വിവാദമാകുന്ന വിവാഹങ്ങള്‍
- Featured, LATEST NEWS, ചിന്താവിഷയം
- November 18, 2024
റവ. ഡോ. മൈക്കിള്‍ പുളിക്കല്‍ (ലേഖകന്‍ കെസിബിസി ജാഗ്രത കമ്മീഷന്‍ സെക്രട്ടറിയാണ്). വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കി കേന്ദ്ര – സംസ്ഥാന ന്യൂനപക്ഷ മന്ത്രാലയങ്ങളുടെ മേല്‍നോട്ടത്തില്‍ ന്യൂനപക്ഷ കമ്മീഷനുകളും ന്യൂനപക്ഷ ഡയറക്ടറേറ്റുകളും നടപ്പാക്കുന്ന പദ്ധതികള്‍, സ്‌കോളര്‍ഷിപ്പുകള്‍, ധനസഹായങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച സുതാര്യത കുറവുകളും പക്ഷപാതങ്ങളും ചര്‍ച്ചകള്‍ക്കിടയാക്കിയിട്ടുണ്ട്. അതിനിടെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളുടെ വിതരണവുമായി ബന്ധപ്പെട്ട അഴിമതികളെക്കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുത്തിരിക്കുന്നു എന്ന വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികള്‍ വഴിയായി
ആ പെൺകുട്ടി മദർ തെരേസയോട് ഉന്നയിച്ച ആ ചോദ്യത്തിന്റെ അർത്ഥതലങ്ങൾ അതിവിശാലമാണ്. ആ ബോധ്യത്തോടെ, വിശുദ്ധയുടെ തിരുനാളിൽ നമുക്കും ഉന്നയിക്കാം ആ ചോദ്യം. മദറിന് നൽകാവുന്ന വലിയ ആദരവിന്റെ ഏടായിമാറും അത്! അന്ന് കൊൽക്കത്തയിലെ ഇടുങ്ങിയ വഴിയിലൂടെ നടക്കുമ്പോൾ മദർ തെരേസ ഒരു പാവം പെൺകുട്ടിയെ കണ്ടു. ഭക്ഷണം കഴിച്ചിട്ട് പലനാളായെന്ന് അവളെ കണ്ടാൽ അറിയാം. കൈയിലുള്ള ഭക്ഷണപ്പൊതി തുറന്ന് രണ്ടു കഷ്ണം ബ്രഡ് അവൾക്കു കൊടുത്തു! മോളേ ഇതു കഴിക്ക്. അവൾ വാങ്ങിയെങ്കിലും കഴിക്കാൻ വിസമ്മതിക്കുന്നതുപോലെ.
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ എംസിബിഎസ് രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. പതിവില്ലാതെ ജാന്‍സി ആന്റിയുടെ ഫോണ്‍. കാന്‍സറിന്റെ അവസാന സ്റ്റേജിലാണ് ആന്റി. ഓര്‍മകള്‍ മാഞ്ഞു തുടങ്ങിയിട്ടുണ്ട്. ആ ദിവസങ്ങളില്‍ ഞങ്ങളുടെയെല്ലാം പ്രാത്ഥനകളില്‍ ആന്റി നിറഞ്ഞു നില്‍ക്കുന്ന സമയം. ഞാന്‍ അത്ഭുതപ്പെട്ടു, തലയ്ക്കുള്ളിലാണ് കാന്‍സര്‍, ഓര്‍മകള്‍ എല്ലാം പോയി, എങ്കിലും ആന്റി എന്തുകൊണ്ടായിരിക്കും എന്നെ ഫോണ്‍ വിളിച്ചത്? സംസാരിച്ചു തുടങ്ങിയപ്പോള്‍ അപ്പുറത്ത് മോളാണ്. അവള്‍ പറഞ്ഞു അമ്മയ്ക്ക് കൊടുക്കാം! പിന്നീടുള്ള പത്ത് മിനിറ്റുകള്‍ ഞാന്‍ ഈ ഭൂമിയില്‍ കേട്ട ഏറ്റവും
മാത്യു സൈമണ്‍ 2017 ല്‍ പുറത്തിറങ്ങിയ ‘തീരന്‍ അധികാരം ഒണ്ട്രു’ എന്ന തമിഴ് കുറ്റാന്വേഷണ സിനിമ വന്‍വിജയമായിരുന്നു. 2005 ല്‍ ഓപ്പറേഷന്‍ ബവാരിയ എന്ന പേരില്‍ തമിഴ്‌നാട് പോലീസ് യഥാര്‍ത്ഥത്തില്‍ നടത്തിയ ഒരു കേസ് അന്വേഷണമാണ് ഇതിന്റെ കഥ. പത്തുവര്‍ഷത്തോളം രാജ്യത്തെ ഭീതിയിലാഴ്ത്തിയ കൊള്ളയുടെയും കൊലപാതകത്തിന്റയും പരമ്പരയായിരുന്നു പോലീസ് അന്വേഷിച്ചത്. കൊള്ളക്കാരുടെ കൂടെയുള്ള സ്ത്രീകള്‍ മോഷണത്തിനായി ഹൈവേയുടെ അടുത്തുള്ള എതെങ്കിലും വീട് പകല്‍ നോക്കി വെയ്ക്കുന്നതായിരുന്നു അവരുടെ രീതി. രാത്രി വീട്ടില്‍ കയറുന്ന കൊള്ളസംഘം കാണുന്നവരെയെല്ലാം ക്രൂരമായി
