രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കാനുള്ള ഇടപെടലുകള് ഉണ്ടാകണം
- ASIA, Featured, Kerala, LATEST NEWS, WORLD
- September 15, 2025
ബത്തേരി: മാറുന്ന സാമൂഹ്യ സാഹചര്യങ്ങളില്‍ സമൂഹവുമായി നിരന്തരം ആശയവിനിമയം നടത്തി ഉചിതമായ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ പ്രൊഫഷണല്‍ സാമൂഹ്യ പ്രവര്‍ത്തനത്തിന് നിര്‍ണായക പങ്കുണ്ടെന്ന് ബത്തേരി ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ്. കേരള അസോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ബത്തേരി ശ്രേയസില്‍ ആരംഭിച്ച ദ്വിദിന സംസ്ഥാനതല നേതൃപരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പസ് സംസ്ഥാന പ്രസിഡന്റ് ഡോ. ചെറിയാന്‍ പിയ കുര്യന്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. എം പി ആന്റണി,
വാഷിംഗ്ടണ്‍ ഡിസി: ബയോളജിക്കല്‍ പുരുഷന്മാരെ സ്ത്രീകളുടെ കായിക ഇനങ്ങളില്‍ മത്സരിക്കുന്നതില്‍ നിന്ന് തടയുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. ഇനി മുതല്‍, സ്ത്രീകളുടെ കായിക വിനോദങ്ങള്‍ സ്ത്രീകള്‍ക്ക് മാത്രമായിരിക്കുമെന്ന് ഉത്തരവില്‍ ഒപ്പുവച്ചുകൊണ്ട് ട്രംപ് പ്രഖ്യാപിച്ചു. സ്ത്രീകളുടെ കായിക ഇനങ്ങളില്‍ പങ്കെടുക്കാന്‍ ജീവശാസ്ത്രപരമായി പുരുഷന്മാരായവരെ അനുവദിക്കുന്നത് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അന്യായമാണെന്നും അവരുടെ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്നും ‘സ്ത്രീകളുടെ കായിക ഇനങ്ങളില്‍ പുരുഷന്മാരെ ഒഴിവാക്കുക’ എന്ന തലക്കെട്ടിലുള്ള ഉത്തരവില്‍ പറയുന്നു. പുരുഷന്‍മാരും സ്ത്രീകളും തമ്മിലുള്ള ജീവശാസ്ത്രപരമായ അടിസ്ഥാന
വത്തിക്കാന്‍ സിറ്റി: 2025 ജൂബിലിവര്‍ഷത്തിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള 30,000 ത്തോളം വരുന്ന സായുധസേനാംഗങ്ങളും പോലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥറും അഗ്നിശമനസേനാംഗങ്ങളും രണ്ട് ദിവസങ്ങളിലായി വത്തിക്കാനില്‍ നടന്ന സായുധസേനാംഗങ്ങളുടെ ജൂബിയാഘോഷത്തില്‍ പങ്കുചേര്‍ന്നു. ജൂബിലി ആഘോഷത്തിന്റെ കേന്ദ്രമായിരുന്ന ജൂബിലി ദിവ്യബലി മധ്യേ പിതാവായ ദൈവത്തിന്റെ സ്‌നേഹത്തിന്റെ ധൈര്യശാലികളായ സാക്ഷികളായിരിക്കുവാന്‍ സായുധസേനാംഗങ്ങളെ ഫ്രാന്‍സിസ് മാര്‍പാപ്പ ക്ഷണിച്ചു. അനാരോഗ്യം മൂലം ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് മാസ്റ്റര്‍ ഓഫ് സെര്‍മണീസ് ആര്‍ച്ചുബിഷപ് ഡീഗോ റാവെല്ലിയാണ് പാപ്പയുടെ സന്ദേശം തുടര്‍ന്ന് വായിച്ചത്. സായുധ സേനകളുടെയും പോലീസിന്റെയും സുരക്ഷാ
സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത പരിശുദ്ധ മാമ്മോദീസായില്‍ രക്ഷാകരജീവിതം ആരംഭിക്കുമ്പോള്‍ത്തന്നെ നമ്മുടെ നിസാരതയെ ധ്യാനിക്കേണ്ടതിനെപ്പറ്റി പറയുന്നുണ്ട്. ഒരു കുഞ്ഞിനെ മാമ്മോദീസാ മുക്കുമ്പോള്‍ അതിലെ രണ്ടാമത്തെ പ്രാര്‍ത്ഥന ഇങ്ങനെയാണ്: ഈ ലോകത്തിന്റെ വ്യര്‍ത്ഥതയെ ഗ്രഹിക്കത്തക്കവിധത്തില്‍ ഈ കുഞ്ഞിന്റെ മനോനയനങ്ങളെ തുറക്കണമേ. ആരാധനാശാസ്ത്രത്തിലെ വിശേഷണം ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. വ്യര്‍ത്ഥലോകം. നമ്മുടെ ഓരോരുത്തരുടെയും അവസാനം ഐഹികജീവിതവ്യാപാരം അവസാനിച്ചു. ഈ ലോകത്തില്‍ നിന്ന് ശരീരപ്രകാരം വേര്‍പിരിയുമ്പോള്‍ നമ്മുടെ മൃതശരീരം ദൈവാലയത്തിന്റെ അകത്തേക്ക് എടുത്തുകൊണ്ടുള്ള നാലാം ശുശ്രൂഷ ആരംഭിക്കുമ്പോള്‍ പ്രാരംഭപ്രാര്‍ത്ഥനയിലെ ഒരു വരി ഇപ്രകാരമാണ്.
