Follow Us On

24

December

2024

Tuesday

അജപാലനം കാര്യക്ഷമമാക്കാൻ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ 12 പുതിയ റീജ്യണുകൾ 

ഷൈമോൻ തോട്ടുങ്കൽ

അജപാലനം കാര്യക്ഷമമാക്കാൻ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ 12 പുതിയ  റീജ്യണുകൾ 

യു.കെ: രൂപതാംഗങ്ങളുടെ അജപാലനപരമായ കാര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയെ 12 റീജ്യണുകളായി രൂപതാനേതൃത്വം പുനർക്രമീകരിച്ചു. രൂപത രൂപീകൃതമായി ഏഴ് വർഷം പിന്നിടുമ്പോൾ രൂപതാംഗങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായ സാഹചര്യത്തിലാണ് ഈ നടപടി. ഗ്രേറ്റ് ബ്രിട്ടന്റെ അതിപുരാതനവും ചരിത്ര പ്രസിദ്ധവുമായ സ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് പുതിയ റീജ്യണുകളുടെ പുനക്രമീകരണം പൂർത്തിയാക്കിയത്.

ബിർമിങ്ഹാം, ബ്രിസ്റ്റോൾ കാർഡിഫ്, കേംബ്രിഡ്ജ്, കാന്റർബറി, ലീഡ്‌സ്, ലെസ്റ്റർ, ലണ്ടൻ, മാഞ്ചെസ്റ്റെർ, ഓക്‌സ്‌ഫോർഡ്, പ്രെസ്റ്റൻ, സ്‌കോട്‌ലൻഡ്, സൗത്താംപ്ടൺ എന്നിവയാണ് പുതിയ റീജ്യണുകൾ. നിലവിൽ 81 മിഷനുകളിലായി 62 വൈദികരാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ശുശ്രൂഷ ചെയ്യുന്നത്. ഈ പുതിയ ക്രമീകരണങ്ങളിലൂടെ അജപാലനപരമായ കാര്യങ്ങൾ കൂടുതൽ സംലഭ്യമാകാനും വിശ്വാസീസമൂഹത്തിന് കൂടുതൽ ഫലപ്രദമായ ശുശ്രൂഷകൾ സ്വീകരിക്കാനും സഹായകമാകുമെന്ന് ഗ്രേറ്റ് ബ്രിട്ടൺ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ വ്യക്തമാക്കി.

ഫാ. ജോർജ് എട്ടുപറയിൽ (ബിർമിങ്ഹാം), ഫാ. ജിബിൻ വാമറ്റം (ബ്രിസ്റ്റോൾ കാർഡിഫ്), ഫാ. ജിനു മുണ്ടുനടക്കൽ (കേംബ്രിഡ്ജ്), ഫാ. മാത്യു മുളയോലിൽ (കാന്റർബറി), ഫാ. ജോജോ പ്ലാപ്പള്ളിൽ സി.എം.ഐ (ലീഡ്‌സ്), ഫാ. ജിൻസ് കണ്ടകാട്ട് (ലെസ്റ്റർ), ഫാ. ലിജേഷ് മുക്കാട്ട് (ലണ്ടൻ), ഫാ. ജോൺ പുളിന്താനത്ത് (മാഞ്ചെസ്റ്റെർ, ഫാ. ഫാൻസ്വാ പത്തിൽ (ഓക്‌സ്‌ഫോർഡ്), ഫാ. ബാബു പുത്തൻപുരക്കൽ (പ്രെസ്റ്റൻ), ഫാ.ജിബിൻ പതിപറമ്പിൽ എം.സി.ബി.എസ് (സ്‌കോട്‌ലൻഡ്), ഫാ. ജോസ് കുന്നുംപുറം (സൗത്താംപ്ടൺ) എന്നിവരാണ് പുതിയ റീജ്യണൽ കോർഡിനേറ്റർമാർ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?