Follow Us On

24

October

2020

Saturday

 • ദൈവത്തിന് മാതാവോ?

  ദൈവത്തിന് മാതാവോ?0

  ദൈവമാതാവ്, നിത്യകന്യക, അമലോത്ഭവ, സ്വർഗാരോപിത- പരിശുദ്ധ മറിയവുമായ് ബന്ധപ്പെട്ട് ഈ നാല് വിശ്വാസസത്യങ്ങളാണ് കത്തോലിക്കാ സഭ പ്രഖ്യാപിച്ചിട്ടുള്ളത്. സ്വർഗാരോപണ തിരുനാളിന് സഭ ഒരുങ്ങുമ്പോൾ, ആദ്യത്തെ വിശ്വാസ സത്യമായ ദൈവമാതൃത്വത്തെ കുറിച്ച് വിശകലനം ചെയ്യുകയാണ് ലേഖകൻ. ബ്രദർ ചെസ്സിൽ പത്തുപറയിൽ (സി.എം.ഐ) മനുജന്റെ നാവിൽ ആദ്യം വിരിയുന്ന നാമമാണല്ലോ അമ്മ. ജീവനെ വഹിച്ച് ഈ ഭൂമിയിലേക്ക് കൊണ്ടുവരുന്നവൾ അവളാണല്ലോ. എന്നാൽ, പരിശുദ്ധ അമ്മയ്ക്ക് അമ്മ എന്ന നാമത്തേക്കാൾ ആഴമായ ഒരു വിശേഷണവും കൂട്ടിച്ചേർക്കപ്പെടുന്നുണ്ട്, ദൈവ മാതാവ് എന്നതാണത്. സഭ

 • ഇത് സശ്രദ്ധം വായിക്കൂ, എന്നിട്ടാവാം സംസാരം

  ഇത് സശ്രദ്ധം വായിക്കൂ, എന്നിട്ടാവാം സംസാരം0

  ”അസ്ഥാനത്തെ ഇടപെടലുകള്‍ തനിക്കു മാത്രമല്ല തന്റെ ചുറ്റിലും അസ്വസ്ഥത ജനിപ്പിക്കും. അതിനാല്‍, പറയേണ്ടതുമാത്രം പറയണം. അതും പറയേണ്ടപ്പോള്‍മാത്രം”-  ധ്യാനിക്കാം, കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ പങ്കുവെക്കുന്ന ചിന്ത, ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ “സന്ദര്‍ഭോചിതമായ വാക്ക് എത്ര നന്ന്. വിവേകിയുടെ വഴി മേലോട്ട്, ജീവനിലേക്ക് നയിക്കുന്നു” (സുഭാ.15:24). കഠിനവ്രതക്കാരായ മൂന്നു സന്യാസികള്‍ ഒരു ഗുഹയില്‍ തപസ്സനുഷ്ഠിക്കുകയായിരുന്നു. മൗനത്തിലും മനനത്തിലുംമാത്രം ശ്രദ്ധകേന്ദ്രീകരിച്ച അവര്‍ സദാ ധ്യാനനിര്‍ലീനരായിരുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്കുപോലും അവര്‍ ഒന്നും സംസാരിച്ചില്ല. അങ്ങനെയിരിക്കെ ഒരിക്കല്‍ ആ ഗുഹാമുഖത്തിനടുത്തുകൂടെ

 • തടവറ ചാടാം യേശുവിന്റെ ശക്തിയില്‍!

  തടവറ ചാടാം യേശുവിന്റെ ശക്തിയില്‍!0

  ഏതെങ്കിലും കാര്യത്തില്‍ സൗഖ്യവും വിടുതലും ആവശ്യമില്ലാത്തവരായി നമ്മില്‍ ആരുമുണ്ടാവില്ല. കുറെപ്പേര്‍ യേശുവിനെ സമീപിച്ച് അവ നേടുന്നുണ്ട്. പക്ഷേ, അതിന് തയാറാകാത്തവരുടെ എണ്ണവും ഒട്ടും കുറവല്ല. ഏത് ബന്ധനത്തിന്റെയും തടവറയില്‍നിന്ന് നമ്മെ സ്വതന്ത്രരാക്കാനുള്ള ശക്തി യേശുവിനുണ്ടെന്ന് തിരിച്ചറിയാന്‍ ഇനിയും നാം വൈകരുത്. ഫാ. ജോസഫ് വയലില്‍ സ്‌നാപകയോഹന്നാനില്‍നിന്ന് സ്‌നാനം സ്വീകരിച്ച യേശുവിനെ പിശാച് മരുഭൂമിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പരീക്ഷിച്ചു. അതെല്ലാം അതിജീവിച്ച യേശു ആത്മാവിന്റെ ശക്തിയോടുകൂടി ഗലീലിയില്‍ തിരിച്ചെത്തി. തുടര്‍ന്ന്, സുവിശേഷം പ്രസംഗിക്കാനും അത്ഭുതങ്ങള്‍ ചെയ്യാനും തുടങ്ങിയതോടെ അവിടുത്തെ കീര്‍ത്തി

