Follow Us On

23

November

2024

Saturday

ആത്മഹത്യാ പ്രവണത വർദ്ധിക്കുന്നു; ദൈവാലയ തിരുക്കർമങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം പ്രോത്‌സാഹിപ്പിക്കാൻ പോളിഷ് മന്ത്രിയുടെ നിർദേശം

ആത്മഹത്യാ പ്രവണത വർദ്ധിക്കുന്നു; ദൈവാലയ തിരുക്കർമങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം പ്രോത്‌സാഹിപ്പിക്കാൻ പോളിഷ് മന്ത്രിയുടെ നിർദേശം

ക്രാക്കോ: കുട്ടികളിലെ ആത്മഹത്യാ പ്രവണത ചെറുക്കാൻ ദൈവാലയ തിരുക്കർമങ്ങളിലെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാൻ നിർദേശം നൽകി പോളിഷ് വിദ്യാഭ്യാസ മന്ത്രി ചെമിസ്ലാവ് ചാർണേക്. എൽ.ജി.ബി.ടി (സ്വവർഗ ലൈംഗീകത) പ്രത്യയശാസ്ത്രം കുട്ടികളിൽ ദുസ്വാധീനം ചെലുത്തുന്നുവെന്നും കുട്ടികളിലെ ആത്മഹത്യാ പ്രവണത വർധിക്കാൻ ഇത് കാരണമാകുന്നുവെന്നുമുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് പോളിഷ് മന്ത്രി ഇപ്രകാരമൊരു നിർദേശം മുന്നോട്ടുവെച്ചത്.

അനുദിന ദിവ്യബലി അർപ്പണത്തിൽ പങ്കെടുക്കുന്നതുൾപ്പടെ വിശ്വാസമൂല്യങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കഴിഞ്ഞ രണ്ട് വർഷമായി പ്രായപൂർത്തിയാകാത്തവരുടെ ആത്മഹത്യാശ്രമങ്ങൾ പോളണ്ടിൽ വർദ്ധിക്കുകയാണ്. 2021ൽ ജീവനൊടുക്കാൻ ശ്രമിച്ച കുട്ടികളുടെ എണ്ണം 1,496 ആണെങ്കിൽ 2022ൽ ഇത് 2,031ആയി ഉയർന്നു. ഈ സാഹചര്യത്തിലാണ് എൽ.ജി.ബി.ടി.ക്യു പ്രത്യയശാസ്ത്രം കുട്ടികൾക്കിടയിൽ മാനസിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് മന്ത്രി ആവർത്തിച്ച് വ്യക്തമാക്കിയത്.

പോളണ്ടിലെ മാനസികാരോഗ്യ സഹായ സംവിധാനത്തിന്റെ പ്രാപ്തികുറവ്, കോവിഡ് സാഹചര്യം എന്നിവയാണ് കുട്ടികൾക്കിടിയിലെ ആത്മഹത്യാശ്രമങ്ങൾ വർദ്ധിക്കാൻ കാരണമെന്ന വിശകലനങ്ങളെയും മന്ത്രി തള്ളിക്കളയുന്നു. ‘കുടുംബത്തിലെ പ്രതിസന്ധികൾ, കുടുംബങ്ങൾക്കും ക്രൈസ്തവീകതയ്ക്കും നന്മതിന്മകളെ വേർതിരിക്കുന്ന മൂല്യങ്ങൾക്കും മേലുള്ള അതിക്രമങ്ങൾ എന്നിവയാണ് പ്രശ്നത്തിന്റെ യഥാർത്ഥ വേരുകൾ,’ അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിനാൽ കുട്ടികളിൽ നാശം വിതക്കാൻ കാരണമാകുന്ന മാർക്സിസ്റ്റ്, എൽ.ജി.ബി.ടി പ്രത്യയശാസ്ത്രങ്ങളിൽ നിന്ന് കുടുംബ മൂല്യങ്ങളും വിവാഹവും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചെറിയ വിശ്വാസീസമൂഹങ്ങളിൽ യുവജനങ്ങളുടെ ദൈവാലയ പങ്കാളിത്തം മികച്ചതാണെന്നും അവിടങ്ങളിൽ നന്മ തിന്മകൾ തമ്മിലുള്ള വേർതിരിവ് മെച്ചപ്പെട്ട തലത്തിലാണെന്ന അഭിപ്രായവും മന്ത്രി ചാർണേക് പങ്കുവെച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?