ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മകഥ 'ഹോപ്പ്' പുറത്തിറങ്ങി
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- January 15, 2025
കെ.ജെ. മാത്യു (മാനേജിംഗ് എഡിറ്റര്‍) ലോകമെമ്പാടും പ്രത്യേകിച്ച് മുസ്ലീം ഭരണപ്രദേശങ്ങളില്‍, പീഡനമനുഭവിക്കുന്ന ക്രൈസ്തവര്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് ഒരു വാര്‍ത്തയല്ല. ദേശത്തിന്റെയും മതത്തിന്റെയും മഞ്ഞക്കണ്ണാടിയിലൂടെ വാര്‍ത്തകളെ വ്യാഖ്യാനിക്കുന്ന അവര്‍ തങ്ങള്‍ ഒരു നിഷ്പക്ഷ, മതേതര നിലപാടാണ് കാത്തുസൂക്ഷിക്കുന്നതെന്ന പുറംമോടി കാണിക്കുവാന്‍ വ്യഗ്രചിത്തരുമാണ്. ഈ പ്രത്യേക സാഹചര്യത്തില്‍ അധികമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത, എന്നാല്‍ വലിയ ഒറ്റപ്പെടലിന്റെ തടവറയിലായിരിക്കുന്ന ഏകദേശം ഒന്നേകാല്‍ ലക്ഷം വരുന്ന ജനവിഭാഗത്തെക്കുറിച്ചാണ് ഈ കുറിപ്പ്. മുസ്ലീം ഭരണരാജ്യമായ അസര്‍ബൈജാനില്‍ നാഗോര്‍ണോ-കരാബാക് എന്ന ദേശത്തുള്ള അര്‍മേനിയന്‍ ക്രിസ്ത്യാനികളാണവര്‍. തുര്‍ക്കിയും
ഡോ. സിബി മാത്യൂസ് (ലേഖകന്‍ മുന്‍ ഡിജിപിയാണ്). സെപ്റ്റംബര്‍ മാസം ലോകാരോഗ്യ സംഘടനയുടെ ആഹ്വാനപ്രകാരം, ആത്മഹത്യാ പ്രതിരോധമാസമായി ലോകരാജ്യങ്ങള്‍ ആചരിച്ചിരുന്നു. മനുഷ്യരാശിയുടെ ഭാവിക്കും നിലനില്‍പ്പിനുതന്നെയും ഭീഷണിയാവുന്ന ദുരന്തങ്ങളില്‍ ഒന്നായിട്ടാണ് ആത്മഹത്യാവിപത്തിനെ ലോകാരോഗ്യസംഘടന വിലയിരുത്തുന്നത്. ‘പ്രവര്‍ത്തനത്തിലൂടെ പ്രത്യാശ പകരുക’ എന്നതായിരുന്നു ഇതിനെ പ്രതിരോധിക്കുവാന്‍ ഉയര്‍ത്തിയ മുദ്രാവാക്യം. ഭാരതവും കേരളവും ശ്രദ്ധിക്കണം പ്രതിവര്‍ഷം എട്ടുലക്ഷത്തില്‍പരം വിലപ്പെട്ട മനുഷ്യജീവനുകളാണ് ‘ആത്മഹത്യ’ എന്ന ദുരന്തത്തിലൂടെ ലോകത്ത് നഷ്ടപ്പെടുന്നത്. ഇതില്‍ ഉദ്ദേശം അറുപതു ശതമാനം അമ്പതു വയസിനുതാഴെ, പ്രവര്‍ത്തനശേഷിയും കാര്യക്ഷമതയുമുള്ള പ്രായക്കാരാണ് എന്നത് ദുരന്തത്തിന്റെ
സ്വാമി പോള്‍സണ്‍ വടക്കന്‍ ബിബിഎസ് മലങ്കര കത്തോലിക്കാ സഭയിലെ മാര്‍ത്താണ്ഡം രൂപതയിലുള്ള മുക്കടല്‍ ഇടവകയില്‍പെട്ട വിശുദ്ധ ബെനഡിക്ടിന്റെ നാമത്തിലുള്ള ‘ശാന്തി ആശ്രമം’ സന്യാസ ആശ്രമമായി ഉയര്‍ത്തപ്പെട്ടു. ബനഡിക്‌ടൈന്‍സ് ഓഫ് ദ ബ്ലസഡ് സാക്രമെന്റ് (ബിബിഎസ്) എന്നായിരിക്കും ഈ സന്യാസസമൂഹം ഇനി അറിയപ്പെടുക. 1987 ഫെബ്രുവരി രണ്ടിന്, പരിശുദ്ധ കന്യകാമറിയത്തിന്റെ ശുദ്ധീകരണ തിരുനാള്‍ദിവസം ബ്രദര്‍ ക്രിസ്പിനാണ് തിരുവനന്തപുരം മലങ്കര അതിരൂപതയുടെ മേല്‍നോട്ടത്തിലുള്ള കന്യാകുമാരി ജില്ലയിലെ മുക്കടല്‍ കാര്യംകോണം ഗ്രാമത്തില്‍ ‘ശാന്തി ആശ്രമം’ എന്ന പേരില്‍ ഈ ഭവനം ആരംഭിച്ചത്.
