Follow Us On

20

October

2024

Sunday

  • ലസ് ലഗേജ്  മോര്‍ കംഫര്‍ട്ട്‌

    ലസ് ലഗേജ് മോര്‍ കംഫര്‍ട്ട്‌0

    കെ.ജെ മാത്യു മാനേജിംഗ് എഡിറ്റര്‍ ഒരു പുതുവര്‍ഷ യാത്ര ആരംഭിക്കുമ്പോള്‍, ഏതൊരു യാത്രയും സുഖകരവും ആസ്വാദ്യകരവും ആക്കാന്‍ ആവശ്യമായ ഒന്ന് മനസില്‍ സൂക്ഷിക്കുന്നത് നല്ലതാണ്. പരമ്പരാഗതമായി കൈമാറ്റം ചെയ്യപ്പെട്ട ആ വാമൊഴി ഇതാണ് – ലെസ് ലഗേജ് മോര്‍ കംഫര്‍ട്ട്. മാറാപ്പുകളുടെ എണ്ണവും ഭാരവും കൂടുന്തോറും യാത്ര കൂടുതല്‍ ക്ലേശപൂര്‍ണവും ദുരിതം നിറഞ്ഞതുമാകുന്നു. കുറയുന്തോറും യാത്ര കൂടുതല്‍ സുഗമമവും ആസ്വാദ്യകരവുമാകുന്നു. ജീവിതയാത്രയില്‍ തികച്ചും അന്വര്‍ത്ഥമായ ഒരു പല്ലവിയാണിത്. അതിനാല്‍ വര്‍ഷാരംഭത്തില്‍ത്തന്നെ നമ്മുടെ ഭാണ്ഡങ്ങളുടെ കലവറ ഒന്നു പരിശോധിക്കുന്നത്

  • ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വിലക്ക്; വിവാദം അവസാനിക്കുന്നില്ല

    ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വിലക്ക്; വിവാദം അവസാനിക്കുന്നില്ല0

    ഭോപാല്‍: മധ്യപ്രദേശില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്രിസ്മസ് ആഘോഷിക്കുന്നതിന് തടയുന്നതിനായി എഡ്യൂക്കേഷന്‍ ഓഫീസര്‍ ഇറക്കിയ സര്‍ക്കുലറിന്റെ വിവാദം അവസാനിക്കുന്നില്ല. കുട്ടികള്‍ ഏതെങ്കിലും തരത്തിലുള്ള ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് മാതാപിതാക്കളുടെ അനുവാദം ചോദിക്കണമെന്നായിരുന്നു ഷാജാപൂര്‍ ജില്ലയിലെ ഏഡ്യൂക്കേഷന്‍ ഓഫീസര്‍ എല്ലാ പ്രൈവറ്റ് സ്‌കൂളുകള്‍ക്കും അയച്ച സര്‍ക്കുലറിലുണ്ടായിരുന്നത്. ഈ സര്‍ക്കുലര്‍ പ്രദേശത്തെ ജനങ്ങളെ ഒന്നാകെ ഞെട്ടിച്ചു. ആദ്യമായിട്ടായിരുന്നു ഇത്തരത്തിലൊരു സര്‍ക്കുലറെന്ന് ജാബുവ രൂപത പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഫാ. റോക്കി ഷാ പറഞ്ഞു. മധ്യപ്രദേശിലെ അധികം പ്രൈവറ്റ് സ്‌കൂളുകളും നടത്തുന്നത് ക്രൈസ്തവരാണ്.

  • ചോദിക്കുന്നത് ക്രിസ്മസിന്റെ കേക്കും വീഞ്ഞുമല്ല, കര്‍ഷകന്റെ അവകാശം

    ചോദിക്കുന്നത് ക്രിസ്മസിന്റെ കേക്കും വീഞ്ഞുമല്ല, കര്‍ഷകന്റെ അവകാശം0

    കണ്ണൂര്‍: ചോദിക്കുന്നത് ക്രിസ്മസിന്റെ കേക്കും വീഞ്ഞുമല്ല, കര്‍ഷകന്റെ അവകാശമാണെന്ന് തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി. വിവിധ ആവശ്യങ്ങളുന്നയിച്ച് റബര്‍ ഉത്പാദക സംഘങ്ങളുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കളക്ടറേറ്റിലേ ക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കേരളത്തിലെ റബര്‍ കര്‍ഷകരെ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുകയാണെന്ന് മാര്‍ പാംപ്ലാനി പറഞ്ഞു. റബര്‍ കര്‍ഷകര്‍ക്ക് 250 രൂപ തരുമെന്നാണ് ഇടതുമുന്നണി തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ എഴുതിവച്ചത്. അതു വിശ്വസിച്ചാണ് കേരളത്തിലെ കര്‍ഷകര്‍ ഇടതുമുന്നണിക്കു വോട്ട് ചെയ്തത്.

