Follow Us On

22

November

2024

Friday

  • ഫ്രാൻസ്: പൗരാണിക ക്രൈസ്തവ ദൈവാലയങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ പദ്ധതിയുമായി ഫ്രഞ്ച് പ്രസിഡന്റ്

    ഫ്രാൻസ്: പൗരാണിക ക്രൈസ്തവ ദൈവാലയങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ പദ്ധതിയുമായി ഫ്രഞ്ച് പ്രസിഡന്റ്0

    പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിൽ സുപ്രധാനമായ പൗരാണിക ക്രൈസ്തവ ദൈവാലയങ്ങൾ സംരക്ഷിക്കാൻ പദ്ധതിയുമായി പ്രസിഡന്റ് ഇമ്മാനുവൻ മാക്രോൺ. രാജ്യ ചരിത്രത്തിൽ പ്രതീകാത്മകമായ പ്രധ്യാനം ഈ പൗരാണിക ദൈവാലയങ്ങൾക്കുണ്ടെന്ന് അസന്നിഗദ്ധമായി പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രസിദ്ധമായ മൗണ്ട് സെന്റ് മൈക്കൽ ആശ്രമത്തിന്റെ ശിലാസ്ഥാപന സഹസ്രാബ്ദി വർഷം ആചരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ‘കാലാവസ്ഥാ വ്യതിയാനം പോലുള്ള ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ഫ്രഞ്ച് ജനത തങ്ങളെത്തന്നെ കൂടുതൽ മുന്നോട്ട് കൊണ്ടുവരണം. ഈ സംഭവവികാസങ്ങൾ രാജ്യത്തെ പുരാതന കെട്ടിടങ്ങളെയും ബാധിക്കും. നശീകരണവും

  • പാപ്പയില്ലാതെ എന്ത് യുവജന സംഗമം, ഫ്രാൻസിസ് പാപ്പ വരും! പ്രതീക്ഷയോടെ സംഘാടകർ

    പാപ്പയില്ലാതെ എന്ത് യുവജന സംഗമം, ഫ്രാൻസിസ് പാപ്പ വരും! പ്രതീക്ഷയോടെ സംഘാടകർ0

    ലിസ്ബൺ: ശസ്ത്രക്രിയയ്ക്കായി ഫ്രാൻസിസ് പാപ്പ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിന് പിന്നാലെ ലോക യുവജന സംഗമത്തിലെ പേപ്പൽ സാന്നിധ്യത്തെക്കുറിച്ചുള്ള കിംവദന്തികൾ ശക്തമാകുമ്പോഴും സംഘാടക സമിതിക്ക് സംശയമില്ല, പാപ്പയില്ലാതെ എന്ത് യുവജന സംഗമം, ഫ്രാൻസിസ് പാപ്പ വന്നെത്തും! ഓഗസ്റ്റ് ഒന്നുമുതൽ ആറുവരെയാണ് പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ ലോക യുവജന സംഗമത്തിന് വേദിയാകുന്നത്. ‘പാപ്പയുടെ ശാരീരിക പരിമിതികൾ കണക്കിലെടുക്കാതെ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ തന്നെയാണ് ഇക്കാലമത്രയും നടന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ ഫ്രാൻസിസ് പാപ്പയുടെ സാന്നിധ്യത്തിലുള്ള ഒരു യൂത്ത് ഡേ മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്, മറ്റൊരു പ്ലാനും നിലവിലില്ല,’

  • ലോക യുവജന സംഗമത്തിന് തയാറെടുത്ത് പോർച്ചുഗൽ;  മീഡിയാ പാർട്ണറായി ‘ശാലോം വേൾഡ്’

