Follow Us On

15

January

2025

Wednesday

  • സഭയില്‍ നിന്ന് അകന്നവരെ  അന്വേഷിച്ചുപോകണം:  ആര്‍ച്ചുബിഷപ് ഫിലിപ്പ് നേരി ഫെറാവോ

    സഭയില്‍ നിന്ന് അകന്നവരെ അന്വേഷിച്ചുപോകണം: ആര്‍ച്ചുബിഷപ് ഫിലിപ്പ് നേരി ഫെറാവോ0

    പനാജി: സഭയില്‍ നിന്ന് അകന്നുകഴിയുന്ന ലീവ് ഇന്‍ റിലേഷന്‍സില്‍ കഴിയുന്നവരെപ്പോലെയുള്ളവരെ അന്വേഷിച്ചുപോകണമെന്ന് ഗോവന്‍ കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ. രൂപതാംഗങ്ങള്‍ക്കയച്ച വാര്‍ഷിക ഇടയലേഖനത്തിലാണ് അദ്ദേഹം ഇത് സൂചിപ്പിച്ചത്. നഷ്ടപ്പെട്ടവരെ അന്വേഷിച്ചുപോയ നല്ല ഇടയനായ ഈശോയെപ്പോലെ നാമും കത്തോലിക്ക സഭയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെയും നമ്മില്‍ നിന്ന് അകന്നുകഴിയുന്നവരെയും അന്വേഷിച്ചുപോകണമെന്ന് അദ്ദേഹം പറഞ്ഞു. സ്വയം നവീകരിച്ചുകൊണ്ടിരിക്കുന്ന സഭയാണ് ഊര്‍ജ്ജസ്വലയായ സഭ. അത്തരം സഭ മിഷണറി സഭയായിരിക്കും. കാലത്തിന്റെ അടയാളങ്ങള്‍ മനസിലാക്കുവാന്‍ മറന്നുപോകുന്ന സഭ കാലഹരണപ്പെട്ടുപോകും. സഭ അതിന്റെ വിളിയോടും മിഷനോടും വിശ്വസ്തത

  • മണിപ്പൂരില്‍ നടക്കുന്നത് വംശ്യഹത്യ: മാര്‍ ജോസഫ് പാംപ്ലാനി

    മണിപ്പൂരില്‍ നടക്കുന്നത് വംശ്യഹത്യ: മാര്‍ ജോസഫ് പാംപ്ലാനി0

    തലശേരി: മണിപ്പൂരില്‍ നടക്കുന്നത് വംശ്യഹത്യയാണെന്ന് തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി. മണിപ്പൂരിലേത് ആസൂത്രിത കലാപമാണെന്നും ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് ഗുരുതര വീഴ്ചപറ്റിയെന്നും ശരിയായ ഇടപെടല്‍ കേന്ദ്രം നടത്തണമെന്നും മാര്‍ പാംപ്ലാനി  ആവശ്യപ്പെട്ടു. ഇന്ത്യയില്‍ വിവേചനമില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസില്‍ പറഞ്ഞത്. മണിപ്പൂരിലെ ക്രിസ്ത്യാനികളുടെ മുഖത്തുനോക്കി പ്രധാനമന്ത്രി ഇതു പറയണം. മണിപ്പൂരില്‍ ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. കലാപകാരികള്‍ക്ക് എവിടെനിന്നാണ് പോലീസിന്റെ ആയുധം ലഭിച്ചത്? ഭരണകൂടത്തിന്റെ മൗനാനുവാദം ലഭിച്ചോ എന്നു സംശയിക്കണമെന്ന് മാര്‍ പാംപ്ലാനി പറഞ്ഞു. മണിപ്പൂരില്‍ മുന്നൂറിലധികം

  • മണിപ്പൂരില്‍ തകര്‍ക്കപ്പെട്ട ദൈവാലയങ്ങളും ഭവനങ്ങളും പുനര്‍നിര്‍മ്മിക്കണം

    മണിപ്പൂരില്‍ തകര്‍ക്കപ്പെട്ട ദൈവാലയങ്ങളും ഭവനങ്ങളും പുനര്‍നിര്‍മ്മിക്കണം0

    കാഞ്ഞിരപ്പള്ളി: മണിപ്പൂരില്‍ നശിപ്പിക്കപ്പെട്ട ദൈവാലയങ്ങളും ഭവനങ്ങളും അടിയന്തിരമായി പുനര്‍നിര്‍മ്മിക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാ മിഷന്‍ലീഗ്. കലാപം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാനുള്ള സത്വര നടപടികള്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് രൂപതാ മിഷന്‍ലീഗ് നേതൃസംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മണിപ്പൂരിലെ കലാപത്തെയും അക്രമങ്ങളെയും സമ്മേളനം അപലപിച്ചു. കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്ററില്‍  നടന്ന ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ലോറേഞ്ച് മേഖല സംഗമം രൂപതാ വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ രൂപതാ വൈസ് പ്രസിഡന്റ് അനിറ്റ

