Follow Us On

19

April

2024

Friday

  • മാറുന്ന മലയാളവും  മലയാളിയും

    മാറുന്ന മലയാളവും മലയാളിയും0

    റ്റോം ജോസ് തഴുവംകുന്ന് ജനിക്കുമ്പോഴേ നമുക്കൊപ്പം നീങ്ങുന്നതാണ് മാതൃഭാഷയും ഒപ്പമുള്ള സംസ്‌കാരവും സംസ്‌കൃതിയുമൊക്കെ. മാതൃഭാഷയിലൂടെയാണ് ഒരുവന്‍ ലോകത്തിലേക്ക് നടന്നുകയറുന്നത്. ഭാഷക്കൊപ്പം ജീവിതവും സംസ്‌കാരവുമുണ്ട്. ”ഞാന്‍ എന്തായിരിക്കുന്നുവോ എന്താകുവാന്‍ ആഗ്രഹിക്കുന്നുവോ അതിനെല്ലാം ഞാനെന്റെ മാതാവിനോട് കടപ്പെട്ടിരിക്കുന്നു”എന്ന എബ്രഹാം ലിങ്കന്റെ വാക്കുകള്‍ ഓര്‍ക്കാം. മലയാളംകൊണ്ട് ലോകത്തിന്റെ നെറുകയിലെത്തിയവരുടെ കേരളമിന്ന് ‘ഭാഷാദാരിദ്ര്യം’ നേരിടുകയാണ്. മാതൃഭാഷയുടെ താളം തെറ്റുന്നതോടെ ‘പൊക്കിള്‍കൊടി’യുടെ ശക്തി ക്ഷയിക്കുന്നു; നാടിനോടുള്ള മമതയില്ലാതാകുന്നു. സ്വന്തം നാട്ടില്‍ ദൈവം നമുക്കായി ഒരുക്കിയിരിക്കുന്ന അത്ഭുതലോകം തിരിച്ചറിയാതെപോകുന്നു. മലയാളംകൊണ്ട് അത്ഭുതം രചിച്ചവര്‍ ഇന്നു മലയാളവും

  • ഉയരരോഗങ്ങള്‍ കണ്ടുപിടിച്ച  പ്രകൃതിസ്‌നേഹി

    ഉയരരോഗങ്ങള്‍ കണ്ടുപിടിച്ച പ്രകൃതിസ്‌നേഹി0

    ബിജു ഡാനിയേല്‍ ഉയരങ്ങളിലേക്ക് യാത്രചെയ്യുമ്പോള്‍ പലര്‍ക്കും അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. ഇത് അസുഖങ്ങളായും മാറുന്ന അനുഭവങ്ങളുണ്ട്. ഇപ്രകാരമുള്ള അസുഖങ്ങള്‍ ഇന്ന് അറിയപ്പെടുന്നത് അക്കോസ്റ്റാസ് രോഗങ്ങള്‍ (Acostas diseases) എന്നാണ്. ഇത്തരം രോഗങ്ങള്‍ കണ്ടുപിടിച്ചത് സ്പാനിഷ് ഈശോസഭാ വൈദികനായ ഫാ. ജോസ് ഡി അക്കോസ്റ്റ ആയതിനാലാണ് ഈ രോഗങ്ങള്‍ ഇപ്രകാരം അറിയപ്പെടുന്നത്. ഇദ്ദേഹം ലാറ്റിനമേരിക്കയിലെ പ്രകൃതി ശാസ്ത്രജ്ഞനുമായിരുന്നു. സ്‌പെയിനിലെ മെദീന ദെല്‍ കാമ്പോയിലായിരുന്നു ജനനം. സ്വാംപീ നദി സപാര്‍ഡിയേലിന്റെ ഇടതുതീരത്തുള്ള ലാ മോട്ടയെന്ന പഴയ കൊട്ടാരത്തിന്റെ സൂക്ഷിപ്പുകാരായിരുന്നു മാതാപിതാക്കള്‍.