    ലോക യുവജന സംഗമത്തിന് തയാറെടുത്ത് പോർച്ചുഗൽ;  മീഡിയാ പാർട്ണറായി ‘ശാലോം വേൾഡ്’0

    ലിസ്ബൺ: ലോകത്തിലെ ഏറ്റവും വലിയ യുവജനകൂട്ടായ്മ എന്ന ഖ്യാതി നേടിയ ‘ലോക യുവജന സംഗമ’ത്തിന് (WYD) കത്തോലിക്കാ വിശ്വാസീസമൂഹം ദിനങ്ങൾ എണ്ണി കാത്തിരിക്കവേ ഇതാ ഒരു അഭിമാന വാർത്ത: ഓഗസ്റ്റ് ഒന്നുമുതൽ ആറുവരെ യൂറോപ്പ്യൻ രാജ്യമായ പോർച്ചുഗൽ ആതിഥേയത്വം വഹിക്കുന്ന 17-ാമത് ‘ലോക യുവജന സംഗമ’ത്തിന്റെ മീഡിയ പാർട്ണറാകാൻ ‘ശാലോം വേൾഡ്’. യുവജനസംഗമത്തിന് ചുക്കാൻ പിടിക്കുന്ന അൽമായരുടെ അജപാലന ശുശ്രൂഷയ്ക്കുള്ള പൊന്തിഫിക്കൽ കൗൺസിലും പോർച്ചുഗൽ മെത്രാൻ സമിതിയും ഉൾപ്പെടുന്ന സംഘാടക സമിതിയുമായി ഇക്കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച്

  • ദിവ്യകാരുണ്യ നാഥനെ നഗരനിരത്തിൽ വരവേറ്റ്, ക്രിസ്തീയ  വിശ്വാസം പ്രഘോഷിച്ച്  പോളിഷ് ജനത; കോർപ്പസ് ക്രിസ്റ്റി പ്രദക്ഷിണത്തിൽ അണിചേർന്ന് പതിനായിരങ്ങൾ

    ദിവ്യകാരുണ്യ നാഥനെ നഗരനിരത്തിൽ വരവേറ്റ്, ക്രിസ്തീയ  വിശ്വാസം പ്രഘോഷിച്ച് പോളിഷ് ജനത; കോർപ്പസ് ക്രിസ്റ്റി പ്രദക്ഷിണത്തിൽ അണിചേർന്ന് പതിനായിരങ്ങൾ0

    വാഴ്‌സോ: ക്രിസ്തുവിശ്വാസം പരസ്യമായി പ്രഘോഷിക്കാൻ നഗരനിരത്തുകളിൽ ഉടനീളം ദിവ്യകാരുണ്യ പ്രദക്ഷിണം ക്രമീകരിച്ച് പരിശുദ്ധ കുർബാനയുടെ തിരുനാൾ (കോർപ്പസ് ക്രിസ്റ്റി) ഭക്തിസാന്ദ്രമാക്കി പോളിഷ് കത്തോലിക്കർ. പരിശുദ്ധ കുർബാനയുടെ തിരുനാളിൽ തെരുവുകളിലൂടെ നടത്തുന്ന ദിവ്യകാരുണ്യ പ്രദക്ഷിണം പോളിഷ് കത്തോലിക്കരെ സംബന്ധിച്ചിടത്തോളം പരമ്പരാഗത അനുഷ്ഠാനമാണ്. ഈ വർഷവും അത് സാഘോഷം ക്രമീകരിക്കാൻ സാധിച്ചതിന്റെ ആനന്ദത്തിലാണ് പോളണ്ടിലെ വിശ്വാസീസമൂഹം. രാജ്യത്തിന്റെ പല ഭാഗങ്ങളിലും സംഘടിപ്പിച്ച വിവിധ ദിവ്യകാരുണ്യ പ്രദക്ഷിണങ്ങളിലായി പതിനായിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. പ്രഥമ ദിവ്യകാരുണ്യ സ്വീകരണം കഴിഞ്ഞ കുട്ടികൾ വെള്ള വസ്ത്രങ്ങൾ

Latest Posts

Don’t want to skip an update or a post?