Follow Us On

25

December

2024

Wednesday

വിയന്നയിലെ ക്രൈസ്തവ ദൈവാലയങ്ങൾക്കുനേരെ ഇസ്ലാമിക ഭീകരാക്രമണ മുന്നറിയിപ്പ്; സുരക്ഷ ഒരുക്കി പൊലീസ്

വിയന്നയിലെ ക്രൈസ്തവ ദൈവാലയങ്ങൾക്കുനേരെ ഇസ്ലാമിക ഭീകരാക്രമണ മുന്നറിയിപ്പ്; സുരക്ഷ ഒരുക്കി പൊലീസ്

വിയന്ന: ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിലെ ക്രൈസ്തവ ദൈവാലയങ്ങൾക്കു നേരെ ഇസ്ലാമിക ഭീകരാക്രമണം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പുമായി ഓസ്ട്രിയൻ പൊലീസ്. രാജ്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. നഗരത്തിൽ സ്പെഷ്യൽ ഫോഴ്സ് ഉൾപ്പെടെയുള്ള സായുധ പൊലീസിന്റെ സാന്നിധ്യമുണ്ടാകുമെന്ന് സോഷ്യൽ മീഡിയയിലൂടെ അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അപൂർവ സാഹചര്യമായാണ് പൊലീസ് ഇതിനെ വിലയിരുത്തുന്നത്.

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്ന ഓസ്ട്രിയയിൽ തീവ്രവാദ ആക്രമണങ്ങൾ വിരളമാണ്. ഇസ്ലാമിക തീവ്രവാദി 2020ൽ നാല് പേരെ കൊലപ്പെടുത്തിയതാണ് അടുത്തിടെ നടന്ന ആക്രമണം. എന്നാൽ, വിയന്നയിൽ ഇസ്ലാമിക ലക്ഷ്യത്തോടെയുള്ള ആക്രമണം നടത്താൻ പദ്ധതിയിട്ടിരിക്കുകയാണെന്ന് വിശ്വസിക്കാൻ തങ്ങളുടെ രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് മതിയായ കാരണമുണ്ടെന്ന് വിയന്ന പൊലീസ് ട്വിറ്ററിലൂടെ വെളിപ്പെടുത്തി.

‘മുൻകരുതൽ നടപടിയുടെ ഭാഗമായി, ആക്രമണം നടക്കാൻ കൂടുതൽ സാധ്യതയുടെ ഇടങ്ങളിൽ റെഗുലർ ആൻഡ് സ്പെഷ്യൽ ഓപ്പറേഷൻ പോലീസ് സേനയുടെ കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പ്രത്യേക നടപടികൾ എത്രനാൾ നീണ്ടുനിൽക്കുമെന്ന് പറയാനാകില്ല.’ പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടും സെൻട്രൽ വിയന്നയിലെ വിനോദസഞ്ചാരികൾ നിറഞ്ഞ തെരുവുകളിൽ തിരക്കുതന്നെയാണ്. നഗരത്തിലെ സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിൽ കൂടുതൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. അവിടെയും ജനത്തിരക്കിന് കുറവില്ല.

ആക്രമണ ഭീഷണിയെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി മൂന്ന് മണിക്കൂർ കഴിഞ്ഞപ്പോൾ കത്തോലിക്കാ ദൈവാലയങ്ങൾ മാത്രമല്ല, വിവിധ മതങ്ങളുടെ ആരാധനാലയങ്ങളും മറ്റ് കെട്ടിടങ്ങളും ആക്രമണ ഭീഷണിയിലാണെന്ന വിവരവും പൊലീസ് പങ്കുവെച്ചു. കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടുന്നില്ലെങ്കിലും നിലവിൽ സ്വീകരിച്ചിരിക്കുന്ന എല്ലാ സുരക്ഷാ ക്രമീകരണങ്ങളും തുടരുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?