Follow Us On

25

December

2024

Wednesday

യാക്കോബ് ശ്ലീഹായുടെ കബറിട ദൈവാലയത്തിലേക്ക് റെക്കോർഡ് ഭക്തജന പ്രവാഹം; കഴിഞ്ഞ വർഷം എത്തിയത് 3,47,000 തീർത്ഥാടകർ

യാക്കോബ് ശ്ലീഹായുടെ കബറിട ദൈവാലയത്തിലേക്ക് റെക്കോർഡ് ഭക്തജന പ്രവാഹം; കഴിഞ്ഞ വർഷം എത്തിയത് 3,47,000 തീർത്ഥാടകർ

മാഡ്രിഡ്: അപ്പസ്‌തോലന്മാരിൽ ഒരുവനായ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ കബറിടം സ്ഥിതിചെയ്യുന്ന സ്‌പെയിനിലെ കമ്പോസ്റ്റേല തീർത്ഥാടനകേന്ദ്രത്തിലേക്ക് റെക്കോർഡ് ഭക്തജന പ്രവാഹം. നൂറ്റാണ്ടുകൾ പഴക്കമുള്ള, 500ൽപ്പരം മൈലുകൾ ദൈർഘ്യമുള്ള, ‘കമിനോ ഡി സാന്റിയാഗോ’ എന്ന പേരിൽ വിശ്വവിഖ്യാതമായ തീർത്ഥാടനത്തിൽ 2022ൽ അണിചേർന്നത് 3,47,000ൽപ്പരം പേരാണ്. കാമിനോ ഡി സാന്റിയാഗോയിലെ മുനിസിപ്പാലിറ്റി അസോസിയേഷനാണ് ഇക്കഴിഞ്ഞ ദിവസം ഏറ്റവും പുതിയ കണക്കുകൾ പ്രസിദ്ധീകരിച്ചത്.

കത്തോലിക്കാ സഭയിലെ ഏറ്റവും പഴയ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് കാമിനോ ഡി സാന്റിയാഗോ. സ്‌പെയിനിന്റെ വിവിധ ഭാഗങ്ങളിൽനിന്നും അയൽരാജ്യമായ ഫ്രാൻസിൽനിന്നും പൈറനീസ് വഴിയും അനേകം വിശ്വാസികൾ ഇവിടെയെത്താറുണ്ട്. വിശ്വാസപരമായ കാരണങ്ങൾക്കു പുറമെ സാഹസികത ഇഷ്ടപ്പെടുന്നവരുടെ ഇഷ്ട റൂട്ടുകൂടിയാണ് കഠിനമായ ട്രക്കിംഗ് പാതകളുള്ള ഈ തീർത്ഥാടനകേന്ദ്രം.

ഏതാണ്ട് 30 ദിവസത്തോളം നീളുന്ന കഠിനയാത്രകൾ പിന്നിട്ട് എതാണ്ട് 70,000 പേർ ആത്മീയമായ കാരണങ്ങളാൽ തീർത്ഥാടനകേന്ദ്രത്തിലെത്തി എന്നാണ് കണക്കുകൾ. ആരോഗ്യവും ഒഴിവുസമയവും കണക്കിലെടുത്ത് എത്തിയവരെ കൂടി കൂട്ടിച്ചേർക്കുമ്പോഴാണ് തീർത്ഥാടകരുടെ എണ്ണം 3,47,000 എന്ന റെക്കോർഡിലെത്തിയത്. 2022ലെ മൊത്തം സന്ദർശകരുടെ എണ്ണം കണക്കുകൂട്ടുമ്പോൾ 1970നും 2003നും ഇടയിൽ ട്രെക്കിംഗ് നടത്തിയ മൊത്തം ആളുകളുടെ എണ്ണത്തെ മറികടക്കുമെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

അതേസമയം, ഏപ്രിലിൽ ആരംഭിക്കുന്ന ഈ വർഷത്തെ തീർത്ഥാടനം വിശ്വാസ അനുഭവമാക്കി മാറ്റാനുള്ള തയാറെടുപ്പുകൾക്ക് തുടക്കം കുറിച്ചുകഴിഞ്ഞു സഭാധികാരികൾ. തീർത്ഥാടന പാതയിൽ ആത്മീയ അന്തരീക്ഷം ഒരുക്കുന്നതിന് സവിശേഷമായ മാർഗങ്ങളാണ് സ്‌പെയിനിലെ ബിഷപ്പുമാർ തിരഞ്ഞെടുത്തിരിക്കുന്നത്.

തീർത്ഥാടന പാതയിലൂടനീളം കുരിശുകൾ, വിശുദ്ധന്റെ ജീവിതത്തെക്കുറിച്ചുള്ള ബ്രോഷറുകൾ, പ്രസ്‌കതമായ ഇടങ്ങളിൽ നിരവധി ഭാഷകളിലുള്ള ബൈബിളുകൾ പരിശുദ്ധ അമ്മയുടെ ചിത്രങ്ങൾ എന്നിവയുടെ പ്രദർശനം നടത്താണ് പദ്ധതിയിട്ടിരിക്കുന്നത്. മാത്രമല്ല, ക്രിസ്ത്യൻ ചിഹ്‌നങ്ങൾ പ്രാധാന്യത്തോടെ പ്രദർശിപ്പക്കുന്ന ഹോസ്റ്റലുകളുടെഒരു ശൃംഖല തന്നെ ഈ പ്രദേശത്ത് ഒരുങ്ങുന്നുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?