അസമില്‍ രോഗശാന്തി ശുശ്രൂഷ നടത്തിയ സുവിശേഷ പ്രഘോഷകന് അറസ്റ്റില്‍
- Featured, INDIA, LATEST NEWS
- November 28, 2024
വാഷിംഗ്ടണ്‍ ഡിസി: ആദ്യ ക്രൈസ്തവ ചാനലായ ഇഡബ്ല്യുറ്റഎന്‍ ആരംഭിക്കുന്നതിന് മദര്‍ അഞ്ചലിക്കയെ സഹായിച്ച’ റിച്ചാള്‍ഡ് ഡിഗ്രാഫ് അന്തരിച്ചു. 94 വയസായിരുന്നു. ഇഡബ്ല്യുറ്റിഎന്‍ സ്ഥാപിക്കാന്‍ വേണ്ട സാമ്പത്തിക സഹായം ആദ്യ ഘട്ടത്തില്‍ ലഭ്യമാക്കിയ ഡി റാന്‍സ് ഫൗണ്ടേഷനുമായി മദര്‍ ആഞ്ചലിക്കയെ ബന്ധിപ്പിച്ചത് റിച്ചാര്‍ഡായിരുന്നു. പിന്നീടുള്ള ദശകങ്ങളില്‍ ഇംഗ്ലീഷ് മാധ്യമ ലോകത്ത് കത്തോലിക്ക സഭയുടെ ശബ്ദമായി മാറിയ ഇഡബ്ല്യുറ്റിഎന്നിന് തുടക്കം കുറിക്കുന്നതിലും നടത്തുന്നതിലും മദര്‍ ആഞ്ചലിക്കയോടൊപ്പം അദ്ദേഹം നിര്‍ണായക സംഭാവനകള്‍ നല്‍കി. യുഎസ് സൈനികനായി കൊറിയന്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള റിച്ചാര്‍ഡ്
ബോസ്റ്റണ്‍: മാര്‍പാപ്പയുടെ കര്‍ദിനാള്‍ ഉപദേശകസമിതിയിലെ അംഗമായ ബോസ്റ്റണ്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ സീന്‍ ഒ മല്ലിയുടെ രാജിക്കത്ത് ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചു. 2019-ല്‍ വിരമിക്കല്‍ പ്രായമെത്തിയപ്പോള്‍ കര്‍ദിനാള്‍ സമര്‍പ്പിച്ച രാജിക്കത്താണ് പാപ്പ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ബോസ്റ്റണ്‍ അതിരൂപതയുടെ പുതിയ ആര്‍ച്ചുബിഷപ്പായി ബിഷപ് റിച്ചാര്‍ഡ് ഹെന്നിംഗിനെ പാപ്പ നിയമിച്ചു. 1992-ല്‍ വൈദികനായി അഭിഷിക്തനായ റിച്ചാര്‍ഡ് ഹെന്നിംഗ് റോഡ് ഐലന്‍ഡിലെ പ്രൊവിഡന്‍സ് രൂപതയുടെ ബിഷപ്പായി സേവനം അനുഷ്ഠിക്കുകയായിരുന്നു. 20 ലക്ഷം കത്തോലിക്ക വിശ്വാസികളുള്ള ബോസ്റ്റണ്‍ അതിരൂപത യുഎസിലെ പ്രധാനപ്പെട്ട അതിരൂപതകളിലൊന്നാണ്. 2003-ല്‍
പാരിസ്: ‘യേശു പറഞ്ഞ ഉപമയിലെ പത്ത് താലന്ത് ലഭിച്ച കഥാപാത്രം’, പാരിസ് ഒളിമ്പിക്‌സിന്റെ ഡെക്കലത്തോണില്‍ വെങ്കല മെഡല്‍ ജേതാവായ ലിണ്ടന്‍ വിക്ടര്‍ തന്നെത്തന്നെ വിശേഷപ്പിക്കാനുപയോഗിക്കുന്ന വാക്കുകളാണിത്. ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരവിഭാഗത്തിലെ പത്ത് മത്സരങ്ങള്‍ ചേരുന്ന മത്സരമാണ് ഡെക്കലത്തോണ്‍. ഡെക്കലത്തോണില്‍ ജയിക്കുന്ന വ്യക്തിയെ ലോകത്തിലെ ഏറ്റവും മികച്ച അത്‌ലറ്റ് എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ആ വിശേഷണപ്രകാരം ലോകത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ അത്‌ലറ്റാണ് കരീബിയന്‍ ദ്വീപുകളുടെ ഭാഗമായ ഗ്രെനേഡയെ പ്രതിനിധീകരിച്ച് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ലിണ്ടന്‍ വിക്ടര്‍. ദൈവം തന്നെയാവാം
കൊച്ചി: വയനാട്ടില്‍ ചൂരല്‍മലയിലും മുണ്ടക്കൈയിലും കോഴിക്കോട് വിലങ്ങാട് പ്രദേശങ്ങളിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് കേരള കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) ഓഗസ്റ്റ് അഞ്ചിന് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. കേരള കത്തോലിക്കാ സഭയിലെ എല്ലാ രൂപതകളും സന്യാസമൂഹങ്ങളും സഭാസ്ഥാപനങ്ങളും വ്യക്തികളും സംവിധാനങ്ങളും സംയുക്തമായിട്ടാണ് ദുരന്തനിവാരണ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നത്.
