ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മകഥ 'ഹോപ്പ്' പുറത്തിറങ്ങി
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- January 15, 2025
ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി ഗവണ്മെന്റ് അടിച്ചേല്പിച്ച മതപരിവര്‍ത്തന നിയമം പിന്‍വലിക്കുവാനുള്ള കര്‍ണാടക ഗവണ്മെന്റിന്റെ തീരുമാനത്തെ ബംഗളൂരു ആര്‍ച്ചുബിഷപ് ഡോ. പീറ്റര്‍ മക്കാഡോ അഭിനന്ദിച്ചു. സര്‍ക്കാരിന്റെ തീരുമാനത്തിന് ക്രൈസ്തവ സമൂഹത്തിന്റെ പേരില്‍ നന്ദിയും സന്തോഷവും അദ്ദേഹം പത്രക്കുറിപ്പില്‍ അറിയിച്ചു. ബിജെപി ഗവണ്മെന്റ് ജനങ്ങളുടെ എല്ലാത്തരം പ്രതിഷേധങ്ങളെയും അവഗണിച്ചുകൊണ്ടാണ് കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധനനിയമം അടിച്ചേല്പിച്ചത്. കര്‍ണാടകയിലും ഇതരസംസ്ഥാനങ്ങളിലുമുള്ള മതപരിവര്‍ത്തന നിയമങ്ങള്‍ മൂലം ക്രൈസ്തവര്‍ക്കെതിരെ അക്രമങ്ങള്‍ വര്‍ധിച്ചിരുന്നു. അത് മതങ്ങള്‍ക്കിടയിലും സമൂഹങ്ങള്‍ക്കിടയിലും സംശയവും തെറ്റിദ്ധാരണകളും പരത്തിയിരുന്നുവെന്നും ആര്‍ച്ചുബിഷപ് സൂചിപ്പിച്ചു. മതപരിവര്‍ത്തനനിയമം പിന്‍വലിച്ചത്
കോട്ടയം: അന്ധതയും ബധിരതയും ഒരുമിച്ചു ണ്ടാകുന്ന വൈകല്യവസ്ഥയെ തോല്‍പ്പിച്ച് ലോകത്തിന് മാതൃകയായ ഹെലന് കെല്ലര്‍ അനുസ്മരണ ദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഹെലന് കെല്ലര്‍ അനുസ്മരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ നടന്ന സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, ഷൈല തോമസ് എന്നിവര്‍ പ്രസംഗിച്ചു.
ബംഗളൂരു: മണിപ്പൂരില്‍ അതിക്രൂരമായ വംശീയ ഉന്മൂലനം മൂലം നാടും വീടും വിദ്യാഭ്യാസവും നഷ്ടപ്പെട്ട യുവജനങ്ങള്‍ക്ക് ബംഗളൂരു ആര്‍ച്ചുബിഷപ് പീറ്റര്‍ മക്കാഡോ സൗജന്യവിദ്യാഭ്യാസവും ഹോസ്റ്റല്‍ താമസവും വാഗ്ദാനം ചെയ്തു. മണിപ്പൂരില്‍ നിന്നും അദ്ദേഹത്തെ കാണാനെത്തിയ യുവജനങ്ങളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മണിപ്പൂരില്‍ നിന്നുളള ജനതയ്ക്ക് സഭയുടെ കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഇനി സൗജന്യമായി പഠിക്കാം. മണിപ്പൂരിലെ യുവജനങ്ങള്‍ തങ്ങള്‍ക്ക് ബംഗളൂരുവില്‍ അഭയം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നതായി അതിരൂപതയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഫാ. അലോഷ്യസ് കാന്തരാജ് പറഞ്ഞു. മാസമൊന്നുകഴിഞ്ഞിട്ടും മണിപ്പൂരിലെ ക്രൈസ്തവര്‍
