ലണ്ടനിലെ സഫോക് യൂണിവേഴ്സിറ്റി ഡീന്‍ അമല നേഴ്സിംഗ് കോളജ് സന്ദര്‍ശിച്ചു
- Featured, Kerala, LATEST NEWS
- January 16, 2025
പാലാ: കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ മര്‍ത്തമറിയം അര്ക്കിദിയാക്കോല് തീര്‍ത്ഥാടന ദൈവാലയത്തില്‍ മൂന്നുനോമ്പ് തിരുനാള്‍ 22, 23, 24 തിയതികളില്‍ ആഘോഷിക്കും. പ്രസിദ്ധമായ കപ്പല്‍പ്രദക്ഷിണം 23-ന് ഉച്ചയ്ക്ക് ഒരുമണിക്ക് നടത്തും. വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തിരുനാളും ദേശത്തിരുനാളുകളും ഫെബ്രുവരി നാലുമുതല്‍ 11 വരെ ആഘോഷിക്കും.
അമരാവതി: ദളിത് ക്രൈസ്തവര്‍ക്ക് ഷെഡ്യൂള്‍ഡ് കാസ്റ്റ് ആനുകൂല്യങ്ങള്‍ നല്‍കണമെന്ന ആന്ധ്രപ്രദേശ് ഗവണ് മെന്റിന്റെ ആവശ്യത്തെ ക്രൈസ്തവ നേതാക്കള്‍ സ്വാഗതം ചെയ്തു. ക്രിസ്തുമതം സ്വീകരിച്ച ദളിതരുടെ ജീവിതം ഇപ്പോഴും ദുഷ്കരമാണെന്നും അതുകൊണ്ട് അവര്‍ക്ക് ഷെഡ്യുള്‍ഡ് കാസ്റ്റ് ആനുകൂല്യങ്ങള്‍ നല്‍കണമെന്നും ആന്ധ്രപ്രദേശ് സോഷ്യല്‍ വെല്‍ഫെയര്‍ മിനിസ്റ്റര്‍ മെരുഗു നാഗാര്‍ജു പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അവര്‍ ക്രിസ്തുമതത്തിലേക്ക് മാറിയെന്നാലും അവരുടെ ജീവിത സാഹചര്യങ്ങളില്‍ കാര്യമായ മാറ്റമൊന്നുമുണ്ടായില്ലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദളിത് ക്രൈസ്തവര്‍ക്ക് ഷെഡ്യൂള്‍ഡ് കാസ്റ്റ് സ്റ്റാറ്റസ് നല്‍കണമെന്ന് ജസ്റ്റീസ് ബാലകൃഷ്ണന് കമ്മീഷനോട് ആവശ്യപ്പെടുവാനുള്ള
വിനോദ് നെല്ലയ്ക്കല്‍ ആരും പരാതി പറയാത്ത, പാവങ്ങളോട് കരുണകാട്ടുന്ന വൈദികനാകണമെന്നായിരുന്നു റാഫേലിനോട് അമ്മ പറഞ്ഞത്. പാവങ്ങളോട് കാരുണ്യത്തോടെ ഇടപെടുന്ന അമ്മയെ കണ്ട് വളര്‍ന്ന റാഫേലിന്റെ ഹൃദയത്തിലാണ് ആ വാക്കുകള്‍ പതിഞ്ഞത്. പിന്നീട് ആ മകന് വളര്‍ന്ന് ഫാ. റാഫേല്‍ തട്ടിലും, ബിഷപ് തട്ടിലുമായപ്പോഴും അമ്മയുടെ ആ വാക്കുകളും ഒപ്പം വളര്‍ന്നുകൊണ്ടിരുന്നു. കരുതലും കാരുണ്യവും വഴിഞ്ഞൊഴുകുന്ന ഹൃദയമാണ് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിനെ എല്ലാവര്ക്കും ഒരുപോലെ പ്രിയപ്പെട്ടവനാക്കുന്നത്. ഒരു മണിക്കൂര്‍ കാറില്‍ യാത്ര ചെയ്യേണ്ട ദൂരം പിന്നിടാന്‍
കൊച്ചി: കേരള കത്തോലിക്കാ സഭയിലെ അല്മായക്കിടയിലെ ആചാര്യനായിരുന്നു ഷെവലിയാര്‍ പ്രഫ. ഏബ്രഹാം അറയ്ക്കല്‍ എന്ന് വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അനുസ്മരിച്ചു. ചരിത്രകാരനും എഴുത്തുകാരനും അധ്യാപ കനുമായിരുന്ന അദ്ദേഹം ലത്തീന്‍ കത്തോലിക്കാ സഭയ്ക്ക് പ്രത്യേകിച്ചും, കേരള സമൂഹത്തിന് പൊതുവിലും നല്‍കിയിട്ടുള്ള സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്ന് ഡോ. കളത്തിപ്പറമ്പില്‍ അനുശോചന സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. അധ്യാപന മേഖലയിലും സംഘടനാ പ്രവര്‍ത്തനരംഗത്തും പത്രപ്രവര്‍ത്തനരംഗത്തും കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം മൂലം ഉണ്ടായിട്ടുള്ളതെന്ന് ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ പറഞ്ഞു.
