Follow Us On

19

October

2024

Saturday

  • വൈദികനെതിരെ ഉണ്ടായ അതിക്രമം അപലപനീയം:സീറോമലബാര്‍സഭ

    വൈദികനെതിരെ ഉണ്ടായ അതിക്രമം അപലപനീയം:സീറോമലബാര്‍സഭ0

    കാക്കനാട്: പാലാ രൂപതയിലെ പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളിക്കും വൈദികനും എതിരെ ഉണ്ടായ അതിക്രമം അപലപനീയമാണന്നും സര്‍ക്കാര്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍. പള്ളിയില്‍ ഫെബ്രുവരി 23 വെള്ളിയാഴ്ച, വി. കുര്‍ബാനയുടെ ആരാധന നടക്കുന്ന സമയത്ത് പുറത്തു നിന്നെത്തിയ അന്‍പതിലധികം വരുന്ന ചെറുപ്പക്കാരുടെ സംഘം എട്ടിലധികം കാറുകളിലും കുറച്ച് ബൈക്കുകളിലുമായി പള്ളിയുടെ കുരിശിന്‍തൊട്ടിയില്‍ അതിക്രമിച്ചു കയറി ബഹളം വയ്ക്കുകയും ആരാധന തടസപ്പെടുത്തുന്ന രീതിയില്‍ വാഹനങ്ങള്‍ ഇരപ്പിക്കുകയും ചെയ്തത് ക്രൈസ്തവരുടെ മതസ്വാതന്ത്ര്യത്തിന്റെയും ആരാധാനാവകാശങ്ങളുടെയും

  • പീഡാനുഭവവാര അവധിദിനങ്ങള്‍ സംരക്ഷിക്കണം: സീറോമലബാര്‍സഭ ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കി

    പീഡാനുഭവവാര അവധിദിനങ്ങള്‍ സംരക്ഷിക്കണം: സീറോമലബാര്‍സഭ ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കി0

    കാക്കനാട്: പീഡാനുഭവവാര അവധിദിനങ്ങള്‍ സംരക്ഷിക്ക ണമെന്ന് ആവശ്യപ്പെട്ട് സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കി. ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള പീഡാനുഭവവാരം മാര്‍ച്ച് 24 മുതല്‍ 31 വരെ ആചരിക്കുകയാണ്. ഓശാന ഞായര്‍ (24/03/2024), പെസഹാ വ്യാഴം (28/03/2024), ദുഃഖവെള്ളി (29/03/2024), ഈസ്റ്റര്‍ (31/03/2024) ദിവസങ്ങളാണ് ഏറ്റവും പ്രധാനമായി ആചരിക്കുന്നത്. ആ ദിവസങ്ങളില്‍ ക്രൈസ്തവര്‍ പള്ളികളിലും മറ്റു തീര്‍ത്ഥാടനകേന്ദ്രങ്ങളിലും പ്രത്യേക ആരാധനാകര്‍മ്മങ്ങളില്‍ പങ്കെടുക്കുകയും കുടുംബാംഗങ്ങളോടൊപ്പം

  • വൈദികനെതിരെ ആക്രമണം; പ്രതിഷേധവുമായി പാലാ പിതൃവേദി

    വൈദികനെതിരെ ആക്രമണം; പ്രതിഷേധവുമായി പാലാ പിതൃവേദി0

    പാലാ: പൂഞ്ഞാര്‍ സെന്റ് മേരീസ് അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുച്ചാലിനെ ആക്രമിച്ച സംഭവത്തെ പിതൃവേദി പാലാ രൂപത സമിതി  അപലപിച്ചു. ലഹരിമരുന്ന് മാഫിയ യില്‍പെട്ട  ചില യുവാക്കള്‍ ലഹരി ഉപയോഗിച്ച് പള്ളിമുറ്റത്ത് ബൈക്ക് റൈസിംഗ് നടത്തിയത് വിലക്കിയതിനെ തുടര്‍ന്ന് വൈദികനെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ വൈദികന്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കോട്ടയം ജില്ലയിലും പൂഞ്ഞാറിലും പരിസര പ്രദേശങ്ങളിലും വര്‍ധിച്ചുവരുന്ന ലഹരിമരുന്ന് ഉപഭോഗത്തിലേക്കാണ് ഇത്തരം സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നത്.  ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി ശക്തമായ നിയമനടപടികള്‍