ഇംഫാല്‍: മണിപ്പൂരിലെ അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ പ്രധാനമന്ത്രിയുടെ നിശബ്ദതയും ആഭ്യന്തരമന്ത്രിയുടെ കഴിവുകേടും സംസ്ഥാന ഗവണ്മെന്റിന്റെ തീരുമാനമില്ലായ്മയും ആശങ്കാജനകമാണെന്ന് ഇംഫാല്‍ ആര്‍ച്ചുബിഷപ് ഡൊമിനിക് ലൂമന്‍. ഭരണാധികാരികള്‍ക്ക് ഉത്തരവാദിത്വത്തില്‍നിന്ന് രക്ഷപ്പെടാനാവില്ലെന്നും മെയ്തേയ്-കുക്കി ഗോത്രങ്ങള്‍ തമ്മില്‍ തുടങ്ങിയ കലാപം എങ്ങനെയാണ് ക്രൈസ്തവ ഉന്മൂലനമായി മാറിയതെന്നും അദ്ദേഹം സഹബിഷപ്പുമാര്ക്ക് അയച്ച വിശദമായ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒന്നരമാസത്തിലേറെയായി മണിപ്പൂരില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് തടയിടാന്‍ ഭരണകൂടത്തിനായിട്ടില്ല. മണിപ്പൂരിലെ വിദൂരഗ്രാമങ്ങളില്‍ ഇപ്പോഴും അക്രമവും തീവെപ്പും തുടരുന്നു. വിലയേറിയ ജീവനകള്‍ നഷ്ടപ്പെട്ടുകഴിഞ്ഞു, ഗ്രാമങ്ങളും വീടുകളും കത്തിച്ചു. വീടുകള്‍ കെള്ളയടിച്ചു. ആരാധനാലയങ്ങള്‍
കുളത്തുവയല്‍: വര്‍ക്കിയച്ചന്റെ ജീവിതത്തില്‍നിന്നും പുണ്യത്തിന്റെ പൂക്കള്‍ ഇറുത്തെടുത്ത് നമ്മുടെ ജീവിതത്തോടു ചേര്‍ത്തുവയ്ക്കണമെന്ന് താമരശേരി രൂപതാ വികാരി ജനറാള്‍ മോണ്‍. അബ്രാഹം വയലില്‍. എംഎസ്എംഐ സന്യാസസഭാ സ്ഥാപകനും ശാലോം ശുശ്രൂഷകളുടെ ആത്മീയ പിതാവുമായ മോണ്‍. സി.ജെ വര്‍ക്കിയച്ചന്റെ 14-ാം ചരമവാര്‍ഷിക ദിനത്തില്‍ എംഎസ്എംഐ ജനറലേറ്റില്‍ അര്‍പ്പിച്ച ദിവ്യബലിമധ്യേ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. കൊച്ചുകൊച്ചു നേട്ടങ്ങള്‍ കൂട്ടിവച്ചു വിശുദ്ധനായ മനുഷ്യനാണ് വര്ക്കിയച്ചനെന്ന് മോണ്‍. വയലില്‍ കൂട്ടിച്ചേര്‍ത്തു. ദൈവതിരുസന്നിധിയില്‍ മണിക്കൂറുകള്‍ ചെലവഴിച്ച് അവിടുത്തെ ഹിതമറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ വര്ക്കിയച്ചന് തയാറായതുകൊണ്ടാണ്, ആരംഭിച്ച പ്രവര്‍ത്തനങ്ങളെല്ലാം
