Follow Us On

10

August

2025

Sunday

  • മാര്‍ഗദീപം സ്‌കോളര്‍ഷിപ്പ് വരുമാന പരിധി ഉയര്‍ത്തി; അപേക്ഷ മാര്‍ച്ച് 15 വരെ

    മാര്‍ഗദീപം സ്‌കോളര്‍ഷിപ്പ് വരുമാന പരിധി ഉയര്‍ത്തി; അപേക്ഷ മാര്‍ച്ച് 15 വരെ0

    തിരുവനന്തപുരം: സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളിലെ ഒന്നു മുതല്‍ 8 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിയായ മാര്‍ഗദീപം പദ്ധതിക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള വരുമാന പരിധി രണ്ടര ലക്ഷമാക്കി ഉയര്‍ത്തി. നിലവില്‍, ഒരു ലക്ഷം രൂപയായിരുന്നു. മാര്‍ഗദീപത്തിന് അപേക്ഷിക്കാനുള്ള തീയതി മാര്‍ച്ച് 15 വരെ നീട്ടുകയും ചെയ്തു. മാര്‍ഗദീപത്തിനായി 20 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മറിയ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ പദ്ധതി നടപ്പാക്കിയത്.

  • സ്ത്രീസമത്വം ത്വരിതപ്പെടുത്തണം: മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍

    സ്ത്രീസമത്വം ത്വരിതപ്പെടുത്തണം: മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍0

    പാലക്കാട് : സ്ത്രീ സമത്വം ത്വരിതപ്പെടുത്തണമെന്ന് പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍. പാലക്കാട് പീപ്പിള്‍ സര്‍വീസ് സൊസൈറ്റി നടത്തിയ അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 600 ഓളം സ്ത്രീകള്‍ പങ്കെടുത്ത സാംസ്‌കാരിക ഘോഷയാത്ര ടൗണ്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ഐശ്വര്യ ഫ്‌ലാഗ് ഓഫ് ചെയ്തു. പാസ്റ്ററല്‍ സെന്ററില്‍ നടത്തിയ പൊതു സമ്മേളനത്തില്‍ ജില്ലാ വിമന്‍സ് ഫെഡറേഷന്‍ പ്രസിഡന്റ് മഞ്ജു വിനു അധ്യക്ഷത വഹിച്ചു.  പൊതുസമ്മേളനം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഉദ്ഘാടനം

  • എലപ്പുള്ളിയില്‍ ജനകീയ പ്രക്ഷോഭം വരും

    എലപ്പുള്ളിയില്‍ ജനകീയ പ്രക്ഷോഭം വരും0

    പാലക്കാട്: എലപ്പുള്ളിയിലെ മദ്യ നിര്‍മ്മാണശാലക്കെതിരെ ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവരുമെന്ന് മലങ്കര ഓര്‍ത്തഡോക് സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ. ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്‌സ്  സംഘടിപ്പിച്ച എലപ്പുള്ളി ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും വ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കാതോലിക്ക ബാവ ചൂണ്ടിക്കാട്ടി. എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ. രേവതി ബാബുവിന് കാതോലിക്ക ബാവ സമര ജ്വാല കൈമാറി. കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍

  • ജപ്തി നടപടികള്‍ നേരിടുന്ന കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം: മാര്‍  നെല്ലിക്കുന്നേല്‍

    ജപ്തി നടപടികള്‍ നേരിടുന്ന കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം: മാര്‍ നെല്ലിക്കുന്നേല്‍0

    ഇടുക്കി: കേരള ബാങ്ക് ഉള്‍പ്പെടെയുള്ള സഹകരണ സ്ഥാപനങ്ങള്‍ ഇടുക്കി ജില്ലയിലെ കര്‍ഷകരുടെ 3 ലക്ഷം വരെയുള്ള ചെറുകിട വായ്പകള്‍ പൂര്‍ണ്ണമായും മറ്റു വായ്പകളുടെ പലിശകളും എഴുതിത്തള്ളി ജപ്തി നടപടികളില്‍ നിന്നും രക്ഷിക്കണമെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. നാട്ടില്‍ നൂറുകണക്കിന് വ്യക്തികള്‍ക്കാണ് സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചിട്ടുള്ളത്. ഏതാനും സ്ഥലങ്ങളില്‍ ജപ്തി നടപടികളും ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. സംസ്ഥാനത്ത് പൊതുവെയും ഇടുക്കി ജില്ലയില്‍ പ്രത്യേകിച്ചും 2018, 2019 വര്‍ഷങ്ങളില്‍ ഉണ്ടായ മഹാപ്രളയവും 2020ലെ