  • വെദികനെതിരേ ആക്രമണം; അടിയന്തര നടപടിയുണ്ടാകണം

    വെദികനെതിരേ ആക്രമണം; അടിയന്തര നടപടിയുണ്ടാകണം0

    കോട്ടയം: പൂഞ്ഞാര്‍ സെന്റ് മേരീസ് ദൈവാലയ സഹവികാരി ഫാ. ജോസഫ് ആറ്റുചാലിനെ പള്ളി കോമ്പൗണ്ടില്‍ കയറി ആക്രമിച്ചവരെ കണ്ടെത്തി അടിയന്തര നടപടിയുണ്ടാകണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പള്ളിയിലെ ആരാധനയ്ക്കു തടസം സൃഷ്ടിക്കുന്ന രീതിയില്‍ ബൈക്കഭ്യാസം പള്ളിയുടെ കോമ്പൗണ്ടില്‍ അരങ്ങേറിയത് ആസൂത്രിതമെന്ന് സംശയിക്കുന്നു. മുന്‍പും ഇത്തരം ശ്രമങ്ങള്‍ ഉണ്ടായി എന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉള്‍പെടുത്തി

  • ദൈവാലയ മുറ്റത്ത് വൈദികനെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

    ദൈവാലയ മുറ്റത്ത് വൈദികനെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു0

    പൂഞ്ഞാര്‍: ദൈവാലയ മുറ്റത്ത് വൈദികനെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോനാ സഹവികാരി ഫാ. ജോസഫ് ആറ്റുച്ചാലിനാണ് പരിക്കേറ്റത്. പരിക്കേറ്റ വൈദികനെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപതിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ (ഫെബ്രുവരി 23) ഉച്ചയ്ക്ക് 12:30ന് ദൈവാലയത്തില്‍ ആരാധന നടന്നുകൊണ്ടിരിക്കേ കുരിശടിയിലും മൈതാനത്തും എട്ട് കാറുകളിലും അഞ്ച് ബൈക്കുകളിലും എത്തിയ യുവാക്കള്‍ പള്ളിമുറ്റത്തുകൂടി അമിതവേഗതയില്‍ അഭ്യാസ പ്രകടനം നടത്തുന്നത് കണ്ട വൈദികന്‍ ഇവരോട് പുറത്തുപോകുവാന്‍ ആവശ്യപ്പെട്ടു. ദൈവാലയത്തില്‍ ആരാധന നടക്കുന്നുണ്ടെന്നും അവരോടു പറഞ്ഞു.

  • ‘ദൈവം തന്റെ ജനത്തോടൊപ്പം നടക്കുന്നു’; 2024 ലോക അഭയാര്‍ത്ഥി ദിനപ്രമേയം

    ‘ദൈവം തന്റെ ജനത്തോടൊപ്പം നടക്കുന്നു’; 2024 ലോക അഭയാര്‍ത്ഥി ദിനപ്രമേയം0

    വത്തിക്കാന്‍ സിറ്റി: ‘ദൈവം തന്റെ ജനത്തോടൊപ്പം നടക്കുന്നു’ എന്ന വാക്യം 2024 ലോക അഭയാര്‍ത്ഥിദിന പ്രമേയമായി തിരഞ്ഞെടുത്തു. സമഗ്ര മാനവ വികസനത്തിനായുള്ള ഡിക്കാസ്റ്ററിയാണ് സെപ്റ്റംബര്‍ 29 -ന് ആചരിക്കുന്ന ലോക അഭയാര്‍ത്ഥി ദിനത്തിനുള്ള പ്രമേയം പ്രഖ്യാപിച്ചത്. ദിനാചരണത്തിന് മുന്നോടിയായി ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദേശം നല്‍കുമെന്നും ഡിക്കാസ്റ്ററിയുടെ കുറിപ്പില്‍ പറയുന്നു. സംഘര്‍ഷവും പീഡനവും സാമ്പത്തിക പ്രതിസന്ധികളും നിമിത്തം പലായനം ചെയ്യുന്നവരെ ഓര്‍മിക്കുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനുമായി 1914 മുതല്‍ എല്ലാ വര്‍ഷവും അഭയാര്‍ത്ഥി ദിനം കത്തോലിക്ക സഭ ആചരിക്കുന്നുണ്ട്. സെപ്റ്റംബര്‍ മാസത്തിലെ

  • കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി ഫെഡറേഷന്‍ ഓഫ്  ഏഷ്യന്‍ കാത്തോലിക്ക് ബിഷപ്പ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റ്‌

    കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ കാത്തോലിക്ക് ബിഷപ്പ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റ്‌0

    ന്യൂഡല്‍ഹി: ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ കാത്തോലിക്ക് ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ (എഫ്എബിസി) പ്രസിഡന്റായി കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരിയെ തിരഞ്ഞെടുത്തു. ബാങ്കോക്കില്‍ നടന്ന സെന്‍ട്രല്‍ കമ്മിറ്റിയിലാണ് കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. മ്യാന്‍മറിലെ യാങ്കൂണിലെ ആര്‍ച്ച് ബിഷപ്പായ കര്‍ദിനാള്‍ ചാള്‍സ് മൗങ് ബോയുടെ പിന്‍ഗാമിയായി 2025 ജനുവരിയില്‍ കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി ഔദ്യോഗികമായി സ്ഥാനമേല്‍ക്കും. ഫിലിപ്പീന്‍സിലെ കലൂക്കന്‍ ബിഷപ്പ് പാബ്ലോ വിര്‍ജിലിയോ സിയോങ്‌കോ ഡേവിഡിനെ കോണ്‍ഫറന്‍സിന്റെ വൈസ് പ്രസിഡന്റായും, ജപ്പാനിലെ ടോക്കിയോ ആര്‍ച്ച് ബിഷപ്പ് ടാര്‍സിസിയോ ഈസാവോ

  • കന്യാസ്ത്രീയെ അപമാനിച്ച് ബസില്‍ നിന്ന് ഇറക്കിവിട്ടു; പ്രതിഷേധം ഇരമ്പുന്നു

    കന്യാസ്ത്രീയെ അപമാനിച്ച് ബസില്‍ നിന്ന് ഇറക്കിവിട്ടു; പ്രതിഷേധം ഇരമ്പുന്നു0

    ഷില്ലോങ് (മേഘാലയ): ബസില്‍ യാത്ര ചെയ്യുന്നതിനിടെ അസമില്‍ വച്ച് കത്തോലിക്ക കന്യാസ്ത്രീ അപമാനിക്കപ്പെട്ട സംഭവത്തില്‍ നടുക്കം മാറാതെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍. സംഭവത്തെത്തുടര്‍ന്നുണ്ടായ മാനസിക ആഘാതത്തില്‍ നിന്ന് സിസ്റ്റര്‍  റോസ് മേരി ഇനിയും മോചിതയായിട്ടില്ലയെന്ന് മേഘാലയിലെ തുറ രൂപതയുടെ സഹായ മെത്രാന്‍ ജോസ് ചിറക്കല്‍ പറഞ്ഞു. സിസ്റ്ററിനുണ്ടായ ദുരനുഭവത്തെക്കുറിച്ച് ബിഷപ്പ് പറയുന്നത് ഇങ്ങനെ, ”സിസ്റ്റര്‍ മേഘാലയയിലെ ദുദ്‌നോയിയില്‍ നിന്ന് അടുത്ത സംസ്ഥാനാമായ അസമിലെ ഗോള്‍പാറയിലേക്ക് പോകാന്‍ ബസില്‍ കയറിയതായിരുന്നു. എന്നാല്‍ യാത്രാമധ്യേ സഹയാത്രികര്‍ സിസ്റ്ററിന്റെ തിരുവസ്ത്രത്തെപ്പറ്റി മോശമായി

Latest Posts

Don’t want to skip an update or a post?