Follow Us On

15

January

2025

Wednesday

  • ഒൻപതു മാസത്തിനിടെ രക്ഷപ്പെട്ടത് 25000ൽപ്പരം കുഞ്ഞുങ്ങൾ; സദ്വാർത്തയുമായി ‘ചരിത്ര വിധി’യുടെ ഒന്നാം പിറന്നാളിലേക്ക് യു.എസ്

    ഒൻപതു മാസത്തിനിടെ രക്ഷപ്പെട്ടത് 25000ൽപ്പരം കുഞ്ഞുങ്ങൾ; സദ്വാർത്തയുമായി ‘ചരിത്ര വിധി’യുടെ ഒന്നാം പിറന്നാളിലേക്ക് യു.എസ്0

    വാഷിംഗ്ടൺ ഡി.സി: ഗർഭച്ഛിദ്രത്തിന് നിയമസാധുത നൽകിയ 1973ലെ ‘റോ വേഴ്‌സസ് വേഡ്’ തിരുത്തിക്കുറിച്ച് യു.എസ് സുപ്രീം കോടതി പുറപ്പെടുവിച്ച നിർണായക വിധി പ്രഖ്യാപനത്തിന്റെ ഒന്നാം പിറന്നാളിലേക്ക് പ്രവേശിക്കുമ്പോൾ ഇതാ ഒരു സദ്വാർത്ഥ. കുപ്രസിദ്ധമായ വിധി തിരുത്തിയതുകൊണ്ട് ഇതുവരെ ഗർഭച്ഛിദ്രത്തിൽനിന്ന് രക്ഷപ്പെട്ടത് കാൽ ലക്ഷത്തിൽപ്പരം കുഞ്ഞുങ്ങൾ, കൃത്യമായി പറഞ്ഞാൽ 25,640 ഗർഭസ്ഥ ശിശുക്കൾ! ‘റോ വേഴ്‌സസ് വേഡ്’ സുപ്രീം കോടതി തിരുത്താൻ കാരണമായ ‘ഡോബ്‌സ് വേഴ്‌സസ് ജാക്‌സൺ’ വിധി പുറത്തുവന്ന ശേഷമുള്ള ആദ്യത്തെ ഒൻപത് മാസത്തിനിടെ (2022 ജൂലൈ

  • ഫാത്തിമാ മാതാവിനെ നേരിൽക്കണ്ട ‘മൂന്നാമത്തെ ഇടയകുട്ടി’ സിസ്റ്റർ ലൂസിയ ധന്യരുടെ നിരയിലേക്ക്

    ഫാത്തിമാ മാതാവിനെ നേരിൽക്കണ്ട ‘മൂന്നാമത്തെ ഇടയകുട്ടി’ സിസ്റ്റർ ലൂസിയ ധന്യരുടെ നിരയിലേക്ക്0

    പോർച്ചുഗൽ: ഫാത്തിമയിൽ പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യക്ഷീകരണത്തിന് സാക്ഷ്യം വഹിക്കാൻ കൃപ ലഭിച്ച ‘മൂന്നാമത്തെ ഇടയക്കുട്ടി’ സിസ്റ്റർ ലൂസിയ ധന്യരുടെ നിരയിലേക്ക്. സിസ്റ്റർ ലൂസിയായുടെ വീരോചിത പുണ്യങ്ങൾ അംഗീകരിക്കുന്ന ഡിക്രിയിൽ ഇക്കഴിഞ്ഞ ദിവസമാണ് ഫ്രാൻസിസ് പാപ്പ ഒപ്പുവെച്ചത്. ഫാത്തിമയിൽ 1917 മേയ് 13 മുതൽ ഒക്ടോബർ 13വരെ ദീർഘിച്ച മരിയൻ പ്രത്യക്ഷീകരണത്തിന് വഹിച്ച മൂന്ന് കൂട്ടികളിൽ ഏറ്റവും മുതിർന്നയാളും കൂടുതൽ കാലം ജീവിച്ചയാളാണ് സിസ്റ്റർ ലൂസിയ. 1917ലെ മരിയൻ പ്രത്യക്ഷീകരണ സമയത്ത് 10 വയസുകാരിയായിരുന്ന ലൂസിയ, 97-ാം വയസിലാണ്