  • തോല്‍ക്കാന്‍ പഠിക്കുക

    തോല്‍ക്കാന്‍ പഠിക്കുക0

    ജെയ്‌മോന്‍ കുമരകം പരീക്ഷയില്‍ ഫിസിക്‌സിന് തോല്‍ക്കുമോ എന്ന് ഭയന്ന് ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത് ഇന്നും നമ്മുടെ ഓര്‍മ്മയിലുണ്ടാകും. വീട്ടുകാരെ മാത്രമല്ല ഒരു നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ സംഭവമായിരുന്നു അത്. എന്നാല്‍ റിസല്‍ട്ടുവന്നപ്പോള്‍ ആ കുട്ടിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ഉണ്ടായിരുന്നു. എന്നാല്‍ മരണത്തിലേക്ക് ആ കുട്ടിയെ തള്ളിയിടാന്‍ മാത്രമുള്ള മാനസികസമ്മര്‍ദ്ദത്തിലാക്കിയത് ആരായിരിക്കും? കുട്ടികള്‍ക്കിടയില്‍ മാനസിക സമ്മര്‍ദ്ദമേറുന്നുവെന്നും മാനസിക വൈകല്യം വര്‍ധിക്കുന്നുവെന്നും അടുത്ത കാലത്ത് ധാരാളം റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അതിന് പ്രധാന കാരണം, മാതാപിതാക്കളുടെ കടുത്ത

  • എന്താണ് ബൈബിളിലെ 666 ?

    എന്താണ് ബൈബിളിലെ 666 ?0

    റവ.ഡോ. മൈക്കിള്‍ കാരിമറ്റം ബൈബിളില്‍ ചില സംഖ്യകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കുന്നതായി തോന്നും. ബുദ്ധിയുള്ളവന്‍ മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ. അത് ഒരു മനുഷ്യന്റെ സംഖ്യയാണ്. ആ സംഖ്യ 666 (വെളി. 13:18). ഇതൊരു ഉദാഹരണംമാത്രം. ഇങ്ങനെ അനേകം സംഖ്യകള്‍ ബൈബിളില്‍, പ്രത്യേകിച്ചും വെളിപാടു പുസ്തകത്തില്‍ കാണാം. എന്താണീ സംഖ്യകളുടെ പ്രത്യേകത? എങ്ങനെയാണ് ഒരു സംഖ്യ മൃഗത്തിന്റെയും മനുഷ്യന്റെയും സംഖ്യയാവുക? എന്താണിതിനര്‍ത്ഥം? സംഖ്യകള്‍ പൊതുവേ രണ്ടുതരത്തില്‍ ഉപയോഗിക്കാറുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നത് കണിശമായ എണ്ണം സൂചിപ്പിക്കാനാണ്. എന്നാല്‍ ഇതിനുപുറമേ ഒരു

  • ദയവായി കൂടുതല്‍ ജാഗ്രത പുലര്‍ത്തണം

    ദയവായി കൂടുതല്‍ ജാഗ്രത പുലര്‍ത്തണം0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) നമ്മള്‍ ജീവിക്കുന്ന ഈ ആഴ്ചകളെപ്പറ്റി ഒന്ന് ഓര്‍ത്തുനോക്കിക്കേ. ഒന്നാമത് കടുത്ത ചൂട്, വരള്‍ച്ച, ജലക്ഷാമം. രണ്ടാമത് അവധിക്കാലം. ആളുകള്‍ ധാരാളം യാത്രകള്‍ നടത്തുന്ന കാലം. പല യാത്രകളും കുട്ടികളെയുംകൊണ്ടാണ്. യുവജനങ്ങളും ധാരാളം യാത്രകള്‍ നടത്തുന്നു. മൂന്നാമത്, വീണ്ടും കോവിഡ് വ്യാപിക്കുന്ന കാലം. അതിനാല്‍ ഈ നാളുകളില്‍ ജീവിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോഴുമെല്ലാം വലിയ ജാഗ്രത കാണിക്കേണ്ടിയിരിക്കുന്നു. കടുത്ത ചൂടും വരള്‍ച്ചയും ജലക്ഷാമവുമുള്ള ദിവസങ്ങളാണ് ഇതെന്ന്