പാലാ: പിടിഎകള്‍ ലഹരിക്കെതിരെ വിജിലന്‍സ് സെല്ലായി പ്രവര്‍ത്തിക്കണമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ ബിഷപ്‌സ് ഹൗസില്‍ നടന്ന പിടിഎ പ്രസിഡന്റുമാരുടെ സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. നമ്മുടെ കുട്ടികള്‍ കൈവിട്ട് പോകരുത്. സ്‌കൂളിന്റെ ഒരു വലിയ സംരക്ഷണ സമിതികൂടിയാണ് പിടിഎ. സമൂഹത്തെ നശിപ്പിക്കുന്ന ലഹരിക്കെതിരെ ഒരു ഒത്തുതീര്‍പ്പും പാടില്ലെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. വിദ്യാലയ പരിസരങ്ങളില്‍ നിന്നും ലഹരി മാഫിയയെ തുരത്തണമെന്ന് പാലാ ബിഷപ്‌സ് ഹൗസില്‍ നടന്ന പിടിഎ പ്രസിഡന്റുമാരുടെ സമ്മേളനം ആവശ്യപ്പെട്ടു. എക്‌സൈസ്
പാരിസ്: 24 ഗ്രാന്റ് സ്ലാം മത്സരങ്ങള്‍ വിജയിച്ച ടെന്നീസ് ഇതിഹാസം നൊവാക്ക് ജോക്കോവിക്കിന് എത്രമാത്രം പ്രധാനപ്പെട്ടതായിരുന്നു പാരിസ് ഒളിമ്പിക്‌സിലെ സ്വര്‍ണമെഡല്‍ എന്നറിയണമെങ്കില്‍ ഫൈനല്‍ വിജയത്തിന് ശേഷം അദ്ദേഹം നടത്തിയ വികാരനിര്‍ഭരമായ ആഹ്ലാദപ്രകടനം ശ്രദ്ധിച്ചാല്‍ മതി. 2008-ല്‍ 21 ാമത്തെ വയസില്‍ ഒളിമ്പിക്‌സില്‍ വെങ്കലം നേടിക്കൊണ്ട് ജൈത്രയാത്ര ആരംഭിച്ച ജോക്കോവിക്ക് 24 ഗ്രാന്റ്സ്ലാം മത്സരങ്ങള്‍ വിജയിച്ച് ഈ നേട്ടം സ്വന്തമാക്കിയ ഏക പുരുഷതാരമായി മാറിയപ്പോഴും ഒളിമ്പിക്‌സ് സ്വര്‍ണം എന്ന നേട്ടം കിട്ടാക്കനിയായി തുടര്‍ന്നു. അതുകൊണ്ട് തന്നെ കഴിഞ്ഞ മാസം
ഹൂസ്റ്റണ്‍: ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയിലെ ടെക്‌സാസ് – ഒക്ലഹോമ റീജിയനിലെ പാരീഷുകള്‍ പങ്കെടുത്ത അഞ്ചാമത് ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റ്- മെഗാ കായിക മേള ഹൂസ്റ്റണില്‍ നടന്നു. ചിക്കാഗോ രൂപതാ ബിഷപ് മാര്‍ ജോയ് ആലപ്പാട്ട്,, ബിഷപ് എമരിറ്റസ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോനാ വികാരി ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ.പി ജോര്‍ജ്, മിസൂറി സിറ്റി മേയര്‍ റോബിന്‍
ജയ്‌മോന്‍ കുമരകം വളരെ കാര്‍ക്കശ്യത്തോടെയും ഉത്തരവാദിത്വത്തോടെയും സത്യസന്ധതയോടെയും നടത്തേണ്ടുന്ന പല പരീക്ഷകളുടെയും വിശ്വാസ്യത നഷ്ടപ്പെടുന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ധാരാളമായി കേള്‍ക്കുന്നത്. വളരെ ഗൗരവത്തോടെ നാം കണ്ടിരുന്ന നീറ്റ് പരീക്ഷയില്‍ പോലും തട്ടിപ്പിന്റെ കഥകള്‍ കേള്‍ക്കുമ്പോള്‍ ആരാണ് അമ്പരക്കാത്തത്? പരീക്ഷാനടത്തിപ്പിലെ ഗൗരവമില്ലായ്മയും ഉത്തരവാദിത്വക്കുറവും നാം നേരിടുന്ന യാഥാര്‍ഥ്യമാണ്. നമ്മുടെ യൂണിവേഴ്‌സിറ്റികളില്‍ ചോദ്യപേപ്പര്‍ ചോരുന്നത് സാധാരണമല്ലേ? അല്ലെങ്കില്‍ പരീക്ഷക്ക് വരുന്ന ചോദ്യങ്ങളില്‍ ചിലതെങ്കിലും സിലബസിന് പുറത്തുള്ളതല്ലേ? എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്? ഒറ്റ ഉത്തരമേയുള്ളൂ, പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളോട് അധികൃതര്‍ കാട്ടുന്ന
Don’t want to skip an update or a post?