  • ജൂലൈ രണ്ട്: ഭാരത സഭയിൽ മണിപ്പുർ ജനതയ്ക്കായുള്ള പ്രാർത്ഥനാ ദിനം; ദിവ്യകാരുണ്യ ആരാധന ക്രമീകരിക്കാനും ആഹ്വാനം

    ജൂലൈ രണ്ട്: ഭാരത സഭയിൽ മണിപ്പുർ ജനതയ്ക്കായുള്ള പ്രാർത്ഥനാ ദിനം; ദിവ്യകാരുണ്യ ആരാധന ക്രമീകരിക്കാനും ആഹ്വാനം0

    ന്യൂഡൽഹി: കലാപഭരിതമായ മണിപ്പുരിൽ സമാധാനം സംജാതമാകാൻ ജൂലൈ രണ്ട് പ്രാർത്ഥനാദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്ത്‌ ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സി.ബി.സി.ഐ). രാജ്യത്തെ കത്തോലിക്കാസഭയുടെ മുഴുവൻ ദൈവാലയങ്ങളിലും സ്ഥാപനങ്ങളിലും സന്യസ്ത ഭവനങ്ങളിലും വിശേഷാൽ തിരുക്കർമങ്ങൾ ക്രമീകരിക്കും. ദിവ്യബലിമധ്യേ മണിപ്പുരിനെ സമർപ്പിച്ച് പ്രത്യേക പ്രാർത്ഥനകൾ നടത്തുന്നതിനൊപ്പം മണിപ്പുരിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സമർപ്പിച്ച് എല്ലാ ഇടവകകളിലും ഒരു മണിക്കൂറെങ്കിലും ദിവ്യകാരുണ്യ ആരാധന ക്രമീകരിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. മണിപ്പുരിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മെഴുകുതിരി പ്രദക്ഷിണമോ സമാധാന റാലിയോ നടത്തുക, സഭയുടെ

  • പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥം തേടി 1400 വൈദീക വിദ്യാർത്ഥികൾ കാൽനടയായി ജസ്‌ന ഗോറയിലേക്ക്!

    പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥം തേടി 1400 വൈദീക വിദ്യാർത്ഥികൾ കാൽനടയായി ജസ്‌ന ഗോറയിലേക്ക്!0

    സെസ്റ്റോച്ചോവ: അജപാലന ശുശ്രൂഷയിൽ ദൈവമാതാവിന്റെ പരിപാലനയും മാധ്യസ്ഥവും തേടാൻ പോളണ്ടിലെ ജസ്‌ന ഗോറെ തീർത്ഥാടന കേന്ദ്രത്തിലേക്ക് 1400 വൈദീക വിദ്യാർത്ഥികളുടെ കാൽനട തീർത്ഥാടനം. പോളണ്ടിലെ സഭയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിക്കാൻ ഒരുങ്ങുന്ന മേജർ സെമിനാരി വിദ്യാർത്ഥികളാണ് ചെസ്റ്റോചോവയിലെ ജസ്‌ന ഗോറെ തീർത്ഥാടനകേന്ദ്രത്തിലേക്ക് തീർത്ഥാടകരായി എത്തിയത്. രൂപതയ്ക്കുവേണ്ടിയും സന്യാസസഭകൾക്കുവേണ്ടിയും തിരുപ്പട്ടം സ്വീകരിക്കാൻ ഒരുങ്ങുന്നവരുടെ ജസ്‌ന ഗോറെ തീർത്ഥാടനം അഞ്ച് വർഷത്തിൽ ഒരിക്കൽ പോളിഷ് സഭ ക്രമീകരിക്കുന്ന വിശേഷാൽ അനുഷ്ഠാനമാണ്. ദൈവവിളികൾ വർദ്ധിക്കാനും വൈദികർ തങ്ങളുടെ വിളിയിൽ വിശ്വസ്തതയോടെ ഉറച്ചുനിൽക്കാനും വേണ്ടി

