Follow Us On

23

January

2025

Thursday

ക്രൈസ്തവരെ ഒന്നടങ്കം കൊന്നൊടുക്കാൻ ആഹ്വാനം ചെയ്ത് ഇസ്ലാമിക് സ്റ്റേറ്റിന്റെ പുതിയ വീഡിയോ; യൂറോപ്പിലെമ്പാടും ആക്രമണ പരമ്പരയ്ക്ക് ആഹ്വാനം

ക്രൈസ്തവരെ ഒന്നടങ്കം കൊന്നൊടുക്കാൻ ആഹ്വാനം ചെയ്ത് ഇസ്ലാമിക് സ്റ്റേറ്റിന്റെ പുതിയ വീഡിയോ; യൂറോപ്പിലെമ്പാടും ആക്രമണ പരമ്പരയ്ക്ക് ആഹ്വാനം

ടെൽ അവീവ്: ലോകമെമ്പാടുമുള്ള ക്രൈസ്തവരെ കൊന്നൊടുക്കാൻ ആഹ്വാനം ചെയ്യുന്ന പുതിയ വീഡിയോ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ പുറത്തുവിട്ടെന്ന് റിപ്പോർട്ടുകൾ. ലോകമെമ്പാടുമുളള ഭീകരവാദ പ്രവർത്തനങ്ങളെ കുറിച്ച് ഗവേഷണം നടത്താൻ ഇസ്രായേൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടനയായ ‘മെയിർ അമിത് ഇന്റലിജൻസ് ആൻഡ് ടെററിസം ഇൻഫർമേഷൻ സെന്ററാ’ണ് (ഐ.ടി.ഐ.സി) നടുക്കുന്ന ഈ വിവരം പുറത്തുവിട്ടത്.

ലോകമെമ്പാടുമുള്ള ക്രൈസ്തവർക്കെതിരെ വിശിഷ്യാ, യൂറോപ്പിൽ ആക്രമണ പരമ്പരകൾ നടത്താൻ പ്രത്യക പ്രചാരണങ്ങൾക്കുതന്നെ ഇസ്ലാമിക് സ്റ്റേറ്റ് തുടക്കം കുറിച്ചിട്ടുണ്ടെന്നും ഐ.ടി.ഐ.സി മുന്നറിയിപ്പു നൽകുന്നു. യൂറോപ്പിൽ ശക്തമായ ആക്രമണം നടത്താൻ തീവ്ര ഇസ്ലാമിസ്റ്റുകളോട് ഇസ്ലാമിക് സ്റ്റേറ്റ് ആഹ്വാനം ചെയ്യുന്ന വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ യൂറോപ്പിൽ പ്രചരിക്കുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

നാറ്റോ സംഖ്യത്തിൽ അംഗമാകാനുള്ള സ്‌കാൻഡിനേവിയൻ രാഷ്ട്രങ്ങളുടെ ശ്രമത്തെ പിന്തുണക്കില്ലെന്ന തുർക്കിയിലെ ഇസ്ലാം ഭരണകൂട നിലപാടിനെതിരെ പ്രതിഷേധിക്കാൻ ഡാനിഷ്- സ്വീഡിഷ് വലതുപക്ഷ രാഷ്ട്രീയ നേതാവായ റാസ്മസ് പലൂഡാൻ ജനുവരി 21ന് സ്വീഡനിൽ ഖുറാൻ കത്തിച്ചിരുന്നു. ഇത് ഇസ്ലാമിനെതിരായ നീക്കമായി കണ്ട് മുസ്ലീങ്ങൾ ലോകമെമ്പാടും ക്രൈസ്തവരെ അരുംകൊല ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്റ് ഇസ്ലാമിക് സ്റ്റേറ്റിനോട് ആഭിമുഖ്യം പുലർത്തുന്ന ടെലഗ്രാം ചാനലിലാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്.

സ്വർഗത്തിൽ പോകാൻ ആഗ്രഹിക്കുന്നെങ്കിൽ മുസ്ലീങ്ങൾ തങ്ങളുടെ മതത്തെ സംരക്ഷിക്കണമെന്നും ‘തല്ലിന് പകരം തല്ല്’ എന്ന തത്വം സ്വീകരിക്കണമെന്നും ആഹ്വാനത്തിലുണ്ട്. ഇതിനു പുറമെ, ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല സംഘടനയായ മതാനി ഫൗണ്ടേഷനും സമാനമായ വീഡിയോ പുറത്തു വിട്ടിട്ടുണ്ട്. തൊഴിൽ ഉപകരണങ്ങളും ട്രക്കുകളും കൊലയ്ക്ക് ഉപയോഗിക്കാമെന്നും നെയിൽ ഗൺ ഉപയോഗിച്ച് ക്രൈസ്തവരെ കുരിശിൽ തറക്കണമെന്നും വീഡിയോ ആഹ്വാനം ചെയ്യുന്നുവെന്നും ഐ.ടി.ഐ.സി കൂട്ടിച്ചേർത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?