Follow Us On

15

January

2025

Wednesday

  • മോണ്‍. ഇമ്മാനുവല്‍ ലോപ്പസ് ദൈവദാസ പദവിലേക്ക്

    മോണ്‍. ഇമ്മാനുവല്‍ ലോപ്പസ് ദൈവദാസ പദവിലേക്ക്0

    കൊച്ചി:  വരാപ്പുഴ അതിരൂപതയുടെ മുന്‍ വികാരി ജനറലും അറിയപ്പെടുന്ന മനുഷ്യ സ്‌നേഹിയുമായിരുന്ന മോണ്‍. ഇമ്മാനുവല്‍ ലോപ്പസിനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിന്റെ പ്രഥമഘട്ടമായ ദൈവദാസ  പ്രഖ്യാപനത്തിന് വത്തിക്കാനിലെ വിശുദ്ധര്‍ക്കുള്ള കാര്യാ ലയത്തില്‍ നിന്നും അനുമതി ലഭിച്ചു. ജൂലൈ 19ന് ദൈവദാസ പദവി പ്രഖ്യാപനം നടക്കും. എറണാകുളം ജനറല്‍ ആശുപത്രിയിലെ ചാപ്ലിനായി  വര്‍ഷങ്ങളോളം മോണ്‍. ഇമ്മാനുവല്‍ ലോപ്പസ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. വരാപ്പുഴ അതിരൂപതയിലെ ആദ്യത്തെ മതബോധന ഡയറക്ടര്‍ എന്ന നിലയില്‍ വിശ്വാസ പരിശീലനത്തിന് ഊടും പാവുമേകി. ദൈവകൃപ നിറഞ്ഞ

  • പ്രധാനമന്ത്രി, മണിപ്പൂരിനുവേണ്ടി ദയവായി അങ്ങ് ഇടപെടണം…പ്രധാനമന്ത്രിയോട് ആകുലതയോടെ സഹായം അപേക്ഷിച്ച് ഒൻപതു വയസുകാരി

    പ്രധാനമന്ത്രി, മണിപ്പൂരിനുവേണ്ടി ദയവായി അങ്ങ് ഇടപെടണം…പ്രധാനമന്ത്രിയോട് ആകുലതയോടെ സഹായം അപേക്ഷിച്ച് ഒൻപതു വയസുകാരി0

    ഇംഫാൽ: മണിപ്പൂരിലെ കലാപത്തീ അണയ്ക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ അഭ്യർത്ഥിച്ച് ഒൻപതുവയസുകാരി തയാറാക്കിയ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. തന്നെപ്പോലുള്ള അസംഖ്യം കുട്ടികൾ കാടുകളിലാണിപ്പോൾ കഴിയുന്നതെന്നും തങ്ങൾ നിരന്തരം ജീവഭയത്തോടെയാണ് കഴിയുന്നതെന്നും ചൂണ്ടിക്കാട്ടി, ഡെബോറാ എന്ന കുട്ടിയാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്. മേയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട മെയ്‌തെയ് കുക്കി വിഭാഗങ്ങൾ തമ്മിലുള്ള കലാപം ഒന്നര മാസങ്ങൾക്കിപ്പുറവും തുടരുകയാണ്. എന്നിട്ടും മൗനം തുടരുന്ന പ്രധാനമന്ത്രിക്ക് എതിരെ വിമർശനങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ ഈ കുട്ടിയുടെ വീഡിയോ വരുംദിനങ്ങളിൽ കൂടുതൽ ചർച്ചയാകും. ഹൈന്ദവർ ഏറെയുള്ള

  • പരിശുദ്ധ കുർബാന പരമപ്രധാനം, ദിവ്യകാരുണ്യ കോൺഗ്രസ് യു.എസ് സഭയുടെ ചരിത്രത്തിൽ നിർണായകമാകും: ഫ്രാൻസിസ് പാപ്പ