 • വാഗ്ദാനത്തിന്റെ പേടകമേ…

  വാഗ്ദാനത്തിന്റെ പേടകമേ…0

  ‘വാഗ്ദാനപേടകമേ’ എന്ന വിശേഷണം പരിശുദ്ധ അമ്മയ്ക്ക് യാദൃശ്ചികമായി വന്നുചേർന്നതല്ല. പുതിയ നിയമത്തിലെ വാഗ്ദാനപേടകമായ പരിശുദ്ധ മറിയത്തെക്കുറിച്ചുള്ളതാണ് ഈ ധ്യാനം. മാർട്ടിൻ പന്തല്ലൂർ സി.എം.ഐ ‘നിന്നെ വഹിച്ച ഉദരം അനുഗ്രഹീതമാണ്.’ യേശുവിന് ലഭിച്ച നല്ലൊരു കോംപ്ലിമെന്റ് (അഭിനന്ദന വചനം) ആണിത്. ഒപ്പം മനോഹരമായ ഒരു മരിയൻ പ്രണാമം കൂടിയാണിത്. വിശുദ്ധ ഗ്രന്ഥത്തിൽ മനുഷ്യന് കൂട്ടുവരുന്ന ദൈവത്തിന്റെ അടയാളമായിരുന്നു വാഗ്ദാനപേടകം. കാനാൻ നാട്ടിലേക്കുള്ള ഇസ്രയേലിന്റെ യാത്രയിൽ അവരെ വഴിനടത്തിയതും പരിപാലിച്ചതും ഈ വാഗ്ദാനപേടകമായിരുന്നു. പഴയനിയമത്തിലെ ഹെബ്രായ ജനതയുടെ ഹൃദയത്തുടിപ്പായിരുന്നു വാഗ്ദാനപേടകം.

 • സ്വർലോക രാജ്ഞി!

  സ്വർലോക രാജ്ഞി!0

  സ്വർലോക രാജ്ഞിയെന്നുവരെ വിളിക്കപ്പെടാൻ എന്ത് യോഗ്യതയാണ് പരിശുദ്ധ മറിയത്തിനുള്ളത്? കർമലമാതാവിന്റെ തിരുനാൾ ആഘോഷിക്കാൻ സഭ ഒന്നടങ്കം ഒരുങ്ങുന്ന ഈ ദിനങ്ങളിൽ ശ്രദ്ധേയമാണ് ഈ ധ്യാനം. ജിനു ആശാരിപ്പറമ്പിൽ സി.എം.ഐ മറിയത്തെ സ്വർലോക രാജ്ഞിയെന്നുവരെ വിളിക്കാൻ എന്ത് യോഗ്യതയാണ് അവൾക്കുള്ളത്? ഇതിനുത്തരം തേടിയുള്ള ഒരു എളിയ യാത്രയാണിത്. മാതാവിന്റെ രാജ്ഞീപദം തേടിയുള്ള ഈ യാത്രയുടെ തുടക്കം കുരിശിൻ ചുവട്ടിൽനിന്ന് നമുക്കാരംഭിക്കാം. തന്റെ കുരിശുമരണത്തിന്റെ അവസാന നാഴികയിലാണ് യഥാർത്ഥ രാജ്ഞിയും മധ്യസ്ഥയും ആരെന്ന് അവൻ വെളിപ്പെടുത്തുന്നത്. ആപാദചൂഢം മുറിവേറ്റ ആ

 • ഞാന്‍ വമ്പനോ?

