസഭാ
മാത്യു സൈമണ്‍ അമീബ ഇരയെ പിടിക്കുന്നത് എങ്ങനെയെന്ന ചോദ്യത്തിന് പണ്ട് ടിന്റുമോന്‍ എഴുതിയ ഒരു ഉത്തരമുണ്ട്. വല്ലാതെ വിശക്കുമ്പോള്‍ അമീബ അതിന്റെ ഗുഹയില്‍നിന്ന് മെല്ലെ പുറത്തിറങ്ങും. ഇര വരുന്ന വഴിക്ക് ആരും കാണാതെ പമ്മിയിരിക്കും. ഇര അടുത്തുവരുമ്പോള്‍ അതിന്റെ മുന്നില്‍ ചാടിവീഴും. പിടിച്ച് ശാപ്പിടും. സംഭവം ഇത് തമാശയാണെങ്കിലും നമ്മുടെ നാട്ടിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വാഹന പരിശോധനയ്ക്കും പിഴയിടീലിനും ഈ രീതിതന്നെയാണ് ഉപയോഗിക്കുന്നത് എന്ന് തോന്നുന്നു. വളരെ കൂളായി വണ്ടി ഓടിച്ചുപോകുമ്പോഴായിരിക്കും പെട്ടെന്ന് ഉദ്യോഗസ്ഥരുടെ
Don’t want to skip an update or a post?