Follow Us On

06

February

2025

Thursday

  • ഭക്ഷണമേശകളിലെ  വിദേശികള്‍

    ഭക്ഷണമേശകളിലെ വിദേശികള്‍0

    റ്റോം ജോസ് തഴുവംകുന്ന് ആരോഗ്യത്തിനും ആയുസിനും ജീവന്റെ പോഷണത്തിനും ബുദ്ധിയുടെ വികാസത്തിനും പ്രതിരോധശക്തി ഊട്ടിയുറപ്പിക്കുന്നതിനും തുടങ്ങി ജീവിതത്തിന്റെ സമസ്ത ശക്തിയ്ക്കും ആവശ്യമായ ഭക്ഷണം എന്ന അമൂല്യതയ്ക്ക് താളപ്പിഴകള്‍ വരുന്നതിലെ വാര്‍ത്തകളാണ് ഒന്നിനുപുറകെ ഒന്നായെത്തുന്നത്. ജീവന്റെ പരിപാലനം എന്നത് ജീവന്റെ നഷ്ടത്തിലേക്ക് എത്തുന്നതാണ് ഇന്നത്തെ ഭക്ഷ്യവിഭവങ്ങള്‍. നാട്ടുവിഭവങ്ങള്‍ക്കും വീട്ടുഭക്ഷണത്തിനുമൊക്കെ വിലയില്ലാതായിരിക്കുന്നു. ഭക്ഷണമെല്ലാം ‘ദഹിക്കാത്ത’ പേരുകളിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. ആരെങ്കിലുമൊക്കെ ഭക്ഷിച്ചിട്ടുവേണം ‘പേരിടാന്‍’ എന്നതിലേക്ക് വിഭവങ്ങളുടെ ‘പുതുമ’ നാള്‍ക്കുനാള്‍ മാറുന്ന കാഴ്ച. വിഷംചേര്‍ത്ത വിഭവങ്ങള്‍ നമ്മുടെ കാര്‍ഷികമേഖലയില്‍നിന്നും പോഷകസമ്പുഷ്ടമായതെല്ലാം പടിയിറങ്ങിയിരിക്കുന്നു.

  • ജീവന്റെ സംരക്ഷണത്തില്‍ പ്രോ-ലൈഫ് പ്രവര്‍ത്തകരുടെ  സേവനങ്ങള്‍ മാതൃകാപരം

    ജീവന്റെ സംരക്ഷണത്തില്‍ പ്രോ-ലൈഫ് പ്രവര്‍ത്തകരുടെ സേവനങ്ങള്‍ മാതൃകാപരം0

    തൃശൂര്‍: ജീവന്റെ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പ്രോ- ലൈഫ് പ്രവര്‍ത്തകരുടെ മഹനീയ സേവനം മാതൃകാപരമെന്ന് സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ച് ഫോര്‍ ലൈഫിന് തൃശൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം. ജീവനെതിരായി വിവിധ മേഖലകളില്‍ വെല്ലുവിളികള്‍ ഉയരുമ്പോള്‍ അതിനെതിരെ കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കു വാനും മനുഷ്യമനഃസാക്ഷിയെ ഉണര്‍ത്തുവാനും പ്രോ-ലൈഫ് അപ്പോസ്‌തോലേറ്റിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് കഴിയുന്നുണ്ടെന്ന് മാര്‍ താഴത്ത് പറഞ്ഞു. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഉരുവാക്കുന്ന