  • സിറിയയില്‍ കൊല്ലപ്പെട്ടവരില്‍ വൈദികനും നിരവധി ക്രൈസ്തവരും; അപലപിച്ച് ക്രൈസ്തവസഭകളുടെ സംയുക്ത പ്രസ്താവന

    സിറിയയില്‍ കൊല്ലപ്പെട്ടവരില്‍ വൈദികനും നിരവധി ക്രൈസ്തവരും; അപലപിച്ച് ക്രൈസ്തവസഭകളുടെ സംയുക്ത പ്രസ്താവന0

    ഡമാസ്‌കസ്/സിറിയ: ഒരു ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പുരോഹിതന്‍, മുത്തശ്ശി, മാതാപിതാക്കള്‍, കുട്ടികള്‍ എന്നിവരടങ്ങുന്ന ഒരു കുടുംബം മുഴുവന്‍, ഇവാഞ്ചലിക്കല്‍ സഭാംഗമായ ഒരപ്പനും മകനും കൂടാതെ ഡസന്‍ കണക്കിന് പുരുഷന്മാരും മുതിര്‍ന്നവരും സ്ത്രീകളും കുട്ടികളും – സിറിയയില്‍ ഏറ്റവും പുതിയതായി പൊട്ടിപ്പുറപ്പെട്ട അക്രമപരമ്പരയില്‍ നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ട ക്രൈസ്തവരുടെ കണക്കുകളാണിത്. സിറിയയുടെ മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസാദിനോട് കൂറ് പുലര്‍ത്തുന്ന അലാവൈറ്റ് വിഭാഗവും ഡമാസ്‌കസിലെ പുതിയ ഭരണകൂടവും തമ്മില്‍ അടുത്തിടെ ആരംഭിച്ച ഏറ്റുമുട്ടലുകളെത്തുടര്‍ന്ന് അരങ്ങേറിയ കൊലപാതകങ്ങളുടെ ഹൃദയഭേദകമായ വാര്‍ത്തകളാണ് പുറത്തുവരുന്നത്.

  • റോമന്‍ കൂരിയയുടെ ധ്യാനത്തില്‍ ഓണ്‍ലൈനായി സംബന്ധിച്ച് ഫ്രാന്‍സിസ് പാപ്പാ

    റോമന്‍ കൂരിയയുടെ ധ്യാനത്തില്‍ ഓണ്‍ലൈനായി സംബന്ധിച്ച് ഫ്രാന്‍സിസ് പാപ്പാ0

    മാര്‍ച്ചുമാസം ഒന്‍പതാംതീയതി മുതല്‍ ആരംഭിച്ച റോമന്‍ കൂരിയയുടെ നോമ്പുകാല ധ്യാനത്തില്‍, ഫ്രാന്‍സിസ് പാപ്പായും ഓണ്‍ലൈനായി സംബന്ധിക്കുന്നു വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയില്‍ വച്ച് മാര്‍ച്ചുമാസം ഒന്‍പതാം തീയതി ഉച്ചകഴിഞ്ഞു ആരംഭിച്ച റോമന്‍ കൂരിയയ്ക്കുള്ള നോമ്പുകാലധ്യാനത്തില്‍, പൊന്തിഫിക്കല്‍ ഭവനത്തിന്റെ ഔദ്യോഗിക പ്രഭാഷകന്‍ ഫാ. റൊബെര്‍ത്തോ പസോളിനി തന്റെ ആദ്യസന്ദേശം നല്‍കി. ധ്യാനത്തില്‍, ഫ്രാന്‍സിസ് പപ്പായയും ഓണ്‍ലൈനായി സംബന്ധിക്കുന്നുണ്ട്. അതേസമയം മാര്‍ച്ചു ഒന്‍പതാം തീയതി, ഞായറാഴ്ച്ച രാവിലെ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്‍,  മോണ്‍സിഞ്ഞോര്‍  എഡ്ഗാര്‍ പേഞ്ഞ

  • ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന്റെ മാതാവ് മറിയക്കുട്ടി വര്‍ഗീസ് നിര്യാതയായി

    ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന്റെ മാതാവ് മറിയക്കുട്ടി വര്‍ഗീസ് നിര്യാതയായി0

    പത്തനംതിട്ട: ഡല്‍ഹി-ഗുര്‍ഗാവ് രൂപതാ വികാരി ജനറലും കെസിബിസി മുന്‍ ഡപ്യൂട്ടി സെക്രട്ടറിയും പിഒസി ഡയറക്ടറുമായിരുന്ന ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന്റെ മാതാവ് വള്ളിക്കാട്ട് മറിയക്കുട്ടി വര്‍ഗീസ് (93) നിര്യാതയായി.   നാളെ (12.3.2025) ഉച്ചക്ക് 12ന് മൃതശരീരം ഭവനത്തില്‍ കൊണ്ടുവരുന്നതാണ്. നാളെ വൈകുന്നേരം 6.30- ന് ആര്‍ച്ചുബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസിന്റെയും ബിഷപ് ഡോ. ആന്റണി മാര്‍ സില്‍വാനോസിന്റെയും മുഖ്യകാര്‍മികത്വത്തില്‍ സന്ധ്യാ പ്രാര്‍ത്ഥനയും ഒന്നാമത്തെ ശുശ്രൂഷയും നടക്കും. വ്യാഴാഴ്ച (13.3.2025)രാവില 9-ന് രണ്ടാമത്തെ ശുശ്രൂഷയും 10-ന് ഭവനത്തിലെ

  • നോമ്പ്, ശുദ്ധീകരണത്തിന്റെയും ആത്മീയ നവീകരണത്തിന്റെയും സമയമാകട്ടെ, പാപ്പാ  ഫ്രാന്‍സീസ്

    നോമ്പ്, ശുദ്ധീകരണത്തിന്റെയും ആത്മീയ നവീകരണത്തിന്റെയും സമയമാകട്ടെ, പാപ്പാ ഫ്രാന്‍സീസ്0

    നോമ്പ്, ശുദ്ധീകരണത്തിന്റെയും ആത്മീയ നവീകരണത്തിന്റെയും സമയമാകട്ടെയെന്ന് , പാപ്പാ ഫ്രാന്‍സീസ് ത്രികാലജപ സന്ദേശത്തില്‍ പറഞ്ഞു. റോമിലെ അഗൊസ്തീനൊ ജെമേല്ലി മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലായതിനാല്‍ ഇക്കഴിഞ്ഞ നാലു ഞായറാഴ്ചകള്‍ തുടര്‍ച്ചയായി പാപ്പായ്ക്ക് ഞായറാഴ്ചകളില്‍ പതിവുള്ള മദ്ധ്യാഹ്നപ്രാര്‍ത്ഥന നയിക്കാന്‍ കഴിഞ്ഞില്ല. എന്നിരുന്നാലും മദ്ധ്യാഹ്നപ്രാര്‍ത്ഥനാ സന്ദേശം പാപ്പാ വരമൊഴിയായി നല്കിപ്പോരുന്നു. പ്രിയ സഹോദരീ സഹോദരന്മാരേ, കഴിഞ്ഞ ബുധനാഴ്ച, ചാരംപൂശല്‍ കര്‍മ്മത്തോടെ, നാം നോമ്പുകാലം ആരംഭിച്ചു, ഹൃദയ പരിവര്‍ത്തനത്തിന് നമ്മെ ക്ഷണിക്കുകയും ഉത്ഥാനനാനന്ദത്തിലേക്ക് നമ്മെ നയിക്കുകയും ചെയ്യുന്ന നാല്പത് ദിവസത്തെ അനുതാപ യാത്രയാണിത്.

Latest Posts

Don’t want to skip an update or a post?