Follow Us On

22

January

2025

Wednesday

  • ഏക കര്‍ത്താവ്‌

    ഏക കര്‍ത്താവ്‌0

    റവ. ഡോ. മൈക്കിള്‍ കാരിമറ്റം ”ഇതാണ് ഒന്നാമത്തെ കല്പന: ഇസ്രായേലേ കേള്‍ക്കുക: നമ്മുടെ ദൈവമായ കര്‍ത്താവാണ് ഏകകര്‍ത്താവ്. നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണ മനസോടും പൂര്‍ണ ശക്തിയോടുംകൂടെ സ്‌നേഹിക്കുക. രണ്ടാമത്തെ കല്പന: നിന്നെപ്പോലെതന്നെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക. ഇവയെക്കാള്‍ വലിയ കല്പനയൊന്നുമില്ല” (മര്‍ക്കോ. 12:29-31). യേശുവിനെ വാക്കില്‍ കുടുക്കാന്‍ ശ്രമിച്ച്, നേതാക്കളില്‍ ഒരാള്‍ ഉന്നയിച്ച ഏറ്റവും പ്രധാനപ്പെട്ട കല്പനയെക്കുറിച്ചുള്ള ചോദ്യത്തിന് യേശുവിന്റെ മറുപടിയായിരുന്നു ഇത്. ഇവിടെ യേശു നല്‍കുന്ന ഉത്തരത്തിന്റെ ആദ്യഭാഗം

  • ഉരിയാടുന്ന പയ്യന്‍

    ഉരിയാടുന്ന പയ്യന്‍0

    ഫാ. മാത്യു ആശാരിപറമ്പില്‍ ഏതാണ്ട് ഇരുപത് വര്‍ഷങ്ങള്‍ക്കുമുമ്പ് ജയസൂര്യ നായകനായി അരങ്ങേറ്റം നടത്തിയ ചലച്ചിത്രമായിരുന്നു ‘ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍.’ സംസാരിക്കാനാവാത്ത ഒരു പെണ്ണിനെ സ്‌നേഹിച്ച് അവള്‍ക്കുവേണ്ടി എന്തും ത്യജിക്കുവാന്‍ തയാറാവുന്ന ഊമയായ യുവാവിനെ സിനിമയില്‍ അവതരിപ്പിച്ച് ജയസൂര്യ ജീവിതത്തില്‍ ഗദ്ഗതങ്ങളാല്‍ വാക്കുകള്‍ മുറിഞ്ഞുപോയ പാവപ്പെട്ട കര്‍ഷകര്‍ക്കുവേണ്ടി ഉരിയാടിയതിന് അഭിനന്ദിക്കുവാനാണ് ഈ കുറിപ്പ്. കര്‍ഷകരുടെ നിലവിളികളിലേക്കും നൊമ്പരങ്ങളിലേക്കും ശ്രദ്ധ ക്ഷണിക്കുവാനായി അദ്ദേഹം മന്ത്രിമാരെ ഇരുത്തി പൊതുവേദിയില്‍ പറഞ്ഞ പ്രസംഗം ഗംഭീരമാണ്, ഉദാത്തമാണ്. കര്‍ഷകന്റെ അധ്വാനത്തിനും വിയര്‍പ്പിനും വിലയുണ്ടെന്നും അവനെ പരിഗണിക്കണമെന്നും

  • ആഗോള സിനഡ് ഒരു വിലയിരുത്തല്‍

    ആഗോള സിനഡ് ഒരു വിലയിരുത്തല്‍0

    റവ. ഡോ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍ (ലേഖകന്‍ വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിലെ പ്രഫസറാണ്.) ജനകീയനായ ഫ്രാന്‍സിസ് പാപ്പയുടെ നേതൃത്വത്തില്‍ മെത്രാന്മാരുടെ സിനഡു സമ്മേളനം ഒക്‌ടോബര്‍ നാലുമുതല്‍ 28 വരെ റോമില്‍ നടന്നു. 29-ന് ഫ്രാന്‍സിസ് പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെയാണ് സിനഡ് സമാപിച്ചത്. മെത്രാന്മാരുടെ സിനഡു സമ്മേളനം എന്നാണ് പറയുന്നതെങ്കിലും സമര്‍പ്പിതരും അല്മായരും ഇതില്‍ പങ്കെടുത്തു. സിനഡില്‍ പങ്കെടുത്ത 446 പേരില്‍ 364 പേര്‍ക്ക് വോട്ടവകാശമുണ്ടായിരുന്നു. ‘സിനഡാത്മക സഭ: കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതത്വം’ എന്നതായിരുന്നു സിനഡിന്റെ മുഖ്യചര്‍ച്ചാവിഷയം.

