വാഴ്ത്തപ്പെട്ടവരായ അക്യുട്ടിസിന്റെയും ഫ്രാസാറ്റിയുടെയും പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കുന്നു; വിശുദ്ധപദവി പ്രഖ്യാപനംഞായറാഴ്ച
- Featured, LATEST NEWS, WORLD
- September 4, 2025
കാഞ്ഞിരപ്പള്ളി: പ്രേഷിത ചൈതന്യമുള്ള കുടുംബങ്ങള്‍ വിശ്വാസ പ്രഘോഷകരാണെന്ന് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയ പള്ളിയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വിശ്വാസ സാക്ഷ്യം നല്‍കുന്ന കുടുംബങ്ങള്‍ വഴികാട്ടികളാണ്. മാര്‍ തോമാശ്ലീഹയുടെ വിശ്വാസ പ്രഘോഷണത്തിലൂടെ രൂപപ്പെട്ട നിലയ്ക്കല്‍ വിശ്വാസ സമൂഹത്തിന്റെ തുടര്‍ച്ചയെന്ന നിലയില്‍ കാഞ്ഞിരപ്പള്ളി രൂപത നല്‍കുന്ന വിശ്വാസ സാക്ഷ്യം അഭിമാനപൂര്‍വ്വം സ്മരിക്കുന്നതായും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍
മല്ലപ്പള്ളി: ദൈവഹിതം പൂര്‍ണമായും നിറവേറ്റുന്ന ജീവിതമാണ് യഥാര്‍ത്ഥ ആരാധനയെന്ന് ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. ദൈവപരിപാലനയുടെ ചെറിയദാസികളുടെ സന്യാസിനീ സമൂഹത്തിന്റെ ആസ്ഥാനമായ കുന്നന്താനം എല്‍എസ്ഡിപി ജനറലേറ്റില്‍ നിത്യാരാധന ആരംഭിച്ചതിന്റെ റൂബിജൂബിലിയോടനുബന്ധിച്ച് ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. പരിശുദ്ധ കുര്‍ബാന സഭയുടെ ഊര്‍ജസ്രോതസും ശക്തികേന്ദ്രവുമാണ്. നാം പുതിയ നിയമത്തിലെ ആരാധനാസമൂഹമാണ്. യഥാര്‍ത്ഥ ആരാധകന്‍ ഈശോമിശിഹായാണ്. പിതാവിന്റെ ഹിതം നിറവേറ്റുക എന്നതായിരുന്നു കര്‍ത്താവിന്റെ ലക്ഷ്യം. നാം അനുദിനം നമ്മുടെ ജീവിതത്തില്‍ ദൈവഹിതം നിറവേറ്റണം; മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു.
സിഡ്‌നി: ആരോഗ്യമേഖലയിലും വിദ്യാഭ്യാസമേഖലിയുമടക്കം സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ ഇന്ന് ക്രൈസ്തവവിരുദ്ധമായ നിയമങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി സിഡ്‌നി ആര്‍ച്ചുബിഷപ് ആന്റണി ഫിഷര്‍. ഒരു സ്വകാര്യ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ആര്‍ച്ചുബിഷപ് നിയമനിര്‍മാണത്തിലൂടെ ക്രൈസ്തവ വിശ്വാസത്തെ തകര്‍ക്കുന്നതിനായി നടക്കുന്ന ശ്രമങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഓസ്‌ട്രേലിയയിലെ ഫെഡറല്‍ ഗവണ്‍മെന്റും സ്റ്റേറ്റ് ഗവണ്‍മെന്റുകളും നടത്തിയ ഇത്തരം നിയമനിര്‍മാണങ്ങള്‍ക്ക് അദ്ദേഹം നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചു. അബോര്‍ഷന്‍ ക്രിമിനല്‍ നടപടിയല്ലാതാക്കിയ നടപടിക്ക് പുറമെ ഇന്ന് അബോര്‍ഷന്‍ ക്ലിനിക്കുകളുടെ 150 മീറ്റര്‍ ചുറ്റളവില്‍ നിശബ്ദ പ്രാര്‍ത്ഥന
നവാഗതരായ ആന്റോ ജോസ് പെരേരയും, എബി ട്രീസ പോളും ചേര്‍ന്ന് സംവിധാനം ചെയ്ത്, സാന്ദ്ര തോമസ് നിര്‍മ്മിച്ച ചലച്ചിത്രമാണ് ‘ലിറ്റില്‍ ഹാര്‍ട്ട്‌സ്.’ മലയാള മാധ്യമങ്ങളും യൂട്യൂബര്‍മാരും പൊതുവെ മികച്ച സൃഷ്ടി എന്ന് വാഴ്ത്തുമ്പോഴും ദി ഹിന്ദു, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് തുടങ്ങിയ ദേശീയ മാധ്യമങ്ങള്‍ ‘പാതി വെന്ത വിഭവം’ എന്ന രീതിയില്‍ ശരാശരിയില്‍ താഴെ നില്‍ക്കുന്ന ഒന്നായാണ് ഈ ചലച്ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. സാധാരണ പ്രേക്ഷകര്‍ ഏറ്റെടുക്കാനിടയില്ലാത്ത ഒരു ചലച്ചിത്രമായാണ് പൊതുവെയുള്ള നിഷ്പക്ഷ വിലയിരുത്തലുകള്‍. എന്നിരുന്നാലും, കുറച്ചുകാലമായി മലയാള
