Follow Us On

23

November

2024

Saturday

നെതർലൻഡ്‌സിലെ സുപ്രശസ്ത രാഷ്ട്രീയ നിരീക്ഷക കത്തോലിക്കാ വിശ്വാസത്തിലേക്ക്

നെതർലൻഡ്‌സിലെ സുപ്രശസ്ത രാഷ്ട്രീയ നിരീക്ഷക കത്തോലിക്കാ വിശ്വാസത്തിലേക്ക്

ആംസ്റ്റർഡാം: നെതർലൻഡ്‌സിലെ സുപ്രശസ്ത രാഷ്ട്രീയ നിരീക്ഷകയും തത്ത്വചിന്തകയുമായ ഈവാ വ്‌ളാർഡിംഗർബ്രോക്കും അവരുടെ പിതാവ് കീസ് വ്ളാർഡിംഗർബ്രോക്കും കത്തോലിക്കാ വിശ്വാസത്തിലേക്ക്. നെതർലൻഡ്‌സിലെ പ്രശസ്ത സംഗീതജ്ഞനാണ് കീസ്. ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് തങ്ങൾ ഇരുവരും കത്തോലിക്കാ സഭയിൽ അംഗങ്ങളായ വിവരം ഈവ വ്‌ളാർഡിംഗർബ്രോഗർ ഇക്കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

‘ഞാനും എന്റെ പിതാവും ലണ്ടനിലെ ഓർഡിനേറിയറ്റിൽവെച്ച് വിശുദ്ധ കത്തോലിക്കാ സഭയിലേക്ക് സ്വീകരിക്കപ്പെട്ടു,’ ഈവാ ട്വിറ്ററിൽ കുറിച്ചു. സത്യം പിന്തുടരുന്നതിലും യഥാർത്ഥ ഭവനം കണ്ടെത്തുന്നതിലും നിറഞ്ഞ സമാധാനവും സന്തോഷവും അനുഭവിക്കുകയാണെന്നും ഇവാ കൂട്ടിച്ചേർത്തു. ഡച്ച് മാധ്യമമായ ‘ജി.ബി ന്യൂസ്’ റിപ്പോർട്ടർ എമ്മ വെബ് പറയുന്നത് പ്രകാരം, ജൊവാൻ എന്ന നാമധേയമാണ് ഈവാ സ്വീകരിച്ചിരിക്കുന്നത്.

ആംസ്റ്റർഡാമിൽ ജനിച്ച ഈവാ, യൂട്രെക്റ്റ് സർവകലാശാലയിൽനിന്ന് നിയമ പഠനവും ലൈഡൻ സർവകലാശാലയിൽനിന്ന് നിയമ തത്വശാസ്ത്ര പഠനവും പൂർത്തിയാക്കിയ വ്യക്തിയാണ്. നെതർലൻഡ്‌സിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയായ ‘ഫോറം ഫോർ ഡെമോക്രസി’യുടെ സജീവ അംഗമായിരുന്നു 2016 മുതൽ 2020 വരെ ഈവ. ‘ഫോക്‌സ് ന്യൂസി’ന്റെ വിഖ്യാതമായ ‘ടക്കർ കാൾസൺ ഷോ’യിൽ നിരവധി തവണ അതിഥിയായിട്ടുള്ള ഈവ സാമൂഹ്യമാധ്യമങ്ങളിലും ശ്രദ്ധേയ സാന്നിധ്യമാണ്. ട്വിറ്ററിൽ അരലക്ഷത്തോളവും ഇൻസ്റ്റാഗ്രാമിൽ 1,60,000ൽപ്പരം ഫോളോവേഴ്‌സും ഈവയ്ക്കുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?