Follow Us On

28

November

2024

Thursday

  • വേളാങ്കണ്ണി തീര്‍ത്ഥാടനകേന്ദ്രത്തില്‍ നടക്കുന്നത് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളാണെന്ന് വത്തിക്കാന്‍

    വേളാങ്കണ്ണി തീര്‍ത്ഥാടനകേന്ദ്രത്തില്‍ നടക്കുന്നത് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളാണെന്ന് വത്തിക്കാന്‍0

    വത്തിക്കാന്‍ സിറ്റി: വേളാങ്കണ്ണി തീര്‍ത്ഥാടനകേന്ദ്രത്തില്‍ ഉണ്ടാകുന്ന നല്ല ഫലങ്ങളില്‍ നിന്ന് അവിടെ പരിശുദ്ധാത്മാവിന്റെ സ്ഥായിയായ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന്  മനസിലാക്കാമെന്ന് വത്തിക്കാന്‍. വത്തിക്കാന്റെ വിശ്വാസകാര്യങ്ങള്‍ക്കായുള്ള ഡിക്കാസ്ട്രിയുടെ പ്രീഫെക്ട് കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ് നിയുക്ത തഞ്ചാവൂര്‍ ബിഷപ് സാഗ്യരാജ് തമ്പുരാജിനയച്ച കത്തിലാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത്.  ഈ തീര്‍ത്ഥാടനകേന്ദ്രത്തോടുള്ള മാര്‍പാപ്പയുടെ പ്രത്യേക  അഭിനന്ദനവും കര്‍ദിനാള്‍ കത്തിലൂടെ അറിയിച്ചു. സെപ്റ്റംബര്‍ എട്ടിന് ആഘോഷിക്കുന്ന ആരോഗ്യമാതാവിന്റെ തിരുനാളിന് മുന്നോടിയായാണ് വത്തിക്കാന്റെ കത്ത്. വേളാങ്കണ്ണി തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിക്കുന്ന ക്രൈസ്തവേതര മതങ്ങളിലുള്ള നിരവധിയാളുകള്‍ക്ക് മാതാവിന്റെ

  • ദുരിത ബാധിതര്‍ക്ക് സഹായവുമായി കാത്തോലിക്ക കോണ്‍ഗ്രസ്

    ദുരിത ബാധിതര്‍ക്ക് സഹായവുമായി കാത്തോലിക്ക കോണ്‍ഗ്രസ്0

    കല്പറ്റ: സമാനതകള്‍ ഇല്ലാത്ത ദുരന്തങ്ങള്‍ ഏറ്റുവാങ്ങിയ വയനാട് ജില്ലയിലെ ചൂരല്‍മല, മുണ്ടക്കൈ നിവാസികള്‍ക്കൊപ്പം നഷ്ട്ടപ്പെട്ടുപോയ ഭവനങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളുമായി കാത്തോലിക്ക കോണ്‍ഗ്രസ്. സമയ ബന്ധിതമായി ഈ കാര്യങ്ങള്‍ നടപ്പിലാക്കുന്നത് ആലോചിക്കുവാനായി അന്‍പതോളം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാത്തോലിക്ക കോണ്‍ഗ്രസിന്റെ ഗ്ലോബല്‍ സമിതി ഉടന്‍ ചേരുമെന്ന് ഗ്ലോബല്‍ സമിതി പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ ഡോ. കെ.പി സാജു കൊല്ലപ്പിള്ളില്‍, ബെന്നി ആന്റണി, രാജേഷ് ജോണ്‍, ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയില്‍, മാനന്തവാടി

  • അമല ഗ്രാമപദ്ധതി ഒരു വര്‍ഷം പൂര്‍ത്തിയാക്കി

    അമല ഗ്രാമപദ്ധതി ഒരു വര്‍ഷം പൂര്‍ത്തിയാക്കി0

    തൃശൂര്‍: അമല മെഡിക്കല്‍ കോളേജിന്റെ സാമൂഹ്യ സേവനപദ്ധതിയായ  അമല ഗ്രാമപദ്ധതി ഒരു വര്‍ഷം പൂര്‍ത്തിയാക്കി. അമല ഗ്രാമ അടാട്ട്, കൈപ്പറമ്പ്, വേലൂര്‍ പഞ്ചായത്തുകളിലെ സാധാരണ ജനങ്ങളുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണ് ഈ  പദ്ധതി ആരംഭിച്ചത്. 74 ബോധവല്‍ക്കരണ പരിപാടികളും 51 മെഡിക്കല്‍ ക്യാമ്പും, 8 സ്‌കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും കണ്ണു പരിശോധനകളും  നടത്തി. 53 പാലിയേറ്റീവ് കെയര്‍ സന്ദര്‍ശന ങ്ങളും 103 പേര്‍ക്ക് ആരോഗ്യകിറ്റുകളും വിതരണം നടത്തി. തളിര്‍ റിഹാബിലിറ്റേഷന്‍ സെന്ററിലെ കുട്ടികള്‍ ഒക്കുപേഷന്‍ തെറാപ്പിയുടെ ഭാഗമായി നിര്‍മ്മിച്ച