ജയ്‌മോന്‍ കുമരകം ഇടവകതിരുനാളുകള്‍ ആഘോഷങ്ങളേക്കാളുപരി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സമൂഹം അവഗണിക്കുന്നവരെ ഓര്‍മ്മിക്കുന്നതിനുമായി മാറുന്ന കാഴ്ചകളാണ് ഇപ്പോള്‍ ധാരാളമായി കാണുന്നത്. തൃശൂര്‍ എറവ് സെന്റ് തെരേസാസ് കപ്പല്‍പ്പള്ളി ഇടവകയെ നോക്കൂ. തിരുനാളിനോടനുബന്ധിച്ച് ഇവിടെ ഉച്ചക്ക് നടക്കുന്ന വിശാലമായ നേര്‍ച്ചസദ്യയില്‍ ഭക്ഷണം വിളമ്പുംമുമ്പേ ജില്ലയിലെ അനാഥാലയങ്ങളിലുളളവര്‍ക്ക് അവര്‍ തിരുനാള്‍ ഭക്ഷണം വിളമ്പി മാതൃകയായി. അനാഥരേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരേയും ചേര്‍ത്ത് നിര്‍ത്തിയാണ് കപ്പല്‍ പള്ളിയിലെ തിരുനാള്‍ പൂര്‍ണ്ണമാകുന്നത്. വീടുകളില്‍ തയ്യാറാക്കുന്ന ‘സ്‌നേഹത്തിന്റെ പൊതിച്ചോറില്‍ ചിക്കന്‍, ബീഫ്, പോര്‍ക്ക്, മീന്‍, സലാഡ്, ഉപ്പേരി എന്നി
കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച 25-ാമത് ചൈതന്യ കാര്‍ഷിക മേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും ജനകീയ പരിസമാപ്തി. എട്ട് ദിനങ്ങളിലായി നടന്ന മേളയില്‍ പതിനായിരക്കണക്കിന് ആളുകളാണ് പങ്കാളികളായത്. കാര്‍ഷിക മേളയുടെ സമാപന സമ്മേളനം സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ.
കൊച്ചി: സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ മുഖേന മദ്രസ അധ്യാപകര്‍ക്കുമാത്രമായി 5 ലക്ഷം രൂപയുടെ പലിശരഹിത ഭവനവായ്പ അനുവദിച്ച സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ തീരുമാനം മതവിവേചനവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ വിവേചനപരമായ ഉത്തരവ് പിന്‍വലിക്കണമെന്നും ക്രിസ്ത്യന്‍ ന്യൂനപക്ഷമുള്‍പ്പടെ ഇതര വിജ്ഞാപിത മതന്യൂനപക്ഷങ്ങളിലെ മതാധ്യാപകരെയും പലിശ രഹിത ഭവനവായ്പ പദ്ധതിയില്‍ ഉള്‍പെടുത്തി പുതിയ ഉത്തരവിറക്കണമെന്നും കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ആവശ്യപ്പെട്ടു. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍
തൃശൂര്‍: ഭിന്നശേഷി സംവരണ വിഷയത്തില്‍ തടസപ്പെട്ടു കിടക്കുന്ന പതിനാറായിരത്തോളം വരുന്ന അധ്യാപക നിയമനാംഗീകാര പ്രശ്‌നം പരിഹരിക്കുവാന്‍ ആത്മാര്‍ഥമായി ശ്രമിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. തൃശൂര്‍ അതിരൂപതയുടെ ആതിഥേയത്വത്തില്‍ നടന്ന കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്‌നപരിഹാരത്തിനായി ഇടപെടല്‍ നടത്താന്‍, വിദ്യാഭ്യാസ മന്ത്രിയുമായി ഈ വിഷയത്തില്‍ ചര്‍ച്ച ചെയ്യാന്‍ ടീച്ചേഴ്‌സ് ഗില്‍ഡ് നേതൃത്വത്തെ തിരുവനന്തപുരത്തേക്ക് ക്ഷണിക്കു ന്നതായി അദ്ദേഹം അറിയിച്ചു. ന്യൂനപക്ഷാവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന പശ്ചാത്തലത്തില്‍ അവകാശങ്ങള്‍ക്കായി ഉത്തരവാദിത്വത്തോടെ
Don’t want to skip an update or a post?