ത്രിപുരയിലെ കത്തോലിക്ക സ്കൂളില്‍ സരസ്വതി പൂജ നടത്തണമെന്ന ആവശ്യവുമായി വിഎച്ച്പി; പ്രതിഷേധം ഉയരുന്നു
- Featured, INDIA, LATEST NEWS
- January 24, 2026

ജയിംസ് ഇടയോടി മുംബൈ മാതാപിതാക്കള്‍ എഞ്ചിനീയറായി കാണണമെന്ന് ആഗ്രഹിച്ച മകളായിരുന്നു ഡോ. സിസ്റ്റര്‍ രേഖ ചേന്നാട്ട്. എന്നാല്‍, ദൈവത്തിന്റെ പദ്ധതി മറ്റൊന്നായിരുന്നു എന്നുമാത്രം. പ്രീഡിഗ്രി ഉയര്‍ന്ന നിലയില്‍ പാസായെങ്കിലും എഞ്ചിനീയറിംഗിന് ചേരാതെ സമര്‍പ്പിത ജീവിതം തിരഞ്ഞെടുക്കാനായിരുന്നു രേഖയുടെ ആഗ്രഹം. മകളുടെ ആഗ്രഹത്തിനൊപ്പം മാതാപിതാക്കള്‍ തങ്ങളുടെ സ്വപ്നം മാറ്റിയപ്പോള്‍ ദൈവപദ്ധതികളിലേക്കുള്ള യാത്ര അവിടെ തുടങ്ങുകകയായിരുന്നു. 2018 ജൂലൈ മുതല്‍ ഫ്രാന്‍സിലെ പാരീസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റിലീജിയസ് ഓഫ് ദി അസംപ്ഷന്‍ കോണ്‍ഗ്രിഗേഷന്‍ എന്ന ആഗോള സമര്‍പ്പിത സമൂഹത്തിന്റെ സുപ്പീരിയര്‍

മാനന്തവാടി: മാനന്തവാടി രൂപത സുവര്‍ണ്ണ ജൂബിലി മെമ്മോറിയല്‍ നീലഗിരി പാക്കേജിന്റെ ഭാഗമായി, നീലഗിരി റീജിയണില്‍ ആരംഭിക്കുന്ന തരംഗ് ആനിമേഷന്‍ ആന്റ് കൗണ്‍സിലിംഗ് സെന്റര്‍ മാനന്തവാടി രൂപത വികാരി ജനറല്‍ ഫാ. പോള്‍ മുണ്ടോളിക്കല്‍ ഉദ്ഘാടനം ചെയ്തു. ഫാ. ബിജു പൊന്‍പാറക്കല്‍, ഫാ. ബിനോയ് കാശാന്‍ കുറ്റിയില്‍, ഫാ. അനൂപ് കൊല്ലംകുന്നേല്‍, ഫാ. ബിജു തുരുതേല്‍, ഫാ. അനീഷ് ആലുങ്കല്‍, രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രതിനിധികള്‍, വിവിധ ഇടവകകളില്‍ നിന്നുള്ള പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നീലഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ

കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലഭ്യമാക്കി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടുള്ള അഗാപ്പെ സ്പെഷ്യല്‍ സ്‌കൂളിലെ കുട്ടികളുടെ സംഗമം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ നടന്ന സംഗമം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസിന്റെ നേതൃത്വത്തില്‍ കുമരകം, കൈപ്പുഴ എന്നിവടങ്ങളില്‍ പ്രവര്‍ത്തി ക്കുന്ന അഗാപ്പെ സ്പെഷ്യല്‍ സ്‌കൂളുകളിലെ കുട്ടികള്‍ സംഗമത്തില്‍

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത പിതൃവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കുടുംബനാഥന്മാര്‍ക്കുള്ള പരിശീലന പരിപാടിയായ പാത്രീസ് കോര്‍ദേ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. കുടുംബനാഥന്മാരുടെ ആത്മീയ ഭൗതിക ഉന്നമനത്തിന് പിതൃവേദി നേതൃത്വം കൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രൂപതാ വികാരി ജനറല്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ മാര്‍ പൗവത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രഫ. ബിനോ പെരുന്തോട്ടം ക്ലാസുകള്‍ നയിച്ചു. ഫാ. മാത്യു ഓലിക്കല്‍, ഫാ. ബിബിന്‍ പുളിക്കല്‍, ഡോ. സാജു കൊച്ചുവീട്ടില്‍, ഡോ. ജൂബി