  • ഉത്തര-ദക്ഷിണ കൊറിയകളുടെ അനുരഞ്ജനത്തിനായി പ്രാര്‍ത്ഥനാദിനം

    ഉത്തര-ദക്ഷിണ കൊറിയകളുടെ അനുരഞ്ജനത്തിനായി പ്രാര്‍ത്ഥനാദിനം0

    വത്തിക്കാന്‍ സിറ്റി: വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് 11 ന്  ഉത്തര-ദക്ഷിണ കൊറിയകളുടെ അനുരഞ്ജനത്തിനുള്ള പ്രാര്‍ത്ഥനാദിനമായി ആചരിക്കും. ”ഞങ്ങള്‍ തോറ്റുകൊടുക്കില്ല” എന്നതാണ് പ്രാര്‍ത്ഥനാദിനത്തിന്റെ ഈ വര്‍ഷത്തെ പ്രമേയം. കൊറിയ ജപ്പാന്റെ ആധിപത്യത്തില്‍ നിന്ന് 1945-ല്‍ മോചിതമായ ഓഗസ്റ്റ് 15-നു മുമ്പുവരുന്ന ഞായറാഴ്ചയാണ് എല്ലാവര്‍ഷവും കൊറിയകളുടെ അനുരഞ്ജനത്തിനുള്ള പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നത്. ക്രിസ്തുവിന്റെ സ്‌നേഹത്താല്‍ പ്രത്യയശാസ്ത്രപരമായ വൈരുധ്യങ്ങളെ മറികടക്കാന്‍ എല്ലാ കൊറിയക്കാരെയും സഹായിക്കുന്നതിനും സമാധാനം സ്ഥാപിക്കുന്നതിന് വിഘാതമായി നില്‍ക്കുന്ന തിന്മയുടെ ശക്തികളെ പരാജയപ്പെടുത്തുന്നതിനും വേണ്ടിയാണ് വേള്‍ഡ് കൗണ്‍സില്‍

  • യുദ്ധവിരുദ്ധ പ്രതിജ്ഞയുമായി വിദ്യാര്‍ത്ഥിനികള്‍

    യുദ്ധവിരുദ്ധ പ്രതിജ്ഞയുമായി വിദ്യാര്‍ത്ഥിനികള്‍0

    ചങ്ങനാശേരി: ഹിരോഷിമ ദിനാചരണത്തോടനുബന്ധിച്ച് ചങ്ങനാശേരി സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥിനികള്‍  യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു. പിടിഎ പ്രസിഡന്റ് ലെനിന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ധന്യ തെരേസ യുദ്ധവിരുദ്ധ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. വര്‍ഗീസ് ആന്റണി യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമാധാന പ്രതീകങ്ങളായ സഡാക്കോ കൊക്കുകള്‍ ഉയര്‍ത്തി വിദ്യാര്‍ത്ഥികള്‍ യുദ്ധവിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. ലീന സെബാസ്റ്റ്യന്‍, ബിന്ദു കെ ജെ, സിസ്റ്റര്‍ അനൂപ, സ്‌കൂള്‍ ലീഡര്‍ റിയ തോമസ്, ആല്‍ഫ സോയി എന്നിവര്‍

  • സാങ്കേതികവിദ്യ എത്ര വളര്‍ന്നാലും കാര്‍ഷികവൃത്തിക്ക് പകരമാകില്ല

    സാങ്കേതികവിദ്യ എത്ര വളര്‍ന്നാലും കാര്‍ഷികവൃത്തിക്ക് പകരമാകില്ല0

    പാലാ: സാങ്കേതികവിദ്യ എത്ര വളര്‍ന്നാലും കാര്‍ഷികവൃത്തിക്ക് പകരമാകില്ലെന്നും നാട്ടില്‍ സമൃദ്ധി ഉണ്ടാകണമെങ്കില്‍ നല്ല കര്‍ഷകര്‍ ഉണ്ടാകണമെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപതാ സമിതി നടത്തുന്ന പത്താമത് അടുക്കളത്തോട്ട മത്സരത്തിന്റെ ഭാഗമായ വിത്ത് വിതരണം പാലാ ബിഷപ്‌സ് ഹൗസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ചെറുപ്പകാലത്ത് മാതാപിതാക്കന്മാരോടൊപ്പം കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നതിന്റെ ഓര്‍മകള്‍ മാര്‍ കല്ലറങ്ങാട്ട് പങ്കുവെച്ചു. പാലാ രൂപതയുടെ ജൂബിലി വര്‍ഷത്തില്‍ നടക്കുന്ന അടുക്കളത്തോട്ട മത്സരത്തില്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍

  • കറ്റാനം സെന്റ് സ്റ്റീഫന്‍സ് ദൈവാലയത്തിലെ ‘കുഞ്ഞുവിശുദ്ധരുടെ സംഗമം’ ശ്രദ്ധേയമായി

    കറ്റാനം സെന്റ് സ്റ്റീഫന്‍സ് ദൈവാലയത്തിലെ ‘കുഞ്ഞുവിശുദ്ധരുടെ സംഗമം’ ശ്രദ്ധേയമായി0

    മാവേലിക്കര: കറ്റാനം സെന്റ് സ്റ്റീഫന്‍സ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തില്‍ നടത്തിയ ‘വിശുദ്ധരുടെ സംഗമം’ ശ്രദ്ധേയമായി. സണ്‍ഡേ സ്‌കൂള്‍ ദിനത്തോടനുബന്ധിച്ച് മാവേലിക്കര ഭദ്രാസനത്തിന്റെ വിശ്വാസ പരിശീലന കേന്ദ്രമായ പ്രബോധനയുടെ ആഭിമുഖ്യത്തില്‍ ഭദ്രാസനത്തിലെ എല്ലാ ഇടവകകളിലും നടത്തിയ ‘നാമും- വിശുദ്ധര്‍’ എന്ന പരിപാടിയുടെ ഭാഗമായാണ് കറ്റാനം ഇടവകയിലും കുട്ടികള്‍ വിശുദ്ധരുടെ വേഷത്തിലെത്തിയത്. കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ വേഷവിധാനത്തില്‍ 50 കുട്ടികള്‍ എത്തി.  പരിശുദ്ധ കന്യകമറിയം മുതല്‍ ഓഗസ്റ്റ് 04 ന്  തിരുന്നാള്‍ ആഘോഷിച്ച വൈദികരുടെ മധ്യസ്ഥന്‍ വിശുദ്ധ ജോണ്‍

  • ഇഡബ്ല്യുറ്റിഎന്‍ സ്ഥാപക ബോര്‍ഡിലെ ജീവിച്ചിരുന്ന അവസാന അംഗവും വിടവാങ്ങി

    ഇഡബ്ല്യുറ്റിഎന്‍ സ്ഥാപക ബോര്‍ഡിലെ ജീവിച്ചിരുന്ന അവസാന അംഗവും വിടവാങ്ങി0

    വാഷിംഗ്ടണ്‍ ഡിസി: ആദ്യ ക്രൈസ്തവ ചാനലായ ഇഡബ്ല്യുറ്റഎന്‍  ആരംഭിക്കുന്നതിന് മദര്‍ അഞ്ചലിക്കയെ സഹായിച്ച’ റിച്ചാള്‍ഡ് ഡിഗ്രാഫ് അന്തരിച്ചു. 94 വയസായിരുന്നു. ഇഡബ്ല്യുറ്റിഎന്‍ സ്ഥാപിക്കാന്‍ വേണ്ട സാമ്പത്തിക സഹായം ആദ്യ ഘട്ടത്തില്‍ ലഭ്യമാക്കിയ ഡി റാന്‍സ് ഫൗണ്ടേഷനുമായി മദര്‍ ആഞ്ചലിക്കയെ ബന്ധിപ്പിച്ചത് റിച്ചാര്‍ഡായിരുന്നു. പിന്നീടുള്ള ദശകങ്ങളില്‍ ഇംഗ്ലീഷ് മാധ്യമ ലോകത്ത് കത്തോലിക്ക സഭയുടെ  ശബ്ദമായി മാറിയ ഇഡബ്ല്യുറ്റിഎന്നിന് തുടക്കം കുറിക്കുന്നതിലും നടത്തുന്നതിലും മദര്‍ ആഞ്ചലിക്കയോടൊപ്പം അദ്ദേഹം നിര്‍ണായക സംഭാവനകള്‍ നല്‍കി. യുഎസ് സൈനികനായി കൊറിയന്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള റിച്ചാര്‍ഡ്

Latest Posts

Don’t want to skip an update or a post?