Follow Us On

24

December

2024

Tuesday

കുടുംബങ്ങളിൽ കൂടുതൽ മക്കളുണ്ടാകണം; ദമ്പതികളെ പിന്തുണയ്ക്കാൻ നികുതി ഇളവ് നിർദേശിച്ച് ഇറ്റാലിയൻ ധനമന്ത്രി

കുടുംബങ്ങളിൽ കൂടുതൽ മക്കളുണ്ടാകണം; ദമ്പതികളെ പിന്തുണയ്ക്കാൻ നികുതി ഇളവ് നിർദേശിച്ച് ഇറ്റാലിയൻ ധനമന്ത്രി

റോം: ജനന നിരക്ക് കുറയുകയും വൃദ്ധരുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുന്ന ഗുരുതരാവസ്ഥയിലൂടെ രാജ്യം നീങ്ങുമ്പോൾ, കൂടുതൽ മക്കൾക്ക് ജന്മം നൽകാൻ ദമ്പതികളെ പ്രോത്‌സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതികളിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ് ഇറ്റാലിയൻ ഭരണകൂടം. കൂടുതൽ മക്കളുള്ള കുടുംബങ്ങളെ പ്രോത്‌സാഹിപ്പിക്കാൻ ഇറ്റാലിയൻ ധനമന്ത്രി ജിയാൻകാർലോ ജിയോർഗെറ്റി മുന്നോട്ടുവെച്ച നികുതി ഇളവ് നിർദേശത്തെ കുറിച്ചുള്ള വാർത്ത ശ്രദ്ധേയമാകുകയാണ്.

ഇറ്റാലിയൻ മാധ്യമമായ ‘അവനിയർ’ ഇക്കഴിഞ്ഞ ദിവസം ഇക്കാര്യം റിപ്പോർട്ട് ചെയ്തത്: ‘ജനന നിരക്കിലെ വ്യതിചലനങ്ങൾ ഇല്ലാതാക്കുകയെന്നതാണ് മറ്റെന്തിനേക്കാളും പ്രധാനം. അതിനായി അവിവാഹിതരെയും കുടുംബമുള്ളവരെയും വേർതിരിച്ചറിയാനുള്ള പദ്ധതിയാണാദ്യം ആവിഷ്‌കരിക്കുക. ഒപ്പം കുട്ടികളുള്ളവർക്ക് തൊഴിൽ നികുതി വെട്ടിക്കുറച്ച് കുടുംബങ്ങളുടെ ശേഷി വർദ്ധിപ്പിക്കാനുള്ള നടപടിയും കൈകൊള്ളും,’ ധനമന്ത്രിയെ ഉദ്ധരിച്ച് ‘അവനിയർ’ വ്യക്തമാക്കി.

കുടുംബങ്ങളുടെ ഉപഭോക്തൃശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തൊഴിൽ നികുതി വെട്ടിക്കുറയ്ക്കാനാണ് നീക്കം. ആദ്യത്തെ കുട്ടി ജനിക്കുമ്പോൾ ദമ്പതികൾക്ക് അവരുടെ നികുതിയിൽ നിന്ന് 2,500 യൂറോ ഇളവ് നൽകണം, രണ്ടാമത്തെ കുട്ടി ജനിക്കുമ്പോൾ 7,500 യൂറോയുടെ അധിക ഇളവ് അനുവദിക്കണം, മൂന്നാമത്തെയും നാലാമത്തെയും കുട്ടികൾ ജനിക്കുമ്പോൾ ഇളവുകൾ യഥാക്രമം 12,500ഉം 17,500ഉം യൂറോ ആയിരിക്കണം, ഇപ്രകാരമാണ് നിർദേശം.
പ്രസ്തുത ഇളവുകൾ വിശിഷ്യാ, സ്ത്രീകളെ ആകർഷിക്കുമെന്നാണ് പ്രതീക്ഷയെന്നും ജിയാൻകാർലോ അഭിപ്രായപ്പെട്ടു.

ജനസംഖ്യാ നിരക്കിൽ വന്ന കുറവ് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് രാജ്യത്തെ തൊഴിൽ മേഖലയെയാണ്. നിലവിലുള്ള ദശലക്ഷകകണക്കിന് ഒഴിവുകൾ നികത്താൻ കഴിയില്ലെന്നാണ് തൊഴിൽ മന്ത്രി മറീന എൽവിറ കാൽഡെറോൺ അഭിപ്രായപ്പെടുന്നത്. വിശിഷ്യാ ഫാർമസിസ്റ്റുകൾ, ജീവശാസ്ത്രജ്ഞർ, ലൈഫ് സയൻസ് സ്‌പെഷ്യലിസ്റ്റുകൾ, ഫിസിഷ്യൻമാർ എന്നീ തസ്ഥികകളിലേയ്ക്ക് അഭ്യസ്ഥവിദ്യരെ കണ്ടെത്തുക പ്രയാസമാണെന്നും അവർ വ്യക്തമാക്കി.

പ്രസ്തുത മേഖലകളെ നിലനിർത്താൻ ആളുകളുണ്ടെങ്കിലും ജോലി ചെയ്യാൻ യോഗ്യതയുള്ളവർ കുറയുന്നുവെന്നതാണ് ഇതിന് കാരണമെന്നും കാൽഡെറോൺ സൂചിപ്പിച്ചു. കൂടുതൽ സ്ത്രീകളെ തൊഴിൽ മേഖലയിലേക്ക് ആകർഷിച്ചും കൂടുതൽ കുട്ടികളുണ്ടാകാൻ അവരെ പ്രോത്സാഹിപ്പിച്ചും മാത്രമേ ഈ പ്രശ്‌നം പരിഹരിക്കാൻ കഴിയൂവെന്നും പ്രധാനമന്ത്രി ജോർജിയ മെലോണിയും അഭിപ്രായപ്പെട്ടിട്ടുണ്ട്.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?