  • ബെനഡിക്ട് 16ാമൻ പാപ്പ കഴുത്തിൽ അണിഞ്ഞിരുന്ന കുരിശ് മോഷ്ടിക്കപ്പെട്ടു; അന്വേഷണം ഊർജിതമാക്കി ജർമൻ അധികൃതർ

    ബെനഡിക്ട് 16ാമൻ പാപ്പ കഴുത്തിൽ അണിഞ്ഞിരുന്ന കുരിശ് മോഷ്ടിക്കപ്പെട്ടു; അന്വേഷണം ഊർജിതമാക്കി ജർമൻ അധികൃതർ0

    ബ്രസീൽ: ബെനഡിക്ട് 16ാമൻ പാപ്പ കഴുത്തിൽ അണിയാറുണ്ടായിരുന്ന കുരിശ് മോഷ്ടിക്കപ്പെട്ടു. പാപ്പയുടെ സ്വദേശമായ ജർമനിയിലെ ബവേറിയയിൽ സ്ഥിതിചെയ്യുന്ന സെന്റ് ഓസ്വാൾഡ് ദൈവാലയത്തിൽ നിന്നാണ് കുരിശ് നഷ്ടമായത്. സംഭവത്തെപ്പറ്റി അന്വേഷണം തുടരുകയാണെന്നും അവിടെനിന്ന് പണവും നഷ്ടപ്പെട്ടതായും പൊലീസ് അറിയിച്ചു. 1951ൽ ഇതേ ദൈവാലയത്തിൽ വച്ചായിരുന്നു ബെനഡിക്ട് പാപ്പയുടെ പൗരോഹിത്യസ്വീകരണം. 2020ൽ നടന്ന ദൈവാലയ നവീകരണ പ്രവർത്തനങ്ങൾക്കുശേഷം പാപ്പ സമ്മാനിച്ച നൽകിയ ഈ കുരിശ് ചില്ലുകൂട്ടിൽ ദൈവാലയത്തിനുള്ളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പ്രസ്തുത കുരിശുരൂപം കത്തോലിക്കാ വിശ്വാസികളെ സംബന്ധിച്ച് വിലമതിക്കാനാകാത്തതാണെന്ന ബോധ്യമുണ്ടെന്ന് അന്വേഷണ

  • കുഞ്ഞുമക്കളുള്ള തൊഴിലാളികൾക്ക് 5000 ഡോളർ സമ്മാനം! യു.എസ് കമ്പനിയുടെ ‘ബേബി ബോണസ്’ ചർച്ചയാകുന്നു

    കുഞ്ഞുമക്കളുള്ള തൊഴിലാളികൾക്ക് 5000 ഡോളർ സമ്മാനം! യു.എസ് കമ്പനിയുടെ ‘ബേബി ബോണസ്’ ചർച്ചയാകുന്നു0

    വാഷിംഗ്ടൺ ഡി.സി: ഗർഭച്ഛിദ്രത്തെ ചെറുക്കുന്ന, ജീവന്റെ മൂല്യം പ്രഘോഷിക്കുന്ന തൊഴിലാളികൾക്ക് പ്രോത്‌സാഹനമേകാൻ 5000 ഡോളർ ‘ബേബി ബോണസ്’ പ്രഖ്യാപിച്ച് അമേരിക്കൻ കമ്പനി. മികച്ച ഉത്പന്നങ്ങളും സർവീസുകളും തിരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്ന മാർക്കറ്റ് പ്ലേസ് ആപ്ലിക്കേഷൻ കമ്പനിയായ ‘പബ്ലിസ്‌ക്യു’വാണ് ജീവന്റെ വക്താക്കളായ തൊഴിലാളികൾക്കായി ‘ബേബി ബോണസ്’ പ്രഖ്യാപിച്ചത്. കുഞ്ഞുങ്ങളുള്ള, കുഞ്ഞിനെ ദത്തെടുക്കുന്ന തൊഴിലാളികൾക്കാണ് ഇത് ലഭ്യമാകുക. ‘കുടുംബങ്ങളെ അനുകൂലിക്കുന്ന ഒരു സ്ഥാപനമാണ് തങ്ങളുടേതെന്നും അത് തുറന്നുപറയുന്നതിൽ ലജ്ജയില്ലെന്നും’ വ്യക്തമാക്കിക്കൊണ്ടാണ് ‘പബ്ലിസ്‌ക്യു’ സി.ഇഒയും സ്ഥാപകനുമായ മൈക്കൽ സീഫെർട്ട് ഇക്കാര്യം വ്യക്തമാക്കിയത്.

