Follow Us On

22

January

2025

Wednesday

ഗർഭച്ഛിദ്രത്തിന് അനുകൂലമായി വോട്ട് ചെയ്യുന്ന രാഷ്ട്രീയ  നേതാക്കൾ ദിവ്യകാരുണ്യം സ്വീകരിക്കരുത്; മുന്നറിയിപ്പുമായി പോളണ്ടിലെ കത്തോലിക്കാ സഭാ തലവൻ

ഗർഭച്ഛിദ്രത്തിന് അനുകൂലമായി വോട്ട് ചെയ്യുന്ന രാഷ്ട്രീയ  നേതാക്കൾ ദിവ്യകാരുണ്യം സ്വീകരിക്കരുത്; മുന്നറിയിപ്പുമായി പോളണ്ടിലെ കത്തോലിക്കാ സഭാ തലവൻ

വാർസോ: ഗർഭച്ഛിദ്രത്തിന് അനുകൂലമായി വോട്ടു ചെയ്യുന്ന രാഷ്ട്രീയ നേതാക്കൾക്ക് ദിവ്യകാരുണ്യം സ്വീകരിക്കാനാവില്ലെന്ന മുന്നറിയിപ്പുമായി പോളണ്ടിലെ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ കർദിനാൾ സ്റ്റനിസ്ലാവ് ഗഡേക്കി. പോളണ്ടിലെ കർശനമായ ഗർഭച്ഛിദ്ര വിരുദ്ധ നിയമം നീക്കം ചെയ്യാനുള്ള നീക്കങ്ങൾക്ക് പ്രതിപക്ഷ കക്ഷികൾ കോപ്പുകൂട്ടുന്ന പശ്ചാത്തലത്തിലാണ് കർദിനാളിന്റെ മുന്നറിയിപ്പ്.

പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളിൽ ഒട്ടുമിക്കവരും കത്തോലിക്കാ വിശ്വാസികളാണെന്നതു കൂടി കണക്കിലെടുത്താണ് കർദിനാളിന്റെ നീക്കം. ഗർഭച്ഛിദ്രത്തിന് അനുകൂലമായി നിലയുറപ്പിക്കുന്നവർ മാരകപാപാവസ്ഥലിയാണെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രസ്തുത മുന്നറിയിപ്പ് പന്നതും ശ്രദ്ധേയം. പോളണ്ട് സാക്ഷ്യം വഹിച്ച മാർച്ച് ഫോർ ലൈഫിനെ അഭിസംബോധന ചെയ്യവേയായിരുന്നു പോസ്‌നൻ ആർച്ച്ബിഷപ്പുകൂടിയായ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘മനുഷ്യജീവനെ ആദരിക്കുക എന്നത് അധികാരികളുടെ ഉത്തരവാദിത്തമാണ്. മനുഷ്യനെ സേവിക്കാനാണ് അവർ വിളിക്കപ്പെട്ടിരിക്കുന്നത്. അവർ ജീവന്റെ പക്ഷത്ത് വിശിഷ്യാ, നിയമപരമായ നിയന്ത്രണങ്ങളുടെ മേഖലയിൽ സധൈര്യം നിലയുറപ്പിക്കണം. ഇതാണ് ജനപ്രതിനിധികളുടെ ചുമതല. ജീവിക്കാനുള്ള അവകാശം ലംഘിക്കുന്ന നിയമം അന്യായമാണ്. ജീവനെതിരെ വോട്ട് ചെയ്യുന്ന ഓരോ എം.പിയും ഗുരുതരമായ പാപം ചെയ്യുന്നു, അവർക്ക് വിശുദ്ധ കുർബാന സ്വീകരിക്കാനാവില്ല,’ അദ്ദേഹം വ്യക്തമാക്കി.

ഗർഭച്ഛിദ്രങ്ങൾക്ക് കർശന നിയന്ത്രണങ്ങളുള്ള പോളണ്ടിൽ നിലവിൽ ബലാത്സംഘത്തിനിരയായുള്ള ഗർഭധാരണം, അമ്മയുടെ ജീവന് അപകടം എന്നീ രണ്ട് സാഹചര്യത്തിൽ മാത്രമേ ഗർഭച്ഛിദ്രം അനുവദിക്കൂ. ജനിക്കുമ്പോൾ വൈകല്യമുണ്ടാകും എന്ന കാരണം ചൂണ്ടിക്കാട്ടിയുള്ള ഗർഭച്ഛിദ്രങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് വിലയിരുത്തി2020 ഒക്ടോബറിൽ ഭരണഘടനാ ട്രിബ്യൂണൽ പുറപ്പെടുവിച്ച വിധിയെ തുടർന്നാണ് പോളണ്ടിലെ ഗർഭച്ഛിദ്ര നിയമം കർശനമായത്.

2020നു മുമ്പുതന്നെ ഗർഭച്ഛിദ്രത്തിന് കർശന നിരോധനമുള്ള രാജ്യമാണ് പോളണ്ട്. ബലാത്സംഘത്തിനിരയായുള്ള ഗർഭധാരണം, അമ്മയുടെ ജീവന് അപകടം, കുഞ്ഞിന്റെ ജനിതക വൈകല്യം എന്നീ സാഹചര്യങ്ങളിൽമാത്രമേ 1993ലെ നിയമവും ഗർഭച്ഛിദ്രത്തിന് അനുവാദം നൽകിയിരുന്നുള്ളൂ. എങ്കിലും ഓരോ വർഷവും ഏതാണ്ട് 1500 നിയമാനുസൃത ഗർഭച്ഛിദ്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ 98%ത്തിലും കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത് ‘ജനിതക വൈകല്യം’ എന്നതാണ്. ദുരുപയോഗം ചെയ്യപ്പെട്ടിരുന്ന ഈ വകുപ്പാണ് 2020ലെ കോടതിവിധിയെ തുടർന്ന് നീക്കം ചെയ്യപ്പെട്ടത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?