Follow Us On

22

December

2024

Sunday

  • നേതാവ്‌

    നേതാവ്‌0

    സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത എം. ഗോവിന്ദന്റെ ജീവിതകര്‍മമണ്ഡലങ്ങളെ അനുപമമായ രീതിയില്‍ അവതരിപ്പിച്ചുകൊണ്ട് പ്രഫ. എം.കെ. സാനു ഒരു ജീവചരിത്രം ഒരുക്കിയിട്ടുണ്ട്. അതില്‍ പരാമര്‍ശിക്കുന്ന ഒരു നാടകത്തെക്കുറിച്ച് പറഞ്ഞുതുടങ്ങാം. എം. ഗോവിന്ദന്‍ നേതാവായിരുന്നില്ല. നേതാവാകരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നുവെന്നാണ് സാനുമാഷിന്റെ നിരീക്ഷണം. കാരണം തന്റെ കാലഘട്ടത്തില്‍ നേതാവ് ഏതു രൂപത്തിലുള്ളവനാണെന്ന് അദ്ദേഹം അറിഞ്ഞിരുന്നു. അയൊനെസ്‌കോ ( Ionesco ) യുടെ ‘നേതാവ്’ ( The leader ) എന്ന നാടകം നേതാവിന്റെ ആ രൂപത്തെയാണ് വെളിപ്പെടുത്തുന്നത്. ആ നാടകത്തില്‍

  • കുഞ്ഞുങ്ങളുടെ സ്വപ്‌നങ്ങള്‍

    കുഞ്ഞുങ്ങളുടെ സ്വപ്‌നങ്ങള്‍0

    ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ എംസിബിഎസ് ചില സിനിമകള്‍ കണ്ടു കഴിഞ്ഞാല്‍ മനസിന് എന്തെന്നില്ലാത്ത ഒരു സന്തോഷമായിരിക്കും. അത്തരത്തില്‍ മനസിന് ഭയങ്കര സന്തോഷം നല്‍കിയ ഒരു സിനിമയായിരുന്നു Bekas. സനായും ദനായും സഹോദരങ്ങളാണ്. മാതാപിതാക്കളെ നഷ്ടപ്പെട്ട അവര്‍ക്ക് സ്വന്തമെന്ന് പറയാന്‍ അവര്‍ രണ്ടുപേരും മാത്രമേയുള്ളു. ഷൂ പോളിഷ് ചെയ്തും മറ്റുമാണ് അവര്‍ ജീവിതം മുന്നോട്ട് നയിച്ചിരുന്നത്. ആ സമയത്താണ് അവരുടെ നാട്ടില്‍ സൂപ്പര്‍മാന്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത്. സൂപ്പര്‍മാന്‍ വിചാരിച്ചാല്‍ തങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും തീരുമെന്ന് ആ നിഷ്‌കളങ്കരായ കുരുന്നുകള്‍

  • ദൈവത്തിന്റെ വഴികൾ!0

    ‘വെറും ലോഹമായ നമ്മെ ഉലയിൽവെച്ച് ഊതി ഉരുക്കി സ്ഫുടം ചെയ്ത് തനിത്തങ്കമാക്കി മാറ്റുന്ന മഹാനായ ശിൽപ്പി തന്നെയല്ലേ ദൈവം’- തിരുഹൃദയ തിരുനാളിൽ (ജൂൺ 16) വായിക്കാം, കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ പങ്കുവെക്കുന്ന ചിന്ത. കൂടെ സഞ്ചരിക്കുന്നവനാണ് (എമ്മാനുവൽ) ദൈവം. ‘ഞാൻ നിന്നോടുകൂടെ വരുകയും നിനക്ക് ആശ്വാസം നൽകുകയും ചെയ്യും,’ (പുറ.33:14). വിശ്വസിക്കുന്നവരോടൊപ്പം അവരുടെ താങ്ങും തണലുമായി നടക്കുന്ന ദൈവം നമ്മുടെ സങ്കടങ്ങളിൽ ആശ്വാസവും ആവശ്യങ്ങളിൽ സന്നിഹിതനും സദാ സന്നദ്ധതയുള്ള സഹായിയുമാണ്. കരുതലോടെ നമ്മെ കാക്കുന്ന