  • ക്രിസ്തു ഞങ്ങളുടെ പ്രത്യാശ, ഇസ്ലാമിക തീവ്രവാദികൾക്ക്  ക്രൈസ്തവ വിശ്വാസത്തെ  തൊടാനാവില്ല; ശ്രദ്ധേയമാകുന്നു നൈജീരിയൻ ബിഷപ്പിന്റെ സാക്ഷ്യം

    ക്രിസ്തു ഞങ്ങളുടെ പ്രത്യാശ, ഇസ്ലാമിക തീവ്രവാദികൾക്ക്  ക്രൈസ്തവ വിശ്വാസത്തെ തൊടാനാവില്ല; ശ്രദ്ധേയമാകുന്നു നൈജീരിയൻ ബിഷപ്പിന്റെ സാക്ഷ്യം0

    വാഷിംഗ്ടൺ ഡി.സി: ഇസ്ലാമിക തീവ്രവാദികളിൽനിന്ന് ഉൾപ്പെടെയുള്ള ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ തുടർക്കഥയാകുമ്പോഴും നൈജീരിയൻ ക്രൈസ്തവരുടെ വിശ്വാസം സാക്ഷിക്കുന്ന നൈജീരിയൻ ബിഷപ്പിന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു. തങ്ങളുടെ പ്രത്യാശയും അഭയവും ക്രിസ്തുവാണെന്ന് ഏറ്റുപറയുന്നതിനൊപ്പം, ഇസ്ലാമിക തീവ്രവാദികൾക്ക് ക്രിസ്തീയ വിശ്വാസത്തെ തൊടാനാവില്ലെന്നും ബിഷപ്പ് വിൽഫ്രഡ് അനാഗ്‌ബെ സാക്ഷ്യപ്പെടുത്തുന്നു. ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ പതിവായ ബെന്യുവിലെ മാകുർഡി രൂപതാധ്യക്ഷനാണ് ബിഷപ്പ് വിൽഫ്രഡ് അനാഗ്‌ബെ. അമേരിക്കയിലെത്തിയ അദ്ദേഹം, നൈജീരിയൻ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് ‘കാത്തലിക് ന്യൂസ് ഏജൻസി’ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ‘ക്രിസ്തീയ

  • ക്രൈസ്തവ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ അപലപനീയം

    ക്രൈസ്തവ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ അപലപനീയം0

    കാക്കനാട്: ക്രൈസ്തവ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ അപലപ നീയമെന്ന് സീറോമലബാര്‍ സിനഡ്. കേരളത്തിലെ പ്രമുഖ കലാലയമായ കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ സമീപകാലത്തുണ്ടായ സംഭവങ്ങള്‍ പൊതു സമൂഹത്തിന് ക്രിയാത്മകമായ സന്ദേശമല്ല നല്‍കുന്നതെന്ന് സിനഡ് വിലയിരുത്തി. കലാലയങ്ങളില്‍ അച്ചടക്കവും ധാര്‍മികതയും നിലനില്‍ക്കണമെന്നു നിര്‍ബന്ധം പിടിക്കുന്നത് മഹാപരാധമാണെന്ന നിലയില്‍ മാധ്യമചര്‍ച്ചകള്‍ പുരോഗമിക്കുന്നത് ഇളംതലമുറയുടെ പരിശീലന ത്തിന് സഹായിക്കില്ല. ഏവര്‍ക്കും ദുഃഖകരമായ ആത്മഹത്യകളെ ചില തത്പരകക്ഷികള്‍ വര്‍ഗീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ആശങ്ക യോടെയാണ് ക്രൈസ്തവ സമൂഹം നോക്കി കാണുന്നത്. ക്രൈസ്തവ

Latest Posts

Don’t want to skip an update or a post?