ആയിരം വര്‍ഷത്തിലധികം പഴക്കമുള്ള പരിശുദ്ധ ദൈവമാതാവിന്റെ ദൈവാലയം മോസ്ക് ആക്കാനൊരുങ്ങി തുര്‍ക്കി
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- July 21, 2025
ഹൈദരാബാദ്: തെലുങ്കാനയില്‍ എംസിബിഎസ് വൈദികരുടെ നേതൃത്വത്തിലുള്ള സ്കൂളിന് നേരെ തീവ്ര ഹിന്ദുത്വവാദികള്‍ ആക്രമണം അഴിച്ചുവിട്ടു. മദര്‍ തെരെസയുടെ രൂപം ഉള്‍പ്പെടെ നിലത്തെറിഞ്ഞു തകര്‍ത്തു. സ്കൂള്‍ യൂണിഫോമിനു പകരം മതപരമായ വസ്ത്രങ്ങള്‍ ധരിച്ചുവന്ന വിദ്യാര്‍ത്ഥികളോട് കാരണം ചോദിച്ചതിനെത്തുടര്‍ന്ന് ലുക്സിപ്പെട്ടിലെ മദര്‍ തെരേസ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍ ‘ഹനുമാന് സ്വാമീസ്’ എന്ന സംഘടനയുടെ നേതൃത്വത്തില്‍ ആക്രമിക്കുകയായിരുന്നു. ഹിന്ദുത്വ അനുകൂല മുദ്രാവാക്യങ്ങളോടെ പ്രിന്‍സിപ്പലിനെയും മറ്റു വൈദികനെയും ക്രൂരമായി മര്‍ദ്ദിച്ചു. രണ്ടുംമൂന്നും നിലകളും സെക്യൂരിറ്റി റൂമും ഗെയ്റ്റുമെല്ലാം എറിഞ്ഞും അടിച്ചും തകര്‍ത്തു. ജയ്
റുവാണ്ടയിലെ ചെറു പട്ടണമായ കിബേഹോയില്‍ 1980-ല്‍ ചില കുട്ടികള്‍ക്ക് പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ടു. ആഫ്രിക്കന്‍ ജനതയുടെ ധാര്‍മികമായ തകര്‍ച്ചയെക്കുറിച്ച് ദിവ്യകന്യക സംസാരിച്ചു. കുത്തഴിഞ്ഞ ലൈംഗിക ജീവിതത്തില്‍നിന്നും പിന്തിരിയുവാന് മാതാവ് ആഹ്വാനം ചെയ്തു. ”പണത്തിനും മനുഷ്യപ്രീതിക്കുമല്ല പ്രത്യുത ദൈവസ്നേഹത്തിനുവേണ്ടി നിങ്ങള്‍ ദാഹിക്കുക” പരിശുദ്ധ അമ്മ അപേക്ഷിച്ചു. ‘അനാത്താലിയേ മുകാമാസിം പാക്കാ’ എന്ന ദര്‍ശക ദിവ്യകന്യകയുടെ സന്ദേശങ്ങളെ സമാഹരിച്ചതിങ്ങനെ: ”ഉണരുക, എഴുന്നേല്ക്കുക. നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക. പ്രാര്‍ത്ഥനയ്ക്കായി നിങ്ങളെത്തന്നെ സമര്‍പ്പിക്കുകയും കാരുണ്യവും എളിമയും പരിശീലിക്കുകയും ചെയ്യുക. നിങ്ങളുടെ ശരീരത്തെയും ആത്മാവിനെയും വിശുദ്ധീകരിക്കുക.”
കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ 10-ാമത് ബൈബിള്‍ കണ്വന്ഷന് ‘കൃപാഗ്നി 2024’ ഏപ്രില്‍ 17 മുതല്‍ 21 വരെ കോട്ടപ്പുറം കത്തീഡ്രല്‍ മൈതാനിയില്‍ നടക്കും. സാബു ആറുതൊട്ടിയിലാണ് ഈ വര്‍ഷം കണ്വന്ഷന് നയിക്കുന്നത്. 17ന് വൈകുന്നേരം 5 ന് വിശുദ്ധ ബലിയെ തുടര്‍ന്ന് കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ കണ്വന്ഷന് ഉദ്ഘാടനം ചെയ്യും. രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍, ചാന്‍സലര്‍ ഫാ. ഷാബു കുന്നത്തൂര്‍, കരിസ്മാറ്റിക്ക് ഡയറക്ടര്‍ ഫാ. ഫ്രാന്സന് കുരിശിങ്കല്‍ എന്നിവര്‍
കൊച്ചി: മാറുന്ന കാലഘട്ടത്തില്‍ വൈദികര്‍ ദൈവോന്മുഖ ജീവിതത്തിന്റെ ഊര്‍ജ്ജമാകണമെന്ന് വരാപ്പുഴ മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പില്‍. വരാപ്പുഴ അതിരൂപത വൈദിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാ. ജോയി ജെയിംസ് ക്ലാസ് നയിച്ചു. അതിരൂപതാ വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍, ചാന്‍സലര്‍ എബിജിന്‍ അറക്കല്‍, അതിരൂപതാ വക്താവ് ഫാ. യേശുദാസ് പഴമ്പിള്ളി, സെമിനാരി റെക്ടര്‍ ഫാ. ജോബ് വാഴക്കൂട്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്ലാത്തോട്ടം മാത്യു മോണ്‍സിഞ്ഞോര്‍ മൈക്കിള്‍ കുജാക്സ് കഴിഞ്ഞ 13 വര്‍ഷമായി ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സെന്റ് ബെര്‍ണാഡ് ഇടവക വികാരിയാണ്. ബ്രിട്ടനിലെ കത്തോലിക്കാ സഭയിലെ മുതിര്‍ന്ന വൈദികനായ അദ്ദേഹം ഇവിടെ എത്തിയിട്ട് 30 വര്‍ഷത്തോളമായി. ഇംഗ്ലണ്ടിലെ മലയാളികള്‍ക്കും സുപരിചിതനാണ് ഈ വൈദികന്. കാരണം, ധാരാളം മലയാളികള്‍ പതിവായി എത്തുന്ന ദൈവാലയമാണിത്. ദൈവരാജ്യ ശുശ്രൂഷകള്‍ക്കൊപ്പം നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളാണ് മോണ്‍സിഞ്ഞോര്‍ മൈക്കിള്‍ കുജാക്സിനെ ശ്രദ്ധേയനാക്കുന്നത്. ഇംഗ്ലണ്ടില്‍ മാത്രം ഒതുങ്ങിനില്ക്കുന്നതല്ല അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ഏഷ്യ-ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങളിലെ വിവിധ രാജ്യങ്ങളിലെ പാവപ്പെട്ടവരുടെ പട്ടിണിയകറ്റാനും അടിസ്ഥാന
കോട്ടപ്പുറം: കോട്ടപ്പുറം രൂപതയിലെ യുവജനവര്‍ഷം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം സെന്റ് ആന്‍സ് ഹയര്‍സെക്കന്ററി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കെസിവൈഎം രൂപത പ്രസിഡന്റ് ജെന്സണ് ആല്‍ബി അധ്യക്ഷനായിരുന്നു. കെസിവൈഎം, ജീസസ് യൂത്ത് എന്നീ സംഘടനകളുടെ ഈ വര്‍ഷത്തെ കരടുപ്രവര്‍ത്തന രേഖ ബിഷപ് ഡോ. അംബ്രോസ് പ്രകാശനം ചെയ്തു. രൂപതാതലത്തിലെ ലോഗോസ് ക്വിസ് വിജയികള്‍ക്കും, കെസിവൈഎം സംഘടിപ്പിച്ച രൂപതല മത്സര വിജയികള്‍ക്കുമുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. കോട്ടപ്പുറം രൂപത യൂത്ത് അപ്പോസ്തലേറ്റ് ഡയറക്ടര്‍
തലശേരി: ചില പ്രസ്ഥാനങ്ങള്‍ സുവിശേഷ മൂല്യങ്ങളെ ഹൈജാക്ക് ചെയ്തു അവരുടെ താല്പര്യങ്ങള്ക്കനുസരിച്ചു വ്യാഖ്യാനിക്കുമ്പോള്‍ നാം ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി. അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതര മത വിഭാഗങ്ങളുമായി സാഹോദര്യവും സൗഹൃദവും പുലര്‍ത്തിക്കൊണ്ടു വേണം സാമുദായിക ശാക്തീകരണം ഉറപ്പാക്കേണ്ടത്. ഇതര മതസ്ഥരെയും അവരുടെ വിശ്വാസത്തെയും ബഹുമാനത്തോടെയാണ് ക്രൈസ്തവ സഭ കാണുന്നതെന്ന് മാര്‍ പാംപ്ലാനി പറഞ്ഞു. എല്ലാവരുടെയും രക്ഷയാണ് ദൈവഹിതം. എല്ലാവരും ഈശോയുടെ തിരുരക്തത്താല്‍വീണ്ടെടുക്കപ്പെ ട്ടവരാണ്. ഇതര
ഫാ. ജെയിംസ് പ്ലാക്കാട്ട് എസ്ഡിബി ബെക്കി എന്ന ഇറ്റാലിയന്‍ ഗ്രാമത്തില്‍ 1815 ഓഗസ്റ്റ് 16-ന് ജനിച്ച കര്‍ഷക ബാലനായിരുന്നു ജോണി ബോസ്കോ. നിര്‍ധനരായ കര്‍ഷക ദമ്പതികളുടെ മൂന്നു പുത്രന്മാരില് ഏറ്റവും ഇളയവന്. പഠനത്തോടൊപ്പം കലാകായിക വാസനകള്‍ വേണ്ടുവോളം നെഞ്ചോട് ചേര്‍ത്തുവെച്ച ആ കൊച്ചു മിടുക്കന് ദൈവത്തിനും മനുഷ്യര്‍ക്കും ഒരുപോലെ വേണ്ടപ്പെട്ടവനായാണ് വളര്‍ന്നത്. ജോണിക്ക് കേവലം രണ്ട് വയസുള്ളപ്പോള്‍ അശാന്തിയുടെ കരിനിഴല്‍ പരത്തി പെയ്തിറങ്ങിയ മരണം അവരുടെ പ്രിയങ്കരനായ പിതാവിനെ അവരില്‍നിന്ന് വേര്‍പ്പെടുത്തി. പിന്നീട് കുടുംബത്തിന്റെ ഭാരം മുഴുവന്‍
Don’t want to skip an update or a post?