  • തുടിക്കുന്ന തിരുഹൃദയം…0

    ആഗോളസഭ തിരുഹൃദയ തിരുനാൾ (ജൂൺ 16) ആഘോഷിക്കുമ്പോൾ എഴുത്തുകാരിയും ‘അമ്മ’ മാസികയുടെ ചീഫ് എഡിറ്ററുമായ സിസ്റ്റർ ശോഭ സി.എസ്.എൻ പങ്കുവെക്കുന്നു ശ്രദ്ധേയമായ തിരുഹൃദയ ചിന്ത. മുറിപ്പാടുള്ള ഒരു ഹൃദയം കൈയിലേന്തിനില്‍ക്കുന്ന ക്രിസ്തുവിന്റെ ചിത്രം മനസിനെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ദൈവത്തിനും ഒരു ഹൃദയമുണ്ടെന്ന ചിന്ത മാത്രമല്ല, ആ ഹൃദയത്തിലൊരു മുറിവുകൂടിയുണ്ടെന്നുള്ള അറിവാണ് തിരുഹൃദയത്തെ ഇഷ്ടപ്പെടാന്‍ കാരണം. അകാരണമായി മുറിവേറ്റ ഹൃദയം. നമ്മളും അകാരണമായി മുറിവേല്‍ക്കപ്പെടുന്നവരാണല്ലോ? ചരിത്രത്തില്‍ ഏറ്റവും തോല്‍പിക്കപ്പെട്ട വ്യക്തിയെന്നു ക്രിസ്തുവിനെ വിശേഷിപ്പിക്കാറുണ്ട്. അതവന്റെ കുറ്റമല്ല, അവന്റെ നിലപാടുകളില്‍ നിന്നൊക്കെ

  • കാട്ടുനീതിക്കെതിരെ  ശബ്ദമുയര്‍ത്തുക!

    കാട്ടുനീതിക്കെതിരെ ശബ്ദമുയര്‍ത്തുക!0

    കെ.ജെ മാത്യു (മാനേജിങ് എഡിറ്റര്‍) ”എല്ലാ മൃഗങ്ങളും തുല്യരാണ്, എന്നാല്‍ ചില മൃഗങ്ങള്‍ കൂടുതല്‍ തുല്യരാണ്”, സ്വേച്ഛാധിപത്യത്തിനെതിരെ ഒളിയമ്പ് എയ്യുന്ന പരിഹാസച്ചുവയുള്ള ഈ പ്രസ്താവന പ്രശസ്ത സാഹിത്യകാരന്‍ ജോര്‍ജ് ഓര്‍വലിന്റേതാണ്. ഇതിന് വര്‍ത്തമാനകാല സാഹചര്യത്തില്‍ കൂടുതല്‍ പ്രസക്തിയുണ്ടെന്ന് തോന്നും കാര്യങ്ങളുടെ പോക്കുകണ്ടാല്‍. മനുഷ്യനും മൃഗങ്ങളും തുല്യരാണ്, എന്നാല്‍ മൃഗങ്ങള്‍ കൂടുതല്‍ തുല്യരാണ് – ഇതാണ് ഇന്നത്തെ നീതി. മനുഷ്യരെ മൃഗങ്ങള്‍ കൊന്നാല്‍ വലിയ കുഴപ്പമില്ല. എന്നാല്‍ മൃഗങ്ങളെ കൊല്ലുന്നത് വലിയ അപരാധമാണ്! മനുഷ്യജീവനുകള്‍ കൊമ്പില്‍ കോര്‍ത്ത കാട്ടുപോത്തിനെ