  • ഒഡീഷക്ക് പുതിയ മുഖം നല്‍കിയ 50 വത്സരങ്ങള്‍

    ഒഡീഷക്ക് പുതിയ മുഖം നല്‍കിയ 50 വത്സരങ്ങള്‍0

    സിസ്റ്റര്‍ ടെസി ജേക്കബ് (SSpS) സിസ്റ്റര്‍ ടെസി ജേക്കബ് (SSpS) കഴിഞ്ഞ 17 വര്‍ഷമായി ഒഡീഷയില്‍ മിഷനറിയായി സേവനം ചെയ്യുന്നു. മീഡിയാ & കമ്മൃൂണിക്കേഷന്‍സ് കോ-ഓര്‍ഡിനേറ്ററായി സേവനം ചെയ്യുന്നതോടൊപ്പം ഭൂവനേശ്വറിലെ സേവ്യര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡി ചെയ്യുന്നു. ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനമായ ഒഡീഷയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വികസനമെന്നത് ഒരു സ്വപ്‌നം മാത്രമായിരുന്ന കാലത്താണ് ആദിവാസി ഗോത്ര മേഖലയായ സാമ്പല്‍പ്പൂരില്‍ 1884-ല്‍ ബ്രിട്ടീഷ് മിലിറ്ററിയുടെ ചാപ്ലിനായി ആദ്യ മിഷനറിയായ ഫാ. ഫെര്‍നസ് എസ്.ജെ എന്ന ഈശോസഭാ

  • നിരത്തിലെ ഇരകളും  പറക്കുംതളികയും

    നിരത്തിലെ ഇരകളും പറക്കുംതളികയും0

     മാത്യു സൈമണ്‍ അമീബ ഇരയെ പിടിക്കുന്നത് എങ്ങനെയെന്ന ചോദ്യത്തിന് പണ്ട് ടിന്റുമോന്‍ എഴുതിയ ഒരു ഉത്തരമുണ്ട്. വല്ലാതെ വിശക്കുമ്പോള്‍ അമീബ അതിന്റെ ഗുഹയില്‍നിന്ന് മെല്ലെ പുറത്തിറങ്ങും. ഇര വരുന്ന വഴിക്ക് ആരും കാണാതെ പമ്മിയിരിക്കും. ഇര അടുത്തുവരുമ്പോള്‍ അതിന്റെ മുന്നില്‍ ചാടിവീഴും. പിടിച്ച് ശാപ്പിടും. സംഭവം ഇത് തമാശയാണെങ്കിലും നമ്മുടെ നാട്ടിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വാഹന പരിശോധനയ്ക്കും പിഴയിടീലിനും ഈ രീതിതന്നെയാണ് ഉപയോഗിക്കുന്നത് എന്ന് തോന്നുന്നു. വളരെ കൂളായി വണ്ടി ഓടിച്ചുപോകുമ്പോഴായിരിക്കും പെട്ടെന്ന് ഉദ്യോഗസ്ഥരുടെ