    പരിശുദ്ധ കുർബാന പരമപ്രധാനം, ദിവ്യകാരുണ്യ കോൺഗ്രസ് യു.എസ് സഭയുടെ ചരിത്രത്തിൽ നിർണായകമാകും: ഫ്രാൻസിസ് പാപ്പ0

    വാഷിംഗ്ടൺ ഡി.സി: ‘നാഷണൽ യൂക്കരിസ്റ്റിക് റിവൈവലി’ന്റെ ഭാഗമായി അമേരിക്കയിലെ കത്തോലിക്കാ സഭ സംഘടിപ്പിക്കുന്ന ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് അമേരിക്കയിലെ സഭയുടെ ചരിത്രത്തിൽ നിർണായകമാകുമെന്ന് ഫ്രാൻസിസ് പാപ്പ. ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിന്റെ സംഘാടക സമിതി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിലാണ് പ്രാർത്ഥനാശംസകൾ പാപ്പ കൈമാറിയത്. ‘യൂക്കരിസ്റ്റിക് റിവൈവലി’ന് സമാപനം കുറിച്ച് 2024 ജൂലൈ 17 21 തീയതികളിൽ ഇന്താനോപ്പോളീസിൽ സമ്മേളിക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിൽ ഉപയോഗിക്കാനുള്ള വലിയ അരുളിക്ക ആശീർവദിച്ച് നൽകുകയും ചെയ്തു പാപ്പ. ‘മനുഷ്യഹൃദയത്തിന്റെ വിശപ്പിനുള്ള ദൈവത്തിന്റെ പ്രതികരണമാണ് പരിശുദ്ധ കുർബാന.

  • മനുഷ്യജീവന്റെ മഹത്വം പ്രഘോഷിക്കാൻ മാസാചരണം  പ്രഖ്യാപിച്ച് അമേരിക്കൻ സംസ്ഥാനം;  പ്രഖ്യാപനത്തിൽ ഒപ്പുവെച്ച് മിസിസിപ്പി ഗവർണർ

    മനുഷ്യജീവന്റെ മഹത്വം പ്രഘോഷിക്കാൻ മാസാചരണം  പ്രഖ്യാപിച്ച് അമേരിക്കൻ സംസ്ഥാനം; പ്രഖ്യാപനത്തിൽ ഒപ്പുവെച്ച് മിസിസിപ്പി ഗവർണർ0

    മിസിസിപ്പി: മനുഷ്യജീവന് നൽകേണ്ട മഹത്വം ലോകത്തോട് വിളിച്ചുപറയാൻ ഒരു മാസംതന്നെ നീക്കിവെച്ച് യു.എസ് സംസ്ഥാനമായ മിസിസിപ്പി. ഈ ജൂൺ ‘ജീവന്റെ മഹത്വം’ പ്രഘോഷിക്കാനുള്ള മാസമായി ആചരിക്കാനുള്ള സുപ്രധാന തീരുമാനം കഴിഞ്ഞ ദിവസം മിസിസിപ്പി ഗവർണർ ടേറ്റ് റീവ്സ് പ്രഖ്യാപിക്കുകയായിരുന്നു. മിസിസിപ്പി സംസ്ഥാനം ഇത് രണ്ടാം തവണയാണ് ജൂണിൽ ജീവന്റെ മാസാചരണം പ്രഖ്യാപിക്കുന്നത്. ഗർഭച്ഛിദ്രത്തിന് നിയമസാധുത നൽകിയ 1973ലെ കുപ്രസിദ്ധമായ ‘റോ വേഴ്സസ് വേഡ്’ വിധി യു.എസ് സുപ്രീം കോടതി തിരുത്തിക്കുറിച്ച 2022 ജൂണിലും, സമാനമായ പ്രഖ്യാപനം അദ്ദേഹം

  • പ്രധാനമന്ത്രി മൗനത്തിൽ, സമാധാനശ്രമങ്ങൾ ഒന്നുമില്ല,  ഭരണകൂടം നിഷ്‌ക്രിയം; മണിപ്പൂരിൽ സംഭവിക്കുന്നത് ക്രൈസ്തവ വിരുദ്ധ കലാപം തന്നെ?