മോണ്‍. അബ്രാഹം വയലില്‍ (ലേഖകന്‍ താമരശേരി രൂപതാ വികാരി ജനറാളാണ്) വന്യമൃഗങ്ങളെ വനത്തിനുള്ളില്‍വച്ച് കാണാനും ഫോട്ടോ എടുക്കാനും സുരക്ഷിത വാഹനങ്ങളില്‍ അവയ്ക്കിടയിലൂടെ ചുറ്റിക്കറങ്ങാനും സൗകര്യമൊരുക്കുകയാണ് സഫാരി പാര്‍ക്കുകളിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ ടൂറിസം വികസിപ്പിക്കുക എന്നതാണ് പറയുന്നതെങ്കിലും യാഥാര്‍ത്ഥ്യവുമായി ബന്ധം ഉണ്ടോ എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. പാര്‍ക്ക് എവിടെ സ്ഥാപിക്കുന്നു എന്നതും അവിടം ജനവാസമേഖലയാണെങ്കില്‍ ആ ജനങ്ങളുടെ ജീവിതത്തെ അത് എങ്ങനെ ബാധിക്കും എന്നതും പരിഗണിക്കാതിരിക്കുന്നതും ജനാധിപത്യവിരുദ്ധമാണെന്ന് പറയാതെ വയ്യ. തിടുക്കം ദുരൂഹം കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ പഞ്ചായത്തില്‍ വരുന്ന
നാഗോര്‍ണോ കരാബാക്ക് മേഖലയിലെ ക്രൈസ്തവര്‍ കൂട്ടത്തോടെ അര്‍മേനിയിലേക്ക് യെരവാന്‍/അര്‍മേനിയ: കാറുകളിലും ട്രക്കുകളിലും, കിട്ടുന്ന മറ്റ് വാഹനങ്ങളിലുമായി അവര്‍ പലായനം ചെയ്യുകയാണ്, ജനിച്ച നാടും വീടും മണ്ണും ഉപേക്ഷിച്ച്. സ്വയംഭരണ പ്രദേശമായിരുന്ന നാഗോര്‍ണോ കരാബാക്ക് മേഖലയുടെ നിയന്ത്രണം ഇസ്ലാമിക രാജ്യമായ അസര്‍ബൈജാന്‍ കരസ്ഥമാക്കിയതോടെയാണ് ഇവിടെയുള്ള അര്‍മേനിയന്‍ വംശജരായ ക്രൈസ്തവര്‍ അര്‍മേനിയയിലേക്കു പലായനം ചെയ്യുന്നത്. 1,20,000 വരുന്ന ക്രൈസ്തവരില്‍ പകുതിയിലധികവും ഇതിനോടകം യാത്രയായിക്കഴിഞ്ഞു. അര്‍മേനിയയിലേക്കുള്ള പലായനവും ഇവര്‍ക്ക് ദുരിതയാത്രയാവുകയാണ്. പെട്രോള്‍ പമ്പില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ 68 അഭയാര്‍ത്ഥികള്‍ കൊല്ലപ്പെട്ടത് മറ്റൊരു
സ്വന്തം ലേഖകന്‍ കോഴിക്കോട് വന്യമൃഗശല്യംമൂലം ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് കേരളത്തിലെ മലയോര മേഖലയിലെ ജനങ്ങള്‍. കാട്ടുപന്നികളെപ്പോലും നിയന്ത്രിക്കാന്‍ കഴിയാത്തതിന്റെ പിന്നില്‍ കേന്ദ്രനിയമങ്ങളാണ് തടസമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. കേന്ദ്രത്തെ വിമര്‍ശിക്കുന്ന സംസ്ഥാന സര്‍ക്കാര്‍തന്നെയാണ് ജനവാസ മേഖലയില്‍ കടുവാ സഫാരി പാര്‍ക്ക് സ്ഥാപിക്കാന്‍ ഒരുങ്ങുന്നതും. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്ത് മുതുകാട്, ചെമ്പനോട പ്രദേശങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന 112 ഹെക്ടര്‍ വനവും പ്ലാന്റേഷന്‍ കോര്‍പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റും ഉള്‍പ്പെടുത്തിയാണ് നിര്‍ദിഷ്ട ടൈഗര്‍ പാര്‍ക്ക് വിഭാവനം ചെയ്തിരിക്കുന്നത്. ടൂറിസം വളര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് സഫാരി
ജോസഫ് മൈക്കിള്‍ കേരളത്തില്‍നിന്നും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഓരോ വര്‍ഷവും വിദേശ രാജ്യങ്ങളിലേക്ക് വിദ്യാഭ്യാസത്തിനായി പോകുന്നത്. കേരളത്തിലെ പല കോളജുകളിലും സയന്‍സ് ബാച്ചുകളില്‍പ്പോലും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ കണ്ടിരുന്നു. മുമ്പൊക്കെ സയന്‍സ് വിഷയങ്ങള്‍ക്ക് പ്രവേശനം ലഭിക്കാന്‍ എത്രയോ ബുദ്ധിമുട്ടായിരുന്നു. ഈ വിധത്തില്‍ മുമ്പോട്ടുപോയാല്‍ കോളജുകളിലെ പല ഡിപ്പാര്‍ട്ടുമെന്റുകളും അടഞ്ഞുപോകുന്ന കാലം അതിവിദൂരമല്ല. കോളജുകളോ യൂണിവേഴ്‌സിറ്റികള്‍തന്നെയോ പൂട്ടിപ്പോയാലും അത്ഭുതപ്പെടാനില്ല. ഇതൊരു അതിശയോക്തിയല്ല. കാരണം, ഓരോ അധ്യയന വര്‍ഷവും സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം തികയ്ക്കാന്‍ അധ്യാപകര്‍ പെടുന്ന പെടാപ്പാട് നമ്മുടെ കണ്‍മുമ്പിലുണ്ട്.
അമല്‍ സിറിയക് ജോസ് ഇന്ത്യ സ്വാതന്ത്ര്യം നേടിയ 1950 കാലഘട്ടത്തില്‍ 22%-ല്‍ അധികം ഉണ്ടായിരുന്ന കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹം 2001-ലെ സെന്‍സസ് പ്രകാരം 19.02%വും ശേഷം 2011 ലെ കണക്ക് പ്രകാരം 18.38% ആയി കുറഞ്ഞു. കേരളത്തില്‍ ക്രിസ്ത്യന്‍ ജനസംഖ്യ കഴിഞ്ഞ വര്‍ഷങ്ങളില്‍ കുത്തനെ താഴുന്നതായിട്ടാണ് സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ടുമെന്റിന്റെ ‘Annual Vital Statistics Report’ ല്‍ ചൂണ്ടികാണിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, 2021-ല്‍ കേരളത്തില്‍ ജനിച്ച ക്രിസ്ത്യന്‍ കുട്ടികള്‍ – 59,766. അതേസമയം 2021-ല്‍ കേരളത്തില്‍ മരിച്ച ക്രിസ്ത്യാനികള്‍- 65,984.
Don’t want to skip an update or a post?