Follow Us On

24

December

2024

Tuesday

പാപ്പയെ വരവേൽക്കാൻ മ്യൂസിക് വീഡിയോയുമായി ഹംഗേറിയൻ ജനത; ഇത് ഫ്രാൻസിസ് പാപ്പയ്ക്കുള്ള സ്‌നേഹ സമ്മാനം!

പാപ്പയെ വരവേൽക്കാൻ മ്യൂസിക് വീഡിയോയുമായി ഹംഗേറിയൻ ജനത; ഇത് ഫ്രാൻസിസ് പാപ്പയ്ക്കുള്ള സ്‌നേഹ സമ്മാനം!

ബുഡാപെസ്റ്റ്: ഫ്രാൻസിസ് പാപ്പയെ രാജ്യത്തേക്ക് സ്വീകരിക്കാൻ ഇതാ ഒരു രാജ്യം ആദ്യമായി ഔദ്യോഗിക മ്യൂസിക് വീഡിയോ തയാറാക്കിയിരിക്കുന്നു! ഏതാണ് ആ രാജ്യമെന്നറിയേണ്ടേ? ഹംഗറിതന്നെ. ഏപ്രിൽ 28 മുതൽ 30വരെ ഫ്രാൻസിസ് പാപ്പ നടത്തുന്ന പര്യടനം അവിസ്മരണീയമാക്കാനുള്ള ഒരുക്കങ്ങളിൽ സുപ്രധാനമെന്നുതന്നെ പറയാം ഈ നടപടിയെ. മറ്റൊന്നുംകൊണ്ടല്ല, ഒരു പാപ്പയെ രാജ്യത്തേക്ക് സ്വീകരിക്കാൻ ഒരു രാജ്യം ഔദ്യോഗിക മ്യൂസിക് വീഡിയോ തയാറാക്കുന്നത് ഇതാദ്യമാകും.

‘കാമിനോ, ക്രൈസ്റ്റ് ഔർ ഫ്യൂച്ചർ’ എന്ന് പേരിട്ടിരിക്കുന്ന ഈ മ്യൂസിക് വീഡിയോ യൂട്യൂബിൽ റീലീസ് ചെയ്തു കഴിഞ്ഞു. പ്രസ്തുത വീഡിയോ സന്ദർശനത്തിന്റെ രണ്ടാം ദിനത്തിൽ, പാപ്പ് ലാസ്ലോ സ്‌പോർട്ടറേനയിലെ ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിക്കും. ലോകസമാധാനത്തിനു വേണ്ടിയുള്ള ആഹ്വാനമാണ് ഗാനത്തിന്റെ ഉള്ളടക്കം. ഗാനത്തിലുടനീളം ലോകസമാധാനം ആഹ്വാനം ചെയ്യുന്ന വരികൾ ആവർത്തിക്കുന്നുണ്ട്.

ഹംഗറിയൻ കത്തോലിക്കാ മെത്രാൻ സമിതിയാണ് വ്യത്യസ്ഥമായ ഈ ആശയം മുന്നോട്ട് വെച്ചതും മ്യൂസിക് വീഡിയോ ഒരുക്കിയതും. ഹംഗറിയിലെ പ്രമുഖ സംഗീതജ്ഞരാണ് അണിയറയിൽ പ്രവർത്തിച്ചത്. അഗോസ്റ്റൺ ഡേവിഡ് ടോത്ത് എഴുതിയ വരികൾക്ക് മാർട്ടൺ വിസി ഈണം പകർന്നപ്പോൾ, ഹംഗേറിയൻ ഗായകരായ സാണ്ടി, ഗെർഗോ ഡാനിയൽഫി, ആറ്റില ഡോൾഹായ്, ബോഗി നാഗിതുടങ്ങിയവരാണ് ഗാനം ആലപിക്കുന്നതും ദ്യശ്യാവിഷ്‌കാരം നടത്തിയിരിക്കുന്നതും.

ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റ് 2021 സെപ്തംബറിൽ ആതിഥേയത്വം വഹിച്ച അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കാൻ പാപ്പ ഹംഗറിയിൽ എത്തിയെങ്കിലും കേവലം മണിക്കൂറുകൾ മാത്രമാണ് പാപ്പയ്ക്ക് അവിടെ ചെലവഴിക്കാനായത്. അതുകൊണ്ടുതന്നെ ഇത്തവണത്ത പേപ്പൽ പര്യടനത്തിന് വലിയ പ്രാധാന്യമാണുള്ളത്. ഫ്രാൻസിസ് പാപ്പയുടെ 41ാമത് അന്താരാഷ്ട്ര യാത്രയാണിത്. ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിലാണ് പേപ്പൽ പരിപാടികൾ നടക്കുക.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?