Follow Us On

22

January

2025

Wednesday

സുവാറ 2023: ഗ്രേറ്റ് ബ്രിട്ടൻ രൂപത ഒരുക്കുന്ന യൂറോപ്പിലെ ഏറ്റവും വലിയ ഓൺലൈൻ ബൈബിൾ ക്വിസ് അവസാന റൗണ്ടിലേക്ക്

ഷൈമോൻ തോട്ടുങ്കൽ

സുവാറ 2023: ഗ്രേറ്റ് ബ്രിട്ടൻ രൂപത ഒരുക്കുന്ന യൂറോപ്പിലെ ഏറ്റവും വലിയ ഓൺലൈൻ ബൈബിൾ ക്വിസ് അവസാന റൗണ്ടിലേക്ക്

ബർമിംങ്ഹാം: യൂറോപ്പിലെത്തന്നെ ഏറ്റവും വലിയ ഓൺലൈൻ ബൈബിൾ ക്വിസ് മത്സരമെന്ന ഖ്യാതി നേടിയ ‘സുവാറ’ ബൈബിൾ ക്വിസിന്റെ ഫൈനലിന് തയാറെടുത്ത് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത. ബൈബിളിനോടുള്ള ആഭിമുഖ്യം വളർത്തുക, തിരുവചന പഠനം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളുമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സംഘടിപ്പിക്കുന്ന ബൈബിൾ ക്വിസാണ് ‘സുവാറ’. ജൂൺ 10 നാണ് ‘സുവാറ 2023’ന്റെ ഫൈനൽ.

പ്രായത്തിന്റെ അടിസ്ഥാനത്തിൽ നാല് ഗ്രൂപ്പുകളായി (08- 10, 11- 13, 14- 17, 18+) തിരിച്ച് നടത്തിയ മത്സരത്തിൽനിന്ന് ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ ഓരോ ഗ്രൂപ്പിലെയും ആറ് മത്സരാർത്ഥികൾ വീതമാണ് ഫൈനൽ റൗണ്ടിൽ മാറ്റുരയ്ക്കുന്നത്. ആദ്യ റൗണ്ട് മത്സരങ്ങളിൽനിന്ന് ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ 50% പേർ സെമി ഫൈനൽ മത്സരത്തിന് യോഗ്യത നേടി. അതിൽനിന്നാണ് ഫൈനലിലേക്കുള്ള ആറ് പേർ വീതം ഓരോ ഗ്രൂപ്പിൽനിന്നും തിരഞ്ഞെടുക്കപ്പെട്ടത്.

ഓരോ മത്‌സരങ്ങളും മത്സരാത്ഥികളുടെ പങ്കാളിത്തംകൊണ്ട് വളരെ സജീവമായിരുന്നുവെന്ന് സംഘാടകർ അറിയിച്ചു. ഈ വർഷം മുതിർന്നവർക്കും മത്സരത്തിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരുന്നു. വലിയ നോമ്പിലെ ആഴ്ചകളിൽ ബൈബിൾ പാരായണത്തിലൂടെ പാഠഭാഗങ്ങൾ മനനം ചെയ്യുകയും തുടർന്ന് ഈസ്റ്ററിനുശേഷം മത്സരത്തിലേക്ക് പ്രവേശിക്കുകയും ചെയ്യംവിധമാണ് ഇത്തവണ മത്സരങ്ങൾ ക്രമീകരിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?