Follow Us On

23

January

2025

Thursday

വിഭൂതി തിരുനാൾ ദിനത്തിൽ കാൽനട യാത്രീകർക്ക് ചാരം സമ്മാനിക്കാൻ ഐറിഷ് ബിഷപ്പ് തെരുവിൽ!

വിഭൂതി തിരുനാൾ ദിനത്തിൽ കാൽനട യാത്രീകർക്ക് ചാരം സമ്മാനിക്കാൻ ഐറിഷ്  ബിഷപ്പ് തെരുവിൽ!

ഡബ്ലിൻ: വിഭൂതി തിരുനാൾ ദിനത്തിൽ തെരുവിലിറങ്ങി യാത്രീകർക്ക് ചാരംകൊണ്ട് കുരിശുവരച്ചു നൽകുന്ന ഐറിഷ് ബിഷപ്പിന്റെ ചിത്രം തരംഗമാകുന്നു. അയർലൻഡിലെ വാട്ടർഫോർഡ് ആൻഡ് ലിസ്‌മോർ രൂപതാധ്യക്ഷൻ ബിഷപ്പ് അൽഫോൻസസ് കളളിനനാണ്, വിഭൂതിയുടെ സന്ദേശം തെരുവുകൾ തോറും പകരാൻ വിഭൂതി തിരുനാൾ ശുശ്രൂഷ ദൈവാലയാങ്കണത്തിന് പുറത്തേക്കും നീട്ടിയ ഐറിഷ് ബിഷപ്പ്.

വിഭൂതി തിരുനാൾ ദിവസം ദൈവാലത്തിൽ എത്താൻ സാധിക്കാത്തവരിലേക്കും വിശ്വാസം പകർന്നു നൽകാനുള്ള ആഗ്രഹത്തിന്റെ ഭാഗമായാണ് അദ്ദേഹം ജോൺ റോബർട്ട്‌സ് സ്‌ക്വയറിലെത്തി അതിലെ നടന്നുനീങ്ങിയവർക്ക് ചാരം നൽകിയത്. രൂപതയുടെ ഔദ്യോഗിക പേജിലാണ് ചിത്രം പോസ്റ്റ് ചെയ്തത്.

‘പശ്ചാത്തപിച്ച്, സുവിശേഷത്തിൽ വിശ്വസിക്കുക,’ എന്ന കുറിപ്പും ചിത്രത്തിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. ആഗോളസഭ വലിയ നോമ്പിന് തുടക്കം കുറിക്കുന്ന വിഭൂതി തിരുനാളിൽ സുപ്രധാനമായ ചാരംപൂശൽ ശുശ്രൂഷ തെരുവിലേക്കും വ്യാപിപ്പിച്ച അദ്ദേഹത്തിന്റെ ചിത്രം അനേകരമാണ് ഷെയർ ചെയ്യുന്നത്.

വിശേഷാൽ ദിനത്തിലെ ശുശ്രൂഷകൾ ദൈവാലയത്തിന് പുറത്തേക്ക് ഇതിനുമുമ്പും വ്യാപിപ്പിച്ചിട്ടുണ്ട് ബിഷപ്പ് കള്ളിനൻ. കോവിഡ് മഹാമാരി പിടിമുറുക്കിയതുമൂലം ദൈവാലയങ്ങൾ അടച്ചിടേണ്ടിവന്ന 2020ലെ ദുഃഖ വെള്ളിയാഴ്ച ദിവസം കുരിശ് വഹിച്ചുകൊണ്ട് ബിഷപ്പ് കളളിനൻ വാട്ടർഫോർഡിന്റെ തെരുവിലൂടെ നടന്നു നീങ്ങിയത് വലിയ വാർത്തയായിരുന്നു.

1959ൽ ക്ലാര കൗണ്ടിയിൽ ജനിച്ച അൽഫോൻസസ് കളളിനൻ ലിമറിക്കിലെ ക്രസന്റ് കോളേജിലാണ് പഠനം പൂർത്തിയാക്കിയത്. തുടർന്ന് ഏതാനും വർഷം അധ്യാപകനായും സേവനം ചെയ്തു. മേയ്‌നൂത്ത് കോളേജിൽ വൈദിക പരിശീലനം പൂർത്തിയാക്കി 1994ൽ തിരുപ്പട്ടം സ്വീകരിച്ച ഇദ്ദേഹത്തെ 2015ൽ ഫ്രാൻസിസ് പാപ്പയാണ് രൂപതാധ്യക്ഷ പദവിയിലേക്ക് ഉയർത്തിയത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?