കൊച്ചി: മലയാള ചലച്ചിത്രങ്ങളിലെ നവ ആഭിമുഖ്യങ്ങള്‍ എന്ന വിഷയത്തില്‍ കെസിബിസി മീഡിയ കമ്മീഷന്റെ നേതൃത്വത്തില്‍ പാലാരിവട്ടം പിഒസിയില്‍വച്ച് ജനുവരി 27 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കെസിബിസി ജാഗ്രത സദസ് നടത്തുന്നു. ധാര്‍മ്മികതയെയും മൂല്യാധിഷ്ഠിത ജീവിതത്തെയും വെല്ലുവിളിക്കുന്ന ആശയങ്ങളും, ക്രൈസ്തവ വിരുദ്ധവും അവഹേളനപരവുമായ ഉള്ളടക്കങ്ങളും ചലച്ചിത്രങ്ങളില്‍ ഏറിവരുന്ന പശ്ചാത്തലത്തില്‍ സാമൂഹിക ഐക്യം വളര്‍ത്തുന്നതും ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതുമായ ഒരു ചലച്ചിത്ര സംസ്കാരം എപ്രകാരം രൂപപ്പെടുത്താന്‍ കഴിയും എന്ന അന്വേഷണമാണ് ജാഗ്രത സദസിന്റെ പ്രമേയം. ചലച്ചിത്ര സംവിധായകരായ ലിയോ തദേവൂസ്,
ന്യൂഡല്‍ഹി: ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ത്യന്‍ സഭയക്ക് ഒരു ആര്‍ച്ചുബിഷപ്പിനെയും മൂന്ന് ബിഷപ്പുമാരെയും പ്രഖ്യാപിച്ചു. വെസ്റ്റ് ബംഗാളിലെ ബാഗ്ദോഗ്ര രൂപതയിലെ ബിഷപ് വിന്‍സന്റ് ഐന്ഡിനെ റാഞ്ചിയുടെ പുതിയ ആര്‍ച്ചുബിഷപ്പായി ഉയര്‍ത്തി. ബോംബെ സഹായമെത്രനായിരുന്ന ബിഷപ് ബാര്‍ത്തോള്‍ ബരാറ്റോയെ മഹാരാഷ്ട്രയിലെ നാസിക്കിലെ ബിഷപ്പായി നിയമിച്ചു. മദ്ധ്യപ്രദേശിലെ ജാബുവ രൂപതയുടെ ബിഷപ്പായി ഫാ. പീറ്റര്‍ റുമാല്‍ ഖരാടിയെയും മഹാരാഷ്ട്രയിലെ തന്നെ ഔറംഗാബാദിലെ ബിഷപ്പായി ഫാ. ബെര്‍ണാര്‍ഡ് ലാന്‍സി പിന്റോയെയും നിയമിച്ചു. അതോടൊപ്പം 75 വയസ് പൂര്‍ത്തിയാക്കിയ റാഞ്ചി ആര്‍ച്ചുബിഷപ് ഫെലിക്സ് ടോപ്പോയുടെയും
ന്യൂഡല്‍ഹി: ഭോപാലില്‍ മലയാളിയായ ഫാ. അനില്‍ മാത്യുവിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ റിപ്പോര്‍ട്ട് നല്കാന് ദേശീയ ന്യൂനപക്ഷ കമ്മിഷന് മധ്യപ്രദേശ് ചീഫ് സെക്രട്ടറിയോടു നിര്‍ദേശിച്ചു. കമ്മിഷന് അധ്യക്ഷന്‍ ഇക്ബാല്‍ സിങ് ലാല്‍പുരയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ അസംബ്ലി ഓഫ് ക്രിസ്ത്യന്‍ ട്രസ്റ്റ് സര്‍വീസസ് (ആക്ട്സ്) കമ്മിഷനു മുന്നില്‍ വിഷയം അവതരിപ്പിച്ചിരുന്നു. ഫാ. അനിലിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭോപാല്‍ സിഎംഐ പ്രൊവിന്‍സ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും ദേശീയ ന്യൂനപക്ഷ കമ്മിഷനും കത്തയയ്ക്കുകയും ചെയ്തിരുന്നു. ഭോപാലിലെ
ഇടുക്കി: പുതുതായി പണികഴിപ്പിച്ച നെടുങ്കണ്ടം സെന്റ് സെബാ സ്റ്റ്യന്‍സ് ഫെറോനാ ദൈവാലയത്തിന്റെ കൂദാശാകര്‍മ്മവും മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ത്ഥാടന ദൈവാലയ പ്രഖ്യാപനവും നാളെ (ജനുവരി 18ന്) നടക്കും. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ആണ് ദൈവാലയ കൂദാശയും പ്രഖ്യാപനവും നടത്തുന്നത്. കൂരിയാ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍, ഇടുക്കി രൂപതാ മെത്രാന് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മോണ്‍. ജോസ് പ്ലാച്ചിക്കല്‍, മോണ്‍. അബ്രാഹം പുറയാറ്റ്, മോണ്‍. ജോസ് കരിവേലിക്കല് എന്നിവര്‍ സഹകാര്‍മികരാകും.
Don’t want to skip an update or a post?