  • പ്രകാശം വിതറുന്ന പിണ്ടികുത്തി തിരുനാള്‍

    പ്രകാശം വിതറുന്ന പിണ്ടികുത്തി തിരുനാള്‍0

    ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍ കേരളത്തിലെ നസ്രാണികള്‍ക്കിടയില്‍  തനതു പരമ്പരാഗത ഭക്താനുഷ്ഠാനമായ ‘പിണ്ടി കുത്തി’ തിരുനാള്‍ ഈ വര്‍ഷം ജനുവരി ആറിനാണ്. ക്രിസ്മസ് കഴിഞ്ഞ് 13-ാം ദിവസം. അഞ്ചാം തീയതി വൈകിട്ട് പിണ്ടി കുത്തി, പിണ്ടി തെളിയിച്ച് ആറാം തീയതി പുലര്‍ച്ചെയും അന്നു വൈകുന്നേരവും ഏഴിന് പുലര്‍ച്ചെയും ഉള്‍പ്പടെ നാലു തവണ പിണ്ടി തെളിയിക്കുന്ന ആചാരം പരമ്പരാഗത ക്രിസ്തീയ കുടുംബങ്ങളിലുണ്ട്. കേരളത്തിലേയും കേരളത്തില്‍ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് കുടിയേറിയ സുറിയാനി ക്രിസ്ത്യാനികള്‍ക്കിടയിലും മാത്രമൊതുങ്ങി നില്‍ക്കുന്ന ഒരാചാരമാണ് പിണ്ടിപ്പെരുന്നാള്‍. ദീപങ്ങളുടെയും

  • ഭൂതകാലത്തേക്ക് തിരിച്ചു നടത്തിയ ചോദ്യം

    ഭൂതകാലത്തേക്ക് തിരിച്ചു നടത്തിയ ചോദ്യം0

     ഫാ. ജോസ് ആലുങ്കല്‍ എസ്ഡിബി സെമിനാരിയിലെ ബ്രദേഴ്‌സിന്റെ രൂപികരണവുമായി ബന്ധപ്പെട്ട ഒരു പരിശീലന പരിപാടിയില്‍ സംബന്ധിക്കാന്‍ അടുത്തിടെ അവസരം ലഭിച്ചിരുന്നു. ഓരോരുത്തരുടെയും അജപാലന ശുശ്രൂഷയില്‍ ഉണ്ടായിട്ടുള്ള ഒരു ഹൃദയസ് പര്‍ശിയായ അനുഭവം ഗ്രൂപ്പില്‍ അവതരിപ്പിക്കണമായിരുന്നു. സെമിനാരിയില്‍ എനിക്കുണ്ടായ ഒരനുഭവമായിരുന്നു ഞാന്‍ പങ്കുവച്ചത്. എന്റെ ആത്മീയ ജീവിതത്തെ വളരെ അധികം പ്രചോദിപ്പിച്ച ഒന്നായിരുന്നത്. സെമിനാരിയിലെ എന്റെ ആ വിദ്യാര്‍ത്ഥിയെ ശ്രദ്ധിക്കാന്‍ കാരണം അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനാ ജീവിതമായിരുന്നു. പൊതുവായിട്ടുള്ള പ്രാര്‍ത്ഥനാ സമയം കൂടാതെ ദിവസവും ഉറങ്ങുന്നതിന് മുമ്പായി അദ്ദേഹം ചാപ്പലില്‍