ഗോണ്‍സാലോ മസാറസ എന്ന സ്പാനിഷ് പുരോഹിതനാണ് 1992 ല്‍ നടന്ന സംഭവം പങ്കുവയ്ക്കുന്നത്. അക്കാലയളവില്‍ ഗോണ്‍സാലോ റോമില്‍ വൈദീക വിദ്യാര്‍ത്ഥിയായിരുന്നു. ‘അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിനോടുള്ള ‘ 30 ദിവസത്തെ പ്രാര്‍ത്ഥന പൂര്‍ത്തിയാക്കിയ ദിനമായിരുന്നു അന്ന്. ആ ദിവസം തന്നെയാണ് ഗോണ്‍സാലോയുടെ പൈലറ്റായ സഹോദരന്‍ ജെയിം പറത്തിയ വിമാനം ഗ്രാനഡയില്‍ ലാന്‍ഡിങ്ങിനിടയില്‍ അപകടത്തില്‍ പെട്ടത്. 94 യാത്രക്കാരുണ്ടായിരുന്ന വിമാനം രണ്ടായി തകര്‍ന്നെങ്കിലും 26 പേര്‍ക്കു ചെറിയ പരിക്കുപറ്റിയതല്ലാതെ ആളപായം ഉണ്ടായില്ല. പ്രാദേശിക പത്രങ്ങള്‍ ഈ അപകടം

ചങ്ങനാശേരി: ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ ജീവിത പരിമളം സീറോമലബാര്‍ സഭയുടെ സുഗന്ധമാണെന്ന് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. മാര്‍ ജോസഫ് പവ്വത്തിലിന്റെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ ദൈവാലയത്തില്‍ നടന്ന അനുസ്മരണ ദിവ്യബലി മധ്യേ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സീറോമലബാര്‍ സഭയുടെ നഷ്ടപ്പെട്ട പൈതൃ കങ്ങളെ വീണ്ടെടുക്കുന്നതിനൊപ്പം ഭാരതത്തിലും ലോകത്താകമാനവുമുള്ള സഭയുടെ വളര്‍ച്ചയ്ക്കു പിന്നിലും കര്‍മധീരതയോടെ മാര്‍ പവ്വത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മാര്‍ തട്ടില്‍ പറഞ്ഞു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ചുബിഷപ്

ജെറാള്‍ഡ് ബി. മിറാന്‍ഡ തുള്ളിക്കൊരു കുടമായി ആര്‍ത്തലച്ച് പെരുമഴ. വാശി തീര്‍ക്കാനെന്നവണ്ണം വീശിയടിക്കുന്ന തണുത്ത കാറ്റിനും കനത്ത ഇരുട്ടിനും കൂട്ടായി ഇടിമിന്നല്‍. വല്യമ്മച്ചിക്കൊപ്പം ജോയിക്കുട്ടി താമസിക്കുന്ന കാലം. വല്യമ്മച്ചി ഔട്ട്ഹൗസിലാണ് കിടക്കുന്നത്. ജോയിക്കുട്ടി പണി നടക്കുന്ന പുതിയ വീടിന്റെ മുറിയില്‍ ഭിത്തിയോടുചേര്‍ന്ന് കിടക്കുന്നു. അര്‍ദ്ധരാത്രിയായിക്കാണും. പേമാരി ഒന്നുകൂടി ശക്തി പ്രാപിച്ചു. വലിയൊരു ശബ്ദംകേട്ട് ഞെട്ടിയുണര്‍ന്നു. മണ്ണും മഴവെള്ളവും ചെളിയുമെല്ലാംകൊണ്ട് ശരീരമാകെ കുഴഞ്ഞിരിക്കുന്നു. എന്താണ് സംഭവിച്ചതെന്നറിയാന്‍ കഴിയുന്നില്ല. മണ്ണില്‍ പുതഞ്ഞ കട്ടിലില്‍നിന്നും എഴുന്നേറ്റു മുകളിലേക്ക് നോക്കി. ആകാശം കാണാം.

റവ. ഡോ. സുനില്‍ കല്ലറക്കല്‍ ഒഎസ്‌ജെ രക്ഷാചരിത്രത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ പങ്ക് അബ്രാഹത്തിന്റെയും മോശയുടെയുംപോലെ അതുല്യമാണ്. വാഴ്ത്തപ്പെട്ട പിയൂസ് ഒമ്പതാമന്‍ മാര്‍പാപ്പ യൗസേപ്പിതാവിനെ ‘സാര്‍വത്രിക സഭയുടെ സംരക്ഷകന്‍’ ആയി പ്രഖ്യാപിച്ചു. പയസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ ‘തൊഴിലാളികളുടെ മധ്യസ്ഥ’നായി പ്രഖ്യാപിച്ചു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ യൗസേപ്പിതാവിനെ രക്ഷകന്റെ കാവല്‍ക്കാരനായി കണ്ട് ‘റിഡംപ്‌ടോറിസ് കുസ്റ്റോസ്’ എന്ന അപ്പോസ്‌തോലിക പ്രബോധനം എഴുതി. വിശുദ്ധ യൗസേപ്പിതാവ് സാര്‍വത്രികമായ നല്‍മരണത്തിന്റെ മധ്യസ്ഥനായി വിളിക്കപ്പെടുന്നു. 2020-ല്‍ ഫ്രാന്‍സിസ് പാപ്പ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി




Don’t want to skip an update or a post?