കാതുകളില്‍ മുഴങ്ങുന്ന ഒരമ്മയുടെ വിലാപം
- Featured, LATEST NEWS, ചിന്താവിഷയം
- April 7, 2025
ഡോ. ജോബിന്‍ എസ്. കൊട്ടാരം (നാല്‍പത്തിയാറോളം പുസ്തകങ്ങളുടെ രചയിതാവാണ് എഴുത്തുകാരനും കോളമിസ്റ്റും പ്രഭാഷകനുമായ ലേഖകന്‍). 2023 ഏപ്രില്‍ മാസത്തില്‍ ചൈനയെ കടത്തിവെട്ടി ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറി. അര്‍ധവാര്‍ഷിക കണക്കുപ്രകാരം ചൈനയിലെ ജനസംഖ്യ 142.57 കോടിയാണെങ്കില്‍ ഇന്ത്യയിലെ ജനസംഖ്യ 142.86 കോടിയാണ്. നമ്മുടെ ജനസംഖ്യയുടെ 68 ശതമാനവും 15 മുതല്‍ 64 വയസുവരെയുള്ളവരാണെന്നുള്ളതാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം. 15 വയസില്‍ താഴെയുള്ളവര്‍ 26 ശതമാനമാണെങ്കില്‍ കേവലം ഏഴുശതമാനം മാത്രമാണ് 65 വയസിനു മുകളില്‍
അഡ്വ. ചാര്‍ളി പോള്‍ (ലേഖകന്‍ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന വക്താവാണ്). ‘മദ്യരഹിത കേരള’മാണ് ഇടതുമുന്നണി സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നതെന്ന് പറയുമ്പോഴും സര്‍ക്കാരിന്റെ നടപടികളെല്ലാം ‘മദ്യ’കേരളം സൃഷ്ടിക്കാന്‍ ഉതകുന്നതാണ്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വാഗ്ദാനം ഇങ്ങനെയായിരുന്നു: ”മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും പടിപടിയായി കുറയ്ക്കാന്‍ സഹായകമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്വീകരിക്കുക. മദ്യവര്‍ജനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. അതിവിപുലമായ ജനകീയ ബോധവത്ക്കരണ പ്രസ്ഥാനത്തിന് രൂപം നല്‍കും.” സമാനമായ വാഗ്ദാനം 2016-ലെ പ്രകടനപത്രികയിലും കാണാം. എന്നാല്‍
വൈദീകസമൂഹം ആത്മീയശുശ്രൂഷയ്ക്കുപരി സ്ഥാപന നടത്തിപ്പിലും മറ്റും കൂടുതൽ വ്യാപകരിക്കുന്നു എന്ന പരാതികൾ ഉയരുന്ന പശ്ചാത്തലത്തിൽ അജപാലകർ കാത്തുസൂക്ഷിക്കേണ്ട ഇടയമനോഭാവത്തെക്കുറിച്ച്, ഇടവക വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ വിയാനിയുടെ തിരുനാൾ ദിനത്തിൽ (ഓഗസ്റ്റ് 04) പങ്കുവെക്കുന്നു ലേഖകൻ. ദൈവ മനുഷ്യ ബന്ധത്തെ ഇടയനും ആടുകളും തമ്മിലുള്ള ബന്ധത്തോടാണ് ബൈബിൾ ഉപമിച്ചിരിക്കുന്നത്: ‘ഞാൻ നല്ല ഇടയനാണ്. പിതാവ് എന്നെയും ഞാൻ പിതാവിനെയും അറിയുന്നതുപോലെ ഞാൻ എനിക്കുള്ളവയെയും എനിക്കുള്ളവ എന്നെയും അറിയുന്നു’ (യോഹ.10:14-15). അജപാലനമേഖലയിൽ അവശ്യംവേണ്ട കാര്യമാണ് വിശുദ്ധഗ്രന്ഥം ചൂണ്ടിക്കാട്ടുന്ന ദൈവജനവുമായുള്ള വ്യക്തിപരമായ
ബ്രദര്‍ ജിബു കൊച്ചുചിറ സിഎംഐ (ലേഖകന്‍ ബംഗളൂരു ധര്‍മ്മാരാമിലെ ഒന്നാം വര്‍ഷ തിയോളജി വിദ്യാര്‍ത്ഥിയണ്) ഉയരങ്ങള്‍ ജീവിതത്തെ കൂടുതല്‍ വിശുദ്ധികരിക്കുമെന്നതാണ് സത്യം. അതുകൊണ്ടാകാം മര്‍ക്കോസിന്റെ സുവിശേഷത്തില്‍ അവന്‍ മലമുകളിലേക്കു കയറി തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേക്കു വിളിച്ചു എന്ന് എഴുതപ്പെട്ടിരിക്കുന്നത്. സ്വാതന്ത്രത്തിന്റെ തനതു വഴികള്‍ അന്വേഷിക്കുന്നവരെല്ലാം വന്നുചേരുന്ന വഴിയമ്പലങ്ങളാണ് മലകള്‍. മലമുകളില്‍ ഇരുന്ന് തന്റെ പ്രിയപ്പെട്ടവരെ അടുത്തേക്കു വിളിക്കുന്ന ക്രിസ്തുവിനെയും അവന്റെ അരികിലേക്ക് നടക്കുന്ന ശിഷ്യരെയും വെറുതെ ഒന്നു ഭാവന ചെയ്തു നോക്കൂ. ഉയരത്തിലേക്ക് നടക്കുംതോറും അവര്‍ ജീവിച്ച
സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത എം. ഗോവിന്ദന്റെ ജീവിതകര്‍മമണ്ഡലങ്ങളെ അനുപമമായ രീതിയില്‍ അവതരിപ്പിച്ചുകൊണ്ട് പ്രഫ. എം.കെ. സാനു ഒരു ജീവചരിത്രം ഒരുക്കിയിട്ടുണ്ട്. അതില്‍ പരാമര്‍ശിക്കുന്ന ഒരു നാടകത്തെക്കുറിച്ച് പറഞ്ഞുതുടങ്ങാം. എം. ഗോവിന്ദന്‍ നേതാവായിരുന്നില്ല. നേതാവാകരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നുവെന്നാണ് സാനുമാഷിന്റെ നിരീക്ഷണം. കാരണം തന്റെ കാലഘട്ടത്തില്‍ നേതാവ് ഏതു രൂപത്തിലുള്ളവനാണെന്ന് അദ്ദേഹം അറിഞ്ഞിരുന്നു. അയൊനെസ്‌കോ ( Ionesco ) യുടെ ‘നേതാവ്’ ( The leader ) എന്ന നാടകം നേതാവിന്റെ ആ രൂപത്തെയാണ് വെളിപ്പെടുത്തുന്നത്. ആ നാടകത്തില്‍
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ എംസിബിഎസ് ചില സിനിമകള്‍ കണ്ടു കഴിഞ്ഞാല്‍ മനസിന് എന്തെന്നില്ലാത്ത ഒരു സന്തോഷമായിരിക്കും. അത്തരത്തില്‍ മനസിന് ഭയങ്കര സന്തോഷം നല്‍കിയ ഒരു സിനിമയായിരുന്നു Bekas. സനായും ദനായും സഹോദരങ്ങളാണ്. മാതാപിതാക്കളെ നഷ്ടപ്പെട്ട അവര്‍ക്ക് സ്വന്തമെന്ന് പറയാന്‍ അവര്‍ രണ്ടുപേരും മാത്രമേയുള്ളു. ഷൂ പോളിഷ് ചെയ്തും മറ്റുമാണ് അവര്‍ ജീവിതം മുന്നോട്ട് നയിച്ചിരുന്നത്. ആ സമയത്താണ് അവരുടെ നാട്ടില്‍ സൂപ്പര്‍മാന്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത്. സൂപ്പര്‍മാന്‍ വിചാരിച്ചാല്‍ തങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും തീരുമെന്ന് ആ നിഷ്‌കളങ്കരായ കുരുന്നുകള്‍
‘വെറും ലോഹമായ നമ്മെ ഉലയിൽവെച്ച് ഊതി ഉരുക്കി സ്ഫുടം ചെയ്ത് തനിത്തങ്കമാക്കി മാറ്റുന്ന മഹാനായ ശിൽപ്പി തന്നെയല്ലേ ദൈവം’- തിരുഹൃദയ തിരുനാളിൽ (ജൂൺ 16) വായിക്കാം, കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ പങ്കുവെക്കുന്ന ചിന്ത. കൂടെ സഞ്ചരിക്കുന്നവനാണ് (എമ്മാനുവൽ) ദൈവം. ‘ഞാൻ നിന്നോടുകൂടെ വരുകയും നിനക്ക് ആശ്വാസം നൽകുകയും ചെയ്യും,’ (പുറ.33:14). വിശ്വസിക്കുന്നവരോടൊപ്പം അവരുടെ താങ്ങും തണലുമായി നടക്കുന്ന ദൈവം നമ്മുടെ സങ്കടങ്ങളിൽ ആശ്വാസവും ആവശ്യങ്ങളിൽ സന്നിഹിതനും സദാ സന്നദ്ധതയുള്ള സഹായിയുമാണ്. കരുതലോടെ നമ്മെ കാക്കുന്ന
ആഗോളസഭ തിരുഹൃദയ തിരുനാൾ (ജൂൺ 16) ആഘോഷിക്കുമ്പോൾ എഴുത്തുകാരിയും ‘അമ്മ’ മാസികയുടെ ചീഫ് എഡിറ്ററുമായ സിസ്റ്റർ ശോഭ സി.എസ്.എൻ പങ്കുവെക്കുന്നു ശ്രദ്ധേയമായ തിരുഹൃദയ ചിന്ത. മുറിപ്പാടുള്ള ഒരു ഹൃദയം കൈയിലേന്തിനില്‍ക്കുന്ന ക്രിസ്തുവിന്റെ ചിത്രം മനസിനെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ദൈവത്തിനും ഒരു ഹൃദയമുണ്ടെന്ന ചിന്ത മാത്രമല്ല, ആ ഹൃദയത്തിലൊരു മുറിവുകൂടിയുണ്ടെന്നുള്ള അറിവാണ് തിരുഹൃദയത്തെ ഇഷ്ടപ്പെടാന്‍ കാരണം. അകാരണമായി മുറിവേറ്റ ഹൃദയം. നമ്മളും അകാരണമായി മുറിവേല്‍ക്കപ്പെടുന്നവരാണല്ലോ? ചരിത്രത്തില്‍ ഏറ്റവും തോല്‍പിക്കപ്പെട്ട വ്യക്തിയെന്നു ക്രിസ്തുവിനെ വിശേഷിപ്പിക്കാറുണ്ട്. അതവന്റെ കുറ്റമല്ല, അവന്റെ നിലപാടുകളില്‍ നിന്നൊക്കെ
Don’t want to skip an update or a post?