  • ജൂലൈ മൂന്നിന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകള്‍ മാറ്റിവയ്ക്കണം

    ജൂലൈ മൂന്നിന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകള്‍ മാറ്റിവയ്ക്കണം0

    കാക്കനാട്: ജൂലൈ മൂന്നിന് നടത്താന്‍ നിശ്ചയി ച്ചിരിക്കുന്ന യൂണിവേഴ്‌സിറ്റികളിലെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ആവശ്യപ്പെട്ടു. പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് കേരള, എം.ജി., കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്തു നല്‍കി. ക്രിസ്ത്യന്‍ മത ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് മതപരമായ പ്രാധാന്യം കല്പിച്ചു പാവനമായി ആചരിച്ചു പോരുന്ന ദിവസമാണ് ജൂലൈ മൂന്ന്- സെന്റ് തോമസ് ദിനം. ക്രിസ്ത്യന്‍ മാനേജ്‌മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍

  • മണിപ്പൂരിൽ നടക്കുന്നത് ക്രൈസ്തവർക്കു നേരായ മതപരമായ ആക്രമണം; അന്വേഷണ റിപ്പോർട്ടുമായി യു.കെ പാർലമെന്റ് അംഗം

    മണിപ്പൂരിൽ നടക്കുന്നത് ക്രൈസ്തവർക്കു നേരായ മതപരമായ ആക്രമണം; അന്വേഷണ റിപ്പോർട്ടുമായി യു.കെ പാർലമെന്റ് അംഗം0

    ബ്രിട്ടൺ: വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ മണിപ്പൂരിൽ ആഴ്ചകളായി തുടരുന്ന കലാപം തികച്ചും മതപരമെന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യു.കെയിലെ പാർലമെന്റ് അംഗം ഫിയോണ ബ്രൂസ്. മതസാതന്ത്ര്യത്തിനായുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധികൂടിയാണ് ഫിയോണ ബ്രൂസ്. യു.കെയിലെ പ്രമുഖ പത്രപ്രവർത്തകൻ ഡേവിഡ് കാമ്പനാലെ, മതസ്വാതന്ത്ര്യത്തിനും വിശ്വാസത്തിനും വേണ്ടിയുള്ള അന്താരാഷ്ട്ര കൂട്ടായ്മയ്ക്ക് (ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ഓർ ബിലീഫ്) സമർപ്പിച്ച അന്വേഷണ റിപ്പോർട്ടാണ് ഫിയോണ ബ്രൂസ് യു.കെയിലെ നയരൂപീകർത്താക്കൾക്കിടയിൽ വിതരണം ചെയ്തത്. ഹൈന്ദവർ ഭൂരിപക്ഷമായ മെയ്‌തേയ് വിഭാഗവും ക്രൈസ്തവർ

  • ഹിറ്റ്‌ലറുടെ നാസിപ്പട്ടാളം മോഷ്ടിച്ച ദൈവാലയമണികൾ പോളണ്ടിൽ തിരിച്ചെത്തി! വഴിയൊരുക്കിയത് ജർമൻ ബിഷപ്പിന്റെ ഇടപെടൽ

    ഹിറ്റ്‌ലറുടെ നാസിപ്പട്ടാളം മോഷ്ടിച്ച ദൈവാലയമണികൾ പോളണ്ടിൽ തിരിച്ചെത്തി! വഴിയൊരുക്കിയത് ജർമൻ ബിഷപ്പിന്റെ ഇടപെടൽ0

    ക്രാക്കോ: രണ്ടാം ലോകമഹായുദ്ധ കാലത്ത് പോളണ്ടിൽനിന്ന് നാസിപ്പട്ടാളം മോഷ്ടിച്ചുകൊണ്ടുപോയ ദൈവാലയ മണികൾ തിരിച്ചുനൽകി ജർമനി. നാസിപ്പട്ടാളം മോഷ്ടിച്ചെടുത്ത ദൈവാലയമണികൾ പോളണ്ട് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ തിരിച്ചെത്തിക്കാൻ ജർമനിയിലെ റോട്ടൻബർഗ് രൂപതാ ബിഷപ്പ് ഗെബാർഡ് ഫർസ്റ്റ് ആരംഭിച്ച ‘പീസ് ബെൽസ് ഫോർ യൂറോപ്പ്’ സംരംഭമാണ് ഇതിന് വഴിയൊരുക്കിയത്. സ്ട്രാസെവോ, ഫ്രംബോർക്ക്, സെഗോട്ടി എന്നിവിടങ്ങളിൽനിന്ന് മോഷ്ടിക്കപ്പെട്ട മണികൾ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് വിശ്വാസീസമൂഹം. ലോഹം ഉരുക്കി ആയുധങ്ങൾ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പോളണ്ട് ഉൾപ്പെടെയുള്ള അധിനിവേശ രാജ്യങ്ങളിൽനിന്ന് ഒരു ലക്ഷത്തിൽപ്പരം ദൈവാലയ മണികൾ