  • സ്രഷ്ടാവിന്റെ  മാതാവ്‌

    സ്രഷ്ടാവിന്റെ മാതാവ്‌0

    റവ.ഡോ. മൈക്കിള്‍ കാരിമറ്റം ജപമാലയുടെ ഭാഗമായി ചൊല്ലുന്ന ലുത്തിനിയായില്‍ മാതാവിന് പലവിധ വിശേഷണങ്ങള്‍ നലികി അമ്മയെ നാം പ്രകീര്‍ത്തിക്കാറുണ്ട്. ഇവയില്‍ ചിലതിന്റെ ആധികാരികതയെക്കുറിച്ച് ചിലര്‍ക്ക് സംശയം ഉളവാകാറുണ്ട്. എന്നാല്‍ ഇവയെല്ലാം വിശ്വാസാനുസൃതമായ ഭക്തിപ്രകടനങ്ങളാണ്, വിശ്വാസവിരുദ്ധമായ പാഷാണ്ഡതകളല്ല. ഉദാ: ‘സ്രഷ്ടാവിന്റെ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.’ അതേസമയം വിശ്വാസപ്രമാണത്തില്‍ നാം ഏറ്റുപറയുന്ന ആദ്യത്തെ വിശ്വാസ സത്യമാണ് ‘സര്‍വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ഏകദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു’ എന്നത്. ഈ വിശ്വാസസത്യത്തിന്റെ വെളിച്ചത്തില്‍ ‘സ്രഷ്ടാവിന്റെ മാതാവേ’ എന്ന അഭിസംബോധന പ്രകാരം

  • സംവിധാനങ്ങളുടെ ഇരകള്‍

    സംവിധാനങ്ങളുടെ ഇരകള്‍0

    ഫാ. മാത്യു ആശാരിപറമ്പില്‍ നാല് കോഴികളെ ഇടാവുന്ന ഒരു കൂട്ടില്‍ ഇരുപത് കോഴികളെ പാര്‍പ്പിച്ചാല്‍ അവ പരസ്പരം കൊത്തും, ആക്രമിക്കും. കോഴികളുടെ ഈ ആക്രമണരീതി സ്വാഭാവികശൈലിയല്ല, മറിച്ച് അപര്യാപ്ത സാഹചര്യത്തില്‍ ജീവിക്കേണ്ടി വരുന്നതിന്റെ ബാഹ്യസ്ഫുരണങ്ങളാണ്. പത്ത് പശുക്കളെ കെട്ടാവുന്ന തൊഴുത്തില്‍ നാല്‍പത് പശുക്കളെ അന്തിയുറങ്ങാന്‍ കെട്ടിയാല്‍ ഒന്നുപോലും ഉറങ്ങില്ല എന്നുമാത്രമല്ല, പരസ്പരം കുത്തിയും ആക്രമിച്ചും ചുറ്റുവട്ടങ്ങളെപ്പോലും അസ്വസ്ഥമാക്കും. പൊതുവെ ശാന്തസ്വഭാവക്കാരായ പശുക്കളെ ആക്രമകാരികളാക്കുന്നത് അവയുടെ ജീവിതസാഹചര്യവും ആവാസസംവിധാനങ്ങളുമാണ്. തികച്ചും അപര്യാപ്തവും അരക്ഷിതവുമായ സാഹചര്യത്തില്‍ എല്ലാ ജീവികളും നിലനില്‍പിനായ

  • മനുഷ്യനെന്ന  മാജിക്

    മനുഷ്യനെന്ന മാജിക്0

    ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ‘ആഗ്രഹിക്കുമ്പോള്‍ നിര്‍ഭാഗ്യങ്ങള്‍പോലും നമ്മെ തേടിവരാന്‍ മടിക്കുന്നു എന്നത് എത്ര കഷ്ടമാണ്, അല്ലെ …?’ ബെന്ന്യാമിന്റെ ആടുജീവിതത്തിന്റെ ആദ്യ അധ്യായത്തിലെ വരികള്‍. ആഗ്രഹങ്ങള്‍ അസ്തമിച്ച മനുഷ്യരുടെ മനസുവായിക്കുവാന്‍ ഇടയായപ്പോള്‍ മനസിലായി ആഗ്രഹങ്ങളോടൊപ്പം അവരില്‍ അവസാനിച്ചത് പ്രതീക്ഷകള്‍ ആണെന്ന്. അങ്ങനെയും ചിലരുണ്ട്. എല്ലാം നഷ്ടമായി എന്ന് കരുതി, ജീവിതം തോറ്റുപോയെന്ന് കരുതുന്നവര്‍. ചിലരെ കാണുമ്പോള്‍, അവരുടെ രൂപം കാണുമ്പോള്‍ നമ്മള്‍ മനസില്‍ രൂപപ്പെടുത്തുന്ന ചില ബോധ്യങ്ങളുണ്ട്. അവര്‍ തകര്‍ന്നവരാണ്, പരുക്കന്‍ സ്വഭാവമാണെന്നൊക്കെയുള്ള ചിന്തകള്‍. സത്യത്തില്‍

Latest Posts

Don’t want to skip an update or a post?