Follow Us On

16

January

2025

Thursday

  • മാര്‍ തട്ടിലിന്റെ പ്രസംഗം; അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണം

    മാര്‍ തട്ടിലിന്റെ പ്രസംഗം; അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണം0

    കാക്കനാട്: സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ പ്രസംഗത്തിലെ ഒരു പരാമര്‍ശത്തിന്റെ പേരിലുള്ള അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്ന് സഭാ പിആര്‍ഒ റവ. ഡോ. ആന്റണി വടക്കേകര വി.സി പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു. സീറോമലബാര്‍സഭയുടെ തനതായ അജപാലന സംവിധാനങ്ങള്‍ രൂപപ്പെടേണ്ടതിന്റെയും അതിനോടു സീറോമലബാര്‍ വിശ്വാസികള്‍ സഹകരിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് വിശ്വസികളുടെ ഒരു സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് 2022-ല്‍ ബംഗളൂരുവില്‍ നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗമാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. സീറോമലബാര്‍ സഭയുടെ അംഗങ്ങള്‍ സഭയുടെ തനതായ ആരാധനാക്രമമനുസരിച്ചുള്ള കൂട്ടായ്മകളില്‍

  • രാജ്യത്തെ നടുക്കിയ കൊടുംക്രൂരതയ്ക്ക് 25 വയസ്

    രാജ്യത്തെ നടുക്കിയ കൊടുംക്രൂരതയ്ക്ക് 25 വയസ്0

    രാജ്യത്തെ നടുക്കിയ കൊടുംക്രൂരതയ്ക്ക് 25 വയസ്. ഓസ്‌ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റുവര്‍ട്ട് സ്റ്റെയിന്‍സ്, മക്കളായ 10 വയസുകാരന്‍ ഫിലിപ്പ്, ആറു വയസുകാരന്‍ തിമോത്തി എന്നിവരെ ഒഡീഷയിലെ കിയോണ്‍ജാര്‍ ജില്ലയിലെ മനോഹര്‍പുര്‍ ഗ്രാമത്തില്‍വച്ച് 1999 ജനുവരി 22-ന് അര്‍ദ്ധരാത്രിയിലായിരുന്നു തീവ്രഹിന്ദുത്വവാദികള്‍ ചുട്ടുകൊന്നത്. അവിടെ നടന്ന മെഡിക്കല്‍ ക്യാമ്പിലും പ്രാര്‍ത്ഥനാ സമ്മേളനത്തിലും പങ്കെടുക്കാന്‍ എത്തിയതായിരുന്നു സ്റ്റെയിന്‍സ് മക്കള്‍ക്കൊപ്പം. ജീപ്പിനുള്ളില്‍ കിടന്നുറങ്ങിയിരുന്ന അവരെ ദാരാസിംഗിന്റെ നേതൃത്വലുള്ള 50 അംഗ സംഘം പെട്രോളിച്ച് തീവയ്ക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച അവരെ ആയുധങ്ങള്‍ ഉപയോഗിച്ച് അഗ്നികുണ്ഠത്തിലേക്ക്

  • ഫാ. ഷാബു കുന്നത്തൂര്‍ കോട്ടപ്പുറം രൂപതാ ചാന്‍സലര്‍

    ഫാ. ഷാബു കുന്നത്തൂര്‍ കോട്ടപ്പുറം രൂപതാ ചാന്‍സലര്‍0

    കോട്ടപ്പുറം: കോട്ടപ്പുറം രൂപത ചാന്‍സലറായി ഫാ. ഷാബു കുന്നത്തൂരിനെ ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ നിയമിച്ചു. പറവൂര്‍ ഡോണ്‍ ബോസ്‌കോ ആശുപത്രി അസോസിയേറ്റ് ഡയറക്ടറായും മണലിക്കാട് സെന്റ് ഫ്രാന്‍സിസ് അസീസി മൈനര്‍ സെമിനാരിയില്‍ ആന്മീയ പിതാവുമായി സേവനം ചെയ്യുകയായിരുന്നു അദ്ദേഹം. പള്ളിപ്പുറം മഞ്ഞുമാത ബസിലിക്ക, തൃശൂര്‍ തിരുഹൃദയ പള്ളികളില്‍ സഹവികാരിയായും, കൂര്‍ക്കമറ്റം സെന്റ് ആന്റണീസ്, വലിയ പഴമ്പിള്ളിതുരുത്ത് തിരുഹൃദയം, മേത്തല സെന്റ് ജൂഡ്,   കടക്കര ഉണ്ണിമിശിഹ  പള്ളികളില്‍ പ്രീസ്റ്റ് -ഇന്‍-ചാര്‍ജ് ആയും  കൂര്‍ക്കമറ്റം സെന്റ് ആന്റണീസ്

  • വിദേശ കുടിയേറ്റത്തില്‍ ആശങ്കയറിയിച്ച് മാര്‍ ജോസഫ് പെരുന്തോട്ടം

    വിദേശ കുടിയേറ്റത്തില്‍ ആശങ്കയറിയിച്ച് മാര്‍ ജോസഫ് പെരുന്തോട്ടം0

    തിരുവനന്തപുരം: സംസ്ഥാനത്തുനിന്നു വന്‍തോതില്‍ ആളുകള്‍ കുടിയേറ്റം നടത്തുന്നതില്‍ ആശങ്കയറിയിച്ച് ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവരെ വേദയിലിരുത്തിയാണ് ആര്‍ച്ച്ബിഷപ് ആശങ്കകള്‍ വ്യക്തമാക്കിയത്. സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് സ്വീകരണം നല്‍കുന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്തുനിന്നു യുവജനങ്ങള്‍ വന്‍തോതില്‍ വിദേശത്തേക്ക് കൂടിയേറുകയാണ്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ജീവിതം വിജയിക്കില്ലെന്ന ചിന്ത അവര്‍ക്കുണ്ടെന്ന് മാര്‍ പെരുന്തോട്ടം പറഞ്ഞു.

