Follow Us On

22

December

2024

Sunday

ജീവന്റെ സംരക്ഷണത്തിനായി ലോക യുവജനസംഗമത്തിൽ വിശേഷാൽ ജപമാല; വിശുദ്ധ ജോൺപോൾ രണ്ടാമന്റെ തിരുശേഷിപ്പുകളും എത്തിക്കും

ജീവന്റെ സംരക്ഷണത്തിനായി ലോക യുവജനസംഗമത്തിൽ വിശേഷാൽ ജപമാല; വിശുദ്ധ ജോൺപോൾ രണ്ടാമന്റെ തിരുശേഷിപ്പുകളും എത്തിക്കും

ലിസ്ബൺ: ജീവന്റെ സംരക്ഷണത്തിന് വേണ്ടി ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ ഒരുങ്ങി പോർച്ചുഗീസ് ഫെഡറേഷൻ ഫോർ ലൈഫ്. ലിസ്ബണിൽ നടക്കാൻ പോകുന്ന വേൾഡ് യൂത്ത് ഡേയുടെ ഭാഗമായി ആഗസ്റ്റ് 2ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുശേഷിപ്പുകളുടെ സാന്നിധ്യത്തിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കും. ജനിക്കാതെപോയ കുട്ടികൾ, ഏറ്റവും ദാരിദ്രമനുഭവിക്കുന്നവർ, കുഞ്ഞുങ്ങളെ വളർത്താൻ കഷ്ടപ്പെടുന്ന അമ്മമാർ, രോഗികൾ, പ്രായമായവർ തുടങ്ങി എല്ലാവരുടെയും സംരക്ഷണത്തിനായി നടത്തുന്ന പരസ്യപോരാട്ടമാണിതെന്ന് ഫെഡറേഷൻ സംഘാടകർ അറിയിച്ചു.

സാമൂഹികവും രാഷ്ട്രീയവുമായ ഇടങ്ങളിൽ, അനീതിക്കും പൊതുനന്മയ്‌ക്കെതിരായ നിയമങ്ങൾക്കുമെതിരെ ദിനംപ്രതി പോരാടുന്ന സാധാരണ മനുഷ്യർക്കുവേണ്ടിയുമാണ് പ്രസ്തുത ജപമാല പ്രാർത്ഥന. കഴിഞ്ഞ മെയ് 16ന് പോർച്ചുഗൽ പ്രസിഡന്റ് മാർസെലോ റെബെലോ ഡി സൂസ ദയാവധനിയമം പാസാക്കിയ സാഹചര്യത്തിൽ ഇത്തരത്തിലൊരു ജപമാല പ്രാർത്ഥനയ്ക്ക് വലിയ പ്രാധാന്യവുമുണ്ട്. ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം ഈ നിയമം വീറ്റോ ചെയ്തിരുന്നുവെങ്കിലും പാർലമെന്റ് കേവല ഭൂരിപക്ഷത്തിൽ നിയമം സ്ഥിരീകരിച്ചതിനെത്തുടർന്ന് അത് നടപ്പിലാക്കാൻ അദ്ദേഹം നിർബന്ധിതനാകുകയായിരുന്നു.

നൊസ്സ സെൻഹോറ ഡോ റൊസാരിയോ ഡി ഫാത്തിമ ദൈവാലയത്തിൽ വൈകുന്നേരം 4 മുതൽ 5:45 വരെയാണ് ജീവനുവേണ്ടിയുള്ള ജപമാല പ്രാർത്ഥന നടക്കുക. ബ്രാഗൻസാമിറാൻഡ ബിഷപ്പ് ഡോം നുനോ അൽമേഡ നയിക്കുന്ന പ്രാർത്ഥനയിൽ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള യുവാക്കൾ പങ്കെടുക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. ജപമാല മധ്യേയുള്ള പ്രത്യേക പ്രാർത്ഥനകൾക്ക് യുവജനങ്ങളാണ് നേതൃത്യം നല്കുക. ഫാഡോ ഗായിക തെരേസ ബ്രം, കോറോ എഡ്യൂക്കാവോ പെല മ്യൂസിക്ക എന്നിവരും ജപമാലയിൽ പങ്കെടുക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?