Follow Us On

22

November

2024

Friday

പോളണ്ടിനെ ഭക്തിസാന്ദ്രമാക്കി 32-ാമത്‌ ജസ്‌ന ഗോര മരിയൻതീർത്ഥാടനം; പങ്കെടുത്തത് ആയിരങ്ങൾ

പോളണ്ടിനെ ഭക്തിസാന്ദ്രമാക്കി 32-ാമത്‌ ജസ്‌ന ഗോര മരിയൻതീർത്ഥാടനം; പങ്കെടുത്തത് ആയിരങ്ങൾ

വാഴ്‌സോ: പരിശുദ്ധ സഭയിൽ  വിശ്വസിക്കുന്നുവെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് 32-ാമത്‌ ജസ്‌ന ഗോര മരിയൻതീർത്ഥാടനം. പോളണ്ടിലെ ക്രൈസ്തവ മാധ്യമമായ ‘റേഡിയോ മരിജ’ സംഘടിപ്പിച്ച ദ്വിദ്വിന തീർത്ഥാടനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ നടത്തപ്പെട്ട തീർത്ഥാടനത്തിൽ ക്രാക്കോവിലെ മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പ് മാരെക് ജെഡ്രാസ്സെവ്‌സ്‌കി, മറ്റ് വൈദികർ, സന്യസ്തർ എന്നിവർക്കുപുറമേ നീതിന്യായ വകുപ്പ് ചെയർമാൻ ജറോസ്ലാവ് കാസിൻസ്‌കിയും ഉപപ്രധാനമന്ത്രി ജാസെക് സാസിനും തങ്ങളുടെ സാന്നിധ്യം കൊണ്ട് തീർത്ഥാടനത്തെ ധന്യമാക്കി. സംഗീതക്കച്ചേരി, വിശുദ്ധ കുർബാന, ജപമാല, തുടങ്ങിയ വിവിധ പരിപാടികളോടെയാണ് സംഗമം ആരംഭിച്ചത്.

ഞായറാഴ്ചത്തെ ദിവ്യബലിമധ്യേ ആർച്ച്ബിഷപ്പ് മാരെക് ജെഡ്രാസ്സെവ്‌സ്‌കി നല്കിയ സന്ദേശമായിരുന്നു തീർത്ഥാടനത്തിന്റെ മുഖ്യ ആകർഷണം. വിശുദ്ധ പൗലോസ് അപ്പോസ്തലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ നിന്നുള്ള വായനയെ അനുസ്മരിച്ചുകൊണ്ട് സന്ദേശം നല്കിയ ആർച്ച് ബിഷപ്പ് ജെഡ്രാസെവ്‌സ്‌കി, ജഡത്തിനനുസരിച്ച് ജീവിക്കുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും യഥാർത്ഥ മനുഷ്യനായി ജീവിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ചും വിശദീകരിച്ചു. ജഡത്തെ അനുസരിച്ചാണ് ജീവിക്കുന്നതെങ്കിൽ, മരണം നിങ്ങളെ കാത്തിരിക്കുന്നു, എന്നാൽ യഥാർത്ഥ മനുഷ്യനായാണെങ്കിൽ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവരാണെന്ന ബോധ്യം ലഭിക്കും. ഈ രണ്ട് ജീവിതശൈലികളും തമ്മിലുള്ള വ്യത്യാസങ്ങൾ അടിസ്ഥാനപരമാണെന്നും ക്രിസ്ത്യൻ, ക്രിസ്ത്യൻ ഇതര ലോകം, അല്ലെങ്കിൽ ക്രിസ്ത്യൻ വിരുദ്ധത എന്നിവ തമ്മിലുള്ള വേർതിരിവാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ലോ ആന്റ് ജസ്റ്റിസ് ചെയർമാൻ ജറോസ്ലാവ് കാസിൻസ്‌കിയും തീർത്ഥാടകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. നിങ്ങളെ അഭിസംബോധന ചെയ്യാൻ ഞാൻ ധൈര്യപ്പെടുന്നു. പരസ്യമായി, നിർഭയമായി, വ്യാജമായി, വെറുപ്പോടെ സഭയും സഭാധികാരികളും ആക്രമിക്കപ്പെടുന്നുണ്ട്. നമ്മുടെ അടിസ്ഥാന മൂല്യങ്ങൾ, ഈ രാജ്യത്തിന്റെ പാരമ്പര്യങ്ങൾ, നമ്മുടെ ആചാരങ്ങൾ അങ്ങനെ എല്ലാം ആക്രമിക്കപ്പെടുന്നു. ആയതിനാൽ വാരാനിരിക്കുന്ന തെരഞ്ഞെടുപ്പ് വളരെ നിർണായകമാണ്.

ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനം എന്തായിരിക്കുമെന്നതിന്റെ പ്രാധാന്യം വലുതാണ്. പോളണ്ടിനെ ഹൃദയത്തിൽ ഉൾക്കൊള്ളുന്ന ഓരോരുത്തരും ഈ തിരഞ്ഞെടുപ്പുകളിൽ പങ്കെടുക്കണം. പോളണ്ട് നിലനിൽക്കേണ്ടതും വികസിക്കേണ്ടതും അതിന്റെ അവസരങ്ങൾ പ്രയോജനപ്പെടുത്തേണ്ടതുമാണെന്ന് നാം തിരിച്ചറിയണമെന്നും
അദ്ദേഹം തീർത്ഥാടകരെ ബോധവത്കരിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?