  ഞാന്‍ വമ്പനോ?0

  അഹങ്കാരികളെ തകര്‍ക്കുകയും വിനീതരെ ഉയര്‍ത്തുകയും ചെയ്യുന്ന ദൈവത്തെക്കുറിച്ചുള്ള ഓര്‍മ മനസ്സില്‍ ഉണര്‍ന്നാല്‍, മറ്റുള്ളവരെ താറടിക്കാനോ അവരുടെ വഴി മുടക്കാനോ സ്വയം അഹങ്കരിക്കാനോ നാം ശ്രമിക്കില്ല. ജോണ്‍ താതകുന്നേല്‍ തന്നത്താന്‍ പുകഴ്ത്തുന്നവന്‍ ദൈവത്താല്‍ താഴ്ത്തപ്പെടും എന്നതാണ് സത്യം. എന്നാല്‍, അതറിയാതെയാണ് നാം നമ്മില്‍ത്തന്നെ അഹങ്കരിക്കുന്നത്. പക്ഷേ, ഞാന്‍ തന്നെയാണ് മറ്റാരെയുംകാള്‍ കേമന്‍ എന്ന തോന്നല്‍ നമ്മുടെ ഉള്ളില്‍ അടിഞ്ഞുകിടപ്പുണ്ട്. സ്വന്തം കുറവുകളും കുറ്റങ്ങളും പലപ്പോഴും കാണാന്‍ നമുക്ക് കഴി യാതെ പോകുന്നു. ചിലതൊക്കെ കണ്ടിട്ടും കാണാത്തമട്ട് നടിക്കും. അവയ്ക്ക്

 • ദൈവത്തിന്റെ വഴികൾ!

  ദൈവത്തിന്റെ വഴികൾ!0

  ‘വെറും ലോഹമായ നമ്മെ ഉലയിൽവെച്ച് ഊതി ഉരുക്കി സ്ഫുടം ചെയ്ത് തനിത്തങ്കമാക്കി മാറ്റുന്ന മഹാനായ ശിൽപ്പി തന്നെയല്ലേ ദൈവം’- തിരുഹൃദയ തിരുനാളിൽ വായിക്കാം, കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ പങ്കുവെക്കുന്ന ചിന്ത. കൂടെ സഞ്ചരിക്കുന്നവനാണ് (എമ്മാനുവൽ) ദൈവം. ‘ഞാൻ നിന്നോടുകൂടെ വരുകയും നിനക്ക് ആശ്വാസം നൽകുകയും ചെയ്യും,’ (പുറ.33:14). വിശ്വസിക്കുന്നവരോടൊപ്പം അവരുടെ താങ്ങും തണലുമായി നടക്കുന്ന ദൈവം നമ്മുടെ സങ്കടങ്ങളിൽ ആശ്വാസവും ആവശ്യങ്ങളിൽ സന്നിഹിതനും സദാ സന്നദ്ധതയുള്ള സഹായിയുമാണ്. കരുതലോടെ നമ്മെ കാക്കുന്ന കർത്താവാണവിടുന്ന്. ദൈവം

 • ‘തോല്‍ക്കുന്ന’ ദൈവത്തിന്റെ കൂട്ടിരുപ്പുകാര്‍!

  ‘തോല്‍ക്കുന്ന’ ദൈവത്തിന്റെ കൂട്ടിരുപ്പുകാര്‍!0

  റോയി അഗസ്റ്റിന്‍, മസ്‌കറ്റ് നാലുചുവരുകള്‍ക്കുള്ളിലേക്ക് ലോകം ചുരുങ്ങിയിട്ട് നൂറു ദിവസങ്ങളാകുന്നു. നഗരങ്ങള്‍ മരണത്തിന്റെ നിഴല്‍വീണ താഴ്‌വരകളായിട്ടും… മരണത്തിന്റെ ഗന്ധം പേറുനന്നൊരു കാറ്റ് പുറത്തു ചൂളമടിക്കുന്നുണ്ട്. ഒന്നും ഇങ്ങനെ ആയിരുന്നില്ല, ഇതു വരെ. ഇനിയങ്ങോട്ട് നമ്മുടെ ജീവിതം എങ്ങനെയാകും എന്ന് ആകുലപ്പെടാത്തവര്‍ ആരുമുണ്ടാകില്ല. ഒന്നുറപ്പ് ഇതുവരെ ജീവിച്ചുതീര്‍ത്ത ജീവിതമായിരിക്കില്ല ഇനി ജീവിക്കാനുള്ള ജീവിതം! നമ്മുടെ ബോധമണ്ഡലത്തിന്റെ പരിസരങ്ങളില്‍പോലും നാം ചിന്തിക്കാതിരുന്നതൊക്കെ സംഭവിക്കുന്നുണ്ടിപ്പോള്‍. വിചാരിക്കാതെ സംഭവിച്ചവയൊക്കെ നമ്മുടെ ജീവിതത്തെ അപരിചിതമായൊരു തുരുത്തില്‍ കൊണ്ടെത്തിച്ചിരിക്കുന്നു. ചില തിരിച്ചറിവുകളുടെ കൂടെ കാലമാണിത്. നമ്മള്‍

Latest Posts

Don’t want to skip an update or a post?