  • പെണ്‍മക്കള്‍ക്കും പിതൃസ്വത്തില്‍  തുല്യ അവകാശം

    പെണ്‍മക്കള്‍ക്കും പിതൃസ്വത്തില്‍ തുല്യ അവകാശം0

    ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി (തലശേരി അതിരൂപത) ഉത്ഥിതനായ ഈശോ നമുക്ക് നല്‍കുന്ന നാല് പ്രധാന സന്ദേശങ്ങള്‍ സുവിശേഷങ്ങള്‍ വിവരിക്കുന്നുണ്ട്. ”സ്ത്രീയേ നീ കരയേണ്ട” എന്ന മഗ്ദലനാമറിയത്തിനുള്ള സന്ദേശമാണ് ആദ്യത്തേത്. ”നിങ്ങള്‍ക്കു സമാധാനം” എന്ന ശിഷ്യര്‍ക്കുള്ള അനുഗ്രഹമാണ് രണ്ടാമത്തേത്. ”പരിശുദ്ധാത്മാവിനെ സ്വീകരിച്ച് പാപമോചനം നേടുവിന്‍” എന്നതാണ് മൂന്നാമത്തെ സന്ദേശം. നാലാമത്തേതാകട്ടെ, ലോകാവസാനംവരെ അവിടുന്ന് നമ്മോടൊത്തുണ്ടായിരിക്കും എന്നതിനാല്‍ ”നാം സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കണം” എന്ന കല്പനയാണ്. ഈ നാലു സന്ദേശങ്ങളില്‍ നാം പലപ്പോഴും വിസ്മരിക്കുന്ന ആദ്യത്തെ സന്ദേശത്തെക്കുറിച്ചാണ്

  • പ്രശസ്ത വചനപ്രഘോഷകന്‍ അരവിന്ദാക്ഷ മേനോന്‍ നിര്യാതനായി

    പ്രശസ്ത വചനപ്രഘോഷകന്‍ അരവിന്ദാക്ഷ മേനോന്‍ നിര്യാതനായി0

    തൃശൂര്‍: പ്രശസ്ത വചനപ്രഘോഷകനും ദീര്‍ഘകാലം മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷകനുമായിരുന്ന അരവിന്ദാക്ഷ മേനോന്‍ നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നു ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് ഇന്നലെ (ഏപ്രില്‍ 19ന്) മരണം സംഭവിച്ചത്. തന്റെ ക്രിസ്തീയ വിശ്വാസത്തിലേക്കുള്ള വഴികള്‍ വിവരിച്ചുകൊണ്ട് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ അരവിന്ദാക്ഷ മേനോന്‍ നടത്തിയിരുന്ന അനുഭവ സാക്ഷ്യങ്ങള്‍ അനേകരെ വിശ്വാസത്തില്‍ ഉറപ്പിക്കുകയും വളര്‍ത്തുകയും ചെയ്തിരുന്നു. കോട്ടയത്തിനടുത്ത് കുമരകത്തുള്ള ഒരു നായര്‍ തറവാട്ടില്‍ ജനിച്ചുവളര്‍ന്ന അരവിന്ദാമേനോന്‍ യുക്തിവാദത്തിന്റെ വഴികളിലൂടെ സഞ്ചരിച്ച കാലത്തായിരുന്നു ക്രിസ്തീയ വിശ്വാസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. ഭാര്യ: ഓമന,

  • അസീസി ഭവനം അത്ഭുതങ്ങളുടെ ഒരിടം…

    അസീസി ഭവനം അത്ഭുതങ്ങളുടെ ഒരിടം…0

    ‘ദൈവം തന്നതല്ലാതൊന്നും ഇല്ലയെന്റെ ജീവിതത്തില്‍…’ ബ്രദര്‍ ജോയ് അസീസിയെ ഫോണില്‍ വിളിച്ചാല്‍ കേള്‍ക്കുന്ന കോളര്‍ ട്യൂണാണിത്. കോട്ടപ്പുറം രൂപതയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫ്രാന്‍സിസ്‌കന്‍ മിഷനറീസ് ഓഫ് ഡിവൈന്‍ മേഴ്‌സി (എഫ്എംഡിഎം) എന്ന സന്യാസ സഭയുടെ സ്ഥാപകനായ ബ്രദര്‍ ജോയിയുടെ ജീവിതത്തെ അടയാളപ്പെടുത്താന്‍ ഇതിനെക്കാള്‍ അര്‍ത്ഥവത്തായ വരികള്‍ വേറെയുണ്ടാവില്ല. ‘ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം,’ 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈശോ ഈ വാക്കുകള്‍ പറഞ്ഞത് കടലില്‍ മീന്‍ പിടിക്കാന്‍ വഞ്ചി തുഴഞ്ഞു നടന്ന ശിഷ്യന്മാരോടാണെങ്കില്‍ 1980-ന്റെ തുടക്കത്തില്‍ ഈശോ

Latest Posts

Don’t want to skip an update or a post?