വത്തിക്കാന്‍ സിറ്റി: നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രനാണോ? നിങ്ങള്‍ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പരിതസ്ഥിതികളില്‍, സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടോ? അതോ, പണം, അധികാരം, വിജയിക്കാനുള്ള വ്യഗ്രത തുടങ്ങിയവയുടെ തടവിലാണോ നിങ്ങള്‍? ത്രികാലജപ പ്രാര്‍ത്ഥനയോടനുബന്ധിച്ച് നടത്തിയ വിചിന്തനത്തില്‍ ഫ്രാന്‍സിസ് പാപ്പാ ചോദിച്ച ചോദ്യമാണിത്. ക്രിസ്തുവിനെപ്പോലെ സ്വതന്ത്രനാണോ അതോ ലൗകികതയുടെ തടവിലാണോ എന്ന് സ്വയം ചിന്തിക്കാന്‍ പാപ്പ വിശ്വാസികളെ ക്ഷണിച്ചു. ദൈവത്തെ സമീപിക്കുന്നതില്‍ നിന്ന് തടയുന്ന എല്ലാറ്റിനെയും ഒഴിവാക്കാന്‍ പാപ്പാ ആഹ്വാനം ചെയ്തു. യേശു സമ്പത്തിന്റെ കാര്യത്തില്‍
മൊസൂള്‍: മൊസൂളിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ അധിനിവേശം നടന്ന് പത്ത് വര്‍ഷം പിന്നിടുമ്പോഴും പ്രദേശത്തെ ക്രൈസ്തവരുടെ സ്ഥിതി ഏറെ ദയനീയമാണെന്ന് അല്‍കോഷിലെ കല്‍ദായ ബിഷപ് പോള്‍ താബിറ്റ് മെക്കോ. 2014 ജൂണ്‍ 10-നാണ് ഐസിസ് ജിഹാദിസ്റ്റുകള്‍ ഇറാഖി നഗരമായ മൊസൂളില്‍ ആദ്യമായി കരിങ്കൊടി ഉയര്‍ത്തിയത്. ജിഹാദികളുടെ വരവിന് മുമ്പ് മൊസൂളില്‍ 1200 ക്രിസ്ത്യന്‍ കുടുംബങ്ങളെങ്കിലും താമസിച്ചിരുന്നു. 2017-ല്‍ മൊസൂള്‍ ഇസ്ലാമിക് സ്റ്റേറ്റ് കീഴടക്കി. എങ്കിലും മാസങ്ങള്‍ നീണ്ടുനിന്ന സൈനിക ഇടപെടലുകളിലൂടെ മൊസൂളിലെ ജിഹാദി ഭരണം അവസാനിപ്പിച്ചു. ലോകത്തിലെ ഏറ്റവും
ചെറുതോണി: സീറോ മലബാര്‍ സഭയുടെ യുവജന സംഘടനയായ എസ്എംവൈഎം ന്റെ സംസ്ഥാനതല തിരഞ്ഞെടുപ്പില്‍ ഇടുക്കി രൂപതയില്‍ നിന്നുള്ള അലക്‌സ് തോമസ് പുളിമൂട്ടില്‍ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കെസിബിസി യുവജന കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരിയുടെയും എസ്എംവൈഎം ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജേക്കബ് ചക്കാത്രയുടെയും ഗ്ലോബല്‍ പ്രസിഡന്റ അഡ്വ. സാം സണ്ണിയുടെയും നേതൃത്വത്തില്‍ എറണാകുളം കാക്കനാട് മൗണ്ട് സെന്റ് തോമസിലായിരുന്നു തിഞ്ഞെടുപ്പ് നടന്നത്. ഇടുക്കി രൂപതയിലെ പാറത്തോട് ഇടവകയിലെ പുളിമൂട്ടില്‍ തോമസ് – ആന്‍സി ദമ്പതികളുടെ
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയുടെ തെരുവുകളില്‍ അനുഗ്രഹവര്‍ഷമായി മാറുന്ന ദിവ്യകാരുണ്യ തീര്‍ത്ഥാടനം ശ്രദ്ധേയമാകുന്നു. ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തിന്റെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തില്‍ ഓരോ ദിവസവും ആയിരക്കണക്കിന് ആളുകളാണ് പങ്കുചേരുന്നത്. വാഷിംഗ്ടണ്‍ ഡിസിയിലെ ‘ലിറ്റില്‍ റോം’ എന്നറിയപ്പെടുന്ന പ്രദേശത്തെ തെരുവുകളിലൂടെ നടന്ന തീര്‍ത്ഥാടനത്തില്‍ 1,200 ലധികം പേര്‍ പങ്കാളികളായി. ജനസാന്ദ്രതയേറിയ തെരുവുകളിലൂടെയുള്ള തീര്‍ത്ഥാടനം വിവിധ മതവിഭാഗങ്ങളെയും ആകര്‍ഷിക്കുന്നുണ്ട്. വീടുകളു ടെയും ഷോപ്പിംഗ് മാളുകളുടെയും മുമ്പില്‍ പ്രദക്ഷിണം കാണാന്‍ ആളുകള്‍ കൂടിനില്‍ക്കുന്നതും പതിവ് കാഴ്ചയായി മാറിക്കഴിഞ്ഞിരിക്കുന്നു. വിശുദ്ധ
Don’t want to skip an update or a post?