ദൈവത്തിന്റെ അനന്തകരുണയുടെ പുകഴ്ച്ചയായി നൽകപ്പെട്ടിരിക്കുന്ന ദൈവകരുണയുടെ തിരുനാളിനെക്കുറിച്ചും അതിലൂടെ കർത്താവ് വാഗ്ദാനം ചെയ്തിരിക്കുന്ന അസാധാരണമായ കൃപകളെക്കുറിച്ചും പങ്കുവെക്കുന്നു ലേഖകൻ. കർത്താവിന്റെ കരുണ നിറഞ്ഞ സ്നേഹത്തെക്കുറിച്ച് ലോകത്തോട് പ്രഘോഷിക്കാൻ അവിടുന്ന് പ്രത്യേകമായി തിരഞ്ഞെടുത്ത എളിയ ദാസിയായിരുന്നു വിശുദ്ധ ഫൗസ്റ്റീന. പോളണ്ടിലെ കരുണയുടെ മാതാവിന്റെ സഹോദരിമാർ എന്ന സന്യാസ സമൂഹത്തിലെ മിണ്ടാമഠത്തിൽ ആരാലും അറിയപ്പെടാതെ ജീവിച്ച സന്യാസിനി. കർത്താവിനെപ്പോലെ 33 വർഷമായിരുന്നു അവളുടെയും ജീവിതം. നിരക്ഷരയും ധൈര്യശാലിയുമായിരുന്ന ഈ യുവസന്യാസിനി തന്റെ ജീവിതം മുഴുവനും പാപികൾക്കു വേണ്ടിയുള്ള ദഹനബലിയായി കർത്താവിനു സമർപ്പിച്ചു.
നേതാവിന്റെ ഏറ്റവും വലിയ ഗുണമായി ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത് ആളെ കൂട്ടാനുള്ള കഴിവാണ്. ഇടിമുഴക്കത്തിന്റെ ശബ്ദത്തില്‍ നേതാവിനു വേണ്ടി ജയ് വിളിക്കാനും, നേതാവിന്റെ പുഞ്ചിരി വിരിഞ്ഞ പടം തെരുവോരങ്ങളില്‍ പോസ്റ്ററൊട്ടിക്കാനും, സമരങ്ങളുടെ മുന്‍നിരയില്‍ നിന്ന്, പ്രകോപനമുണ്ടാകുമ്പോള്‍ നേതാവിന് സംരക്ഷണമൊരുക്കി അടിയേറ്റു വാങ്ങാനും തയാറാകുന്ന അണികളാണ് ഇപ്പോഴത്തെ നേതാക്കന്മാരുടെ വലിയ പിന്‍ബലം. പുതിയ നിയമത്തില്‍ നമുക്കും ഒരു നേതാവിനെ കാണാം. ആ നേതാവിന് വേണ്ടി തെരുവ് വീഥിയില്‍ സൈത്തിന് കൊമ്പുകള്‍ മുറിച്ചുനിരത്തിയും വസ്ത്രങ്ങള്‍ വിരിച്ചും ഓശാന പാടിയും ആര്‍പ്പുവിളിച്ചും ജറുസലെമിലേക്ക്
കേരളത്തിലെ ക്രൈസ്തവരുടെ ജീവിതവും വെല്ലുവിളികളും പ്രതിസന്ധികളും വിവിധ തലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാലമാണല്ലോ ഇത്. ഈ വിഷയവും അനുബന്ധ വിഷയങ്ങളും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യാനുള്ള സാധ്യതകള്‍ ഇന്ന് ഏവരുടെയും മുമ്പിലുണ്ട്. സാമുദായിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും വെല്ലുവിളികള്‍ തിരിച്ചറിയുന്നതിനും നീതിനിഷേധങ്ങള്‍ ചോദ്യം ചെയ്യുന്നതിനും യുവജനങ്ങള്‍ മുന്നോട്ടുവന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്. വിവിധ ക്രൈസ്തവ സമൂഹങ്ങളില്‍പ്പെട്ടവര്‍ നവമാധ്യമങ്ങളിലും സഭാവൃത്തങ്ങളിലും നിരന്തരമായി നടത്തുന്ന ചര്‍ച്ചകളും പഠനങ്ങളും സര്‍ക്കാരില്‍നിന്നുതന്നെ ലഭിക്കുന്ന വിവരങ്ങളും വിരല്‍ചൂണ്ടുന്നത് ക്രൈസ്തവ സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥയിലേക്കാണ്. കേരളത്തിലെ ക്രൈസ്തവ
”ഇന്നലെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ അനിയനാണ് ഫോണ്‍ എടുത്തത്. പെട്ടെന്ന് അവന് പറഞ്ഞു ഞാന്‍ ഒരാളുടെ കൈയില്‍ കൊടുക്കാം. അങ്ങേത്തലയ്ക്കല്‍നിന്നും ‘ഹലോ’ എന്ന സ്വരം കേട്ടു. പിന്നെ ‘ആരാണെന്ന് മനസിലായോ’ എന്ന ചോദ്യവും. ‘ആയിഷ താത്തയല്ലേ’ എന്ന് തിരിച്ചു ചോദിച്ചപ്പോള്‍ സന്തോഷംകൊണ്ട് മനസുനിറഞ്ഞൊരു മറുപടി ‘അപ്പോള്‍ ഞങ്ങളെയൊന്നും മോന് മറന്നിട്ടില്ല അല്ലേ.’ പെട്ടെന്ന് വന്ന മറുപടിയായിരുന്നു ഇത്. ‘എങ്ങനെ മറക്കും താത്ത നിങ്ങളെയൊക്കെ…. ‘ ഇത് പറയുമ്പോള്‍ എന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു. സ്വന്തം വീട്ടിലുള്ളവരെ പോലെതന്നെ ബന്ധമുള്ളവര്‍. അവരുടെ
‘ഞാന്‍ ഇങ്ങനെയാകാനുള്ള പ്രധാന കാരണം എന്റെ അമ്മയാണ്. അമ്മയുടെ മുന്പില് മിടുക്കനാകണമെന്നതായിരുന്നു ലക്ഷ്യം,’ എലൈറ്റ് സൂപ്പര്‍ മാര്‍ക്കറ്റിലെ സെക്യൂരിറ്റി ജോലിയില്‍ തുടങ്ങി 100 വാഹനങ്ങളും 250 തൊഴിലാളികളും ഉള്ള ബ്രൈറ്റ് അസറ്റ് ട്രാന്‍സിറ്റ് എന്ന കമ്പനി ഉടമയായി മാറിയ സുധിന്‍ സിഎം ന്റെ വാക്കുകളാണിത്. ‘എനിക്ക് നന്നാവണം, നല്ല ബിസിനസുകാരനാകണം, മറ്റുള്ളവരുടെ മുന്പില് നന്നായി നടക്കണം.’ സുധിയുടെ എപ്പോഴത്തെയും ചിന്ത ഇതു മാത്രമായിരുന്നു. ഉറക്കത്തിലും ഉണര്‍വിലും ഈ ചിന്ത കെടാതെ നിന്നു. ഇദ്ദേഹത്തിന് 10 വയസുള്ളപ്പോള്‍ അച്ഛന്
ധൂര്‍ത്തപുത്രന്റെ ഉപമയില്‍ അലിവുള്ള പിതാവിനെ അവതരിപ്പിക്കുവാന്‍ യേശുവിനെ പ്രേരിപ്പിച്ചത് യൗസേപ്പിതാവുമായുള്ള തന്റെ സമ്പര്‍ക്കവും അനുഭവവുമായിരുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പ പറയുന്നുണ്ട്. ഭാഗ്യസ്മരണാര്‍ഹനായ ഇരുപത്തിമൂന്നാം യോഹന്നാന് മാര്‍പാപ്പ വിശുദ്ധ യൗസേപ്പിനെ രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ സംരക്ഷകനായി പ്രഖ്യാപിച്ചിരുന്നു. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് നടക്കുന്ന അവസരത്തില്‍ പരിശുദ്ധ കുര്‍ബാനയില്‍ പരിശുദ്ധ കന്യകയെ അനുസ്മരിച്ചതിനുശേഷം വിശുദ്ധ യൗസേപ്പിനെ അനുസ്മരിക്കണമെന്ന് മാര്‍പാപ്പ നിര്‍ദേശിക്കുകയും ചെയ്തു. പരിഷ്കരിച്ച സീറോ മലബാര്‍ കുര്‍ബാനയിലെ അനുസ്മരണ പ്രാര്‍ത്ഥനയില്‍ വിശുദ്ധ യൗസേപ്പും ചേര്‍ക്കപ്പെട്ടു എന്നത് ശുഭസൂചകമാണ്. വിശുദ്ധ യൗസേപ്പ്, അനേകം
ഞാന്‍ ആദ്യമായി ശുശ്രൂഷ ചെയ്യുവാന്‍ ഇടയായത് മലബാര്‍ രൂപതയിലാണ്. അവിടെയുള്ള പുലിക്കയം ഇടവകയിലെ വികാരിയച്ചന് ഒരു ദിവസം എന്നോട് പറഞ്ഞു, തിരുമേനീ ഒരു ദിവസം വന്ന് ഈ ഇടവകയോട് ചേര്‍ക്കപ്പെടുവാന്‍ ആഗ്രഹിക്കുന്ന കുടുംബത്തിലെ അംഗങ്ങള്‍ക്ക് മാമോദീസ നല്കി, അവരെ നമ്മുടെ ഇടവകാംഗങ്ങളാക്കിത്തീര്ക്കണം. ഇതുകേട്ടപ്പോള്‍ ഈ കുടുംബം ഇടവകയില്‍ ചേരാനുണ്ടായ സാഹചര്യങ്ങള്‍ ചോദിച്ചറിയുവാനുള്ള ഉത്സാഹമായി. ആ ഇടവകയിലെ ഒരു കുടുംബം എല്ലാ ദിവസവും വൈകിട്ട് ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ അവരുടെ തൊട്ടടുത്ത് താമസിക്കുന്ന ഒരു കൊല്ലന്റെ കുടുംബത്തില്‍ എപ്പോഴും വഴക്കാണ്.
ഇന്ന് (ഫെബ്രു. 25), ക്രിസ്തുവിനെപ്രതി രക്തസാക്ഷിത്വം വരിച്ച വാഴ്ത്തപ്പെട്ട റാണി മരിയയുടെ തിരുനാൾ ദിനം. ക്ഷമയുടെയും മാനസാന്തരത്തിന്റെയും മധ്യസ്ഥയായി വിശേഷിപ്പിക്കാവുന്ന ആ പുണ്യജീവിതം ഒരിക്കൽക്കൂടി ധ്യാനവിഷയമാക്കാം, ഇന്ന് ഈ ദിനത്തിൽ. വാഴ്ത്തപ്പെട്ട രക്തസാക്ഷിപദവിയിലേക്കുള്ള നാൾവഴികൾക്കിടയിൽ ഘാതകൻ കുടുംബാംഗമായി മാറിയെന്ന അത്യപൂർവ ചരിത്രമാണ് സിസ്റ്റർ റാണി മരിയയുടേത്. സ്വർഗത്തിലെ ആ രക്തപുഷ്പത്തിന്റെ ഘാതകനെ മകനായി ഏറ്റെടുത്ത മാതാപിതാക്കൾ നിത്യസമ്മാനത്തിനായി യാത്രയായെങ്കിലും അവനെ സഹോദരനായി സ്വീകരിച്ച കുടുംബം ക്ഷമിക്കുന്ന സ്നേഹത്തിന്റെ ആൾരൂപങ്ങളായി നമ്മുടെ കൺമുമ്പിലുണ്ട്, ക്ഷമിക്കുമ്പോഴും സ്നേഹിക്കുമ്പോഴും അത്ഭുതങ്ങൾ സംഭവിക്കുമെന്ന് ലോകത്തെ
Don’t want to skip an update or a post?