Follow Us On

04

May

2024

Saturday

യുക്രൈനിലെ യുദ്ധമുഖത്ത് ആത്മീയ പോരാട്ടം നയിച്ച് മിലിട്ടറി ചാപ്ലൈന്മാർ

യുക്രൈനിലെ യുദ്ധമുഖത്ത് ആത്മീയ പോരാട്ടം നയിച്ച് മിലിട്ടറി ചാപ്ലൈന്മാർ

കീവ്: മരണവും ദുരന്തവും തേർവാഴ്ച നടത്തുന്ന യുക്രൈനിലെ യുദ്ധഭൂമിയിൽ സൈനികർക്കും നാട്ടുകാർക്കും പ്രത്യാശ പകരാൻ മിലിട്ടറി ചാപ്ലൈന്മാരായ വൈദീകർ. പ്രത്യാശ കൈവിടെരുതെന്ന് നാട്ടുകാരെ ഉപദേശിക്കുന്ന അവർ യുദ്ധഭൂമിയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരും ആരോഗ്യപ്രവർത്തകരും തമ്മിലുള്ള ഏകീകരണവും ഉറപ്പാക്കുന്നു;ഒപ്പം സൈനികരുടെ ഹൃദയത്തിൽ സമാധാനത്തിന്റെ സന്ദേശം പകരാനും ശ്രദ്ധിക്കുന്നു.

യുക്രേനിയൻ കത്തോലിക്കാ വൈദികനും സൈന്യത്തിൽ സെക്കന്റ് ലഫ്റ്റനന്റുമായ ഫാ. റോസ്റ്റിസ്ലാവ്വ് സോച്ചാൻ റഷ്യയുടെ ആക്രമണമുണ്ടായ നാളുകൾമുതൽ ക്രൈമിയയിലെയും ഡോൺസ്റ്റിക്കിലെയും യുദ്ധമുഖത്തു നിയോഗിക്കപ്പെട്ടയാളാണ്. തന്റെ ഉത്തരവാദിത്തം എന്താണെന്ന് വ്യക്തമായ ധാരണയുള്ള അദ്ദേഹം രാജ്യത്തിനെ അതിർത്തി സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ വൈകാരികമായി മുറിവേൽക്കപ്പെടുന്ന സൈനികർക്കു ധൈര്യം പകരുന്നതിലും വ്യാപൃതരാണ്.

യുദ്ധഭൂമിയിലേക്ക് തന്റെ ഇടവകയിലെ ഡീക്കന്മാരുമായി പോകുന്ന അദ്ദേഹത്തിന്റെ വാഹനത്തിൽ എപ്പോഴും ഭക്ഷ്യവസ്തുക്കളും മരുന്നുകളുമാണുണ്ടാവുക. യാത്രാമധ്യേ ആവശ്യമുള്ള നാട്ടുകാർക്ക് അത് വിതരണം ചെയ്യും. സൈനികർക്കു വേണ്ട ആത്മീയ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനൊപ്പം മാനുഷീകമായി ചെയ്യാവുന്ന എല്ലാ കാര്യങ്ങളും അവർ നാട്ടുകാർക്ക് ചെയ്തു കൊടുക്കുന്നു. യുക്രേനിയൻ സൈനിക ചാപ്ലൈന്മാരുടെ ശുശ്രൂഷകൾ യുദ്ധം ബാധിച്ച സകലർക്കും ശാരീരികവും വൈകാരികവും ആത്മീയവുമായ പിന്തുണ നൽകുന്നതിലുള്ള പങ്ക് സ്തുത്യർഹമാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?