  • മാര്‍ റാഫേല്‍ തട്ടിലിന് തലസ്ഥാന നഗരിയില്‍ സ്വീകരണം നല്‍കി

    മാര്‍ റാഫേല്‍ തട്ടിലിന് തലസ്ഥാന നഗരിയില്‍ സ്വീകരണം നല്‍കി0

    തിരുവനന്തപുരം: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് തലസ്ഥാന നഗരിയില്‍ സ്വീകരണം നല്‍കി. ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ പിഎംജി ലൂര്‍ദ് ഫൊറോനാ ഹാളില്‍ നടന്ന  സ്വീകരണസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വിവിധ രംഗങ്ങളിലെ സഭയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയ മാണെന്നും മുഖ്യമന്ത്രി  പറഞ്ഞു. ചാവറയച്ചനെപ്പോലുള്ള മഹാന്‍മാര്‍ക്ക് ജന്മം നല്‍കിയ സഭയാണ് കത്തോലിക്കാ സഭയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സീറോമലബാര്‍ സഭയ്ക്ക് ഒരുപാട് ശക്തിയും ആള്‍ബലവുമുണ്ടെന്നും ആരെയും ഉപേക്ഷിക്കാതെ ചേര്‍ത്തുപിടിക്കാന്‍ കഴിയണമെന്നതാണ് ആഗ്രഹമെന്നും

  • മധ്യപ്രദേശില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കു മുകളിലെ കുരിശിനു മുന്നില്‍ കാവി പതാക കെട്ടി

    മധ്യപ്രദേശില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കു മുകളിലെ കുരിശിനു മുന്നില്‍ കാവി പതാക കെട്ടി0

    ഭോപ്പാല്‍: മധ്യപ്രദേശിലെ ജാബുവ ജില്ലയിലെ നാലു ക്രൈസ്തവ ദേവാലയങ്ങള്‍ക്കു മുകളിലെ കുരിശിനു മുന്നില്‍ ഒരു സംഘം യുവാക്കള്‍ കാവി പതാക ഉയര്‍ത്തി. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന്റെ ആവേശത്തിലായിരുന്നു ദൈവാലയങ്ങള്‍ക്കു നേരെ ഹിന്ദുത്വവാദികളുടെ കടന്നുകയറ്റം.  പതാക ഉയര്‍ത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.  ജാബുവ ജില്ലയിലെ പ്രൊട്ടസ്റ്റന്റ് ശാലോം ചര്‍ച്ചിന്റെ മൂന്ന് പള്ളികളിലും ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയുടെ കീഴിലുള്ള ഒരു പള്ളിക്കുമുകളിലുമാണ് ജയ് ശ്രീറാം വിളികളോടെയെത്തിയ സംഘം കാവിക്കൊടി സ്ഥാപിച്ചത്. രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ

  • കോട്ടപ്പുറം രൂപതയുടെ മെത്രാനായി ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ അഭിഷിക്തനായി

    കോട്ടപ്പുറം രൂപതയുടെ മെത്രാനായി ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ അഭിഷിക്തനായി0

    കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ മൂന്നാമത്തെ ഇടയനായി ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ അഭിഷിക്തനായി. കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ മൈതാനത്ത് പ്രത്യേകം തയാറാക്കിയ വേദിയില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്ക് ഇന്ത്യയുടെ വത്തിക്കാന്‍ സ്ഥാനപതിയും വിവിധ സഭാധ്യക്ഷന്മാരും വൈദികരും സന്യസ്തരും ആയിരക്കണക്കിന് വിശ്വാസികളും സാക്ഷ്യം വഹിച്ചു. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. കോട്ടപ്പുറം രൂപതയുടെ പ്രഥമ ബിഷപ് ആര്‍ച്ച്ബിഷപ് എമിരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കലും ദ്വീതിയ ബിഷപ് ഡോ. ജോസഫ് കാരിക്കശേരിയും മുഖ്യസഹകാര്‍മികരായി. ഡോ. അംബ്രോസ്

  • കാലുകളെ  ചിറകുകളാക്കിയവള്‍

    കാലുകളെ ചിറകുകളാക്കിയവള്‍0

     മാത്യു സൈമണ്‍ ചെറുതായിരുന്നപ്പോള്‍ ഉണ്ടായ ഒരു അനുഭവം ജസീക്ക കോക്‌സ് എന്ന അമേരിക്കന്‍ യുവതി ഒരിക്കലും മറക്കില്ല. അതൊരു വലിയ വിവാഹച്ചടങ്ങായരുന്നു. അത്രയും വലിയ പരിപാടിയില്‍ അവള്‍ പങ്കെടുക്കുന്നത് ആദ്യം. പരിചിതരും അപരിചിതരുമായ അനേകംപേര്‍ അവിടെയുണ്ടായിരുന്നു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്ന ഒരു ആന്റിയെ അന്വേഷിച്ച് അവള്‍ക്ക് ജനങ്ങള്‍ക്കിടയിലൂടെ നിരവധി തവണ നടക്കേണ്ടിവന്നു. ഒരോ തവണയും ആളുകള്‍ അവളെ പ്രത്യേകമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കാരണം ഇരുകൈകളും ഇല്ലാത്ത ഒരു പെണ്‍കുട്ടിയായിരുന്നു ജസീക്ക. എല്ലാവര്‍ക്കും മുന്നില്‍ ഒരു കാഴ്ചവസ്തുവായി മാറിയതുപോലെ അവള്‍ക്ക് തോന്നി.

Latest Posts

Don’t want to skip an update or a post?