  • 50,000 അള്‍ത്താര ശുശ്രൂഷകര്‍ റോമിലേക്ക്

    50,000 അള്‍ത്താര ശുശ്രൂഷകര്‍ റോമിലേക്ക്0

    വത്തിക്കാന്‍ സിറ്റി: അള്‍ത്താര ശുശ്രൂഷകരുടെ അന്താരാഷ്ട്ര കൂട്ടായ്മയുടെ നേതൃത്വത്തില്‍ റോമിലേക്ക് നടത്തുന്ന തീര്‍ത്ഥാടനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 50,000 അള്‍ത്താര ശുശ്രൂഷകര്‍ പങ്കെടുക്കും. ജൂലൈ 29 മുതല്‍ ആരംഭിക്കുന്ന തീര്‍ത്ഥാടനത്തിന്റെ പ്രമേയമായി ഏശയ്യായുടെ പുസ്തകത്തില്‍ നിന്നുള്ള ‘വിത്ത് യു’ എന്ന വാക്യമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ജര്‍മനി, ഓസ്ട്രിയ, ബെല്‍ജിയം,  ക്രൊയേഷ്യ, സ്ലൊവാക്യ, ഫ്രാന്‍സ്, ലിത്വാനിയ, ലക്‌സംബര്‍ഗ്, പോര്‍ച്ചുഗല്‍, ചെക്ക് റിപ്പബ്ലിക്ക്, റൊമാനിയ, സെര്‍ബിയ, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഉക്രെയ്ന്‍, ഹംഗറി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അള്‍ത്താര ശുശ്രൂഷകരാണ് തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്നത്. തീര്‍ത്ഥാടനത്തില്‍

  • കൃഷിയിടത്തില്‍നിന്നു ചൊല്ലിയ ജപമാലകള്‍

    കൃഷിയിടത്തില്‍നിന്നു ചൊല്ലിയ ജപമാലകള്‍0

    പ്ലാത്തോട്ടം മാത്യു ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി സ്ഥാപിച്ച നസ്രത്ത് സിസ്റ്റേഴ്‌സ് സന്യാസിനി സഭയുടെ പ്രഥമ സുപ്പീരിയര്‍ ജനറലായിരുന്നു മദര്‍ ആനി തോമസ്. കേവലം അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രം ഉണ്ടായിരുന്ന സിസ്റ്റര്‍ ആറു വര്‍ഷം സഭയെ നയിച്ചു. വര്‍ഷങ്ങള്‍ക്കുമുമ്പ് സിസ്റ്റര്‍ തന്റെ ഒരു കിഡ്‌നി ദാനം ചെയ്തിരുന്നു. നസ്രത്ത് സിസ്റ്റേഴ്‌സ് സന്യാസിനീ സമൂഹം സുവര്‍ണജൂബിലിയിലേക്ക് പ്രവേശിക്കുമ്പോള്‍ ദൈവപരിപാലനയുടെ വഴികള്‍ ഓര്‍ത്തെടുക്കുകയാണ് മദര്‍ ആനി തോമസ്. കന്യാസ്ത്രീ ആകണമെന്നതായിരുന്നു ചെറുപ്പം മുതലുള്ള ആനിയുടെ ആഗ്രഹം. അമ്മാവന്റെ മകള്‍

  • റാങ്കുകള്‍ വില്പനയ്ക്ക് വയ്ക്കുമ്പോള്‍

    റാങ്കുകള്‍ വില്പനയ്ക്ക് വയ്ക്കുമ്പോള്‍0

    ജോസഫ് മൂലയില്‍ ഈ വര്‍ഷത്തെ ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ്) സുപ്രീംകോടതിയില്‍ എത്തിനില്ക്കുകയാണ്. നീറ്റിലെ ക്രമക്കേടുകള്‍ പുറത്തുവരുന്നതിനിടയിലാണ് യുജിസി-നെറ്റ് പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള യുജിസിയുടെ പ്രഖ്യാപനം വന്നത്. ഈ രണ്ടു പരീക്ഷകളും നടത്തിയത് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് (എന്‍ടിഎ). 2024-ലെ നീറ്റുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതുകൊണ്ടാകാം നെറ്റ് പരീക്ഷയുടെ കാര്യത്തില്‍ പെട്ടെന്ന് തീരുമാനം ഉണ്ടായത്. രാജ്യത്തെ പരീക്ഷ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലുമൊക്കെ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതാണ് ഉയരുന്ന ചോദ്യം. ഒരു പ്രാവശ്യം ക്രമക്കേട് ഉണ്ടായാല്‍ ആ

