36 ഭാഷകളുള്ള ബൈബിള്‍ ആപ്പ് Bible On
- Featured, Kerala, LATEST NEWS, കാലികം
- March 12, 2025
പാലക്കാട്: സീറോ മലബാര്‍ സഭയിലെ പ്രാര്‍ത്ഥനയുടെ പവര്‍ ബാങ്കാണ് പാലക്കാട് രൂപതയെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. പാലക്കാട് രൂപതയുടെ സുവര്‍ണ്ണ ജൂബിലി സമാപനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടിയേറ്റ കര്‍ഷകരുടെ പ്രാര്‍ത്ഥനയും അധ്വാന വുമാണ് രൂപതയുടെ വളര്‍ച്ചയ്ക്ക് അടിത്തറയിട്ടതെന്നും മാര്‍ തട്ടില്‍ പറഞ്ഞു. രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജോസഫ് ഇരുമ്പന്‍ പിതാവിന്റെ മധ്യസ്ഥത രൂപതയെ വിശുദ്ധിയിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്. സുവര്‍ണ്ണ ജൂബിലിക്ക് മുമ്പ് തന്നെ രാമനാഥപുരം രൂപത എന്ന കുഞ്ഞിന്
വിശുദ്ധര്‍ ദൈവത്തെക്കുറിച്ച് പറയുമ്പോള്‍ സംഭവിക്കുന്നതുപോലെ ദൈവത്തെക്കുറിച്ച് നമ്മള്‍ പറയുന്ന വാക്കുകള്‍ ശ്രോതാക്കളുടെ ഹൃദയങ്ങളെ ചലിപ്പിക്കാറുണ്ടോ? ഇല്ലെങ്കില്‍ അതിന്റെ കാരണം എന്താണ്.? ‘കര്‍ത്താവിന്റെ നാമം വൃഥാ ഉപയോഗിക്കരുത്’ എന്ന ദൈവകല്‍പ്പനയെക്കുറിച്ച് പൊതുദര്‍ശനവേളയില്‍ നല്‍കിയ വിചിന്തനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഈ ചോദ്യത്തിനുള്ള ഉത്തരം നല്‍കുന്നുണ്ട്. വിശുദ്ധര്‍ ദൈവത്തെക്കുറിച്ച് പറയുക മാത്രമല്ല, അവര്‍ ദൈവം പറയുന്നതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരായതുകൊണ്ടാണ് അവരുടെ വാക്കുകള്‍ ഹൃദയങ്ങളുടെ മനഃപരിപവര്‍ത്തനത്തിന് കാരണമാകുന്നതെന്ന് പാപ്പ പറഞ്ഞു. നമ്മുടെ ഹൃദയം ആഗ്രഹിക്കുന്ന കാര്യം വിശുദ്ധരില്‍ നമുക്ക് കാണാം. ആധികാരികതയും സത്യസന്ധതയും
എബ്രഹാം പുത്തന്‍കളം ചങ്ങനാശേരി ഓഷ്യാന ഭൂഖണ്ഡത്തിലെ ബൃഹത്തായ ദ്വീപു സമൂഹമാണ് പാപ്പുവ ന്യൂ ഗനി. നരഭോജികളായ മനുഷ്യര്‍ അടങ്ങുന്ന ആദിവാസികളുടെ സമൂഹം വസിക്കുന്ന ദേശം. 1845 -ലാണ് ക്രൈസ്തവ മിഷനറിമാര്‍ സുവിശേഷവുമായി ഈ ദേശത്തേക്ക് കടന്നുചെല്ലുന്നത്. വളരെ പ്രാകൃതരും അപകടകാരികളുമായിരുന്ന ഇവരെ ക്രിസ്തുവിന്റെ സ്‌നേഹത്തിലേക്ക് നയിക്കുവാന്‍ എത്തിയ അനേകം മിഷനറിമാര്‍ നരഭോജികളുടെ ഇരയായി. മറ്റു ചിലര്‍ മാരകമായ രോഗങ്ങള്‍ക്ക് കീഴടങ്ങി. എന്നാല്‍ ഈ പ്രതിബന്ധങ്ങളൊന്നും ക്രിസ്തുസ്‌നേഹത്താല്‍ ജ്വലിച്ചിരുന്ന മിഷനറിമാരുടെ ദൗത്യത്തെ തടയാന്‍ പര്യാപ്തമായിരുന്നില്ല. 2024 സെപ്റ്റംബര്‍ ആറ്
കൊച്ചി: ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള 20-ാമത് മരിയന്‍ തീര്‍ത്ഥാടനത്തിലും പൊന്തിഫിക്കല്‍ ദിവ്യബലിയിലും ആയിരങ്ങള്‍ പങ്കെടുത്തു. പ്രകൃതിദുരന്തങ്ങളില്‍ ദുരിതമനുഭവിക്കുന്ന അനേകായിരങ്ങള്‍ക്ക് ആശ്വാസമേകുവാന്‍ അമ്മയിലുള്ള വിശാസം സഹായകമാക ണമെന്ന് വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ.ആന്റണി വാലുങ്കല്‍ പറഞ്ഞു. മരിയന്‍ തീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള സമൂഹബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ലോകസമാധാനത്തിലേക്ക് നയിക്കുന്നത് പരിശുദ്ധ അമ്മയിലുള്ള വിശ്വാസമാണ്. തിന്മയുടെ വഴിയില്‍ നടക്കുന്ന മനുഷ്യര്‍ക്കും ലഹരിയുടെ അടിമത്വത്തില്‍ കഴിയുന്ന യുവജന ക്കള്‍ക്കും മോചനം നല്‍കാന്‍ അമ്മയ്ക്ക് കഴിയും. വല്ലാര്‍
സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ‘മനുഷ്യരുടെ നിരന്തരമായ പ്രവര്‍ത്തനത്തിലൂടെയാണല്ലോ ചരിത്രവും ഒറ്റയടിപ്പാതകളും ഉണ്ടാകുന്നത്. വലിയ പുറമ്പോക്കുകളില്‍ ഒരു പ്രത്യേക താര രൂപപ്പെടുന്നതെങ്ങനെ? വലിയ സ്ഥലകാലങ്ങളില്‍ ഒരു പ്രത്യേക താരയിലൂടെ മാത്രം ചരിത്രം സഞ്ചരിച്ചതെങ്ങനെ?’ ചരിത്രം ചില വ്യക്തികള്‍ പൂരിപ്പിക്കുന്ന കഥയാണന്നല്ലേ പറയാറുള്ളത്. അത്തരം വ്യക്തികള്‍ക്കൊപ്പം ഏറെപ്പേര്‍ ജീവിച്ചിട്ടുണ്ട്. എങ്കിലും ചരിത്രം തുടര്‍ന്നത് ഇവരിലൂടെയാണ്. ചരിത്രം സൃഷ്ടിക്കുന്ന നൈരന്തര്യം നമ്മെ വിസ്മയിപ്പിക്കാറുണ്ട്. ഈ വരികള്‍ ശ്രദ്ധിക്കുക: ‘അലക്‌സാണ്ടര്‍, നെപ്പോളിയന്‍, ചാര്‍ളിമാന്‍ തുടങ്ങിയ രണോത്സുകരായ ജേതാക്കളെയല്ല ഭാരതം മഹാന്മാരുടെ പട്ടികയില്‍
ഇടുക്കി: വിശ്വാസത്തിന്റെ ഉജ്ജ്വല സാക്ഷ്യമായി മാറി നാലാമത് ഇടുക്കി രൂപതാ മരിയന്‍ തീര്‍ത്ഥാടനം. ആയിര ക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്ത തീര്‍ത്ഥാടനം ഹൈറേഞ്ചിന് പുതിയ അനുഭവമാണ് സമ്മാനിച്ചത്. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തില്‍ രാജാക്കാട് ക്രിസ്തുരാജാ ഫൊറോന പള്ളിയില്‍ നിന്നും രാവിലെ 9.30 ന് ആരംഭിച്ച തീര്‍ത്ഥാടനം ഉച്ചകഴിഞ്ഞ് ഒരു മണിക്ക് രാജകുമാരി തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നു. വൈദികരും സന്യസ്തരും അല്മായരുമടങ്ങുന്ന ആയിരങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം കാല്‍നടയായി തീര്‍ത്ഥാടനത്തില്‍ ആണിനിരന്നു. സീറോ മലബാര്‍ സഭ കൂരിയാ
ജോര്‍ജ് കൊമ്മറ്റം ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഇസ്ലാമതവിശ്വാസികളുള്ള രാജ്യമാണ് ഇന്തോനേഷ്യ. ലോകത്തിലെ 12 ശതമാനത്തോളം ഇസ്ലാംമതവിശ്വാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ രാജ്യത്ത് ക്രൈസ്തവ വിശ്വാസത്തിന്റെ വെളിച്ചം വിതറിയിട്ട് 500 വര്‍ഷമാകുന്നു. ഈ വര്‍ഷങ്ങളിലെല്ലാം അവിടുത്തെ വിശ്വാസികളുടെ വിശ്വാസത്തിന് വളമിട്ടതും വെള്ളമൊഴിച്ചുനനച്ചതുമൊക്കെ അവിടുത്തെ മൂന്ന് മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളാണ്. ഫ്‌ളോറസിലെ ജപമാല റാണിയുടെ തീര്‍ത്ഥാടനകേന്ദ്രം, ജാവായിലെ ദ കേവ് ഓഫ് ഹോളി മേരി, സുമാത്രയിലെ ലേഡി ഓഫ് ഗുഡ് ഹെല്‍ത്ത് തീര്‍ത്ഥാടനകേന്ദ്രം. ഇപ്പോള്‍ ഇന്തോനീഷ്യയില്‍ 29 മില്യണ്‍ ക്രൈസ്തവരുണ്ട്. അതില്‍ 7
രാജേഷ് ജെയിംസ് കോട്ടായില്‍ ഫാ. ജെയിംസ് കോട്ടായില്‍ എസ്.ജെ.യുടെ വിയോഗത്തിന്റെ 57-ാം വര്‍ഷമാണ് ഇത്. റാഞ്ചിയില്‍വച്ച് 1967 ജൂലൈ 13 ന് സഭാ വിരോധികള്‍ അദ്ദേഹത്തെ കുത്തുകയും 16 ന് കര്‍മ്മല മാതാവിന്റെ ദിനത്തില്‍ ഇഹലോകവാസം വെടിയുകയുമായിരുന്നു. 13 കുത്തുകളാണ് അദ്ദേഹത്തിന് ഏല്‌ക്കേണ്ടിവന്നത്. പാലാ രൂപതയിലെ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് തുരുത്തിപള്ളി ഇടവകാംഗമായിരുന്നു ഫാ. ജെയിംസ്. കോട്ടായില്‍ ചാക്കോയുടെയും കുറവിലങ്ങാട് മാപ്പിളപറമ്പില്‍ മറിയത്തിന്റെയും മകനായി 1915 നവംബര്‍ 15നാണ് അദ്ദേഹം ജനിച്ചത്. തിരുവനന്തപുരത്ത് ഇന്റര്‍മീഡിയറ്റ് പാസായ
Don’t want to skip an update or a post?