    പ്രധാനമന്ത്രി മൗനത്തിൽ, സമാധാനശ്രമങ്ങൾ ഒന്നുമില്ല,  ഭരണകൂടം നിഷ്‌ക്രിയം; മണിപ്പൂരിൽ സംഭവിക്കുന്നത് ക്രൈസ്തവ വിരുദ്ധ കലാപം തന്നെ?0

    ഇംഫാൽ: ഹൈന്ദവ വിശ്വാസികൾ ഏറെയുള്ള മെയ്‌തെയ് വിഭാഗവും ക്രൈസ്തവർ ബഹുഭൂരിപക്ഷമായ കുക്കികളും തമ്മിലുള്ള വംശീയ കലാപമെന്ന നിലയിൽ വ്യാഖ്യാനിക്കപ്പെടുന്ന മണിപ്പൂരിലെ അക്രമസംഭവങ്ങൾ സത്യത്തിൽ ക്രൈസ്തവ വിരുദ്ധ കലാപം തന്നെയാണോ? ഇക്കാര്യം സ്ഥിരീകരിക്കാൻ അരക്കിട്ടുറപ്പിക്കാവുന്ന തെളിവുകൾ ലഭ്യമല്ലെങ്കിലും, മണിപ്പൂരിൽനിന്ന് ലഭിക്കുന്ന സൂചനകൾ പ്രസ്തുത സംശയം ബലപ്പെടുത്തുന്നതാണ്. അക്രമണത്തിന്റെ സ്വഭാവംമുതൽ ഭരണകൂടത്തിന്റെ നിഷ്‌ക്രിയത്വം വരെയുള്ള അസംഖ്യം കാര്യങ്ങൾ സംശയാസ്പദമാണ്. കലാപത്തിൽ ഇതുവരെ 100ൽപ്പരം പേർക്ക് ജീവൻ നഷ്ടമായി, അരലക്ഷത്തിൽപ്പരം പേർക്ക് പലായനം ചെയ്യേണ്ടിവന്നു, ആരാധനാലയങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് കെട്ടിടങ്ങൾ അഗ്‌നിക്കിരയായി…

  • മണിപ്പൂരില്‍ ക്രൈസ്തവ  കുടുംബത്തെ ചുട്ടുകൊന്നു

    മണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ചുട്ടുകൊന്നു0

    ഇംഫാല്‍: മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്തകൂടി മണിപ്പൂരില്‍നിന്നും പുറത്തുവന്നു. ആംബുലന്‍സില്‍ ആശുപത്രിയിലേക്കുപോയ കുക്കി വിഭാഗത്തില്‍പ്പെട്ട ഏഴുവയസുകാരനുള്‍പ്പെടെയുള്ള ക്രൈസ്തവ കുടുംബത്തെ മെയ്‌തേയി വിഭാഗത്തിലെ കലാപകാരികള്‍ ആംബുലന്‍സിനുളളിലിട്ട് ചുട്ടുകൊന്നിരിക്കുന്നു. പോലീസിന്റെ കണ്‍മുമ്പിലാണ് ഈ ക്രൂരത അരങ്ങേറിയത്. അവര്‍ അക്രമികളെ തടയാന്‍ ശ്രമിച്ചില്ല എന്ന ആരോപണവുമുണ്ട്. സംഭവം രഹസ്യമാക്കി വയ്ക്കാനാണ് പോലീസ് ശ്രമിച്ചതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. തലസ്ഥാന നഗരമായ ഇംഫാലിനടുത്തുവച്ചായിരുന്നു ദാരുണമായ സംഭവം നടന്നത്. കാങ്ചുപിലെ ദുരിതാശ്വാസ ക്യാമ്പില്‍ വച്ചാണ് ഏഴു വയസുകാരനായ ടോണ്‍സിങ് ഹാങ്‌സിങിന്റെ തലയ്ക്കു കലാപകാരികളുടെ വെടിയേറ്റത്.