ഡോ. ജോബിന്‍ എസ്. കൊട്ടാരം (നാല്‍പത്തിയാറോളം പുസ്തകങ്ങളുടെ രചയിതാവാണ് എഴുത്തുകാരനും കോളമിസ്റ്റും പ്രഭാഷകനുമായ ലേഖകന്‍). 2023 ഏപ്രില്‍ മാസത്തില്‍ ചൈനയെ കടത്തിവെട്ടി ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറി. അര്‍ധവാര്‍ഷിക കണക്കുപ്രകാരം ചൈനയിലെ ജനസംഖ്യ 142.57 കോടിയാണെങ്കില്‍ ഇന്ത്യയിലെ ജനസംഖ്യ 142.86 കോടിയാണ്. നമ്മുടെ ജനസംഖ്യയുടെ 68 ശതമാനവും 15 മുതല്‍ 64 വയസുവരെയുള്ളവരാണെന്നുള്ളതാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം. 15 വയസില്‍ താഴെയുള്ളവര്‍ 26 ശതമാനമാണെങ്കില്‍ കേവലം ഏഴുശതമാനം മാത്രമാണ് 65 വയസിനു മുകളില്‍
അഡ്വ. ചാര്‍ളി പോള്‍ (ലേഖകന്‍ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന വക്താവാണ്). ‘മദ്യരഹിത കേരള’മാണ് ഇടതുമുന്നണി സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നതെന്ന് പറയുമ്പോഴും സര്‍ക്കാരിന്റെ നടപടികളെല്ലാം ‘മദ്യ’കേരളം സൃഷ്ടിക്കാന്‍ ഉതകുന്നതാണ്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വാഗ്ദാനം ഇങ്ങനെയായിരുന്നു: ”മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും പടിപടിയായി കുറയ്ക്കാന്‍ സഹായകമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്വീകരിക്കുക. മദ്യവര്‍ജനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. അതിവിപുലമായ ജനകീയ ബോധവത്ക്കരണ പ്രസ്ഥാനത്തിന് രൂപം നല്‍കും.” സമാനമായ വാഗ്ദാനം 2016-ലെ പ്രകടനപത്രികയിലും കാണാം. എന്നാല്‍
വൈദീകസമൂഹം ആത്മീയശുശ്രൂഷയ്ക്കുപരി സ്ഥാപന നടത്തിപ്പിലും മറ്റും കൂടുതൽ വ്യാപകരിക്കുന്നു എന്ന പരാതികൾ ഉയരുന്ന പശ്ചാത്തലത്തിൽ അജപാലകർ കാത്തുസൂക്ഷിക്കേണ്ട ഇടയമനോഭാവത്തെക്കുറിച്ച്, ഇടവക വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ വിയാനിയുടെ തിരുനാൾ ദിനത്തിൽ (ഓഗസ്റ്റ് 04) പങ്കുവെക്കുന്നു ലേഖകൻ. ദൈവ മനുഷ്യ ബന്ധത്തെ ഇടയനും ആടുകളും തമ്മിലുള്ള ബന്ധത്തോടാണ് ബൈബിൾ ഉപമിച്ചിരിക്കുന്നത്: ‘ഞാൻ നല്ല ഇടയനാണ്. പിതാവ് എന്നെയും ഞാൻ പിതാവിനെയും അറിയുന്നതുപോലെ ഞാൻ എനിക്കുള്ളവയെയും എനിക്കുള്ളവ എന്നെയും അറിയുന്നു’ (യോഹ.10:14-15). അജപാലനമേഖലയിൽ അവശ്യംവേണ്ട കാര്യമാണ് വിശുദ്ധഗ്രന്ഥം ചൂണ്ടിക്കാട്ടുന്ന ദൈവജനവുമായുള്ള വ്യക്തിപരമായ
ബ്രദര്‍ ജിബു കൊച്ചുചിറ സിഎംഐ (ലേഖകന്‍ ബംഗളൂരു ധര്‍മ്മാരാമിലെ ഒന്നാം വര്‍ഷ തിയോളജി വിദ്യാര്‍ത്ഥിയണ്) ഉയരങ്ങള്‍ ജീവിതത്തെ കൂടുതല്‍ വിശുദ്ധികരിക്കുമെന്നതാണ് സത്യം. അതുകൊണ്ടാകാം മര്‍ക്കോസിന്റെ സുവിശേഷത്തില്‍ അവന് മലമുകളിലേക്കു കയറി തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേക്കു വിളിച്ചു എന്ന് എഴുതപ്പെട്ടിരിക്കുന്നത്. സ്വാതന്ത്രത്തിന്റെ തനതു വഴികള്‍ അന്വേഷിക്കുന്നവരെല്ലാം വന്നുചേരുന്ന വഴിയമ്പലങ്ങളാണ് മലകള്‍. മലമുകളില്‍ ഇരുന്ന് തന്റെ പ്രിയപ്പെട്ടവരെ അടുത്തേക്കു വിളിക്കുന്ന ക്രിസ്തുവിനെയും അവന്റെ അരികിലേക്ക് നടക്കുന്ന ശിഷ്യരെയും വെറുതെ ഒന്നു ഭാവന ചെയ്തു നോക്കൂ. ഉയരത്തിലേക്ക് നടക്കുംതോറും അവര്‍ ജീവിച്ച
Don’t want to skip an update or a post?