Follow Us On

22

January

2025

Wednesday

അരലക്ഷത്തിൽപ്പരം യുവജനങ്ങൾ ഈശോയ്ക്ക് സ്തുതിയാരാധനയുമായി മെഡ്ജുഗോറിയയിൽ!

ബോസ്നിയ: പ്രത്യാശ പകരുന്ന വിശ്വാസസാക്ഷ്യങ്ങളും പ്രബോധന പരമ്പരകളും ദിവ്യകാരുണ്യ ആരാധനയുടെ തിരുമണിക്കൂറുകളുമായി കത്തോലിക്കാ യുവത മെഡ്ജുഗോറിയാ നാഥയുടെ തിരുസന്നിധിയിൽ. ലോകമെമ്പാടുമുള്ള വിശിഷ്യാ, യൂറോപ്പിൽനിന്നുള്ള കത്തോലിക്കാ യുവജനങ്ങളുടെ സംഗമമായ മെഡ്ജുഗോറിയ ഇന്റർനാഷണൽ യൂത്ത് ഫെസ്റ്റിവെൽ ‘മ്ളാഡിഫെസ്റ്റി’ന്റെ 34-ാമത് എഡിഷന് ജൂലൈ 26നാണ് തുടക്കമായത്. മെഡ്ജുഗോറിയയിൽ നേരിട്ടെത്തിയ അരലക്ഷത്തിൽപ്പരം പേർക്ക് പുറമെ 20 ലക്ഷത്തിൽപ്പരം പേർ ഓൺലൈനായി ഈ വർഷത്തെ സംഗമത്തിൽ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ഇംഗ്ലീഷ് ഉൾപ്പെടെ 15 ഭാഷകളിൽ ലൈവ് വെബ് കാസ്റ്റ് ക്രമീകരിച്ചിട്ടുണ്ട്.

ലോക യുവജന സംഗമം കഴിഞ്ഞാൽ, തുടർച്ചയായി സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ കത്തോലിക്കാ യുവജന സംഗമങ്ങളിൽ ഒന്നാണ് ‘മ്ളാഡിഫെസ്റ്റ്’. ഫ്രാൻസിസ്‌ക്കൻ സഭാംഗങ്ങളായ ഫാ. സ്ളാവ്കോ ബാർബറിക്, ഫാ. ടൊമിസ്ലാവ് വ്ളാസിക് എന്നിവർ 1989ൽ തുടക്കം കുറിച്ച യുവജനക്കൂട്ടായ്മ അര ലക്ഷത്തിൽപ്പരം പേർ പങ്കെടുക്കുന്ന മഹാസംഗമമാണിപ്പോൾ. ”ഇതാ എന്റെ അമ്മയും സഹോദരരും,” (മത്താ. 12 49)
എന്ന തിരുവചനമാണ്‌ ഇത്തവണത്തെ  ആപ്തവാക്യം.

സാധാരണയായി ഓഗസ്റ്റ് ആദ്യ വാരമാണ് മ്‌ളാഡിഫെസ്റ്റ് സംഘടിപ്പിക്കാറുള്ളത്. എന്നാൽ, ഇത്തവണ ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെ ലോക യുവജന സംഗമം നടക്കുന്നതിനാൽ സാധാരണയായി ഓഗസ്റ്റ് ആദ്യ വാരമാണ് മ്‌ളാഡിഫെസ്റ്റ് സംഘടിപ്പിക്കാറുള്ളത്. എന്നാൽ, ഇത്തവണ ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെ ലോക യുവജന സംഗമം നടക്കുന്നതിനാൽ ഇത് ജൂലൈ 26മുതൽ 30വരെയാക്കുകയായിരുന്നു. 500ൽപ്പരം വൈദീകരും സംഗമത്തിൽ പങ്കെടുക്കുന്നുണ്ട്.

ബോസ്‌നിന- ഹെർസഗോവിന അപ്പസ്‌തോലിക് ന്യൂൺഷ്യോയും മലയാളിയുമായ ആർച്ച്ബിഷപ്പ് ഫ്രാൻസിസ് അസീസി ചുള്ളിക്കാട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെയായിരുന്നു ആരംഭം. മെഡ്ജുഗോറിയയിലെ അപ്പസ്‌തോലിക പ്രതിനിധിയായി ഫ്രാൻസിസ് പാപ്പ നിയമിച്ച മോൺ. അൽഡോ കാവെല്ലിയും നിരവധി വൈദീകരും സഹകാർമികരായിരുന്നു. ശ്രദ്ധേയമായ കത്തോലിക്കാ സാക്ഷ്യങ്ങൾക്കും ആത്മീയാനന്തം സമ്മാനിക്കുന്ന സ്തുതിയരാധനകൾക്കും വരും ദിനങ്ങൾ മരിയൻ തീർത്ഥാടന നഗരം വേദിയാകും.

1981ൽ, പ്രദേശവാസികളായ ആറ് കുട്ടികൾക്ക് മാതാവ് ദർശനം നൽകിയതു മുതലാണ് യൂറോപ്പ്യൻ രാജ്യമായ ബോസ്നിയയിലെ മെഡ്ജുഗോറിയയുടെ കീർത്തി ലോകമെങ്ങും വ്യാപിച്ചത്. അവരിലൂടെ മനുഷ്യരാശിക്കായി പരിശുദ്ധ ദൈവമാതാവ് ഇന്നും സന്ദേശങ്ങൾ നൽകുന്നുവെന്നാണ് പറയപ്പെടുന്നത്. മാതാവിന്റെ പ്രത്യക്ഷീകരണങ്ങളെക്കുറിച്ച് വത്തിക്കാന്റെ സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും മെഡ്ജുഗോറിയയിലേക്ക് തീർത്ഥാടനം നയിക്കാൻ 2019ൽ വൈദികർക്ക് വത്തിക്കാൻ അനുവാദം നൽകിയിട്ടുണ്ട്. ഓരോ വർഷവും 3.5 ദശലക്ഷം തീർത്ഥാടകരാണ് ഇവിടെ പ്രാർത്ഥിക്കാനെത്തുന്നത്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?