  • ക്രൈസ്തവ രക്തം ചിന്തപ്പെട്ട ഇറാഖിന്റെ മണ്ണിൽ വീണ്ടും പ്രഥമ ദിവ്യകാരുണ്യ സ്വീകരണം; ഒരൊറ്റ ദിനം പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചത് 136 കുട്ടികൾ

    ക്രൈസ്തവ രക്തം ചിന്തപ്പെട്ട ഇറാഖിന്റെ മണ്ണിൽ വീണ്ടും പ്രഥമ ദിവ്യകാരുണ്യ സ്വീകരണം; ഒരൊറ്റ ദിനം പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചത് 136 കുട്ടികൾ0

    ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ അഴിച്ചുവിട്ട സമാനതകളില്ലാത്ത ക്രൈസ്തവ വിരുദ്ധ പീഡനങ്ങളുടെ മുറിപ്പാടുകൾ ഇനിയും ഉണങ്ങാത്ത ഇറാഖിന്റെ മണ്ണിൽ വീണ്ടും പ്രഥമ ദിവ്യകാരുണ്യ സ്വീകരണം. ഒരൊറ്റ ദിനത്തിൽ 136 കുരുന്നുകളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനാണ് ബാഗ്ദാദിലെ ഗ്രേറ്റ് ഇമ്മാക്കുലേറ്റ് കത്തീഡ്രലിൽ ദൈവാലയം സാക്ഷ്യം വഹിച്ചത്. മൊസൂൾ സുറിയാനി കത്തോലിക്കാ സഭാധ്യക്ഷൻ ആർച്ച്ബിഷപ്പ് യൂനാൻ ഹാനോയുടെ കാർമികത്വത്തിലായിരുന്നു പ്രഥമ ദിവ്യകാരുണ്യ സ്വീകരണം. ഈ വർഷം, ഇതുവരെ 424 കൂട്ടികൾ ഇതേ ദൈവാലയത്തിൽവെച്ച് പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചെന്നതും ശ്രദ്ധേയം. പ്രഥമ

  • ഒരു കാരുണികന്റെ സുകൃതവഴികള്‍

    ഒരു കാരുണികന്റെ സുകൃതവഴികള്‍0

    വിന്‍സെന്റ് കോട്ടപ്പടി ഒരു നാടിന് വിശ്വാസവെളിച്ചം നല്‍കി അന്ധവിശ്വാസത്തില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും പിന്തിരിപ്പിച്ച പുണ്യശ്ലോകനായ ചുങ്കത്ത് പാറേക്കാട്ട് വറതച്ചന്റെ (കോട്ടപ്പടി വറതച്ചന്‍) മാതൃക ഇന്നേറെ ശ്രദ്ധിക്കപ്പെടുകയാണ്. ഒരു നൂറ്റാണ്ട് മുമ്പ് ‘ജീവിച്ചിരിക്കുന്ന പുണ്യവാന്‍’ എന്ന് ഖ്യാതി നേടിയ വൈദികശ്രേഷ്ഠനാണ് തൃശൂര്‍ രൂപതാംഗമായ വറതച്ചന്‍. 1840-ല്‍ ഒരു നിര്‍ധന കര്‍ഷകകുടുംബത്തിലാണ് വറതച്ചന്‍ ജനിച്ചത്. ഗുരുവായൂരിനടുത്തുള്ള അന്നത്തെ കോട്ടപ്പടി ഇടവകയില്‍പെട്ട കാവീട് ഗ്രാമത്തില്‍ ചുങ്കത്ത് കുഞ്ഞിപ്പാലുവിന്റേയും മറിയത്തിന്റേയും രണ്ടാമത്തെ മകനായി. അമ്മയില്‍നിന്നും ലഭിച്ച മൂല്യങ്ങള്‍ ദൈവവിശ്വാസവും ഭക്തിയും, ആഴത്തിലുളള

Latest Posts

Don’t want to skip an update or a post?