  • വയലില്‍ ഒളിപ്പിച്ച നിധി

    വയലില്‍ ഒളിപ്പിച്ച നിധി0

    വിക്ടര്‍ ഫ്രാങ്കിന്റെ അതിമനോഹരമായ ഒരു പുസ്തകമാണ് The man’s search for meaning. നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ അനുഭവിക്കേണ്ടിവന്ന കടുത്ത യാതനകളുടെയും വേദനകളുടെയും അതിജീവനത്തിന്റെയും കഥയാണ് ഈ പുസ്തകം പറഞ്ഞുവയ്ക്കുന്നത്. ജീവിതത്തില്‍ ഒന്നും പ്രതീക്ഷിക്കാന്‍ ഇല്ലാത്തപ്പോഴും തടവറയില്‍നിന്ന് എന്നെങ്കിലും പുറത്ത് കടക്കാനാകുമെന്നും, എന്റെ പ്രിയപ്പെട്ടവരെ കാണാന്‍ കഴിയുമെന്നുമുള്ള പ്രതീക്ഷയാണ് എഴുത്തുകാരനെ ജീവിക്കാന്‍ പ്രേരിപ്പിച്ചത്. നമ്മള്‍ ഒരു പുതുവത്സരത്തിലാണ്. മാറി ചിന്തിക്കുവാനും മാറ്റങ്ങള്‍ വരുത്തുവാനും മാറി നടക്കുവാനുമുള്ള സമയമാണിത്. എല്ലാറ്റിനും ഒരു സമയമുണ്ട്. ആകാശത്തിന്‍കീഴുള്ള സമസ്തകാര്യത്തിനും ഒരവസരമുണ്ട്. (സഭാ.

  • മദര്‍ എലിശ്വയുടെ ധന്യപദവി പ്രഖ്യാപനത്തോടനുബന്ധിച്ചുള്ള കൃതജ്ഞതാ ദിവ്യബലി ആറിന്

    മദര്‍ എലിശ്വയുടെ ധന്യപദവി പ്രഖ്യാപനത്തോടനുബന്ധിച്ചുള്ള കൃതജ്ഞതാ ദിവ്യബലി ആറിന്0

    കൊച്ചി: മദര്‍ എലിശ്വയുടെ ധന്യപദവി പ്രഖ്യാ പനത്തോടനുബന്ധിച്ചുള്ള കൃതജ്ഞതാ ദിവ്യബലി ജനുവരി ആറിന് വൈകുന്നേരം 4.30ന് വരാപ്പുഴ സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് അങ്കണത്തില്‍ നടക്കും. വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കുന്ന ദിവ്യബലിയില്‍ എട്ട് മെത്രാന്മാരും 100 ഓളം വൈദികരും സഹകാര്‍മ്മികരാകും. തിരുവനന്തപുരം അതി രൂപതാ മെത്രാപ്പോലീത്ത ഡോ. തോമസ് ജെ. നെറ്റൊ ധന്യ മദര്‍ ഏലീശ്വയുടെ ഛായാചിത്രം അനാച്ഛാദനം ചെയ്യും. സ്ത്രീശാക്തീകരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന വനിതയ്ക്കുള്ള അവാര്‍ഡ് ദാനവും മദര്‍ ഏലീശ്വയുടെ

  • കഞ്ചിക്കോട്ട് റാണി ജോണിന്റെ ഭവനം  ഇനി  രൂപതയുടെ ഔദ്യോഗിക പ്രാര്‍ത്ഥനാലയം

    കഞ്ചിക്കോട്ട് റാണി ജോണിന്റെ ഭവനം ഇനി രൂപതയുടെ ഔദ്യോഗിക പ്രാര്‍ത്ഥനാലയം0

    പാലക്കാട്: ദിവ്യകാരുണ്യ അത്ഭുതങ്ങള്‍കൊണ്ടും പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷപ്പെടലുകള്‍കൊണ്ടും പ്രശസ്തമായ കഞ്ചിക്കോട്ട് റാണി ജോണിന്റെ ഭവനം ഇനി പാലക്കാട് രൂപതയുടെ ഔദ്യോഗിക പ്രാര്‍ത്ഥനാലയം. ആ കുടുംബത്തിന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് വീട് രൂപത ഏറ്റെടുത്തത്. അതൊരു ആത്മീയ കേന്ദ്രവും പ്രാര്‍ത്ഥനാലയവുമായി നിലനില്‍ക്കണമെന്ന ആഗ്രഹത്തോടെ ഭവനം അവര്‍ സൗജന്യമായി രുപതയ്ക്ക് വിട്ടുനല്‍കുകയായിരുന്നു. പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ ക്രിസ്മസ് ദിനത്തില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി. അവരുടെ അഭ്യര്‍ത്ഥന പ്രകാരവും ഭവനത്തിന്റെ ആധ്യാത്മിക പ്രാധാന്യം പരിഗണിച്ചുമാണ് വീട് ഏറ്റെടുക്കുന്നതെന്ന് മാര്‍ കൊച്ചുപുരയ്ക്കല്‍

Latest Posts

Don’t want to skip an update or a post?