  • ജപമാലയെ തള്ളിപ്പറയരുത്, അത് സുവിശേഷമാണ്‌0

    ജപമാല പ്രാർത്ഥന ബൈബിൾ അധിഷ്ഠിതമല്ലെന്ന് പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർ മാത്രമല്ല, ജപമാല അർപ്പണത്തെ കടമകഴിക്കൽപോലെ ചൊല്ലുന്നവർക്കുമുള്ള ഓർമപ്പെടുത്തലാണ് ഡോ. സിബി മാത്യൂസ് ഐ.പി.എസിന്റെ (റിട്ട.) ഈ ലേഖനം. പരിശുദ്ധ അമ്മയുടെ ജപമാലഭക്തിക്കായി തിരുസഭ പ്രത്യേകമായി മാറ്റിവെച്ചിരിക്കുന്ന ഒക്‌ടോബർ മാസത്തിന്റെ സമാപനത്തിലേക്ക് നീങ്ങുകയാണ് നാം. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടിയുള്ള ജപമാല പ്രാർത്ഥനയ്ക്ക് വലിയ പ്രാധാന്യമാണ് കത്തോലിക്കാ വിശ്വാസികൾ അനുദിന ജീവിതത്തിൽ നൽകുന്നത്. പരിശുദ്ധ കന്യകാമാതാവിനോടുള്ള ഭക്തി മറ്റുചില പൗരസ്ത്യ സഭകളിലും ആചരിക്കുന്നുണ്ടെങ്കിലും മരിയഭക്തിയും ജപമാല പ്രാർത്ഥനയും പ്രൊട്ടസ്റ്റന്റ് സഭകൾക്ക്

  • ദൈവം സംസാരിച്ച സമയം

    ദൈവം സംസാരിച്ച സമയം0

    ഫാ. ജോസ് ആലുങ്കല്‍ എസ്ഡിബി ചെറുപ്പം മുതല്‍ ഞാന്‍ മുടങ്ങാതെ ദൈവാലയത്തില്‍ പോയിരുന്നു. പരിശുദ്ധ കുര്‍ബാനയോടുള്ള അഭിനിവേശമൊന്നുമായിരുന്നില്ല അതിന് കാരണം. എന്നും ദൈവാലയത്തില്‍ പോകണമെന്നത് അമ്മച്ചിക്ക് നിര്‍ബന്ധമായിരുന്നു. പിന്നീട് അള്‍ത്താരബാലനായപ്പോള്‍ വൈദികനാകണമെന്ന ആഗ്രഹം മനസില്‍ തോന്നിയിട്ടുണ്ട്. എന്നാല്‍, പത്താം ക്ലാസ് എത്തിയപ്പോഴേക്കും ആ ആകര്‍ഷണം വല്ലപ്പോഴും മാത്രം മനസിലേക്ക് വരുന്ന ഒരു ചിന്ത മാത്രമായി ചുരുങ്ങി. എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞുള്ള അവധി ദിനങ്ങളില്‍ കമ്പ്യൂട്ടര്‍ പഠിക്കാന്‍ പോയിരുന്നു. അവിടെ വച്ചാണ് ഹോളിക്രോസ് സഭാംഗമായ സിസ്റ്റര്‍ ജെറോമിനെ കാണുന്നത്.

  • പുഞ്ചിരിയുടെ രഹസ്യം…

    പുഞ്ചിരിയുടെ രഹസ്യം…0

    നമ്മെ സ്‌നേഹിക്കുന്ന ദൈവം ഒപ്പം നടക്കുന്നുണ്ടെന്ന തിരിച്ചറിവാണ് പ്രത്യാശയുടെ അടിസ്ഥാനമെന്ന് ക്രൈസ്തവ പ്രത്യാശയെക്കുറിച്ച് നടത്തിയ പ്രഭാഷണപരമ്പരയില്‍ പാപ്പ പറഞ്ഞു. പ്രത്യാശ ഒരിക്കലും നമ്മെ നിരാശരാക്കുന്നില്ല. പലപ്പോഴും നമ്മുടെ ചുറ്റുമുള്ള തിന്മയും അക്രമവും ജീവിതത്തിന്റെ താളം തെറ്റിക്കുന്നതായി അനുഭവപ്പെട്ടേക്കാം. ഇത് പലപ്പോഴും നമ്മുടെ ഉത്സാഹം കെടുത്തിക്കളയുന്നു. അന്ധകാരത്തിന് അവസാനമില്ലെന്നും അതിനെതിരെ പോരാടാനുള്ള ശക്തി നമുക്കില്ലെന്നും അനുഭവപ്പെടുന്നു. എന്നാല്‍ ദൈവം ഒപ്പം നടക്കുന്നതിനാല്‍ എനിക്ക് പ്രത്യാശയുണ്ടെന്ന് ഒരോരുത്തര്‍ക്കും പറയാന്‍ സാധിക്കും. അവിടുന്ന് എന്റെ കരം പിടിച്ചിരിക്കുന്നു. ദൈവം എന്നെ ഏകനായി

Latest Posts

Don’t want to skip an update or a post?