Follow Us On

21

November

2024

Thursday

ഉക്രേനിയന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയുമായി പാപ്പ കൂടിക്കാഴ്ച നടത്തി

ഉക്രേനിയന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയുമായി പാപ്പ കൂടിക്കാഴ്ച നടത്തി

വത്തിക്കാന്‍ സിറ്റി: റഷ്യ-ഉക്രെയ്ന്‍ യുദ്ധം ശമനമില്ലാതെ തുടരുന്നതിനിടയില്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയുമായി പാപ്പ കൂടിക്കാഴ്ച നടത്തി. ഇത് മൂന്നാം തവണയാണ് സെലന്‍സ്‌കി വത്തിക്കാനിലെത്തി പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത്. യുദ്ധം അവസാനിപ്പിക്കാന്‍ സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ചും നീതിപൂര്‍വകവും സുസ്ഥിരവുമായ സമാധാനം രാജ്യത്ത് ഉറപ്പാക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. കൂടാതെ മതപരമായ വിഷയങ്ങളും ചര്‍ച്ച ചെയ്തതായി വത്തിക്കാന്റെ കുറിപ്പില്‍ പറയുന്നു. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിനുമായും വിദേശകാര്യ ചുമതല വഹിക്കുന്ന ആര്‍ച്ചുബിഷപ് പോള്‍ റിച്ചാര്‍ഡ് ഗാലഗറുമായും സെലന്‍സ്‌കി കൂടിക്കാഴ്ച നടത്തി.
നേരത്തെ ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക സഭ തലവന്‍ മേജര്‍ ആര്‍ച്ചുബിഷപ് സ്വാസ്ലേവ് ഷെവ്ചുക്കുമായും പാപ്പ കൂടിക്കാഴ്ച നടത്തിയിരുന്നു. യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ ശൈത്യകാലത്ത് ഉണ്ടാകാനിടയുള്ള ക്ലേശങ്ങളെക്കുറിച്ച് പാപ്പയെ മേജര്‍ ആര്‍ച്ചുബിഷപ് ധരിപ്പിച്ചു. കൂടാതെ അടുത്തിടെ നടന്ന ഗ്രീക്ക് കത്തോലിക്ക ബിഷപ്പുമാരുടെ സിനഡിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. സഭയുടെ ധീരമായ ശുശ്രൂഷകള്‍ക്ക് അഭിനന്ദം അറിയിച്ച പാപ്പ തന്റെ പ്രാര്‍ത്ഥനയും അനുഗ്രഹവും ഉറപ്പു നല്‍കിയതായി മേജര്‍ ആര്‍ച്ചുബിഷപ് ഷെവ്ചുക്ക് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?