കൊൽക്കത്ത: പാവപ്പെട്ട കുട്ടികൾക്കുവേണ്ടിയുള്ള വിദ്യാഭ്യാസ ശുശ്രൂഷയിൽ നൽകിയ സവിശേഷമായ സംഭാവനകളെപ്രതി ഭാരതം പത്മശ്രീ നൽകി ആദരിച്ച ഐറിഷ് കന്യാസ്ത്രീ സിസ്റ്റർ സിറിളിന് യാത്രാമൊഴിയേകി കൊൽക്കത്ത. ഏതാണ്ട് ആറര പതിറ്റാണ്ടുകാലം കൊൽക്കത്തയിലെ വിദ്യാഭ്യാസ മേഖലയിൽ വ്യാപരിച്ച ലൊരേറ്റോ സഭാംഗമായ സിസ്റ്റർ സിറിളിന്റെ വിയോഗം ഇക്കഴിഞ്ഞ ജൂൺ 25നായിരുന്നു. സിൽദായിലെ ലൊറെറ്റോ സ്കൂൾ മുൻ പ്രിൻസിപ്പലുമായിരുന്നു 86 വയസുകാരിയായ സിസ്റ്റർ. വാർദ്ധക്യ സഹജമായ പ്രശ്നങ്ങളാൽ കഴിഞ്ഞ അഞ്ചു വർഷമായി വിശ്രമജീവിതത്തിലായിരുന്നു. ലാറെറ്റോ സ്കൂളിന്റെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് വിരമിച്ചശേഷം സംസ്ഥാനത്തെ വിദ്യാഭ്യാസവുമായി
ചങ്ങനാശേരി: കേന്ദ്ര സര്‍ക്കാര്‍ മൗനം വെടിഞ്ഞ് മണിപ്പൂര്‍ കലാപത്തില്‍ അടിയന്തര ഇടപെടല്‍ നടത്തമെന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം. ഭരണകൂട പിന്തുണയോടെയുള്ള ഭീകരത അവസാനിപ്പി ക്കണമെന്ന് ആവശ്യപ്പെട്ടും അമ്പതു ദിവസമായി തുടരുന്ന കലാപത്തില്‍ ദുരിതമനുഭവിക്കുന്ന ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും പാറേല്‍ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടന്ന സമ്മേളത്തില്‍ മുഖ്യപ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം. കോട്ടയം യാക്കോബായ ഭദ്രാസനം മെത്രാപ്പോലീത്ത തോമസ് തിമോത്തിയോസ് അനുഗ്രഹപ്രഭാഷണം നടത്തി. ജര്‍മനിയിലും ശ്രീലങ്കയിലും റുവാണ്ടയിലും നടന്ന വംശഹത്യകളെ അനുസ്മരിപ്പിക്കുന്നതാണ് മണിപ്പൂര്‍ കലാപമെന്നും
വാർസോ: ഗർഭച്ഛിദ്രത്തിന് അനുകൂലമായി വോട്ടു ചെയ്യുന്ന രാഷ്ട്രീയ നേതാക്കൾക്ക് ദിവ്യകാരുണ്യം സ്വീകരിക്കാനാവില്ലെന്ന മുന്നറിയിപ്പുമായി പോളണ്ടിലെ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ കർദിനാൾ സ്റ്റനിസ്ലാവ് ഗഡേക്കി. പോളണ്ടിലെ കർശനമായ ഗർഭച്ഛിദ്ര വിരുദ്ധ നിയമം നീക്കം ചെയ്യാനുള്ള നീക്കങ്ങൾക്ക് പ്രതിപക്ഷ കക്ഷികൾ കോപ്പുകൂട്ടുന്ന പശ്ചാത്തലത്തിലാണ് കർദിനാളിന്റെ മുന്നറിയിപ്പ്. പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളിൽ ഒട്ടുമിക്കവരും കത്തോലിക്കാ വിശ്വാസികളാണെന്നതു കൂടി കണക്കിലെടുത്താണ് കർദിനാളിന്റെ നീക്കം. ഗർഭച്ഛിദ്രത്തിന് അനുകൂലമായി നിലയുറപ്പിക്കുന്നവർ മാരകപാപാവസ്ഥലിയാണെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രസ്തുത മുന്നറിയിപ്പ് പന്നതും ശ്രദ്ധേയം. പോളണ്ട് സാക്ഷ്യം വഹിച്ച
Don’t want to skip an update or a post?