  • ഒരൊറ്റ ദിനം, ഒരു കുടുംബത്തിൽ നിന്ന് രണ്ട് വൈദീകർ, ഒരു ഡീക്കൻ; ആറ്റുനോറ്റു വളർത്തിയ മൂന്ന് മക്കളെയും ദൈവശുശ്രൂഷയ്ക്ക് സമർപ്പിച്ച് പുഡാർ ഫാമിലി

    ഒരൊറ്റ ദിനം, ഒരു കുടുംബത്തിൽ നിന്ന് രണ്ട് വൈദീകർ, ഒരു ഡീക്കൻ; ആറ്റുനോറ്റു വളർത്തിയ മൂന്ന് മക്കളെയും ദൈവശുശ്രൂഷയ്ക്ക് സമർപ്പിച്ച് പുഡാർ ഫാമിലി0

    സഗ്രെബ്: ഒരൊറ്റ ദിനം, ഒരു കുടുംബത്തിലെ മൂന്ന് മക്കൾ ദൈവീകശുശ്രൂഷയിലേക്ക്- രണ്ടു പേർ വൈദീക ശുശ്രൂഷയിലേക്ക്, ഒരാൾ ഡീക്കൻ പദവിയിൽ! യൂറോപ്പ്യൻ രാജ്യമായ ക്രൊയേഷ്യയിലെ കത്തോലിക്കാ സഭയാണ് അസാധാരണം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന തിരുപ്പട്ട ഡീക്കൻപട്ട ശുശ്രൂഷയ്ക്ക് സാക്ഷിയായത്. ബ്രദർ റെനാറ്റോ പുഡാർ സ്പ്ലിറ്റ്മക്കാർസ്‌ക അതിരൂപതയ്ക്കുവേണ്ടിയും ബ്രദർ മാർക്കോ പുഡാർ ഫ്രാൻസിസ്‌ക്കൻ സഭയ്ക്കുവേണ്ടിയും തിരുപ്പട്ടം സ്വീകരിച്ചപ്പോൾ, ബ്രദർ റോബർട്ട് പുഡാർ ഫ്രാൻസിസ്‌ക്കൻ സഭയിലാണ് ഡീക്കൺ പട്ടം സ്വീകരിച്ചത്. പൗരോഹിത്യ സ്വീകരണത്തിന് തൊട്ടുമുമ്പുള്ള ശുശ്രൂഷാപട്ടമാണ് ഡയക്കണൈറ്റ് അഥവാ ഡീക്കൻ. വരും വർഷത്തിൽ

  • ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ ഓര്‍മപ്പെരുന്നാള്‍ ജൂലൈ ഒന്നു മുതല്‍ 15 വരെ

    ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ ഓര്‍മപ്പെരുന്നാള്‍ ജൂലൈ ഒന്നു മുതല്‍ 15 വരെ0

    തിരുവനന്തപുരം: മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പിയും തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയും ബഥനി സ്ഥാപകനുമായ ദൈവദാസന്‍ ആര്‍ച്ചു ബിഷപ് മാര്‍ ഈവാനിയോസിന്റെ എഴുപതാം ഓര്‍മപ്പെരുന്നാള്‍ ജൂലൈ ഒന്നു മുതല്‍ 15 വരെ കബറിടം സ്ഥിതിചെയ്യുന്ന തിരുവനന്തപുരം പട്ടം സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പാര്‍ക്കിയല്‍ കത്തീഡ്രല്‍ ദൈവാലയത്തില്‍ നടക്കും. 15 ന് നടക്കുന്ന ഓര്‍മ്മപ്പെരുന്നാളില്‍ ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കിസ് പിയര്‍ബറ്റിസ്റ്റ പിറ്റ്സബല്ല ബാവ മുഖ്യാതിഥിയായിരിക്കും. ജൂലൈ ഒന്നിന് വൈകുന്നേര് അഞ്ചിന് പാറശാല ഭദ്രാസനാധ്യക്ഷന്‍ ബിഷപ് ഡോ. തോമസ്

Latest Posts

Don’t want to skip an update or a post?