  • ആവര്‍ത്തിക്കപ്പെടുന്ന  വിഷമദ്യ ദുരന്തങ്ങള്‍

    ആവര്‍ത്തിക്കപ്പെടുന്ന വിഷമദ്യ ദുരന്തങ്ങള്‍0

    ഡോ. സിബി മാത്യൂസ് (മുന്‍ ഡിജിപിയായ ലേഖകന്‍ കല്ലുവാതുക്കല്‍ വിഷമദ്യദുരന്ത കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു). ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഏതാണ്ട് എല്ലാ വര്‍ഷവും ഒരു വിഷമദ്യദുരന്തമെങ്കിലും സംഭവിക്കാറുണ്ട്. 2022-ല്‍ ബീഹാറില്‍ ഉണ്ടായ ദുരന്തത്തില്‍ 73 ആളുകള്‍ക്ക് ജീവന്‍ നഷ്ടമായി. ഇപ്പോഴിതാ, തമിഴ്‌നാട്ടിലെ കള്ളാക്കുറിച്ചിയില്‍ സംഭവിച്ച ദുരന്തത്തില്‍ ഇത് എഴുതുമ്പോള്‍ 52 മരണം സംഭവിച്ചുകഴിഞ്ഞു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടില്ലെങ്കില്‍പ്പോലും കാഴ്ചശക്തി നഷ്ടപ്പെടാനും ആന്തരികാവയവങ്ങള്‍ക്കു ഗുരുതരമായ രോഗങ്ങള്‍ ബാധിക്കാനും സാധ്യതയുണ്ട്. വൈപ്പിന്‍ ദുരന്തം

  • 83 വര്‍ഷങ്ങള്‍ക്കുശേഷം യുഎസില്‍ ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്

    83 വര്‍ഷങ്ങള്‍ക്കുശേഷം യുഎസില്‍ ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്0

    വാഷിംഗ്ടണ്‍ ഡിസി: എണ്‍പത്തിമൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം യുഎസില്‍ ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്. ജൂലൈ 17മുതല്‍ 21 വരെ ഇന്ത്യാനാപ്പോളീസിലാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുന്നത്. നാല് വ്യത്യസ്ത പാതകളിലൂടെ 60 ദിനങ്ങളിലായി 6500 മൈല്‍ പിന്നിടുന്ന ദിവ്യകാരുണ്യ പ്രദക്ഷിണങ്ങള്‍ ജൂലൈ 17 ന് ഇന്ത്യാനപ്പോളീസിലെ ലൂക്കാസ് ഓയില്‍ സ്റ്റേഡിയത്തില്‍ എത്തുന്നതോടെ ദിവ്യകാരുണ്യകോണ്‍ഗ്രസിന് തുടക്കമാകും. ദിവ്യകാരുണ്യ ആരാധന, ദിവ്യബലികള്‍, പ്രഭാഷണങ്ങള്‍, വിവിധ വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവ ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കും. യുഎസിലെ പ്രശസ്തരായ വചനപ്രഘോഷകരും സംഗീതജ്ഞരും നേതൃത്വം നല്‍കും.

  • നൂറുമേനി ഫലം കൊയ്യാന്‍ കേരളസഭ ഒരുങ്ങുമ്പോള്‍…

    നൂറുമേനി ഫലം കൊയ്യാന്‍ കേരളസഭ ഒരുങ്ങുമ്പോള്‍…0

    അനേകവര്‍ഷം കേരളത്തിലെ ഒരു കത്തോലിക്ക സ്ഥാപനത്തില്‍ ജോലി ചെയ്ത അക്രൈസ്തവനായ വ്യക്തി, ആ സ്ഥാപനത്തില്‍ നിന്ന് മാറി കുറച്ചുനാളുകള്‍ക്ക് ശേഷം തിരികെ വന്നപ്പോള്‍ സ്ഥാപനത്തിന്റെ ചുമതല വഹിച്ചിരുന്ന വൈദികനോട് ഇപ്രകാരം ചോദിച്ചു, ” ഞാന്‍ ഇത്രയും കാലം ഇവിടെ ജോലി ചെയ്തിട്ടും നിങ്ങള്‍ എന്തുകൊണ്ടാണ് ക്രിസ്തുവിനെക്കുറിച്ച് എന്നോട് പറയാതിരുന്നത് ” ദീര്‍ഘനാളുകള്‍ കത്തോലിക്ക സ്ഥാപനത്തില്‍ ജോലി ചെയ്തിട്ടും മറ്റൊരിടത്തില്‍വച്ച് പെന്തക്കുസ്താ സഭാവിഭാഗത്തില്‍ പെട്ടവരില്‍ നിന്നാണ് ആ വ്യക്തി ക്രിസ്തുവിനെക്കുറിച്ചും ക്രിസ്തുവിലൂടെ ലഭ്യമാകുന്ന രക്ഷയെക്കുറിച്ചും കേള്‍ക്കാന്‍ ഇടയായത്. ഈ

Latest Posts

Don’t want to skip an update or a post?