Follow Us On

24

December

2024

Tuesday

ശാലോം ഫെസ്റ്റിവെൽ അയർലൻഡ്: ജൂൺ മൂന്ന് മുതൽ കോർക്കിൽ, ബിഷപ്പ് മാർ ചിറപ്പണത്ത് ഉദ്ഘാടനം ചെയ്യും

ശാലോം ഫെസ്റ്റിവെൽ അയർലൻഡ്: ജൂൺ മൂന്ന് മുതൽ കോർക്കിൽ, ബിഷപ്പ് മാർ ചിറപ്പണത്ത് ഉദ്ഘാടനം ചെയ്യും

കോർക്ക്: ‘വരുവിൻ കർത്താവിന്റെ പ്രവൃത്തികൾ കാണുവിൻ,’ (സങ്കീ. 46:8) എന്ന ആപ്തവാക്യമായി അയർലൻഡിൽ സംഘടിപ്പിക്കപ്പെടുന്ന ‘ശാലോം ഫെസ്റ്റിവെൽ’ യൂറോപ്പിലെ സീറോ മലബാർ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് ഉദ്ഘാടനം ചെയ്യും. ജൂൺ മൂന്ന് മുതൽ അഞ്ചുവരെ നടക്കുന്ന ഫെസ്റ്റിവെലിന് കോർക്ക് നഗരത്തിലെ ക്നോക്കൻമോർ ഓവൻസിലെ GAA CLUB ആണ് വേദിയാകുന്നത്.

രാവിലെ 9.00 മുതൽ വൈകിട്ട് 5.00വരെയുള്ള ഫെസ്റ്റിവെലിൽ മുതിർന്നവർക്ക് മലയാളത്തിലും യുവജനങ്ങൾക്കും കുട്ടികൾക്കും ഇംഗ്ലീഷിലുമായാണ് ശുശ്രൂഷകൾ ഒരുക്കിയിരിക്കുന്നത്. ശാലോം മീഡിയ സ്പിരിച്വൽ ഡയറക്ടർ റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ, ഫാ. ജിൽറ്റോ ജോർജ് സി.എം.ഐ എന്നിവരാണ് മുതിർന്നവരുടെ സെഷനുകൾ നയിക്കുക.

പ്രമുഖ കാത്തലിക് മിനിസ്ട്രിയായ ‘പ്യുവർ ഇൻ ഹാർട്ട്’ ആണ് കുട്ടികൾക്കും യുവജനങ്ങൾക്കും വേണ്ടിയുള്ള ശുശ്രൂഷകൾ നയിക്കുന്നത്. കിഡ്സ്, പ്രീ ടീൻ, ടീൻസ് എന്നീ വിഭാഗങ്ങളിലായി പ്രത്യേകം ക്രമീകരിക്കുന്ന സെഷനുകളും സവിശേഷതയാണ്. ബിനോയി ദേവസ്യ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾ അറിയാനും രജിസ്ട്രേഷനും സന്ദർശിക്കുക shalommedia.org/festival/

ഫോൺ നമ്പറുകൾ: അനീഷ് മാത്യു +353 87 127 4843, ജോസഫ് എബ്രഹാം +353 87 952 9254, അലക്‌സ് ജെയിംസ് +353 89 250 1261, ഷോബിൻ ജോസ് +353872484145

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?